ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''<big>എന്റെ ഗ്രാമം</big>'''
'''<big>എന്റെ ഗ്രാമം</big>'''


<big>നൊച്ചാട് പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന വെളളിയൂർ എന്ന പ്രദേശത്താണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കുറുമ്പ്രനാടു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടെ ഒരു യു.പി സ്കൂളും രണ്ടുഅങ്കണവാടിയും ഉണ്ട്.</big>
<big>നൊച്ചാട് പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന വെളളിയൂർ എന്ന പ്രദേശത്താണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കുറുമ്പ്രനാട് രാജ്യം|കുറുമ്പ്രനാടു]] നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടെ ഒരു യു.പി സ്കൂളും രണ്ടുഅങ്കണവാടിയും ഉണ്ട്.</big>


<big>            ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളമാകമാനവും മലബാറിൽ വിശേഷിച്ചും അലയടിച്ച നവോത്ഥാന മുന്നേറ്റം ഈ പ്രദേശത്തെയും സ്വാധീനിച്ചു. ഹിന്ദു-മുസ്ലിം മത വിഭാഗങ്ങളിൽ പെട്ടവർ വളരെ സഹവർത്തിത്വത്തോടെ ഇവിടെ ജീവിച്ചു. ഹിന്ദു -മുസ്ലിം സൗഹാർദ്ദ പ്രതീകമായിരുന്നു ക്ഷേത്രത്തിന്റെ ഉത്സവ പരിപാടികൾ.</big>
<big>            ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളമാകമാനവും മലബാറിൽ വിശേഷിച്ചും അലയടിച്ച നവോത്ഥാന മുന്നേറ്റം ഈ പ്രദേശത്തെയും സ്വാധീനിച്ചു. ഹിന്ദു-മുസ്ലിം മത വിഭാഗങ്ങളിൽ പെട്ടവർ വളരെ സഹവർത്തിത്വത്തോടെ ഇവിടെ ജീവിച്ചു. ഹിന്ദു -മുസ്ലിം സൗഹാർദ്ദ പ്രതീകമായിരുന്നു ക്ഷേത്രത്തിന്റെ ഉത്സവ പരിപാടികൾ.</big>

20:01, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

നൊച്ചാട് പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന വെളളിയൂർ എന്ന പ്രദേശത്താണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കുറുമ്പ്രനാടു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടെ ഒരു യു.പി സ്കൂളും രണ്ടുഅങ്കണവാടിയും ഉണ്ട്.

     ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളമാകമാനവും മലബാറിൽ വിശേഷിച്ചും അലയടിച്ച നവോത്ഥാന മുന്നേറ്റം ഈ പ്രദേശത്തെയും സ്വാധീനിച്ചു. ഹിന്ദു-മുസ്ലിം മത വിഭാഗങ്ങളിൽ പെട്ടവർ വളരെ സഹവർത്തിത്വത്തോടെ ഇവിടെ ജീവിച്ചു. ഹിന്ദു -മുസ്ലിം സൗഹാർദ്ദ പ്രതീകമായിരുന്നു ക്ഷേത്രത്തിന്റെ ഉത്സവ പരിപാടികൾ.

   ഈ പ്രദേശത്ത് ചെറുതും വലുതുമായ നിരവധി കുന്നുകളുണ്ട്. ഈ പ്രദേശം കേരളത്തിന്റെ ഉത്തര മദ്ധ്യമേഖലയിൽ വരുന്നു. ചെമ്മണ്ണാണ് ഭൂരിഭാഗം പ്രദേശങ്ങളിലും. എന്നാൽ കുന്നിൻ നിറുകയിലും ചരിവു തലങ്ങളിലും പാറപ്പൊടി ചേർന്ന കറുത്ത മണ്ണാണ്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കശുവണ്ടി, റബ്ബർ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന വിളകൾ. കുന്നിൻ പുറങ്ങളിൽ തനി കാട്ടുചെടികളും കാട്ടുപടുവൃക്ഷങ്ങളും വളരുന്നുണ്ട്. വെള്ളിയുരിൽ 5 തലയുള്ള തെങ്ങും ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. ഗുഹ മണ്ണിട്ട് മൂടിക്കഴിഞ്ഞു , തെങ്ങ് നശിച്ച് പോയി

