"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
വരി 2,040: വരി 2,040:


🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
'''<big>ചോക്കുപൊടി</big>'''....'''<big>(കഥ )</big>'''
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
കാലഹരണപ്പെടുന്ന യാഥാർത്ഥ്യത്തിന്റെ പ്രതീകമാണ് ചോക്കുപൊടി.. അറിഞ്ഞോ അറിയാതെയോ ഒത്തിരി ഓർമ്മകൾ സമ്മാനിക്കുന്ന ദിനങ്ങളുടെ ബാക്കിപത്രം...  അനുഭവങ്ങളുടെ തീച്ചൂളയിൽ അവഗണിക്കാനാവാത്ത മഷിത്തണ്ട് പോലെയാണ് ഓരോ ചോക്കുപൊടിയും... തലമുറകൾ മാറുമ്പോൾ പൊടിഞ്ഞും പൊടിയാതെയും തീരുന്ന അനേകം ചോക്ക് കഷണങ്ങളുടെ കൂടെയാണ് ഓരോ അധ്യാപകന്റെയും ജീവിതം.. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അനുഗ്രഹവും ആശീർവാദവും ഓരോ ചോക്കുപൊടിയ്ക്കും കൂടെയുണ്ട്... ഈ സവിശേഷ സമൂഹത്തിന്റെ  വെളിപാട് പുസ്തകങ്ങളിൽ അവയ്ക്കൊപ്പം  ഓരോ താളുകളാണ് ഓരോ കുട്ടിയും.. അവരോടുള്ള സമീപനത്തിലെ വ്യത്യസ്തതയാണ് ഓരോരുത്തരുടെയും അനുഭവങ്ങൾ വിവിധ വർണ്ണങ്ങളിൽ ചാലിക്കുന്നത്... സ്വന്തം കഴിവുകളെ ക്കാളുപരി ഓരോ ചോക്കും ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങളാണ് ഓരോ അധ്യാപകനേയും ഓരോ മനുഷ്യനാക്കി മാറ്റുന്നത് ...
ജീവിതയാഥാർത്ഥ്യങ്ങൾ തോളോടുതോൾ ചേരുമ്പോഴാണ് അതിന് ഏറ്റവും പുതുമ കൈവരുന്നത്.. വൈവിധ്യങ്ങൾ അവിടെയാണ് ജനിക്കുന്നത്... ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം  ഓരോ നിമിഷവും അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും അക്ഷര കൂട്ടുകളാണ്... ഓരോ ബന്ധങ്ങളും അനുഭവങ്ങളും ഏതു രീതിയിൽ സ്വാംശീകരിക്കുന്നുവോ അവിടെയാണ് തിരിച്ചറിവിന്റെ തീച്ചൂളകൾ കൂടുകൂട്ടുന്നത്....
അധ്യാപനം എന്ന അനുഭവത്തെക്കുറിച്ച് പറയുന്നതിന് മുൻപ് നമ്മൾ കടന്നു പോകുന്ന ഓരോ നിമിഷത്തെയും കുറിച്ച് ഓർക്കാതിരിക്കാൻ നിർവാഹമില്ല... മറ്റൊന്നുമല്ല കൊറോണ എന്ന മഹാവ്യാധി മനുഷ്യമനസ്സുകളിൽ ഏൽപ്പിച്ചു കൊണ്ടിരിക്കുന്ന ആഘാതം തന്നെ.. പണ്ഡിതൻ എന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ ബലവാൻ എന്നോ അശക്തൻ എന്നോ പരിഗണിക്കാതെ അനവധി ജീവിത സമസ്യകൾ നമുക്കു മുന്നിൽ വരച്ചു വെക്കുന്ന കാലഘട്ടം ആണല്ലോ ഇത്... വിടരും മുമ്പേ കൊഴിഞ്ഞു പോകുന്ന പുഷ്പങ്ങൾ പോലെ അകാലത്തിൽ അലതല്ലി വീഴുന്ന ഓരോ മനുഷ്യ ജീവനെയും ഓർത്ത് കരയാതിരിക്കാൻ ഈ അവസരത്തിൽ നിർവാഹമില്ല...
ഇത് പറയുവാൻ കാരണം ഉണ്ട്... നമ്മുടെ ഓരോരുത്തരുടെയും ജീവിതം സുഖങ്ങളും ദുഖങ്ങളും ഇഴചേർന്നു നിൽക്കുന്ന ഒന്നാണല്ലോ... മനസ്സിൽ താലോലിക്കുവാൻ സന്തോഷ ത്തിന്റെ നിമിഷങ്ങൾ ധാരാളം ഉണ്ടാകും... പക്ഷേ ഒരു ആഹ്ലാദ നിമിഷം മറ്റൊന്നിനെ എളുപ്പം നമ്മുടെ ഉള്ളിൽ നിന്നും മായ്ച്ചു കളയും... പക്ഷേ സങ്കടങ്ങൾ അങ്ങനെയല്ല... അതൊരു അസ്ത്രം പോലെയാണ്... അത് ഉണ്ടാക്കുന്ന  മുറിവിന്റെ  പാട് നമുക്ക് ആയുസ്സ് ഉള്ളടത്തോളം കാലം മനസ്സിൽ മായാതെ തങ്ങിനിൽക്കും....
അധ്യാപന ജോലിയും അത്തരമൊരു ശരശയ്യ ആണെന്ന് ഞാൻ പറയും.. ഉൾക്കൊള്ളാൻ യാഥാർത്ഥ്യങ്ങൾ ധാരാളമുണ്ടാകും... അനുഭവങ്ങൾ ഒട്ടേറെ... തള്ളാനും കൊള്ളാനും അനേകം സാധ്യതകൾ.. എന്നാൽ ഉൾക്കൊണ്ട് മുന്നേറുമ്പോൾ ഒരിക്കലും അവസാനിക്കാത്ത സ്നേഹ നൊമ്പരങ്ങൾ സമ്മാനിക്കുന്ന ഒന്നാകും ഈ ജീവിത ചക്രം...
അകറ്റി നിർത്താൻ ശ്രമിക്കുന്തോറും മനസ്സിലേക്ക് കയറി വന്ന ഒരു അനുഭവമാണ് വളരെ വർഷങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടുന്നത്.... അത്തരമൊരു  അനുഭവത്തിലേക്ക് ആണ് എന്റെ ഈ ചെറിയ യാത്ര...
ഒരു ദശകത്തിൽ അധികമായുള്ള എന്റെ അധ്യാപകവൃത്തിയിൽ വളരെയധികം കുട്ടികളെയും, അധ്യാപകരെയും പരിചയപ്പെടാൻ സാധിച്ചു... പല നാടുകൾ അറിഞ്ഞു.സ്നേഹത്തിന്റെയും സഹകരണത്തിന്റേയും  അളവുകോലിൽ അവരെയൊക്കെ പരിഗണിക്കുമ്പോൾ ചികഞ്ഞെടുക്കാവുന്ന മുഖങ്ങൾ വളരെ പരിമിതമാണ്... എങ്കിലും അവഗണിക്കാൻ കഴിയില്ല ... മറക്കില്ലൊരിക്കലും എന്ന് ഹൃദയം കൊണ്ട് പറയാൻ സാധിക്കുമെങ്കിൽ അത്തരമൊരു മുഖത്തിന്റെ പിന്നാലെയാണ് ഞാൻ പോകാൻ ശ്രമിക്കുന്നത്.....
മേൽസൂചിപ്പിച്ച ചോക്കുപൊടി ഒരു വിഷയമല്ല.. മറിച്ച് അന്യം നിന്നേ ക്കാവുന്ന സ്നേഹബന്ധങ്ങളുടെ രുചിക്കൂട്ട് ആണ്... അത്തരം ഒരു രുചിക്കൂട്ട് എന്റെ ഹൃദയമാകുന്ന നാവിൻതുമ്പിൽ ഇപ്പോഴുമുണ്ട്... അന്നും ഇന്നും ആ രുചിയിൽ മുഴച്ചു നിന്നതും, നിലനിൽക്കുന്നതും  അല്പം കണ്ണീരിന്റെ നനവായിരുന്നു..
ഒത്തിരി വളച്ചുകെട്ടില്ലാതെ കാര്യം പറയാം..
ഏകദേശം 11 വർഷങ്ങൾക്കു മുൻപ്... അന്ന് ഞാൻ ഒരു ഹൈസ്കൂൾ അധ്യാപകനായിരുന്നു.. നാടും വീടും വിട്ട് ഒരു ജീവിതം... വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോൾ സങ്കടങ്ങളുടെ ശക്തി നൂറുമടങ്ങ് ആയിരിക്കുമല്ലോ... കാരണം അമ്മയുടെ കരുതലും പിതാവിൻറെ വാത്സല്യവും ,ദൂരം എന്ന യാഥാർത്ഥ്യത്തിനൊപ്പം എന്നെ പിന്നോട്ടടിച്ച കാലം.. പ്രായവും സൗഹൃദവും നിറമുള്ള ക്യാൻവാസ് കൊണ്ടു നടന്ന സമയം...
സീനിയോറിറ്റി കൊണ്ട് അളക്കുന്ന സഹപ്രവർത്തകരുടെ വാക്കുകളും അധികാരത്തിന്റെ ആജ്ഞാശക്തി  ചിലപ്പോഴെങ്കിലും വാൾ പോലെ വീശുന്ന ഹെഡ്മാസ്റ്ററുമൊക്കെ മേൽപ്പറഞ്ഞ അനുഭവങ്ങളുടെ കളിതോഴന്മാരായിരുന്നു.. അതിൽ പലതും ബോധപൂർവ്വം  മറന്നു കൊണ്ട് കൂടെ  കൂടിയ ഒരു മാസക്കാലം... അതാണ് അനേകം വർഷങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടുന്നതും നൊമ്പരപ്പെടുത്തുന്നതും...
കാലം ഏത് എന്ന് ഞാൻ പറഞ്ഞുവല്ലോ... കളി സ്ഥലം ഏത് എന്നു കൂടി പറയാം... മലപ്പുറം ജില്ലയിൽ പെട്ട ചുങ്കത്തറ എന്ന ഗ്രാമം... അവിടെയുള്ള ഒരു ഹൈസ്കൂളിലായിരുന്നു മേൽപ്രസ്താവിക്കപ്പെട്ട എന്റെ അനുഭവ കാലഘട്ടം... ഒൻപത്, പത്ത് ക്ലാസുകളിലായിരുന്നു എന്റെ അധ്യാപനം.... മുതിർന്ന കുട്ടികളുടെ തിരിച്ചറിവും ചില പൊരുത്തക്കേടുകളും  ഇഴപിരിയാതെ ചേർന്നു പോയിരുന്ന കാലം... യൗവനത്തിന്റെ തിളപ്പിൽ കൊച്ചു കളികൂട്ടങ്ങൾ ലഹരിയായിരുന്ന സമയം... മനസ്സിൽ ആഹ്ലാദത്തിൻറെ പച്ചപ്പുകൾ ഓരോ കുട്ടിയും  അലങ്കരിച്ചു കൊണ്ടിരുന്ന തെളിമയുള്ള കാലം ...
