"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
[[പ്രമാണം:11453 w7.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:11453 w7.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
[[പ്രമാണം:11453 w11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:11453 w11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | ||
[[പ്രമാണം:11453 w12.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] |
06:13, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തിപരിചയ ക്ലബ്ബ്
കുട്ടിയുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസവും അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടാനും അതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും മാനസക ഉല്ലാസം വളർത്താനും സാധിക്കുന്നു. അത് അവരിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുക, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാക്കുക തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യുന്നു.
ചെമ്മനാട് ഗവൺമെന്റ് യു.പി.സ്കൂളിൽ പ്രവൃത്തി പഠനവും ക്ലബ്ബ് പ്രവർത്തനവും ഉൾചേർന്ന് കിടക്കുന്നു. സ്കൂളിൽ നിർമിക്കുന്ന ചോക്കുകളാണ് വിദ്ധ്യാലയത്തിൽ ഉപയോഗിക്കുന്നത് എന്നതു തന്നെ പ്രസക്തമാണ്. 2020- ൽ എൽ.പി. വിഭാഗത്തിൽ മത്സരിക്കാവുന്ന 10 ഇനങ്ങളിൽ 7 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും അടക്കം ഓവറോൾ ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗത്തൽ 10 ഇനങ്ങളിൽ 8 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഉൾപ്പെടെ മിന്നുന്ന ചാരൂതയോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഉപജില്ലയിലെ ബസ്റ്റ് സ്കൂളും മികച്ച് പ്രവൃത്തിപരിചയ ക്ലബ്ബിനുള്ള അവാർഡും നേടാനും തൊഴിൽ പരിശീലനത്തിന്റെ അനന്ത സാധ്യതകൾ സസന്തോഷം ഏറ്റെടുക്കാനും സാധിച്ചു.