"എം.ടി.എസ് പഴഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
|- | |- | ||
|6 | |6 | ||
| | |സി കെ ഇട്ടിയേനം ടീച്ചർ | ||
|1980 | |||
|- | |||
|7 | |||
|പി സി സൈമൺ മാസ്റ്റർ | |||
|1981 | |||
|- | |||
|8 | |||
|പി സി ബേബി ടീച്ചർ | |||
|1998 | |||
|- | |||
|9 | |||
|പി സി ജെയിംസ് മാസ്റ്റർ | |||
|2000 | |||
|- | |||
|10 | |||
|എം സി കുഞ്ഞാമ്മ ടീച്ചർ | |||
|2002 | |||
|- | |||
|11 | |||
|പി യു കൊച്ചുസാറ ടീച്ചർ | |||
|2005 | |||
|- | |||
|12 | |||
|പി കെ രമണി ടീച്ചർ | |||
| | | | ||
|} | |} |
18:27, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എം.ടി.എസ് പഴഞ്ഞി | |
---|---|
വിലാസം | |
പഴഞ്ഞി മാർത്തോമ്മ സ്കൂൾ പഴഞ്ഞി, പഴഞ്ഞി പി. ഒ , പഴഞ്ഞി പി.ഒ. , 680542 , ചൊവ്വന്നൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 8281815656 |
കോഡുകൾ | |
സ്കൂൾ കോഡ് | 24328 (സമേതം) |
യുഡൈസ് കോഡ് | 32070505201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചൊവ്വന്നൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവന്നൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ തലം | എൽകെജി ,യുകെജി , 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലൈനു പി. കെ |
അവസാനം തിരുത്തിയത് | |
06-03-2022 | 24328 |
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ എൽ പി വിദ്യാലയങ്ങളിൽ ഒന്നാണ് പഴഞ്ഞി മാർത്തോമ എൽ പി സ്കൂൾ . ചാവക്കാട് വിദ്യാഭാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് ഇത് .
ചരിത്രം
കുരുന്നു മനസ്സുകളില് വിജ്ഞാന ദീപം കൊളുത്താനായി വിദ്യാലയങ്ങൾ രൂപം കൊണ്ടിരുന്ന കാലത്തു തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി ഗ്രാമത്തിലെ കിഴക്കേ അങ്ങാടിയിൽ മാർ കൂറിലോസ് എന്ന പേരിൽ തൊഴിയൂർ സഭക്കാർ നടത്തി വന്നിരുന്ന സ്കൂൾ മാർത്തോമ്മാ സഭ ഏറ്റെടുത്തു നടത്താൻ തുടങ്ങി .
1910 ൽ പഴഞ്ഞിയുടെ ഹൃദയ ഭാഗത്തു അടക്ക മാർക്കറ്റിനു അടുത്തു പുതിയ കെട്ടിടം പണിത് ബഹുമാനപെട്ട അബ്രഹം സഫ്രഗൻ മെത്രാപോലിത്ത 'മാർത്തോമ്മാ സ്കൂൾ പഴഞ്ഞി 'എന്ന പേർ നൽകി ഉദ്‌ഘാടനം ചെയ്തു . അന്നത്തെ സഭാംഗങ്ങൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു.സ്ഥാപിക്കുന്നതിന് നേത്രത്വം നൽകിയത് സക്കറിയ അച്ഛനാണ് .
പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്‌കൂൾ 1940ഇൽ മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്‌കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്‌കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു . ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്‌കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില് ഉൽഘാടന കർമ്മം നടത്തി .2009 ഒക്‌ടോബർ 9 തിയ്യതി 2.30ന് ശതാബ്‌ദി ഉൽഘാടന സമ്മേളനം അയിനൂർ സ്‌കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും പൂന്തോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
- ബണ്ണി
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
- .കായിക പരിശീലനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ പേരുകൾ | കാലഘട്ടം |
---|---|---|
1 | സി വി ചാക്കൊരു മാസ്റ്റർ | 1954 |
2 | പി ഐ മാത്യു മാസ്റ്റർ | 1962 |
3 | സി വി പാത്തപ്പൻ മാസ്റ്റർ | 1967 |
4 | സി ഐ കുഞ്ഞായി ടീച്ചർ | 1972 |
5 | പി ടി മാത്തപ്പൻ മാസ്റ്റർ | 1976 |
6 | സി കെ ഇട്ടിയേനം ടീച്ചർ | 1980 |
7 | പി സി സൈമൺ മാസ്റ്റർ | 1981 |
8 | പി സി ബേബി ടീച്ചർ | 1998 |
9 | പി സി ജെയിംസ് മാസ്റ്റർ | 2000 |
10 | എം സി കുഞ്ഞാമ്മ ടീച്ചർ | 2002 |
11 | പി യു കൊച്ചുസാറ ടീച്ചർ | 2005 |
12 | പി കെ രമണി ടീച്ചർ |
വഴികാട്ടി
- കുന്നംകുളത്തു നിന്നും ചിറക്കൽ പോകുന്ന വഴിയിൽ 5 കിലോമീറ്റർ സഞ്ചരിച്ച് പഴഞ്ഞിയിൽ അടക്കവും മാർക്കറ്റിനു സമീപത്തുള്ള മാർത്തോമ്മാ സ്കൂളിലേക്ക് എത്തിച്ചേരാം.
- ബസ് മാർഗം വഴിയും ഓട്ടോ വഴിയും സ്കൂളിലേക്ക് എളുപ്പം എത്തിച്ചേരാം.
<nowiki>{{#multimaps: 10.68775,76.05197 |zoom=16}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ചൊവ്വന്നൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ചൊവ്വന്നൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24328
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ചൊവ്വന്നൂർ റവന്യൂ ജില്ലയിലെ എൽകെജി ,യുകെജി , 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