ആ സ്കൂളിലെ ഒരു പത്താം ക്ലാസ് ആയിരുന്നു എൻറെ എന്റെ രംഗവേദി... സ്നേഹമുള്ള കുട്ടികൾ.. കുസൃതികൾക്ക് ഉപരിയായി ചില കരുതലുകൾ കൂടെ കൊണ്ട് നടക്കുന്ന നിഷ്കളങ്കമായ ബാല്യങ്ങൾ... 43 കുട്ടികൾ..
ചരിത്രം ആയിരുന്നു എന്റെ വിഷയം.. വെറുതെ പറഞ്ഞു പോകുന്നതിനുപരിയായി വിരസത മാറ്റാൻ എന്നോണം നിത്യ ജീവിതത്തിലെ സംഭവങ്ങൾ കൂടി ഇഴചേർത്ത് ആയിരുന്നു ഞാൻ ക്ലാസ്സ് എടുത്തിരുന്നത്.. എങ്കിലും അവരുടെ അസംതൃപ്തിയിൽ സംതൃപ്തിയുടെ ഒരു കണികയെങ്കിലും കാണാൻ ഞാൻ ശ്രമിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. അതിൽ ഞാൻ വിജയിച്ചുവോ എന്നത് കാലങ്ങൾക്കിപ്പുറം സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങൾ വഴി ആ കുട്ടികൾ പുതുക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് കൂടി സൂചിപ്പിക്കട്ടെ......
ഓരോ കുട്ടിയുടേയും ജീവിതസാഹചര്യങ്ങൾ അവരുടെ നോട്ടത്തിൽ നിഴലിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ഏറെ വൈകിയിരുന്നു എന്നതിൽ അല്പം കുറ്റബോധമുണ്ട്..
അതിലേക്കാണ് ഞാൻ കടന്നുവരുന്നത്.... മാർച്ചിലെ പത്താം ക്ലാസ് പരീക്ഷ അടുക്കുന്ന സമയം.. കഴിവും കഴിവുകേടും മാറ്റുരച്ചു നോക്കുന്ന ഓരോ ദിവസങ്ങളും... നൂറു മേനി കൊയ്യാൻ സർവവിധ സന്നാഹങ്ങളുമായി ഓരോ അധ്യാപകരും... രാവിലെയും വൈകുന്നേരവും അവധിദിവസങ്ങളിലും ഒക്കെ  പഠനം... നിലനിൽപ്പിനെയും ആത്മാർത്ഥതയേയും ഒരു ത്രാസിന്റെ രണ്ടു തട്ടിൽ എടുത്തുവച്ച ദിവസങ്ങൾ...
പഴുപ്പിച്ചു പാകപ്പെടുത്തി എടുക്കുന്ന ഓരോ കുട്ടിയേയും കൂടുതൽ അറിയുന്ന ഘട്ടമായിരുന്നു പിന്നീട്..
അവരുടെ പഠന സാഹചര്യം അറിയാൻ  ഓരോരുത്തരുടെയും  വീടുകളിലേക്കുള്ള യാത്ര... ഒരുമാസത്തോളം  നീളുന്ന ഭവന സന്ദർശനം...
ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർ ഓരോ വീടുകളും കയറിയിറങ്ങി... സ്നേഹമെന്ന അളവുകോലിൽ പല വീട്ടുകാരും ഞങ്ങളെ ശ്വാസം മുട്ടിച്ചു.. പലരും മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചു.... ഓരോ കുട്ടിയുടേയും ഇരിപ്പിടങ്ങളിലേക്ക്  കയറി ചെന്നപ്പോഴാണ് പല യാഥാർത്ഥ്യങ്ങളും ഞങ്ങളെ തൊട്ടുരുമ്മിയത്... കണ്ട് അറിഞ്ഞതിനേക്കാൾ അപ്പുറമായിരുന്നു ഓരോ ഭവനവും... കേട്ടറിവിനേക്കാൾ വ്യത്യസ്തമായിരുന്നു ഓരോ ജീവിതസാഹചര്യങ്ങളും... പുറംമോടിയിൽ കാര്യമില്ല എന്ന യാഥാർത്ഥ്യം പല അവസരങ്ങളിലും ഞങ്ങൾ തിരിച്ചറിഞ്ഞു...
ഇരിക്കാൻ ഒരു കസേര പോലും ഇല്ലാതെ ഊണും ഉറക്കവും പഠനവും ഒരു മുറിക്കുള്ളിൽ ഒടുക്കേണ്ടി വന്ന കുഞ്ഞുങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു... അത്തരം പരിമിതികളെ മറികടക്കുന്ന സ്നേഹനിധികളായ ചില കുഞ്ഞുങ്ങളുടെ ഭവനങ്ങളും ഈ കൂട്ടത്തിൽ ആയിരുന്നു... ഈ യാഥാർത്ഥ്യങ്ങൾക്ക് വിപരീതമായി എല്ലാവിധ സൗകര്യങ്ങളും നിഷ്ഫലം ആക്കി മുന്നേറുന്ന കുഞ്ഞുങ്ങളുടെ ഭവനങ്ങളും ഞങ്ങൾക്കു മുന്നിൽ ദൃശ്യമായി...
അങ്ങനെ ഭവനസന്ദർശനത്തി അഞ്ചാം ദിവസം .... ഒരു ഇട വഴിയിലൂടെയാണ് ഞങ്ങളുടെ യാത്ര... വഴികാട്ടിയായി ഒരു കൊച്ചു കൂട്ടുകാരൻ ഞങ്ങൾക്ക് മുന്നിലുണ്ട്...ആ ദിവസത്തെ രണ്ടാമത്തെ വീട്ടിലേക്ക് ഞങ്ങൾക്ക് പോകേണ്ടത്... മഴ പെയ്തൊഴിഞ്ഞ വരണ്ട വേനലിൽ  ഉരുളൻ കല്ലുകൾ മുഴച്ചുനിൽക്കുന്ന വഴികളിലൂടെ.....
എൻറെ ക്ലാസ്സിലുള്ള അതുല്യ, അനഘ  എന്നീ  ഇരട്ട കുട്ടികളുടെ വീട്ടിലേക്ക്....
<nowiki>*</nowiki>ടീച്ചറെ* *മാഷേ*... *വാ*
<nowiki>*</nowiki>ഞാൻ കാത്തു നിൽക്കുകയായിരുന്നു*..
തിരിഞ്ഞുനോക്കിയപ്പോൾ  അനഘയാണ്... ഞങ്ങളുടെ വരവ് ഹൃദയം കൊണ്ട് അവൾ സ്വീകരിച്ചിരിക്കുന്നു എന്ന് മുഖം കണ്ടാൽ അറിയാം... ഒരല്പം മാറി നാണം കുണുങ്ങിയായ അതുല്യ നിൽപ്പുണ്ട്..
സാരി തലപ്പിൽ മുഖം തുടച്ചുകൊണ്ട് അവരുടെ അമ്മ ധൃതിയിൽ മുന്നോട്ടു വന്നു.... കൃശഗാത്രയായ ഒരു സ്ത്രീ..
സാറേ ഞാൻ പണിക്ക് പോയിട്ട് ഇപ്പോൾ വന്നതേയുള്ളൂ എന്നും പറഞ്ഞ് ഞങ്ങളുടെ മുന്നിലേക്ക് ആ സ്ത്രീ കയറിവന്നു...
ഞങ്ങളെ സ്വീകരിക്കുമ്പോഴും അവരുടെ  കണ്ണീർ ചാലുകൾ നിറയുന്നത് കാണാമായിരുന്നു... കയറിയിരിക്കാൻ പറയുന്നതും കാത്ത് ഞങ്ങൾ ഓരോരുത്തരും ഒരു നിമിഷം നിന്നു...
കുറച്ചകലെ മാറി കിടന്നിരുന്നു രണ്ടു കസേരകൾ തുടച്ചുകൊണ്ട് ആ അമ്മ ഞങ്ങൾക്ക് മുന്നിലേക്ക് കിതച്ചു വന്നു...
ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന ആ ചോദ്യം എൻറെ നാവിലൂടെ പുറത്തെത്തി..
<nowiki>*</nowiki>മോളെ മോളുടെ വീട് എവിടെയാണ്*..?
എൻറെ ചോദ്യം കേട്ടതും അനഘ പൊട്ടിക്കരഞ്ഞും ഒന്നിച്ചായിരുന്നു..
കാര്യം എന്തെന്ന് അറിയാതെ പകച്ചു നിന്ന ഞങ്ങളെ ആ അമ്മ ഒരല്പം മുന്നോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി..
കുറച്ചകലെയായി ഒരാൾക്കു മാത്രം കുനിഞ്ഞു കയറാവുന്ന വിധത്തിൽ കുടിൽ പോലെ ഒന്ന്... ഞങ്ങൾ രണ്ടു അധ്യാപകർ കുടിലിലേക്ക് നുഴഞ്ഞു  കയറി....
<nowiki>*</nowiki>ഇതാണ് മാഷേ എൻറെ മക്കളുടെ വീട്*...
ഹൃദയം പൊട്ടിയായിരുന്നു ആ സ്ത്രീ അത് പറഞ്ഞത്... കണ്ണീർ അടക്കാൻ പാടുപെട്ട അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു... ഞങ്ങളുടെ മനസ്സിലേക്ക് തികട്ടി വന്ന അടുത്ത ചോദ്യം മനസ്സിലാക്കിയിട്ടെന്നോണം ആ അമ്മ അടുത്ത ഉത്തരവും തന്നു....
<nowiki>*</nowiki>മക്കളുടെ അച്ഛനെ ആയിരിക്കും അന്വേഷിക്കുന്നത് അല്ലേ*... ആ കൂരയുടെ ഒരു അരികിലേക്ക് അമ്മ കൈചൂണ്ടി... ഒരു കീറ പുതപ്പിൽ ചുരുണ്ടുകൂടി ഒരു മനുഷ്യരൂപം കുറച്ചകലെ കിടക്കുന്നു...
<nowiki>*</nowiki>തളർവാതം  വന്നതാണ് മാഷേ*.. *കുറെ വർഷങ്ങളായി ഈ കിടപ്പ്*.. *അങ്ങേര്  കൂലിപണിയെടുത്തായിരുന്നു ഞങ്ങളെ പോറ്റിയിരുന്നത്*.. *കിടപ്പിലായതിൽ  പിന്നെ ഞാൻ പണിക്കു പോകാൻ തുടങ്ങി*... *വീട്ടിലെ പണികൾ ഒക്കെ തീർത്ത തിനുശേഷമാണ് മക്കൾ സ്കൂളിലേക്ക് വരുന്നത്*...
<nowiki>*</nowiki>ടീച്ചർമാരെകുറിച്ചൊ ക്കെ അവർ എന്നും പറയും* .....
കൂടുതൽ വിശദീകരണം അമ്മയിൽ നിന്ന് കേൾക്കാൻ ഞങ്ങൾക്ക് ശക്തി ഉണ്ടായിരുന്നില്ല...
