"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
വരി 1,814: വരി 1,814:
'''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''  
'''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''  


🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
'''<big>ചിലുമ്പിപ്പുളി.....(കഥ )</big>'''


🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸


മഞ്ഞുവീണ തണുപ്പുള്ള വഴികളിൽ നടക്കുവാനൊരു സുഖമുണ്ട്.. തനിച്ചാകുമ്പോൾ പ്രത്യേകിച്ചും..... അരികിലേക്ക് ചാഞ്ഞുനിൽക്കുന്ന ഇലകളിൽ തൊട്ട് അതിലെ നനവുകളിൽ കൈവിരലുകൾ കൊണ്ട് ഉമ്മവെച്ച് കിളികളോടും കിന്നാരം പറഞ്ഞ് അറിഞ്ഞ വഴികളിലെ കേൾക്കാതിരുന്ന ശബ്ദങ്ങൾ കേട്ട് ....  വീടിന് മുന്നിലെ വയൽവരമ്പിലൂടെ ചെറിയൊരു ചാറ്റൽ മഴയിൽ നടന്നു തീർക്കാൻ ഒത്തിരി ഇഷ്ടം....
ചില സ്വപ്നങ്ങളെ തല്ലിക്കൊഴിച്ചും, ചിലതിനെ താലോലിച്ചും,......
അങ്ങനെയങ്ങനെ വെയിൽ വീഴും വരെ... ഉരുകിയകലുന്ന ഹിമകണങ്ങൾക്ക് യാത്രാമൊഴി നൽകി....
എന്താണെന്നറിയില്ല  പ്രതീക്ഷകൾ മാത്രം കൊണ്ടുവരുന്ന കാത്തിരിപ്പിന്റെ സുഖത്തിലാണ് അയാളിന്ന്...... ചിലുമ്പി പുളി എന്ന് അയാൾ ചെല്ലപേരിട്ടു വിളിക്കുന്ന അയാളുടെ പഴയ കുപ്പിവളയെ കാത്ത്.....
പണ്ട് ചിലുമ്പിപ്പുളി  തണലൊരുക്കി വളകിലുക്കം കേൾപ്പിച്ച ഒരാളെ കാത്ത്....
.. അയാൾ കണ്ണൻ.. വളർച്ചകളിൽ എല്ലാം കാലം മാത്രം സാക്ഷിയാകാൻ കൊതിച്ചൊരാൾ.. കടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം കൊതിക്കുന്നൊരാൾ... പഴയ വളകിലുക്കത്തിനൊപ്പം
അയാൾക്കേറെ ഇഷ്ടപ്പെട്ട മഴയുടെ വരവ് കൂടി കാത്തിരിക്കുകയാണ്..
നേർത്ത നൂലിഴകളിൽ തുടങ്ങി ഇഴപിരിയാത്ത കെട്ടുപാടുകളിലേക്കുള്ള നീർത്തുള്ളികളുടെ നനവ്... എല്ലാ മഴക്കാലത്തും പോലെ  സ്വപ്നങ്ങളേക്കാൾ പ്രതീക്ഷകൾക്ക് കനം വെക്കുന്ന ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്....
...
കുറച്ച് ദിവസങ്ങളായി വേനൽമഴയുടെ നൃത്തച്ചുവടുകൾ കണ്ടുതുടങ്ങിയിരിക്കുന്നു... ചിലപ്പോൾ പേടിപ്പിച്ചും അകറ്റിയും  നീർത്തുള്ളികളെകൊണ്ട് കൊതിപ്പിച്ചും രസിക്കുകയാണ് പ്രകൃതി...... കാലങ്ങളേറെ കഴിഞ്ഞുവെങ്കിലും മഴയുടെ നനവിലേക്ക് ഇറങ്ങാൻ അയാൾ  ഇന്നും ചെറുപ്പമാണ്... കാൽ ചുവടുകൾ  ഉറച്ച കാലം മുതൽ  മാനത്തെ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ  മഴ നനയാൻ കൊതിച്ച് അയാൾ പുറത്തേക്കിറങ്ങും... അന്നും ഇന്നും മഴയിൽ  തനിച്ച് കൂടൊരുക്കുന്ന തായിരുന്നു അയാളുടെ ഇഷ്ടങ്ങളിൽ ആദ്യത്തത്....