    കാർഷിക മേഖലയായിരുന്ന വെള്ളിയൂരിൽ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ കൃഷി വ്യാപകമായിരുന്നു. ചില താഴ്‍ന്ന വയലുകളിൽ പുഞ്ചകൃഷി ഉണ്ടാക്കിയിരുന്നു. വെള്ളിയൂരിൽ പടിഞ്ഞാറെ കല്ലങ്കോട്ട് താഴെയിൽ വിളവെടുത്ത കന്നിവയലുകളിൽ വെള്ളരി, കൂർക്കൽ, കുമ്പളം, മധുരക്കിഴങ്ങ്, വെണ്ട മുതലായവ മത്സര അടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നു. വാളൂർ വയലിൽ നിന്നും വെള്ളിയൂർ വയലിലൂടെ ജലസമൃദ്ധമായ ഒരു തോട് ഒഴുകുന്നു. മഴ ആവശ്യത്തിന് ലഭിക്കുമെങ്കിലും കുന്നിൻ പ്രദേശങ്ങളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിവിധ പദ്ധതികളുടെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. തൊഴിൽ, പാർപ്പിടം, ആരോഗ്യം, ഗതാഗതം, വൈദ്യുതി എന്നീ മേഖലകളിലെല്ലാം പ്രദേശം പുരോഗതി പ്രാപിച്ചു. പഴയ ഇടവഴികളെല്ലാം റോഡുകളായി മാറിയിട്ടുണ്ട്.

   വനിതകൾ മാത്രം ജോലി ചെയ്യുന്ന കൈരളി ക്ഷീരോൽപന്ന യൂനിറ്റ്‌ 1996 ജൂൺ 7 ന് വെള്ളിയൂരിൽ ആരംഭിച്ചു. ഉൽപാദകരുടെ സൗകര്യവും പാലിന്റെ ലഭ്യതയും കണക്കിലെടുത്ത് ഇപ്പോൾ ഓഫീസിന്റെ പ്രവർത്തനം ചാലിക്കരയിലേക്ക് മാറ്റിയിട്ടുണ്ട്.

   വെള്ളിയൂരിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രവും ഒരു ശിവ ക്ഷേത്രവും ഉണ്ട്. സുബ്രഹ്മണ്യ ക്ഷേത്ര അമ്പലത്തിൽ നീല നിറമുള്ള ഒരു  വിഗ്രഹം ഉണ്ടായിരുന്നതായി കണ്ടിട്ടുണ്ട്. അമ്പലത്തിന് 100 മീറ്റർ അരികെ ഒരു തോടുണ്ട്. ആ തോടിന് വലിയൊരു കരിങ്കൽ പാലം ഇപ്പോഴും ചെളിയിൽ മൂടിക്കിടക്കുന്നതായി കാണാം. ഒരു പതിനായിരം കിലോ തൂക്കം വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. മസ്ജിദുൽ ഇഹ്‌സാൻ, മസ്ജിദുൽ ഹുദ എന്നിവ വെള്ളിയൂരിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങളാണ്. ഒരു ഗ്രാമീണ ബാങ്കും ഒരു കൃഷി ഓഫീസും വെള്ളിയൂരിൽ പ്രവർത്തിക്കുന്നു. വെള്ളിയൂർ പുളിയോട്ട് മുക്ക് റോഡിൽ ഒരു നീന്തൽ കുളത്തിന്റെ പണി പുരോഗമിക്കുന്നു. ഒരു ജനകീയ വായനശാല ഇന്ന് വെള്ളിയൂരിൽ ഉണ്ട്. വെള്ളിയൂരിന്റെ സാംസ്കാരിക കേന്ദ്രമായി ജനകീയ വായനശാലയും, കായിക പരിശീലനത്തിന് പ്രോത്സാഹനം നൽകുന്നതിനായി സ്പോർട്സ് അക്കാദമി വി എസ് സി വെള്ളിയൂരും പ്രവർത്തിക്കുന്നു. ജ്വാല വെള്ളിയൂർ, പല്ലവി വെള്ളിയൂർ എന്നിവ നേരത്തെ പ്രവർത്തിച്ച സാംസ്കാരിക സംഘടനകളാണ്. വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന മിനർവ കോളേജ്, പ്രിസൈസ് കോളജ് എന്നിവ സമാന്തര വിദ്യാഭ്യാസരംഗത്തെ സ്ഥാപനങ്ങളാണ്. നേരത്തെ അക്ഷര കോളേജ് പ്രവർത്തിച്ചിരുന്നു. പഴയ കത്തിടപാടുകളുടെ ആപ്പീസ് ആയി ഒരു പോസ്റ്റോഫീസ് വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്നു.