പുറത്തേക്കിറങ്ങിയ എന്റെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത് ഈ രണ്ടു കുട്ടികളുടെ പഠനത്തിലുള്ള സാമർത്ഥ്യം ആയിരുന്നു.. ക്ലാസിലെ ഒന്നും രണ്ടും സ്ഥാനക്കാർ... അടക്കവും ഒതുക്കവും വും കാത്തുസൂക്ഷിക്കുന്ന കുഞ്ഞുങ്ങൾ.. ഏതുതരത്തിലുള്ള ഫീസോ സംഭാവനയോ ഏതുമാകട്ടെ ആദ്യം കൊണ്ട് തന്നിരുന്നത് ഈ കുട്ടികളായിരുന്നു... ഒരിക്കൽപോലും വേദനകളോ പ്രയാസങ്ങളോ ഇവർ അറിയിച്ചിരുന്നില്ല... ആരോടും പറഞ്ഞിരുന്നില്ല...
ഒരു സെപ്റ്റംബർ മാസം... ക്യാൻസർ ബാധിതയായ ഒരു കുട്ടിയെ സഹായിക്കാൻ സ്കൂളിൽനിന്ന് എല്ലാ കുട്ടികളോടും സംഭാവന ആവശ്യപ്പെട്ടിരുന്നു... ഏറ്റവും ആദ്യം പണവുമായി വന്നത് അനഘയ ആയിരുന്നു.. അവളുടെ വിടർന്ന കൈകളിൽ രണ്ടു പേരുടെതുമായി 20 രൂപ ഉണ്ടായിരുന്നു..ആ നോട്ടുകളുടെ ചുളിവുകൾ  എന്റെ മനസ്സിൽ ചില പകർന്നാട്ടങ്ങൾ നടത്തുകയായിരുന്നു....കണ്ണുകൾക്കുമപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം..
എങ്കിലും ആ കുഞ്ഞുങ്ങൾ  സന്തോഷവതികളായായിരുന്നു.. അതോ സന്തോഷം  അഭിനയിക്കുകയായിരുന്നോ ആ കുട്ടികൾ... ഒന്നും നിശ്ചയമില്ല... കൂട്ടുകാരെ പോലും ഒന്നും അറിയിക്കാതെ അടക്കി പിടിക്കുകയായിരുന്നോ അവരുടെ നൊമ്പരം.. ഒരായിരം ചോദ്യങ്ങൾ ആ സമയത്ത്  എന്റെ മനസ്സിൽ ഉയർന്നു വന്നു.. ഞങ്ങളുടെ എല്ലാവരുടെയും ദൈന്യം നിറഞ്ഞ മുഖങ്ങൾക്കു പിറകിലായി ആ രണ്ടു കുഞ്ഞുങ്ങളും  അകലെ മാറി നിൽക്കുന്നത്  ഇന്നും പച്ചയായി മനസ്സിലുണ്ട്..
ചില അനുഭവങ്ങൾ അങ്ങനെയാണ് .. ജീവന്റെ കണികപോലെ നമുക്കൊപ്പം എന്നുമുണ്ടാകും... ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല എന്ന് നമ്മൾ ആലങ്കാരികമായി പറയാറുണ്ടല്ലോ... അന്ന് ഞങ്ങൾക്ക് വാക്കുകൾ മാത്രമല്ല തണുത്തുറഞ്ഞു പോയ ശരീരവും കൂടെയായിരുന്നു കൂട്ട്... ഞങ്ങൾ തിരിച്ചിറങ്ങുമ്പോൾ
അച്ഛൻ തളർന്നുറങ്ങുന്ന  കട്ടിലിന രികെ ഒരു ഇരുമ്പു പെട്ടിക്കു മുകളിൽ  കൂട്ടി വെച്ചിരിക്കുന്ന നോട്ടുബുക്കിൽ എന്റെ കണ്ണുകളുടക്കി .. എല്ലാ ദിവസവും ഞാൻ കാണാറുള്ള നോട്ട് ബുക്ക്...... . *അനഘ .കെ .എസ്* എന്ന പേര് അതിനു മുകളിൽ തെളിഞ്ഞു നിന്നിരുന്നു...
കൂടെയുള്ള ടീച്ചർമാരുടെ സാരിത്തുമ്പിനു പിറകിൽ ഒതുങ്ങി നിന്ന് ആ രണ്ടു മക്കളും  വേദനയുടെ കനലുകൾ വ്യഥാ കെടുത്താൻ ശ്രമിക്കുന്നത്  കാണാമായിരുന്നു...
പടികൾ ഇല്ലാത്ത പാതയുടെ ഓരം ചേർന്ന് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി...
അന്നത്തെ ദിവസം മറ്റു വീടുകളിലേക്ക് പോകാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല ആർക്കും... കാണുന്നതിനേക്കാൾ അപ്പുറമാണ് ജീവിതയാഥാർത്ഥ്യങ്ങൾ എന്ന തിരിച്ചറിവ് ഒന്നുകൂടി ഊട്ടിയുറപ്പിച്ച നിമിഷങ്ങളായിരുന്നു അന്നത്തെ ദിവസം തന്നത്.... ഞങ്ങൾ എല്ലാവരുടെയും ഹൃദയം ഉൾക്കൊണ്ടത് യഥാർത്ഥ ജീവിതത്തിലെ ചില നേർക്കാഴ്ചകൾ ആയിരുന്നു...
കാലം ഏറെ മാറിയിരിക്കുന്നു..
ഇന്ന്  കുട്ടികളുടെ വ്യക്തി വിവരശേഖരണത്തിനും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങൾ അറിയുന്നതിനും ഏറെ മാർഗ്ഗങ്ങളുണ്ട്.. അത് കർശനമായി നടപ്പാക്കുകയും ചെയ്യുന്നു... അത് ഒരു അവശ്യ ഘടകമായി മാറിയിരിക്കുന്നു.. ഇന്ന് ഇത്തരം വിവരങ്ങൾ ശേഖരിക്കുമ്പോഴും അത് വിലയിരുത്തുമ്പോഴും പഴയ സംഭവങ്ങൾ ഓർക്കാറുണ്ട്...അഥവാ അവഗണിക്കാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു.... വർഷങ്ങൾക്കിപ്പുറവും പഴയ ഓർമ്മകൾ വേട്ടയാടുന്നുണ്ടെങ്കിൽ അതിൽ എന്തൊക്കെയോ ചില  വെളിപാടുകൾ  ഉൾക്കൊണ്ടിരുന്നു എന്നതാണ് സത്യം. ഓരോ മനുഷ്യജീവിതവും കടന്നു പോകേണ്ടുന്ന ചില വഴികൾ.. കൊടുക്കേണ്ടിയിരുന്ന ചില പരിഗണനകൾ... ചില ഓർമ്മത്തെറ്റുകൾ...
അല്ലെങ്കിലും ജീവിതം അങ്ങനെയാണ്.... ഓടി ജയിക്കുന്നവർ മാത്രമേ നമ്മുടെ കണ്ണിൽ പെടുകയുള്ളൂ.. പിന്നിൽ ഓടി തളരുന്നവർ എന്നും അവഗണിക്കപ്പെടും...
ഓരോ കുട്ടിയും ഓരോ പുസ്തകങ്ങളാണ്.. വെളിപാടിന്റെ പുസ്തകങ്ങൾ.....
അതിലെ താളുകൾ മറിക്കാൻ മിനക്കെടുമ്പോൾ മാത്രമാണ് അതിലെ ഓരോ പൊട്ടും പൊടിയും കണ്ണിൽ പെടുകയുള്ളൂ...
<nowiki>*</nowiki>ഇന്ന്*......
നമ്മൾ എല്ലാവരും അറിഞ്ഞോ അറിയാതെയോ  അഭിനയിച്ച തിരക്കുകൾ മാറ്റിവെച്ച് വീടുകളിൽ ഒതുങ്ങി കൂടിയിരിക്കുമ്പോൾ അവഗണിക്കപ്പെട്ട പലതും നമുക്ക് പ്രിയപ്പെട്ടതായി മാറുന്നു.... വലിയ വീടും, പറമ്പും, നോട്ടുകെട്ടുകളും ഏതോ അദൃശ്യ വസ്തുവിനു മുന്നിൽ വെറും കെട്ടുകാഴ്ചകളായി മാറിയിരിക്കുന്നു... ... ബന്ധനങ്ങൾ എന്ന് തോന്നിയിരുന്ന പല ബന്ധങ്ങളും കൂടെ പോരുന്നു... തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പലതും നമ്മൾ മറന്നിരുന്നു.. നമ്മുടെ ഉള്ളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് അവഗണിച്ചിരുന്ന പലതും അവശ്യമായിരുന്നു എന്ന് തിരിച്ചറിയുന്നത്...
നമ്മുടെ ഓരോരുത്തരുടെയും ജീവിത വഴികളിൽ  ചോക്കും , ചോക്കുപൊടിയും കേവലം ഭൗതികമായ യാഥാർത്ഥ്യങ്ങൾ ആയിത്തീരാതിരിക്കട്ടെ... നിലത്ത് വീഴുന്ന ഓരോ ചോക്കു പൊടിയിലും വിടരുന്ന നന്മകളും തെളിയുന്ന  ജീവിതങ്ങളും കൂടെ പോരുന്നുണ്ടാ കും... കുശവന്റെ കൈകളിലെ കളിമണ്ണ് പോലെയാണ് അത്... ഏത് രീതിയിലും രൂപപ്പെടുത്താം.. സ്നേഹം കിനിയുന്ന അക്ഷരങ്ങളായും ..
.വ്യഥാ വ്യായാമത്തിന്റെ  പ്രതീകങ്ങളായും...
ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചറിവാണ്... അനേകം നേരുകളുടെ കൂട്ടിരിപ്പാണ്...
മക്കളെ ചേർത്തുനിർത്തി  അവരുടെ അമ്മയുടെ  കൈകളിൽ മുറുക്കെ പിടിച്ച് മുന്നോട്ടു നടക്കുമ്പോൾ  എന്റെ മനസ്സ് എന്നും തിരിഞ്ഞു നോക്കും .... എൻറെ ജീവിതത്തിലെ ചോക്കുപൊടികളിൽ തിരിച്ചറിയാതെ പോയത് ഏതാണെന്ന്.......
'''*ഇതിൽ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും കാലാനുസൃതമായ ആയ ചില മറവികൾ കണ്ടേക്കാം... ക്ഷമിക്കുമല്ലോ*.'''..
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
'''<u>ഹോട്സ്പോട്ട്*<big>(കഥ )</big></u>'''
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ജയ ടീച്ചറിന് ഈയിടെയായി മനസ്സിന് വല്ലാത്ത വിഷമം... ഒത്തിരി വർഷങ്ങളായി ടീച്ചർ സർവീസിൽ കയറിയിട്ട്.. കുറേ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പരിചയപ്പെട്ടു... സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞു.. പരാതികൾ കേട്ടു. പരിദേവനങ്ങൾ തൊട്ടറിഞ്ഞു
ചിലതിനൊക്കെ പരിഹാരവും കണ്ടു. അതിനൊപ്പം മാഷമ്മാരും  ടീച്ചർമാരും ആയി ധാരാളം  സഹപ്രവർത്തകരെയും കൂട്ടിനു കിട്ടി.