അമ്മയുടെ കരുതലോടെയുള്ള പിൻവിളി ഒന്നും അവന്റെ കുസൃതികളെ തടസ്സപ്പെടുത്തിയില്ല... മഴയെന്നും  അവന് ഹരമായിരുന്നു.... പാടത്തും തൊടിയിലും മണ്ണിന്റെ നനവും കുളിരുകോരുന്ന കാറ്റുമൊക്കെ  മറ്റുള്ളവരേക്കാൾ അവനെ  ഒരു കാതം മുന്നോട്ടു കൊണ്ടുപോയി.....
മഴയെത്തും മുമ്പേയുള്ള തണലിനൊപ്പം കണ്ണന്റെ കൂടെ കൂട്ടുകാർ ഉണ്ടാവും...... എണ്ണം കുറവായിരുന്നെങ്കിലും.......
അവർക്കൊപ്പം  പാടവരമ്പിലെ ചെളിയിലൂടെയുള്ള  നടത്തത്തിന് കനം വെക്കുമ്പോൾ തെന്നി  വീണുപോകാതിരിക്കാൻ  അവന്റെ വലംകയ്യിൽ ഒരു കുപ്പി വള കിലുക്കം ചേർന്ന്  നിന്നിരുന്നു...
കണ്ണനും അതുതന്നെയായിരുന്നു ഇഷ്ടം... പല നിറങ്ങളിലുള്ള കുപ്പിവളകൾ... നിറങ്ങളേക്കാൾ അവനെ ആകർഷിച്ചത്.. അവയുടെ  കിലുക്കം ആയിരുന്നു.. ഞാൻ അരികിൽ ഉണ്ട്  എന്ന് അവനെ ഓർമ്മിപ്പിക്കുന്നതുപോലെ..
കൂടെ നടന്ന് കൂടൊരുക്കി കളിച്ചിരുന്ന ആ കാലത്തിൽ ഒക്കെ ഒരു നിഴൽപോലെ ആ കുപ്പിവളകൾ കൂട്ടിനുണ്ടായിരുന്നു... കൂടെ ചിരിക്കാനും കൂടെ കരയാനുമൊക്കെ  ചേർന്നിരുന്നു ആ കുപ്പിവളകൾ... കാലം അവളെ പെണ്ണെന്ന് വിളിച്ച ആദ്യ ആഴ്ചയിൽ മാത്രമേ അകന്നിരിക്കാൻ  അവളും കൊതിച്ചുള്ളൂ....
അടുത്തടുത്ത വീടുകളിലെ മുതിർന്നവരുടെ കിന്നാരം പറച്ചിലുകളിൽ കണ്ണും നട്ട് അവനോടൊപ്പം ആ ബാല്യകാലസഖിയുടെ  കുപ്പിവളകളും കിലുങ്ങി....
കളിക്കാൻ പോകുന്നത് ഒക്കെ കൊള്ളാം ... കൂടെയുണ്ടാവണം കേട്ടോ..... അവളുടെ അമ്മയുടെ കരുതൽ...
ആ ശബ്ദത്തിനേക്കാൾ ഒരുകാതം മുമ്പേ അവൻറെ കണ്ണുകൾ  അവൾക്കുവേണ്ടി കൂടൊരുക്കി കഴിഞ്ഞിരുന്നു........
സ്കൂളിൽ പോകുമ്പോൾ
കൂട്ടുകാർ കൊത്തിക്കൊണ്ട് പോകുന്നതിനു മുന്നേ ഓർമ്മപ്പെടുത്താനായി വഴിയരികിൽ കല്ലും ഇലയും അടയാളമായി വെച്ചതും അതിന് കാവൽ നിന്നതും അവന്റെ കരുതലിന് ചെറിയൊരു സാക്ഷ്യം  മാത്രമായിരുന്നു...