വീടിനടുത്ത് സൗകര്യപൂർവ്വം ട്രാൻസ്ഫർ  വാങ്ങി എത്തിയ സ്കൂളുകളിൽ എല്ലാം ജയ ടീച്ചർ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. ടൈംടേബിൾ ഇടുമ്പോൾ കൂടുതൽ പിരീഡ് സയൻസിന് കിട്ടണം. സയൻസ് ആയിരുന്നു ടീച്ചറിന്റെ  ഇഷ്ടവിഷയം. കുറച്ചുവർഷങ്ങളായി ആയി പുസ്തകം മാറിയിട്ട്. എല്ലാം മനഃപാഠമാണ്. ടീച്ചിംഗ് നോട്സ് എഴുതാനും വളരെയെളുപ്പം .. മാത്രവുമല്ല പ്രായമായി വരികയല്ലേ.. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ പണ്ടത്തെ പോലെ മനസ്സും ശരീരവും അനുവദിക്കുന്നില്ല...
ടീച്ചറിന്റെ ആഗ്രഹം പോലെ തന്നെ കാര്യങ്ങളൊക്കെ അനുവദിച്ചു കിട്ടി. വലിയ ആഗ്രഹങ്ങൾ ഇല്ലാതെ ടീച്ചറിന്റെ ഓരോ ദിവസവും കടന്നുപോയി...
പുതിയതായി നിയമനം കിട്ടിയ ടീച്ചർമാരുടെ കൈയിൽ  അവരുടെ കയ്യിൽ ഒതുങ്ങാത്ത വലിപ്പമുള്ള മൊബൈൽ ഫോൺ ഉണ്ടായിരുന്നു.... ക്ലാസിൽ പോകുമ്പോൾ പുസ്തകങ്ങൾ എടുക്കുന്നതിനു മുൻപ് ചിലരുടെ കയ്യിൽ മൊബൈൽഫോൺ കയറിയിരിക്കുമായിരുന്നു. സംശയിക്കുന്നവർക്ക് .... *ഹോട്ട്സ്പോട്ട്* ഉപയോഗിക്കാനാണ്"  എന്ന  തൃപ്തികരമായ മറുപടി ലഭിക്കും... എല്ലാ ഇടവേളകളിലും അവർ പലരുടെയും  കൂട്ടായി ഫേസ്ബുക്കും വാട്ട്സപ്പും പറന്നു വരുന്നത് കാണാമായിരുന്നു.... അടുത്തിരിക്കുന്ന എന്നെ പോലുള്ളവരുടെ  കുശലാന്വേഷണങ്ങളേക്കാൾ അവർക്ക് താല്പര്യം , അകലങ്ങളിൽ ഇരിക്കുന്ന സുഹൃത്തുക്കളുടെ ചാറ്റിൽ ആയിരുന്നു...
ജയ ടീച്ചറിന് വലിയ ഫോൺ മേടിക്കാൻ പണമില്ലാഞ്ഞിട്ടല്ല.. അത് ഉപയോഗിക്കാൻ ടീച്ചറിന് അറിയില്ല എന്നതാണ് പ്രശ്നം.മകന്റെ സ്മാർട്ട്ഫോണിൽ നിന്ന് നമ്പർ എടുത്ത് വിളിക്കാനായി കൊച്ചുമക്കളെ ആശ്രയിക്കാറാണ് പതിവ്.
"അയ്യേ ഈ അമ്മമ്മയ്ക്ക് ഒന്നും അറിയില്ല ..പാവം പാവം അമ്മമ്മ.." സ്വന്തം കൊച്ചുമകളുടെ കളിയാക്കൽ ആയതുകൊണ്ട്  അവർക്ക് ഉള്ള ടീച്ചറുടെ മറുപടി അവരെ  കെട്ടിപ്പിടിച്ചു കൊടുക്കുന്ന ചുംബനത്തിൽ  ആയിരുന്നു...
" ടീച്ചറെ ...ഇപ്പോൾ ടീച്ചിംഗ് നോട്ട് എഴുതാൻ വളരെ എളുപ്പമാ..ടീച്ചിങ് മാനുവൽ ഒക്കെ റെഡിമെയ്ഡായി ശാസ്ത്രസഹായിയിൽ  ഉണ്ട് .നല്ല ആപ്പ് ആണത്. പിന്നെ മെനൻഡേഴ്സ് കേരള ,പെൻസിൽ, എച്ച്എസ്എസ് ലൈവ്, ബയോവിഷൻ ...അങ്ങനെയങ്ങനെ കുറെ ബ്ലോഗുകളും ഉണ്ട്. മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ള വീണ ടീച്ചർ വാചാലയായി. ആ ആത്മവിശ്വാസം ജയ ടീച്ചറിന്റെ ഇരുപത്  വർഷത്തിനും ഒത്തിരി മുകളിലായിരുന്നു....വീണ ടീച്ചർ ക്ലാസ്സ് എടുക്കുമ്പോൾ  വലിയ സ്മാർട്ട്ഫോണിൽ വിരലുകൾ നീളുന്നത് കാണാമായിരുന്നു... എന്റെ പല സംശയങ്ങൾക്കും, "*ലോഗിൻ ചെയ്യണം*" ലോഗിൻ ചെയ്യണം എന്നൊക്കെ ടീച്ചർ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.....
പല ടീച്ചർമാരും അവരുടെ വഴികളും ആഗ്രഹങ്ങളും സ്നേഹവും ഒക്കെ പല രീതിയിൽ ഇൻസ്റ്റാൾ ചെയ്ത് ശീലിക്കുന്നത് ജയ ടീച്ചർ കൗതുകത്തോടെ കണ്ടു നിൽക്കുമായിരുന്നു.....
"ടീച്ചർ....ക്ലാസ്സിൽ മൊബൈൽ ഉപയോഗിക്കാൻ പറ്റില്ലല്ലോ... അങ്ങനെയല്ലേ ഓർഡർ ...പക്ഷേ മൊബൈൽ എടുത്തില്ലെങ്കിൽ ഹോട്ട്സ്പോട്ട് എങ്ങനെ ഉപയോഗിക്കും... ഈ ഓർഡർ ഇറക്കുന്നവരൊക്കെ ഇതൊന്നും ചിന്തിക്കുന്നില്ലേ..."
ശ്രുതി ടീച്ചർ  അറിവിന്റെ ഭണ്ഡാരം തുറന്നു....
അപ്പോഴായിരുന്നു സൂരജ് മാഷിന്റെ വരവ്.. സാർ ചെറുപ്പമാണ് കമ്പ്യൂട്ടറിൽ എന്തൊക്കെയോ സാറിന് അറിയാം. സാറിന്റെ കയ്യിൽ ചെറുതും വലുതുമായി പല ഉപകരണങ്ങളും ഉണ്ടെന്ന് കുട്ടികൾ പറയാറുണ്ട്. വൈഫൈ മോഡം, ബ്ലൂടൂത്ത് സ്പീക്കർ, യു എസ് ബി.  അങ്ങനെ എന്തൊക്കെയോ പേരുകൾ കുട്ടികൾ പറയുന്നത് കേൾക്കാമായിരുന്നു.. ജയ  ടീച്ചറിന്റെ വാത്സല്യവും, സ്നേഹവും ഒക്കെ മറികടന്നായിരുന്നു സൂരജ് മാഷിന്റെ ബ്ലൂടൂത്ത് സ്നേഹം കുട്ടികളിൽ  പടർന്നു കയറിയത്....
ടീച്ചർ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന ബാഗിലെ പഴയ നോക്കിയ ഫോണിലെ പതിവ് റിങ്ടോൺ ചിലയ്ക്കുമ്പോൾ കുട്ടികളുടെ മുഖത്ത് ചിരി വരുമായിരുന്നു..
"ടീച്ചറെ അത് വൈബ്രേറ്റ് മോഡിൽ ഇട്... അല്ലെങ്കിൽ സൈലൻറ് ആക്ക്"
നോക്കിയ ഫോണിലെ അക്ഷരങ്ങൾക്ക് തൊട്ടു താഴെ പച്ച ബട്ടണിൽ വിരലമർത്തി മാത്രമേ ടീച്ചറിന് പരിചയം ഉണ്ടായിരുന്നുള്ളൂ...
ഇടവേളകളിലെ സമയങ്ങളിൽ ചുരിദാറിന്റെയും ഷാളിന്റേയും ഓൺലൈൻ  ഡിസൈനുകളെക്കുറിച്ച് വാചാലരായിരുന്ന  പുതിയ ടീച്ചർമാർക്കിടയിൽ  ജയ ടീച്ചർ  ഒരു കാതം പിറകോട്ട് ആയിരുന്നു..
പല ഡിസൈനുകൾ ഓൺലൈനിൽ പരതുന്നതും ,അത് ഷെയർ ചെയ്യുന്നതും സ്ക്രീൻ ഷോട്ട് എടുക്കുന്നതും, എഡിറ്റ് ചെയ്യുന്നതും ഒക്കെ കൗതുകത്തോടെ ടീച്ചർ നോക്കി കാണുകയായിരുന്നു... *
മന്ത്ര, മീഷോ *എന്നൊക്കെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ കുറിച്ച്  അവർ വാചാലരാകുന്നത് ടീച്ചർ കേട്ടിരുന്നു..പുതിയ പുതിയ ആപ്പുകളെ കുറിച്ചും ബ്ലോഗുകളെ കുറിച്ച്  അവർക്കിടയിൽ ഷെയറിങ് നടക്കുന്നതും  ഒരു പടി താഴെ നിന്ന് ടീച്ചർ കാണുന്നത് ശീലമാക്കി...
ടൗണിലെ രാമേട്ടന്റെ കടയിലെ മടക്കിവെച്ച  തുണികൾക്കിടയിൽ നിന്നും ഇളം കളറുകളിലുള്ള സാരിയും ബ്ലൗസും എടുക്കുന്ന ശീലമായിരുന്നു ടീച്ചറിന് ...അത് ഇന്നും മാറിയിട്ടില്ല.. കൊച്ചു മക്കൾക്കൊപ്പം വലിയ കടകളിൽ പോകുമ്പോഴും ടീച്ചറിന് തൃപ്തി വന്നിരുന്നില്ല... അടുക്കളയിൽ ഇരുന്ന് കാണാവുന്ന അകലത്തിൽ ടിവിയിൽ കല്യാൺ എന്നും ജയലക്ഷ്മി എന്നും പരസ്യങ്ങൾ തെളിഞ്ഞു വരുമ്പോൾ കൊച്ചു മക്കളുടെ ആഹ്ലാദത്തിനൊപ്പം ടീച്ചറും അടുത്തുകൂടി ...
ഓൺലൈൻ എന്നും ആമസോൺ ,ഫ്ലിപ്കാർട്ട് എന്നുമൊക്കെ  കൊച്ചുമക്കൾ പറയുന്നത് സ്ഥിരമായി കേൾക്കാമായിരുന്നു....
ഓൺലൈനിൽ സാധനങ്ങൾ മേടിക്കുന്നതിലെ കുസൃതി,  ടീച്ചർ തിരിച്ചറിഞ്ഞത് കഴിഞ്ഞ മാസമായിരുന്നു....മകന്റെ ബാങ്കിൻറെ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് കൊച്ചുമക്കൾ വിലകൂടിയ ടോയ്സ് ആമസോണിൽ നിന്നും വാങ്ങി. കൊറിയർ ബോയ് സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴാണ് മകൻ വിവരമറിഞ്ഞത്...കൊച്ചുമക്കൾക്ക് തല്ലു കിട്ടാതിരിക്കാൻ മകനു മുന്നിൽ കയറി നിന്നപ്പോഴാണ് ഓൺലൈൻ അപരാധം ഇങ്ങനെയും ആകാം എന്ന് ജയ  ടീച്ചർ തിരിച്ചറിഞ്ഞത്.
ചായയുടെ സമയത്ത് രാമകൃഷ്ണൻ മാഷ് സന്തോഷത്തോടെയും അഭിമാനത്തോടെയും ഒരു കാര്യം എല്ലാവരും കേൾക്കെ പറഞ്ഞു...
".  ഞാൻ ഇന്നലെ കെഎസ്ഇബി ബിൽ ഓൺലൈനിൽ അടച്ചു.. വളരെ എളുപ്പമാ ടീച്ചറെ.. രണ്ടോ മൂന്നോ ക്ലിക്കിൽ കാര്യം തീർന്നു.. നമുക്ക് വീട്ടിലിരുന്ന് ചെയ്യാം.."സാറിൻറെ മുഖത്ത് അഭിമാനം തളംകെട്ടിയിരുന്നു....
"ഇനി ഗൂഗിൾ പേ ചെയ്യുന്നത് കൂടി പഠിക്കണം സൂരജ് മാഷിനോട് ചോദിക്കണം"
രാമകൃഷ്ണൻ മാഷ് ആവേശത്തിലായിരുന്നു...
ഇലക്ട്രിസിറ്റി ബില്ല് വരുമ്പോൾ ടൗണിലെ ഓഫീസിൽ പോയി ബില്ല് അടയ്ക്കുന്നതും പരിചയക്കാരോട് ഹൃദയം തുറന്ന് ചിരിക്കുന്നതും ജയ  ടീച്ചറിന്റെ മനസ്സിൽ തെളിഞ്ഞു....
ഇപ്പോഴത്തെ സ്റ്റാഫ് റൂമിലെ അന്തരീക്ഷം ഒന്നും ടീച്ചറിന് ഒട്ടും ബോധിച്ചിരുന്നില്ല എന്നതാണ് സത്യം.....പുതിയ ടീച്ചർമാരിൽ ചില രൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഫേസ്ബുക്കിലും വാട്ട്സപ്പിലും നോക്കിയിരിപ്പാണ് ..അവരിൽ ചിലരൊക്കെ മറ്റുള്ളവരെ അവഗണിക്കാൻ ബോധപൂർവ്വം ആണോ അതിലേക്ക് മുഖം പുകഴ്ത്തുന്നത് എന്ന് ജയ ടീച്ചർ സംശയിച്ചിരുന്നു....പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല തിളച്ചു പോയ പാലിന്റെ അളവും, എരിവ് കൂടി പോയ കറിയും, പ്രഷറിന് കഴിക്കു ന്ന പച്ചമരുന്നുമൊക്കെ  ടീച്ചറിന്റെയും സഹപ്രവർത്തകരുടെയും സംസാരത്തിലെ പതിവ് വിഷയങ്ങളായിരുന്നു...ടീച്ചറിന്റെ മുഖത്തെ തടിച്ച കണ്ണടയുടെ തിളക്കത്തേക്കാൾ ഏറെ അകലെയായിരുന്നു അവരുടെ സ്മാർട്ട് ഫോണിലെ  വാൾപേപ്പറുകൾ...
മുഖമുയർത്തി കണ്ണുകളിൽ നോക്കി ചെറുചിരിയോടെ മറ്റുള്ളവരോട് സംസാരിക്കണമെന്ന് ജയ  ടീച്ചർ മക്കളോടും  കൊച്ചുമക്കളോ പറയുമായിരുന്നു.മൊബൈൽ ഫോണിലെ ഗെയിമുകളും ചാറ്റുകളും സന്ധ്യാസമയത്തെ പ്രാർത്ഥനയെ അപഹരിച്ചപ്പോൾ ടീച്ചറിന് ഒത്തിരി വിഷമം തോന്നിയിരുന്നു.. ടീച്ചറിന്റെ പ്രാർത്ഥനകൾ ,  ഉറങ്ങുന്നതിനു മുൻപുള്ള ചെറു മൗനത്തിൽ ഒതുങ്ങിനിന്നു...
ഫേസ്ബുക്കിൽ മകന്റെ  ഫ്രണ്ട്സ് 5000 കഴിഞ്ഞിരുന്നു.. എങ്കിലും ആക്സിഡൻറ് ആയി  അവൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്നും അന്വേഷിച്ചു വരാൻ  സാദാ ഫോൺ പോലും ഇല്ലായിരുന്ന  അയൽപക്കകത്തുള്ള തെങ്ങുകയറ്റക്കാരൻ കണാരൻ അടക്കം  വിരലിലെണ്ണാവുന്നവർ  മാത്രമായിരുന്നു.... എങ്കിലും അവൻറെ വാട്സപ്പ്  മെസ്സേജുകൾ നിറഞ്ഞു കവിയുന്നത് കാണാമായിരുന്നു.....
.................................................
പുതിയതായി വന്ന ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാഷ് കുറച്ച് സ്ട്രിക്റ്റ് ആണ്. ക്ലാസ് റൂമുകൾ ഹൈടെക് ആയതിൽ പിന്നെ സാറിന്റെ  നോക്കിലും വാക്കിലും ഒക്കെ കണിശത  കൂടി വരുന്നതായി തോന്നി..ലാപ്ടോപ്പും പ്രൊജക്ടറു. ഉപയോഗിക്കണം എന്നത് മാഷിന്റെ നിർബന്ധബുദ്ധി കളിൽ പ്രഥമ പരിഗണനയ്ക്ക് വന്ന വിഷയമായിരുന്നു. ഇതിനൊക്കെ ഇൻസ്പെക്ഷൻ ഉണ്ടത്രേ.... ഒരു രജിസ്റ്ററും സൂക്ഷിച്ചിട്ടുണ്ട്.. അതിൽ പക്ഷേ ജയ ടീച്ചറുടെ പേര് മാത്രം വന്നില്ല......  വീണ ടീച്ചറിന്റെ  പേര്  രജിസ്റ്ററിൽ തെളിഞ്ഞു നിന്നിരുന്നു...
ലാപ്ടോപ്പും പ്രൊജക്ടറും  ഉപയോഗിക്കാനും,, ഹോട്ട്സ്പോട്ട് ഉപയോഗിച്ച് കണക്ട് ചെയ്യാനുമൊക്കെ അറിയണമെന്ന് ടീച്ചറിന് ആഗ്രഹമുണ്ടായിരുന്നു... സൂരജ് മാഷിനോട് പലതവണ സംശയം ചോദിച്ചതാണ്.ലാപ്ടോപ്പിലെ സെറ്റിംഗ്സ് സും ഡിവൈസസ് ,മിറർ വ്യൂ എന്നൊക്കെ മാഷ് പറഞ്ഞു തന്നു. പക്ഷേ ടീച്ചറിന് ഒന്നും മനസ്സിലായില്ല...."ഡിസ്പ്ലേയിൽ വരുന്നില്ലെങ്കിൽ സെറ്റിംഗ്സിൽ നോക്കണം എന്ന് മാഷ് വീണ്ടും വീണ്ടും പറയുന്നത് കേൾക്കാമായിരുന്നു... മാഷ് ക്ലാസിൽ വന്ന് ചെയ്തുതരാം എന്ന് പലപ്പോഴും പറയുമായിരുന്നു പക്ഷേ കുട്ടികൾക്കു മുന്നിൽ ചെറുതാകാൻ ടീച്ചറിന്  മടിയുണ്ടായിരുന്നു ..
മാത്രമല്ല ആവർത്തിച്ച് സംശയം ചോദിക്കുമ്പോൾ  മാഷിന്റെ മുഖത്ത് ഒരു  മുഷിപ്പൻ ഭാവം വരുന്നുണ്ടോ എന്ന് ടീച്ചർ സംശയിച്ചു ...അത്  അവഗണനയായി ഹൃദയത്തിൽ കൊള്ളുന്ന പോലെ........
കഴിവതും ഹൈടെക് സംശയങ്ങൾ ചോദിക്കാതെതന്നെ  ടീച്ചർ ക്ലാസ്സിലേക്ക് പോയി... ബാലകൃഷ്ണൻ മാഷിൻന്റെ ഐ.ടി.രജിസ്റ്ററും ,വീണ ടീച്ചറുടെ ക്ലാസ്സിൽ നിന്നുള്ള സ്പീക്കറിലെ ശബ്ദവും ജയ  ടീച്ചറിന്റെ  ക്ലാസുകളെ  ഓരോ ദിവസവും വിഴുങ്ങി കൊണ്ടിരുന്നു...... മുഖത്തു നോക്കാതെ  നിലത്ത് നോക്കി നടക്കുന്ന ടീച്ചർമാർക്കിയിൽ  ജയ ടീച്ചർ ഒറ്റയ്ക്കായിരുന്നു..
കൂട്ടത്തിലുള്ളവർ കേൾക്കാൻ എന്നോണം വൈഫൈ, ഹോട്ട്സ്പോട്ട്  എന്നീ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ വീണ ടീച്ചർ ഇടയ്ക്കിടെ പറയുന്നത് കേൾക്കാമായിരുന്നു.. വീണ  ടീച്ചറിന്റെ കണക്ടിവിറ്റിയും,  തുണി അലക്കി ഇടാൻ ജയ  ടീച്ചറിന്റെ വീടിനു പിന്നിൽ  രണ്ട് തെങ്ങുകൾ ക്കിടയിൽ കെട്ടിയ കയറിന്റെ ശക്തിയും ഏറെക്കുറെ  സാമ്യമുണ്ടായിരുന്നു.....
രണ്ട് സ്ഥലത്ത് ഇരിക്കുന്ന ലാപ്ടോപ്പും മൊബൈലും വൈ ഫൈയും ഹോട്ട്സ്പോട്ടും ഉപയോഗിച്ച് ച കണക്ട് ചെയ്യുന്ന വീണ  ടീച്ചറിന്റെ  കഴിവിനെ ഓർത്ത് അത്ഭുതപ്പെടാതിരിക്കാൻ ജയ  ടീച്ചറിന് കഴിഞ്ഞില്ല. ഹൈടെക് ആയതുകൊണ്ടാണോ എന്നറിയില്ല സൂരജ് മാഷ് ,സമയം കണ്ടെത്തി സംശയനിവൃത്തി വരുത്തുവാൻ വീണ  ടീച്ചറിന്റെ  അടുക്കലേക്ക് ഓടി വരുമായിരുന്നു... ടീച്ചർ അത്  ഏറെ ആസ്വദിച്ചിരുന്നു എന്നതാണ് സത്യം....
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു ഉച്ചഭക്ഷണത്തിന് നേരത്തെ വിടുന്നത് കൊണ്ട് കുട്ടികൾക്ക് കളിക്കാൻ സമയം കൂടുതൽ ഉണ്ടായിരുന്നു.