പെറ്റിക്കോട്ടിന്റെ ചെറുപ്പത്തിൽ നിന്ന് പാവാടയിലേക്കുള്ള വളർച്ചയിൽ ആ നാല് കണ്ണുകളുടെ തിളക്കം നിറഭേദങ്ങളുടെ കൊട്ടാരങ്ങൾ പണിതു.....
കിലുങ്ങിയിരുന്ന കുപ്പിവളകൾ ഒറ്റ വളയിലേക്ക് ഒതുങ്ങി.... വളകളുടെ കിലുക്കം നുണക്കുഴി നിറഞ്ഞ കവിളിന്റെ ചുവപ്പിലേക്ക് മാറി... ചുണ്ടുകളിൽ കവിത വിരിഞ്ഞു.... അവരുടെ  വീടുകൾ അടുത്ത് ആയിരുന്നതുകൊണ്ട്  അമ്മ വഴി അവളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ അവന്റെ അരികിലേക്ക് ഓടിയെത്തിയിരുന്നു....
അവൾക്ക് ഏറ്റവും ഇഷ്ടം ചിലുമ്പി പുളിയോടായിരുന്നു.... വീട്ടിലെ പെറ്റി ക്കോട്ടുകാരിയിൽ നിന്ന് സ്കൂൾ കാലത്തെ പാവാടക്കാരിയിലേക്ക് അവൾ ഓടിയെത്തിയെങ്കിലും ചിലുമ്പിപ്പുളിയോടുള്ള താല്പര്യം മാത്രം അവളുടെ കവിളിലെ നുണക്കുഴി പോലെ തെളിഞ്ഞുനിന്നു..
അവർ ഒന്നിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്... ഇണക്കത്തെക്കാൾ പിണക്കത്തിന് ആയിരുന്നു കൂടുതൽ സൗന്ദര്യം... കാരണം ആ പിണക്കം എളുപ്പം തീർക്കാൻ  അടുത്തുള്ള ഗോവിന്ദേട്ടന്റെ പറമ്പിലെ ചിലുമ്പി പുളി മരത്തിലെ മുകളിലത്തെ ചില്ലയിൽ നിന്ന് കൈനിറയെ ചിലുമ്പിപ്പുളി പറിച്ചെടുത്തു കൊടുത്താൽ മതിയായിരുന്നു.....
ഗോവിന്ദേട്ടന്റെ പറമ്പിൽ ധാരാളം ചിലുമ്പിപ്പുളി ഉണ്ടായിരുന്നു.. മൂന്ന് മരങ്ങൾ നിറയെ എല്ലാവർഷവും ചിലുമ്പിയ്ക്ക കായ്ക്കുമായിരുന്നു... കായ്ക്കുന്നതിനു മുന്നോടിയായി പൂക്കൾ വിരിയുമ്പോൾ തന്നെ അവൾ സ്വപ്നങ്ങൾ നെയ്ത് തുടങ്ങും... ചിലിമ്പി പുളി യുടെ ഓരോ ദിവസത്തെ വളർച്ചയിലും അവളുടെ പാതി വിടർന്ന കണ്ണുകളും  മുല്ലപ്പൂമൊട്ടു പോലുള്ള പല്ലുകളും അവന്റെ ഹൃദയത്തിൽ ഒരു കൊച്ചു വസന്തം തീർത്തു..
.. പണ്ടൊരിക്കൽ  അവന്റെ ആ മൂന്നാം ക്ലാസുകാരി ചിലുമ്പിപ്പുളിമരത്തിൽ അവനു മുന്നേ ഓടിക്കയറിയതും താഴെ വീണ ആ  പെറ്റിക്കോട്ടുകാരിയുടെ കാൽമുട്ടിനു താഴെ മുറിവുണ്ടായതും ഇന്നും അവന്റെ ഓർമ്മകളിലുണ്ട്. അരികിലെ തൊടിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പച്ച തിരുമ്മി മുറിവിൽ വച്ച് വീട്ടിൽ കൊണ്ടാക്കുമ്പോൾ അവളുടെ അമ്മ പറഞ്ഞത് ഓർമ്മയുണ്ട്...