"ടീച്ചറെ... സൗമ്യ വീണു.. സ്റ്റെപ്പിൽ നിന്നും ഉരുണ്ടു വീണതാ...കൂട്ടുകാരിയെ താങ്ങിപ്പിടിച്ച് പെൺകുട്ടികൾ ധൃതിയിൽ സ്റ്റാഫ്  റൂമിലേക്ക് വരുന്നുണ്ടായിരുന്നു..
കുട്ടികൾ എപ്പോഴും അങ്ങനെയായിരുന്നു ആർക്ക്  മുറിവുപറ്റിയാലും  ജയ് ടീച്ചറിന്റെ  അടുക്കലേക്ക് കൊണ്ടുവരും ടീച്ചറിന്റെ  ഒരു തലോടലും," സാരമില്ല കുഞ്ഞേ" എന്ന  വാക്കുകളിലും പകുതി ക്ഷീണം പമ്പ കടക്കും....
"വീണ ടീച്ചറേ... ടീച്ചറിന്റെ ക്ലാസ്  റൂമിലെ അലമാരയിലൽ പഞ്ഞി  ഇരിരിക്കുന്നത് കുറച്ച് ഇങ്ങോട്ട്  എടുത്തോ"
പഴയ പുസ്തകങ്ങൾ കയറ്റി വച്ചിരിക്കുന്ന അലമാരയ്ക്ക് ഉള്ളിൽ പഞ്ഞി ഉള്ള ബോക്സ് കണ്ടുപിടിക്കാൻ വേണ്ടി  വീണ ടീച്ചർ ബുദ്ധിമുട്ടുന്നത് കണ്ടു..പെൺകുട്ടിയെ സ്റ്റാഫ് റൂമിലെ  കസേരയിൽ ചാരി ഇരുത്തി വെള്ളം കയ്യിലെടുത്ത് മുഖം നനച്ച് തുടച്ച് ജയ ടീച്ചർ തന്നെ പഞ്ഞി പാത്രം തപ്പിയെടുത്തു....
വീണ ടീച്ചറിന്റെ ക്ലാസ് റൂം ഹൈടെക് ആയിരുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ ,വലിയ സ്ക്രീൻ, ടിവി ഇതൊക്കെ ആ റൂമിൽ ഉണ്ടായിരുന്നു..ഫസ്റ്റ് എയ്ഡ് കിറ്റ് പരതി എടുക്കുമ്പോൾ ക്ലാസിലെ വലിയ സ്ക്രീനിൽ തെളിഞ്ഞു നിന്നിരുന്ന വാക്കുകൾ ജയ ടീച്ചർ ശ്രദ്ധിച്ചു..
<nowiki>*</nowiki>പ്രഥമ* *ശുശ്രൂഷ* *എങ്ങനെ ചെയ്യാം*
യൂട്യൂബ് വീഡിയോ ആണ്. ബഹളത്തിനിടയിൽ ടീച്ചർ ഓഫ് ചെയ്യാൻ മറന്നു പോയതായിരിക്കും...
വീണ ടീച്ചർ ചെറുപ്പമാണ്. കല്യാണം കഴിഞ്ഞ് അധിക കാലമായില്ല... എടുപ്പിലും നടപ്പിലും ഒക്കെ ടീച്ചർ ഹൈടെക് ആണ്.എങ്കിലും ചില കാര്യങ്ങളൊക്കെ ടീച്ചർ ബോധപൂർവം മറന്നു പോകുന്നത് പോലെ തോന്നുന്നു........
കുട്ടിയെ ചെരിച്ചു കിടത്തി ഉള്ളം കയ്യിലേക്ക്  അവളുടെ തല ചായ്ച്ച് വെച്ച്  , കുറച്ച് വെള്ളം കയ്യിലെടുത്ത് അവളുടെ  കണ്ണുകളും  നെറ്റിയും പതിയെ തടവി.....
കുട്ടിയുടെ ഉള്ളംകാലുകളിലും ജയ ടീച്ചറിന്റെ കൈവിരലുകൾ ഓടിനടന്നു.....
ജയ  ടീച്ചറിന്റെ  കൈകളിൽ താങ്ങി കുട്ടിയെ ഓട്ടോയിൽ കയറ്റുമ്പോൾ സൂരജ് മാഷും കൂടെ വന്നു...
"എന്റെ വീടിനടുത്തുള്ള കുട്ടിയല്ലേ, ടീച്ചറെ ....ഞാൻ കൊണ്ടു വിട്ടോളാം.."
എങ്കിലുംവീണ  ടീച്ചറും കൂടെ വന്നു......
വീണ ടീച്ചറിന്റെ വാട്സാപ്പിൽ  വന്ന മെസ്സേജിന് ടീച്ചർ ഉടൻതന്നെ  മറുപടി കൊടുക്കുന്നത് കാണാമായിരുന്നു..
വേറെ ഏതോ ടീച്ചറിന്റേതാണ് മെസ്സേജ്..
"എടീ ..പ്രഥമശുശ്രൂഷയുടെ വീഡിയോ ലിങ്ക് എനിക്ക് അയച്ചു താ... ഡൗൺലോഡ് ചെയ്യാൻ എന്റെ ഫോണിൽ സ്പേസ് ഇല്ല...
നിമിഷങ്ങൾക്കുള്ളിൽ ലിങ്ക് കോപ്പി ചെയ്ത് അയച്ചു കൊടുത്ത ടീച്ചറിന്റെ  മുഖത്തെ  ഹൈടെക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു ..... അനുഭവങ്ങളുടെ നേർ കാഴ്ചകളുള്ള ജയ  ടീച്ചറുടെ മടിയിൽ കിടന്നു ഉറങ്ങാൻ ജ്യോതി മോൾക്ക് ധാരാളം സ്പേസ് ഉണ്ടായിരുന്നു...
ഓട്ടോയിലെ ഹൈടെക് മീറ്റർ സ്കൂളിൽ നിന്ന് ആശുപത്രിയിലേക്കും,  അവിടെനിന്ന് കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ വളരെ വേഗം ചലിച്ചുകൊണ്ടിരുന്നു..
ഓട്ടോക്കാരൻറെ ബ്ലൂടൂത്ത് ഫോണിൽ വന്ന കോളിന് അദ്ദേഹം മറുപടി പറയുന്നത് അവ്യക്തമായി ടീച്ചർ കേട്ടു...
" ദാ ഞങ്ങൾ എത്തി ഒരു 5 മിനിറ്റ്"
മക്കളുടെയും കൊച്ചു മക്കളുടെയും വളർച്ച കണ്മുന്നിൽ കണ്ടു ആസ്വദിച്ച  ജയ ടീച്ചറിന്റെ അനുഭവങ്ങൾ ഹൈടെക് ആയിരുന്നു... പക്ഷേ വീണ ടീച്ചർക്ക് അലങ്കാരമായിരുന്ന  വൈഫൈയും ഹോട്ട്സ്പോട്ട് നെയും ജയിക്കാൻ മാത്രം അതിന് കെൽപ്പുണ്ടായിരുന്നില്ല ...
എങ്കിലും ടീച്ചർക്ക് പ്രതീക്ഷയുണ്ടായിരുന്നു...
ബാലകൃഷ്ണൻ മാഷ് സൂക്ഷിച്ചു വെച്ചിരിക്കുന്ന ഐ.ടി.രജിസ്റ്ററിൽ ഒരിക്കലെങ്കിലും പേര് എഴുതാമെന്ന്............
'''*ജിജോ ജേക്കബ്*'''
'''*29.01.2020*'''
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
<nowiki>*</nowiki>'''അഹല്യയുടെ അഞ്ചാം നാൾ*'''*'''<big>(കഥ )</big>'''
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്നത്തെയും പോലെ അമ്മയുടെ വിളി പുറകിൽ നിന്നും കേട്ടു. " മോളെ എന്നും നിനക്ക് ഈ ഡ്രസ്സ് മാത്രമേയുള്ളൂ മറ്റു മനുഷ്യരൊക്കെ എന്ത് വിചാരിക്കും. ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ ഈശ്വരാ. നന്നായി അണിഞ്ഞൊരുങ്ങി നടക്കാനല്ലേ പെൺകുട്ട്യോൾക്ക് ഇഷ്ടം..ഇവൾ മാത്രം എന്താ ഇങ്ങനെ.."
പതിവുപോലെ അന്നും അമ്മയുടെ വാക്കുകൾ അശ്രദ്ധയിൽ ശ്രദ്ധയോടെ അവഗണിച്ചു.വാരി വലിച്ചു കെട്ടിയ മുടിയിഴകൾ ഒന്നുകൂടി തലോടി അവയുടെ അലസത നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അമ്മ  കണ്ടില്ല എന്ന് ഉറപ്പു വരുത്തി..പടികളിറങ്ങുമ്പോൾ അമ്മയുടെ മുഖത്ത് മിന്നി മറഞ്ഞ സ്നേഹ കൗതുകത്തിന്റെ നിഴലാട്ടങ്ങൾ എന്റെ കാലുകൾക്ക് പതിവുപോലെ ഊർജ്ജം നൽകുന്നു ണ്ടായിരുന്നു.
ചെറുപ്പം മുതലേ ചില നിറങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു. മലകളുടെയും മരങ്ങളുടെയും പച്ചപ്പും,നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള കറുപ്പും എന്റെ ബാല്യത്തിലെ വരകളിൽ പതിവുകാഴ്ചകൾ ആയിരുന്നു.പഠനത്തിനുശേഷം കറുപ്പ് ഗൗൺ അണിയാൻ അവസരം കിട്ടിയത് ഒരു നിയോഗം പോലെ എന്നിലേക്ക് വന്നു ചേർന്നത് ഏറെ ആസ്വദിച്ചു എന്നുപറയാം.വക്കീൽ കോട്ടിന്റെ അടിയിൽ പലദിവസങ്ങളിലും ഒട്ടിച്ചേർന്ന് പച്ച സാരിയും, പച്ചയുടെ നിറഭേദങ്ങൾ ചാലിച്ചെടുത്ത ചുരിദാറുകളും ഇഴപിരിയാതെ ചേർന്ന് നിൽക്കുമായിരുന്നു....അമ്മയുടെ സ്നേഹശാസന സ്നേഹപൂർവ്വം അവഗണിച്ച് മുന്നോട്ട് നീങ്ങുമ്പോഴും പാതി കുടിച്ച ആവി പറക്കുന്ന ചായയിലായിരുന്നു അമ്മയുടെ നോട്ടം എന്ന് മനസ്സിലായിരുന്നു..  ..
അന്ന് പതിവിലും അധികം തിരക്കുണ്ടായിരുന്നു ബസ്സിൽ. ഏതൊക്കെയോ അകലങ്ങളിൽ അഭയം തേടുന്ന മുഖങ്ങൾ....
എന്റെ ജോലിയിൽ എനിക്കൊപ്പം നാട്ടുകാരും അഭിമാനിച്ചിരുന്നു എന്നതാണ് സത്യം എങ്കിലും ഒരു ജൂനിയർ വക്കീലിന്റെ ശമ്പളവും നാട്ടുകാർ കാണാൻ കൊതിച്ച എൻറെ സ്വന്തം വാഹനവും ഇന്നുവരെ ഒത്തുചേർന്നിരുന്നില്ല.. സൈക്കിൾ ഓടിക്കാൻ അച്ഛൻ അനുവാദം തന്നതും ആദ്യമായി പുറത്തിറക്കിയപ്പോൾ ഒരു ലോറിക്ക് മുന്നിൽ പെട്ടതും,എന്റെ സ്വപ്നങ്ങളിൽ നിന്നും ഇരുചക്രവാഹനത്തെയും മാറ്റി നിർത്തി എന്ന് പറയാം. ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളിൽ ഒന്നായി  ഈ ആഗ്രഹങ്ങളും അവശേഷിച്ചു........
വക്കീൽ ഓഫീസിന്റെ പടികൾ കയറുമ്പോൾ ഒത്തിരി  വിയർപ്പ് കൂട്ടിനുണ്ടായിരുന്നു... ചുറ്റുമുണ്ടായിരുന്നവരുടെ ഗന്ധവും കൂടെ പോന്നതുപോലെ....
"ജ്യോതീ ആ വക്കാലത്ത് ഒപ്പിട്ട് വാങ്ങിച്ചോളൂ.." സാറിന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. ഒരു ഇരയെ കിട്ടിയപ്പോൾ ഉണ്ടാകുന്ന എല്ലാ സന്തോഷവും അദ്ദേഹത്തിന്റെ ശബ്ദത്തിൽഉണ്ടായിരുന്നു.ജനലഴികളിൽ മുഖം ചേർത്ത് ഒതുങ്ങിനിന്നിരുന്ന ഒരു പെൺകുട്ടിയുടെ രൂപം നിഴലായി എന്റെ അടുത്തു കൂടി.. പതിവുകൾ ക്കിടയിലുള്ളതാണെങ്കിലും  ഐശ്വര്യമുള്ള ആ മുഖത്തിലെ കൂമ്പിയ മിഴികളും വരണ്ട ചുണ്ടുകളും നിറംമങ്ങിയ ഏതോ കാഴ്ചകളിലേക്ക് എന്നെ കൊണ്ടു പോകുന്നത് പോലെ തോന്നി.
വക്കാലത്തിൽ ഒപ്പിടാൻ ആയി താഴ്ന്നു വന്ന നീണ്ട വിരലുകൾ ക്കൊപ്പം കുറച്ച് നേരത്തേക്ക് വിശ്രമിക്കാനെന്നോണം  അവളുടെ ബാഗ് മേശപ്പുറത്ത് വെച്ചു.തുറന്നുകിടന്ന ബാഗിന്റെ അറയിൽ നിന്ന് നിറംമങ്ങിയ ഒരു ഡയറി പുറത്തേക്ക് തള്ളി നിൽക്കുന്നത് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഓടിയൊളിച്ച ഓർമ്മകളിൽ എവിടെയോ തിളക്കമുള്ള ഒന്ന്..
ആദ്യം തോന്നിയ സംശയം അത്ഭുതത്തിന് വഴിമാറാൻ പിന്നെ താമസമുണ്ടായില്ല... ഒന്നുകൂടി മുഖമുയർത്തിയ എന്നിലേക്ക് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അഹല്യയുടെ ഓർമ്മകൾ തിക്കിത്തിരക്കി...
" അച്ചു നീ തന്നെയാണോ ഇത് എനിക്ക് മനസ്സിലായില്ല.. നിനക്ക് എന്താ പറ്റിയേ"
ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നതിൽ  ഏതൊക്കെ  ആയിരുന്നു വ്യക്തമായതെന്ന് ഇപ്പോഴും തിട്ടമില്ല ...
അവളുടെ കൈകൾ പിടിച്ച് കസേരയിൽ ഇരുത്തുമ്പോൾ എനിക്കൊപ്പം അവളും വിറയ്ക്കുന്നതായി തോന്നി. ഭയവിഹ്വലതകൾ  പ്രതിഫലിച്ച കണ്ണിന്റെ വരണ്ട കോണുകളിൽനിന്നും കണ്ണുനീർ അടർന്നു വീഴുന്നുണ്ടായിരുന്നു.
പൊടിഞ്ഞ കണ്ണുനീരിനോപ്പം  നിർവികാരതയായിരുന്നു അവളുടെ കൂട്ട്..
"മനുഷ്യജീവിതം അല്ലേടീ ... ആർക്ക് പ്രവചിക്കാൻ ആവും ഓരോരുത്തരുടെയും യാത്ര.." അവളുടെ മറുപടിയിൽ ഒത്തിരി എന്തൊക്കെയോ  പറയാൻ ഉള്ളതായി തോന്നി. കക്ഷികളുടെ തിരക്കേറിയപ്പോൾ അവൾ എണീക്കാൻ ഭാവിച്ചു.... പ്രതീക്ഷകളുടെ ഭാരങ്ങൾ ഇറക്കി വെച്ച്....
"ഒരു കാര്യം ചെയ്യ് ഞാൻ പുറത്തിരിക്കാം.. നിന്റെ തിരക്ക് കഴിയട്ടെ.. ഈ ഡയറി ഇനി നിന്റെ കയ്യിൽ ഇരിക്കട്ടെ ..ചിലപ്പോൾ നിന്നോട് ഇനി സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലോ... നിൻറെ ജോലി നടക്കട്ടെ.. നീ കേൾക്കാൻ കൊതിച്ചതും എനിക്ക് പറയാനുള്ളതൂമൊക്കെ ഈ ഡയറിയിൽ ഉണ്ട്."
"ഞാൻ വിളിക്കാം.. നിന്റെ നമ്പർ ഈ പേപ്പറിൽ ഉണ്ടല്ലോ"
എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ തന്നെ അവൾ പുറത്തേക്കിറങ്ങി ..വരാന്തയിലെ ചാരുകസേരയിൽ തളർന്നിരിക്കുന്ന അഹല്യയെ കണ്ടു തീരുന്നതിനു മുൻപ് തന്നെ അടുത്ത കക്ഷികൾ വന്നിരുന്നു....
അഹല്യയുടെ ഡയറിയും അവളുടെ ജീവിതവും ഒന്ന് തന്നെയായിരുന്നു എന്ന് പറയാം. അവൾക്ക് പറയാനുള്ളതും അവളോട് പറയയാനുള്ളതും എല്ലാം ആ ഡയറിത്താളുകളിൽ ഉണ്ടായിരുന്നു....
ജീവിതത്തിലെ പരിഭവങ്ങൾ, പിണക്കങ്ങൾ എന്നിവയൊക്കെ അതിൽ കൂട് കൂട്ടിയിരുന്നു.
ജീവിതത്തിൻറെ വസന്തകാലങ്ങളി ലായിരുന്നു എന്റെയും അഹല്യയുടെയും ആദ്യ കണ്ടുമുട്ടൽ. സ്വപ്നങ്ങളിൽ നിറങ്ങൾ വന്നുചേർന്ന കോളേജ് കാലം...ആൺകുട്ടികളുടെ കണ്ണുകൾ ക്കൊപ്പം പെൺകുട്ടികളുടെ ഹൃദയങ്ങളിലും അവൾ ചേക്കേറി എന്നതാണ് സത്യം.
കൊഴിഞ്ഞു പോയ ദിവസങ്ങൾ ഓരോന്നും അവളുടെ ഡയറി താളുകൾ നിറച്ചപ്പോൾ എഴുതപ്പെടാത്ത എന്റെ മനസ്സിന്റെ താളുകളിൽ അവൾ നിറഞ്ഞത് നാലു ദിനങ്ങളിലായിട്ടാരുന്നു. ആ നാല് ദിനങ്ങളിലായി അഹല്യയെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ ആണ് എന്റെ ആഗ്രഹം. അവളുടെ മുഖ ചിത്രവും പദ ചലനങ്ങളും ഈ നാലു ദിനങ്ങളിലായി എന്നും എന്റെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുകയാണ്...
"ജ്യോതി ഇവിടെങ്ങും അല്ലേ"
ജനൽപാളിക്കപ്പുറം സാറിന്റെ കണ്ണടയുടെ ആജ്ഞാശക്തി ഉഗ്രരൂപം പൂണ്ടു.
"സോറി സാർ"
കൈക്കുമ്പിളിൽ  പൂഴ്ത്തിയ എന്റെ  മുഖം കക്ഷികളുടെ ബോധ്യത്തിനായി നിമിഷങ്ങൾക്കുള്ളിൽ  വകതിരിവിന് വഴിമാറി.സന്തോഷങ്ങളുടെയും സാന്ത്വന ങ്ങളുടെയും മൂന്നു നാളുകൾക്കിപ്പുറം ഇന്ന് നാലാം നാൾ. ക്ഷമയും സഹനവും അന്യമായ നവയുഗത്തിൽ എന്റെ അഹല്യയുടെ ജീവിതം അങ്ങനെ അഞ്ച് ദിനങ്ങളിലായി ഞാൻ പറയാം...
.വായിച്ചുതീർത്ത  അല്ലെങ്കിൽ എനിക്ക് മാത്രം വായിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന  അഹല്യയുടെ ഡയറിത്താളുകൾ മുഴുവനായി നിങ്ങൾക്ക് മുന്നിൽ വച്ച് നീട്ടുന്നത് തികച്ചും അനുചിതം ആയിരിക്കുമല്ലോ....
<nowiki>*</nowiki>ഒന്നാം നാൾ*
പഴയ പ്രീഡിഗ്രി കാലഘട്ടം. യൗവനം കോളേജ് വരാന്തകളിൽ സ്വപ്നങ്ങൾ തീർത്ത കാലം. മനസ്സിനൊപ്പം ശരീരവും  വികാരങ്ങളും വിഭ്രമങ്ങളും കൂട് കൂട്ടിയ കാലം. സീനിയർ വിദ്യാർഥികളുടെ വിശാലമായ പരിചയപ്പെടലുകളിൽ  പതറാതെ നിന്ന  പരൽമീൻ കണ്ണുകൾ ഇന്നും ഓർക്കുന്നു....അവരുടെ ധാർഷ്ട്യത്തിനു മുന്നിൽ ഞങ്ങളുടെ മൗനം കീഴടങ്ങിയപ്പോൾ അവളുടെ  അധരങ്ങളും കണ്ണുകളും ആ ഹൃദയങ്ങളെ പൂർണ്ണമായും കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. അരികിൽ ഉണ്ടായിരുന്ന പെൺ സൗഹൃദങ്ങളിൽ  അവൾക്ക് മുന്നിൽ  ആദ്യം കീഴടങ്ങിയത് എന്റേതായിരുന്നു എന്നു പറയാം . ..
അവളുടെ ചോറ്റു പാത്രത്തിലെ അവിലു  നനച്ചതും  മഞ്ഞ ഉപ്പുമാവും എന്റെ സ്വാതന്ത്ര്യത്തിൽ ആയിരുന്നു ആദ്യം കീഴടങ്ങിയത്.
<nowiki>*</nowiki>രണ്ടാം നാൾ*
ഹൃദയങ്ങളെ കീഴടക്കി യായിരുന്നു അഹല്യയുടെ രണ്ടാം ദിനവും....ക്ലാസ് റൂമുകളുടെ യാന്ത്രികതയിൽ നിന്നും ഉത്സവങ്ങളുടെ കൊടിയേറ്റു പോലെ ഒരു കോളേജ് ഡേ. അവളുടെ സാമീപ്യം കൊതിച്ച  ഒരു ആൺ സുഹൃത്തിന്റെ  തൂലികയിൽ നിന്നും കടം കൊണ്ട വരികൾ  സ്റ്റേജിൽ അവൾ പാടി തീർത്തു.