രണ്ടുപേരുടെയും കളി ഇത്തിരി കൂടുന്നുണ്ട് കേട്ടോ....
കാലങ്ങൾക്കിപ്പുറം ആ മുറിവിനെ ചുരിദാറിന്റെ കാലുകൾ മറച്ചു വെങ്കിലും  ആ മുറിവിന്റെ പാടിനെ അവന്റെ ഹൃദയം  തലോടിക്കൊണ്ടിരുന്നു......
എനിക്കു മുന്നേ അവളുടെ ഹൃദയത്തിൽ സ്വപ്ന കൂടുകൾ ഒരുങ്ങി...
മണ്ണപ്പം ചുടാനും ചെല്ല വീടുണ്ടാക്കാനും അവൻ ഏറെ മുന്നിലായിരുന്നു... പക്ഷേ കാലത്തിനൊപ്പം അവൾ ചാലിച്ച നിറങ്ങൾ അവനൊരുക്കിയ  ക്യാൻവാസിലെക്കാൾ വർണ്ണങ്ങൾ കൊണ്ട് നിറഞ്ഞു... ... എങ്കിലും എന്നും  അവന്റെ കണ്ണുകൾക്കൊപ്പം അവളുടെ ഹൃദയതാളം അകമ്പടിയായുണ്ടായിരുന്നു.....
പെറ്റിക്കോട്ടുകാരിയുടെ മുറിവിലെ തലോടൽ  പിന്നീട് കാലം  കൊതിപ്പിച്ച അവന്റെ നിശ്വാസമായി അവളുടെ പിൻകഴുത്തിലമർന്നപ്പോഴും സാക്ഷിയായി ആ ചിലുമ്പിപ്പുളി  കണ്ണടച്ചു....
ഇടതൂർന്ന മുടിയിഴകളിലേക്കും നൃത്തം വെക്കുന്ന കൺപീലികളിലേക്കും  അവൾ വേഗം ഓടിയെത്തി... ചേർത്തു നിർത്താൻ പാകത്തിൽ അവന്റെ തോളിനും കനം വെച്ചു...
ഡാ എണീക്കെടാ... എത്രനേരമായി കിടന്നുറങ്ങുന്നു.. ഗോവിന്ദേട്ടൻ നിന്നെ വിളിക്കുന്നുണ്ട്.. വേഗം വാ..
അമ്മയാണ്...
കണ്ണ് തിരുമ്മി പുറത്തേക്കിറങ്ങി.. ഗോവിന്ദേട്ടൻ മുറ്റത്ത് നിൽപ്പുണ്ട് .. കയ്യിൽ ചെറിയൊരു സഞ്ചി.. അതിൽ എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ട്...
ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ... എന്താ ഈ സഞ്ചിയില്...
പണ്ട് ഞാൻ ഇങ്ങോട്ട് വരാതെ തന്നെ
ഇതൊക്കെ ഇവിടെ എത്തുമാ യിരുന്നല്ലോ... ചിലുമ്പിപ്പുളി യ്ക്കൊപ്പം.....
അങ്ങനെ പറഞ്ഞ് ചിരിച്ചുകൊണ്ട് സഞ്ചിയിൽ നിന്നും  രണ്ടു മുറി ചക്കപ്പഴവും കുറച്ചു ചീരയും ഗോവിന്ദേട്ടൻ തിണ്ണയിലേക്ക് എടുത്തു വെച്ചു......
ഡാ കണ്ണാ ... ചിലുമ്പിപ്പുളി ഈ വർഷവും കായ്ച്ചിട്ടുണ്ട്... നിനക്ക് ഇപ്പോൾ അതൊന്നും വേണ്ടേ...
അവൻ വലുതായില്ലേ ഗോവിന്ദേട്ടാ ... പിന്നെ.... ചിലുമ്പിപ്പുളി പറിച്ചു കൊടുക്കാൻ ഉള്ള ആളും ഇവിടെയില്ലല്ലോ...
അമ്മ എന്തൊക്കെയോ അർത്ഥം വെച്ച് പറഞ്ഞു.....
തല ചൊറിഞ്ഞു കുനിഞ്ഞു നിന്ന കണ്ണനോട് ഗോവിന്ദേട്ടൻ പറഞ്ഞു..
ഓ അത് ഞാൻ മറന്നു.. നിന്റെ ചിലുമ്പിപ്പുളി എപ്പോഴാ വരുന്നത്..
അവൾക്ക്  ഇപ്പോ വിദേശത്തല്ലേ  ? ജോലി ?...
അതേ.....
ഈയാഴ്ച വരാൻ ഇരുന്നതാ.... എല്ലാം മാറി മറിഞ്ഞില്ലേ.... നാടുമുഴുവൻ  ഒരു വല്ലാത്ത അസുഖായിപോയില്ലേ....
അമ്മയുടെ തേങ്ങലുകൾ പുറത്തേക്ക്......
ഈ വരവിൽ കല്യാണം നടത്താനി രുന്നതാ.... ഇവന്റെ അച്ഛൻ പോയതിൽ പിന്നെ  എന്റെ തലയിലായില്ലേ എല്ലാം... ഓനാണെങ്കി  ഉത്തരവാദിത്വം ഒട്ടുമില്ല......ബേംഗ്ലൂരൊക്കെ പോയി കിടന്ന് ഒരു പതിനായിരമൊക്കെ കിട്ടീട്ടെന്താ കാര്യം......
കണ്ണന്റെ പഠിത്തമൊക്കെ കഴിഞ്ഞില്ലേ.... ഗോവിന്ദേട്ടന്റെ ചോദ്യം പ്രതീക്ഷിച്ചു തന്നെ  അമ്മ കണ്ണനെ നോക്കി ചിരിച്ചു...
ആ....ബീ ടെക് ഒക്കെ കഴിഞ്ഞു.... പക്ഷേ ഇന്നത്തെ കാലത്ത്  അതുകൊണെന്താ കാര്യം.... ഒരു കൂലിപ്പണിക്കാരൻ പോലും അതിലും സമ്പാദിക്കും ...... കാലത്തിന്റെ പോക്കേ......
ആ മോൾക്ക് ഇവനെ ജീവനാ.... അതുകൊണ്ട് അങ്ങ് നടത്തി കൊടുക്കാമെന്ന് കരുതി....
അത് നല്ല കാര്യമല്ലേ സരോജിനീ... അവരുടെ ആഗ്രഹമല്ലേ നമ്മുടെ സന്തോഷം .......
ഗോവിന്ദേട്ടൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു....
അച്ഛൻ ഉണ്ടായിരുന്നപ്പോൾ സൊറ പറയാൻ എന്നും ഗോവിന്ദേട്ടൻ ഇവിടെ വരുമായിരുന്നു... കാലം  അച്ഛനെ നേരത്തെ കൊണ്ടുപോയപ്പോൾ കുറച്ചകലെ  ചിലുമ്പിപ്പുളി ചുവട്ടിൽ  വല്ലപ്പോഴും മാത്രം ഗോവിന്ദേട്ടനെ കാണുമായിരുന്നു ....
അമ്മ സുഖമായിരിക്കുന്നോടാ.... എന്നോടുള്ള സൊറ പറച്ചിലിൽ  ഈ ചോദ്യം എപ്പോഴുമുണ്ടായിരുന്നു.......
കുറെ കാലത്തിനു ശേഷമാണ് വീട്ടിലേക്ക് ഗോവിന്ദേട്ടൻ കടന്നുവന്നത്.......
ഈ കൊറോണ കാലത്ത് പഴയ കൂട്ടുകാരന്റെ
വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അറിയാൻ....