എല്ലാ കുസൃതികളെയും കൊണ്ട് കൈ അടിപ്പിച്ചു. ഇന്നും മനസ്സിനൊപ്പം സഞ്ചരിക്കുന്നുണ്ട് ആ പാട്ടിൻറെ ആദ്യ വരികൾ...
<nowiki>*</nowiki>കനവുകൾ ഒഴിയും എൻ ഹൃദയം*
<nowiki>*</nowiki>പകലുകളിരുളും എൻ നയനം*
<nowiki>*</nowiki>കൂടെ*... *കൂടെ..*
പുള്ളി പാവാടയും ഒതുക്കി സ്റ്റേജിന്റെ പടികൾ ഇറങ്ങിയ അവളുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ ഭാരം ഏറെയായിരുന്നു...
<nowiki>*</nowiki>മൂന്നാംനാൾ*
ഡിഗ്രി ക്ലാസ്സിന്ററെ ആദ്യവർഷം തന്നെ  അവൾക്ക് ഒരു കൂട്ട് തേടിയുള്ള അന്വേഷണം  അച്ഛനമ്മമാർ  തുടങ്ങിയിരുന്നു..
"ഒത്തു കിട്ടുന്നതൊക്കെ ഒരു ഭാഗ്യാ ജ്യോതീ"... എന്നായിരുന്നു അവളുടെ പതിവു പല്ലവി. കതിർമണ്ഡപത്തിൽ അവൾക്ക് നിഴലായി ഞാനും ഉണ്ടായിരുന്നു..
"മോൾക്കു പറ്റിയ ജോഡി തന്നെ"
ഏതോ ഒരു മുത്തശ്ശി പിന്നിൽ നിന്നും പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്....
അഹല്യയുടെ പിന്നീടുള്ള വഴികളെ കുറിച്ച് വ്യക്തമായ വിവരം ഒന്നും ഇല്ലായിരുന്നു. അവളുടെ ഡയറിക്കുറിപ്പുകളും  പ്രതീക്ഷ നിറഞ്ഞ മുഖവും നിറം മങ്ങിയ ഒരു ഓർമ്മയായി എന്നിൽ അവശേഷിച്ചു....
എന്റെ യുവത്വത്തിൻറെ  വഴികളിൽ വലിയ സൗഹൃദങ്ങൾ ഒന്നും പിന്നീടുണ്ടായില്ല. ആൺ സൗഹൃദങ്ങൾ ഒട്ടും... അച്ഛന്റെ നിർബന്ധത്തിൽ ഡിഗ്രി കഴിഞ്ഞതും, കൂടെ കൊണ്ടുനടന്ന ഫെമിനിസ്റ്റ് കോട്ടകളിൽ സൗഹൃദങ്ങളെ ബോധപൂർവ്വം മാറ്റി നിർത്തിയതും  എഴുതപ്പെടാത്ത  എന്റെ ഡയറിയിലെ താളുകൾ ആയി........
അഹല്യയ്ക്ക്  ഒരു കുഞ്ഞുണ്ടായി എന്ന് ആരോ പറഞ്ഞറിഞ്ഞു. ദൂരവും കാലവും എത്തി നിന്നത്  സമൂഹമാധ്യമങ്ങളിലെ അന്വേഷണങ്ങളിൽ ആയിരുന്നു പക്ഷേ എൻറെ അച്ചുവിനെ മാത്രം അവിടെയെങ്ങും  കണ്ടില്ല.
<nowiki>*</nowiki>ഇന്ന് അഹല്യയുടെ നാലാം നാൾ*
നിറഞ്ഞ കണ്ണുകളും വരണ്ട ചുണ്ടുകളുമായി അഹല്യയെ കാണുന്നത് ഇന്നാണ്. എന്റെ അത്ഭുതവും അവളുടെ നിർവികാരതയും ഇഴ പിരിഞ്ഞ ദിവസം ..
"ജ്യോതി എന്താ ആലോചിക്കുന്നത് സ്വപ്നത്തിലാണോ... "
സാറിന്റെ  ചോദ്യം വീണ്ടും ഉയർന്നു.ജനാലക്കരികിലെ ചാരുബെഞ്ചിൽ  രണ്ടു കണ്ണുകളിൽ നനവ് പടരുന്നത് ശ്രദ്ധിക്കാതിരിരിക്കാൻ കഴിഞ്ഞില്ല.
കക്ഷികളുടെ മനസ്സും കോടതി വരാന്തയിലെ തിരക്കും  ഒന്നാകുന്നതിനു  മുന്നേ  വക്കാലത്ത് പേപ്പറിലെ ഫോൺ നമ്പർ സേവ് ചെയ്തുംം..വക്കീൽ കോട്ട് കയ്യിലിട്ട്, പഴയ പുള്ളി പാവാടയുടെ സൗന്ദര്യം തേടി പുറത്തേക്കിറങ്ങി...
ഓഫീസിനു മുന്നിലെ ആൾക്കൂട്ടവും തിരക്കും വർദ്ധിക്കുന്നതും ഏതോ വാഹനം വളരെ വേഗതയിൽ പുറത്തേക്ക് പായുന്നതും മിന്നായം പോലെ കണ്ടു.
"കുഴഞ്ഞുവീണതാ...ബോധം ഒന്നും ഇല്ലാരുന്നു"".. ആൾക്കൂട്ടത്തിനിടയിൽ ആരോ പറയുന്നത് കേട്ടു....ഞാൻ തേടി ഇറങ്ങിയ വിടർന്ന കണ്ണുകളുടെ  സാന്നിധ്യം അവർക്കിടയിൽ ഇല്ലായെന്ന് ഞാൻ തിരിച്ചറിഞ്ഞു.
" ................................................*
പതിവിലും വൈകിയായിരുന്നു അന്ന് വീട്ടിലെത്തിയത് ..അമ്മ കാത്തുനിൽക്കുന്നുണ്ടായിരുന്നു.രാവിലെ കുടിക്കാതെ പോയ
ചായയെക്കുറിച്ചായിരുന്നു അമ്മയുടെ പരിഭവം. പിണക്കം തീർത്ത് അടുത്ത ചായ കുടിക്കുന്നതിനു മുൻപ് തന്നെ അഹല്യയുടെ നമ്പറിൽ ഡയൽ  ചെയ്തു..
"ബോധം വീണിട്ടില്ല  " ഐസിയുവിലാണ് എന്ന് പാതി മുറിഞ്ഞ ശബ്ദത്തിൽ ആരുടേയോ മറുപടി കിട്ടി ....
അമ്മയ്ക്ക് അരികിൽ ഇരുന്നു കൊണ്ട് തന്നെ അഹല്യയുടെ ഡയറി താളുകൾ മറിച്ചു.... ആദ്യം കണ്ണൂകൾ  ഉടക്കിയത് അതിന്റെ അവസാന താളിൽ ആയിരുന്നു...
<nowiki>*</nowiki>ഇന്നത്തെ ദിവസം എനിക്ക് അവകാശപ്പെട്ടതാണോ എന്നറിയില്ല*സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള അന്തരം ഇന്ന് ഞാൻ അറിയുന്നു.... എന്റെ മകൾക്ക് എങ്കിലും ഒറ്റപ്പെടലിന്റെ വേദന ഇല്ലാതാകണം.ദുഃഖങ്ങൾ ഇല്ലാത്ത ലോകത്ത് എനിക്ക് അവളേയും കൊണ്ടുപോകണം. കണ്ടു തീർത്ത എന്റെ സ്വപ്നങ്ങളിൽ ഒരിക്കലും എനിക്ക് ഇങ്ങനെയൊരു ജീവിതം ഉണ്ടായിരുന്നില്ല.. മോൾക്ക് ഇങ്ങനെയൊരു അച്ഛനേയും ആഗ്രഹിച്ചിരുന്നില്ല... എന്റെ യൗവ്വനം അയാൾക്ക് ചവിട്ടി മെതിക്കാൻ മാത്രമുള്ളതായിരുന്നു. അയാളുടെ കരവലയത്തിൽ ഞാനും മോളും ഉറങ്ങിയതിനേക്കാൾ ഏറെ സമയം ഉണ്ടായിരുന്നത്  മദ്യവും മയക്കുമരുന്നുമായിരുന്നു ... സ്നേഹത്തിനു പകരം എനിക്ക് ലഭിച്ചത് ശാസനകൾ മാത്രമായിരുന്നു... ചുംബനങ്ങൾക്ക് പകരം  മർദ്ദനത്തിന്റെ വേദനകൾ ആയിരുന്നു..... പിരിയാതെ മാർഗ്ഗമില്ല... കൂടെ കൂട്ടാൻ ആവില്ല...
ഇനിയെന്ത് എന്ന് എനിക്ക് അറിയില്ല... എന്റെ മോളുടെ രക്ഷയ്ക്ക് വേണ്ടിയെങ്കിലും അവൾക്കൊപ്പം ഞാൻ ഉണ്ടാകണം.. ഞാൻ മാത്രം ... അത് മാത്രമാണെ ന്റെ പ്രാർത്ഥന...*
..................................................
അന്നു വൈകുന്നേരവും  പിറ്റേ ദിവസം രാവിലെയും അവളുടെ നമ്പറിൽ വിളിച്ചു... കിട്ടിയില്ല. ഒരു കൗതുകത്തിനാണ് വാട്സപ്പിലെ പ്രൊഫൈൽ പിക്ചർ നോക്കിയത്.... മോളുടെ ഫോട്ടോ ആണെന്ന് തോന്നുന്നു. സ്റ്റാറ്റസിൽ കണ്ണുകൾ
ഉടക്കി...
<nowiki>*</nowiki>എന്നെ തനിച്ചാക്കി കടന്നുപോയ എന്റെ അമ്മയ്ക്ക്.........*
.............................................
നിങ്ങളോട് ഇനി അഹല്യയെ കുറിച്ച് പറയാൻ  ഒന്നും ബാക്കിയില്ല ..അവൾ  ഒന്നും  അവശേഷിപ്പിച്ചില്ല... അവളുടെ ഡയറി ഇന്നത്തോടെ പൂർത്തിയാവുകയാണ്....അവൾ എഴുതിയതുപോലെ ....
ഇന്നത്തെ ദിവസം അവൾക്കുള്ളത് ആയിരുന്നില്ല.... അപഹരിക്കാൻ മാത്രം വിധിക്കപ്പെട്ട ദിനങ്ങൾ സ്വന്തമായിരുന്നവൾ...
എന്നെയും നിങ്ങളെയും സംബന്ധിച്ചിടത്തോളം ഇന്ന് *അഹല്യയുടെ അഞ്ചാം നാൾ* ആണ്..........
'''*ജിജോ ജേക്കബ്*'''
'''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀
== '''സ്‌റ്റു<u>ൻറ് പോലീസ് കേഡറ്റ്( SPC)</u>''' ==
== '''സ്‌റ്റു<u>ൻറ് പോലീസ് കേഡറ്റ്( SPC)</u>''' ==