അവൾ വിളിക്കാറുണ്ടോ മോനേ... എൻറെ മറുപടി ഒരു ചെറിയ ചിരിയിൽ  ഒതുങ്ങിയപ്പോൾ  അമ്മ വീണ്ടും പറഞ്ഞു തുടങ്ങി.....
മോൾടെ അമ്മ വിശേഷങ്ങളൊക്കെ പറയാറുണ്ട്... അവർ അച്ഛനും അമ്മയും വിഷമത്തിലാ......
അസുഖം വല്ലാണ്ട് കൂടി വരികയല്ലേ ആ നാട്ടിൽ ..... മോൾക്ക് ജോലി ചെയ്യാതിരിക്കാൻ പറ്റ്വോ... നേഴ്സാ യി പോയില്ലേ .......
എങ്ങനെയെങ്കിലും ഒന്നു വന്ന് കിട്ടിയാൽ മതീന്നാ ഇവിടെല്ലാർക്കും...
എല്ലാം ശരിയാകും സരോജിനീ.... നീ കണ്ണനെ വീട്ടിലേക്ക് വിട്..... കുറച്ച് പച്ചക്കറിയും ചേനയും ചേമ്പും ഒക്കെ എടുത്തു വച്ചിട്ടുണ്ട്...
പഴയ കണ്ണന്റെ വഴികളിലൂടെ ഗോവിന്ദേട്ടനൊപ്പം .......
.
പണ്ടത്തെ ചിലുമ്പിപ്പുളി മരം  ഏറെ വലുതായിരിക്കുന്നു ... ശിഖങ്ങൾക്ക് വണ്ണം വെച്ചു... ഇലകൾ ഇടതൂർന്ന് വളർന്നുനിൽക്കുന്നു... നിറഞ്ഞ് കായ്ച്ചിട്ടുണ്ട്...കണ്ണന്റെ പഴയ ചിലുമ്പിപ്പുളി പെണ്ണ് തെന്നിവീണ  ശിഖരം ഒടിഞ്ഞു വീണിരിക്കുന്നു.........
ഇന്നലെ രാത്രിയിൽ ഒടിഞ്ഞതാ... കാറ്റൊന്നുമില്ലാരുന്നു...
നീ കുറെ നാളായില്ലേ ഇവിടെ വന്നിട്ട്... പഠിക്കാൻ പോയതിൽ പിന്നെ ഈ വഴിയൊക്കെ മറന്നു കാണും അല്ലേ....... ഗോവിന്ദേട്ടൻ ഓർമ്മകൾക്ക് പിറകെയാണ്....
അതിനൊപ്പം തന്നെ കണ്ണനും.... പണ്ട് സ്വാതന്ത്ര്യത്തോടെ ഓടി നടന്നിരുന്ന പറമ്പല്ല.... ചുറ്റുമതിൽ വന്നിരിക്കുന്നു... കണ്ണന്റെ പഠനകാലത്ത് വന്ന മാറ്റം...ഒരു കർഷകൻ ആയതുകൊണ്ട് ഫലവൃക്ഷങ്ങങ്ങളൊന്നും ഗോവിന്ദേട്ടൻ മുറിച്ച് മാറ്റിയിട്ടില്ല....
പഴയ വഴികൾക്കും മാറ്റങ്ങൾ വന്നിരിക്കുന്നു...
പറമ്പിലെ നടുവിലുള്ള ചിലുമ്പിപ്പുളി മരത്തിന് അടുത്തെത്തിയപ്പോൾ കണ്ണന്റെ മൊബൈൽ ചിണുങ്ങി...
.... ചിലുമ്പിപ്പുളി എന്ന പേരിൽ സേവ് ചെയ്തിരുന്ന പേരിൽനിന്ന്  വാട്സപ്പ്... ....
രണ്ട് ഫോട്ടോയും  കുറച്ചു വരികളും...
കണ്ണാ ... ഹാപ്പി ബർത്ത് ഡേ ...
ഈ ദിവസമൊക്കെ നീ മറന്നോ .... ?
കുഞ്ഞുനാളിൽ നിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ ഞാൻ  ചിലുമ്പി പ്പുളി മരത്തിൽ കയറിയ ദിവസം അല്ലേ ഇന്ന്........
നീ മറന്നാലും എനിക്കു മറക്കാൻ കഴിയോ....
.ആ കൊമ്പ് ഇപ്പോഴുമുണ്ടോടാ... ഒത്തിരി വർഷം ആയില്ലേ...
കണ്ണാ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു...
ആ ചിലുമ്പിപ്പുളിയുടെ ചുവട്ടിൽ നീ നിൽക്കുന്നു.... എങ്ങനെയാണെന്നറിയില്ല  നിന്റെ മുകളിലേക്ക്  ആ പഴയ  കമ്പ്  ഒടിഞ്ഞു വീഴുന്നു... ഒരു ചെറിയ കാറ്റ് പോലുമില്ലാതെ.... നിനക്ക് എന്തോ പറ്റിയെന്നോർത്ത് ഞാൻ ഞെട്ടിയുണർന്നു കരഞ്ഞു... ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ ഓടിവന്ന് എന്റെ കൈ പിടിച്ചപ്പോഴാണ് എന്റെ കരച്ചില് നിന്നത്... ആകെ നാണക്കേടായി..
നാട്ടില് മഴ തുടങ്ങിയോ ?നിങ്ങളെയൊക്കെ കാണാൻ ഒത്തിരി കൊതിയായി... നിന്റെ അമ്മ കൊടുത്തുവിട്ട ചിലുമ്പി പുളി അച്ചാർ തീരാറായി... നിനക്ക് സമയം കിട്ടുമ്പോൾ ഗോവിന്ദേട്ടന്റെ വീട്ടിൽ പോകണം... നമ്മുടെ പഴയ ചിലുമ്പി പ്പുളി മരത്തിൽ നിന്ന് കുറച്ചു പുളി പറിക്കണം.... അമ്മയുടെ കയ്യിൽ കൊടുത്താൽ മതി ... അച്ചാർ ഇട്ട് വെച്ചോളും.... ഞാൻ വരുമ്പോഴേക്കും അത് പാകമാകും...
എനിക്ക് രണ്ടുദിവസമായി ചെറിയൊരു ജലദോഷം ഉണ്ട്... ഒരു പനിക്കോളും...
കുറച്ചു ദിവസത്തേക്ക് ഞാൻ ഇവിടെ അഡ്മിറ്റ് ആണ് കേട്ടോ.... നീ വിഷമിക്കുകയൊന്നും വേണ്ട... പ്രശ്നമൊന്നുമില്ല.... വിളിക്കാൻ പറ്റില്ലെങ്കിൽ ഞാൻ മെസ്സേജ് അയക്കാം കേട്ടോ...
ഇന്നലെ രാത്രിയിൽ നീയും നമ്മുടെ ചിലുമ്പിപ്പുളിയുമൊക്കെ എന്റെ കൂട്ടിനുണ്ടായിരുന്നു...
.........…............................
കണ്ണാ നീ  എന്താ അവിടെ നിന്ന് കളഞ്ഞത്...?
ഇങ്ങു വാ... തിരിഞ്ഞുനിന്ന് ഗോവിന്ദേട്ടൻ ചോദിച്ചു...
ഇപ്പോ പഴയതുപോലെ കൃഷി ഒന്നുമില്ലെടാ കുട്ടാ.... എന്നാലും ചിലിമ്പി മരങ്ങളൊന്നും  ഞാൻ കളഞ്ഞില്ലാട്ടോ..... മൂന്നെണ്ണവും ഇപ്പോഴും കായ്ക്കുന്നുണ്ട്.... ഈ വലിയ ചിലുമ്പി ഈ വർഷം മുറിച്ച് കളയണം... വഴിയിലേക്ക് ചാഞ്ഞ് നിൽക്കുകയല്ലേ...
കാർ  വീട്ടിലേക്ക്  കൊണ്ടുവരാൻ വഴിക്ക് വീതിയില്ലാന്ന് മൂത്തമകൻ കഴിഞ്ഞവർഷം പരാതി പറഞ്ഞതാ..... അതുകൊണ്ടാ.....
ഇന്നലെ രാത്രിയിൽ പൊട്ടിവീണതാ ഈ കമ്പ്...
കണ്ണന്റെ പാവാടക്കാരിയെ വീഴിച്ച കമ്പിനെക്കുറിച്ചാണ് ഗോവിന്ദേട്ടൻ പറയുന്നത്....
അവളുടെ മുട്ടിന് കീഴെ പൊടിഞ്ഞ പഴയൊരു മുറിവിന്റെ നീറ്റലിലേക്ക് അവന്റെ  ഓർമ്മകൾ ചാഞ്ഞു...
... എനിക്ക് വയ്യാണ്ടായില്ലേ... മക്കള് രണ്ടുപേരും പുറത്തല്ലേ.. മാത്രോല്ല.. നിന്റെ തലമുറയ്ക്കൊക്കെ എവിടാ കൃഷിയിൽ താല്പര്യം....
പഴയ ഓർമ്മ കൂട്ടിന് വന്നോ... ഗോവിന്ദേട്ടൻ ചിരിച്ചുകൊണ്ട് തിരിഞ്ഞുനിന്നു..........
ചേനയും ചേമ്പും പച്ചക്കറികളുമൊക്കെ ഒരു സഞ്ചിയിലാക്കി ഗോവിന്ദേട്ടൻ കയ്യിലേക്ക് തന്നു.... തിരിച്ചിറങ്ങി നടന്നപ്പോൾ അതിലേക്ക് കുറേ ചിലുമ്പിപ്പുളിയും ചേർത്തുവെച്ച് വീട്ടിലേക്ക് നടന്നു.....
ചെറിയ ചാറ്റൽ മഴയുണ്ട്... മുറ്റത്തെത്തിയപ്പോൾ കണ്ണനെ കാത്തെന്ന പോലെ  അവളുടെ അച്ഛനുമമ്മയും മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു...
അവർ രണ്ടുപേരും പരിഭ്രമിച്ചിരുന്നു...
കണ്ണനെ  കണ്ട് അമ്മ ഇറങ്ങിവന്നു..
മോനേ .... അവളുടെ കൂട്ടുകാരി അഞ്ചു മിനിട്ട് മുമ്പ്  വിളിച്ചിരുന്നൂന്നാ ഇവര് പറയുന്നേ.....
.. മോൾക്ക് എന്തോ വിഷമം ഉണ്ടെന്ന്... ഫോൺ പെട്ടെന്ന് കട്ടായി മുഴുവൻ കേട്ടില്ല....
അമ്മയുടെ കയ്യിലേക്ക് കൊടുത്ത സഞ്ചിയിൽനിന്ന് കുറേ ചിലുമ്പിപ്പുളി താഴേക്ക് ചിതറിവീണു....
മൊബൈലിലെ ന്യൂസ് ചാനലുകളിൽ കണ്ണൻ പരതാൻ തുടങ്ങി......
അതിലെ
കൊഴിഞ്ഞുപോയ ജീവനുടെ  കണക്കു പുസ്തകത്തിൽ  അവന്റേതു മാത്രമായ  ചിലുമ്പി പ്പുളിയുടെ മുഖമുണ്ടായിരുന്നു .....
വഴിയിലേക്ക് പൊട്ടി വീണ ചിലുമ്പി പ്പുളിയുടെ  ആ വലിയ ശിഖരം വെട്ടി മാറ്റുന്ന തിരക്കിലായിരുന്നു അപ്പോൾ ഗോവിന്ദേട്ടൻ..........
'''<big>ജിജോ ജേക്കബ്</big>'''
'''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
== '''സ്‌റ്റു<u>ൻറ് പോലീസ് കേഡറ്റ്( SPC)</u>''' ==
== '''സ്‌റ്റു<u>ൻറ് പോലീസ് കേഡറ്റ്( SPC)</u>''' ==