"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:

സാമൂഹ്യ-സാംസ്കാരിക സാമ്പത്തികവുമായ വികസനത്തിന് പാതയിലൂടെ അടിമാലി ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ രംഗത്തായാലും സാമ്പത്തികരംഗത്ത് ആയാലും സാംസ്കാരികരംഗത്ത് ആയാലും അടിമാലി യുടെ വളർച്ച അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് എന്റെ ജന്മനാടായ ഈ അടിമാലി ചരിത്രവഴികളിലൂടെ നീങ്ങുമ്പോൾ വരും തലമുറകൾക്കു വിജ്ഞാന ത്തിന്റെ പൊൻ പ്രഭ തൂകി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് എന്തിനെന്നോ പുതുതലമുറയ്ക്ക് ജീവനേകാൻ കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ഓർമ്മകൾ നെഞ്ചോട് ചേർത്ത് പുതിയ ഒരു സമ്പൽ യുഗം വാർത്തെടുക്കുവാൻ...... അടിമാലിയുടെ ഈ സ്വപ്നം എന്റെ താണ്..........നിങ്ങളുടേതാണ്........ നമ്മുടെ ഓരോരുത്തരുടെയും ആണ്......... ഇതിനായി നമുക്ക് കൈകൾ കോർക്കാം...........ഹൃദയം ഒരുമിപ്പിക്കാം........ഹൃദയ ഐക്യത്തോടെ മുന്നേറാം ഉയരങ്ങളിലേക്ക്......

തിരികെ...പ്രധാന താളിലേയ്ക്ക്...

11:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

ആമുഖം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര ഗ്രാമം. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയിൽ അടിമാലിയും, കിഴക്കൻ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയിൽ കൂമ്പൻപാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള പാത ഇതുവഴിയാണ് കടന്നുപോകുന്നത്.ഫാത്തിമ മാത ഗേൾസ് ഹയർസെക്കണ്ടറി സ്കുൾ ഇവിടെ സ്ഥിതി ചെയ്യുന്നു

അഴകുറങ്ങുന്ന അടിമാലി

സഹ്യസാനുക്കളുടെ കമനീയതയിൽ പച്ചപ്പ് വിരിച്ച പ്രകൃതിശോഭയിൽ മഞ്ഞണിഞ്ഞ മാമലകൾ ക്കിടയിൽ മാനവൻ മനം മയക്കി മണിമുത്തു വിതറി മയൂരനൃത്തമാടുന്ന പുൽക്കൊടികൾക്കും പൂക്കൾക്കും ഇടയിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു പ്രദേശമാണ് അടിമാലി.വശ്യതയാർന്ന പ്രകൃതിസൗന്ദര്യത്താലും കോരിത്തരിപ്പിക്കുന്ന കാലാവസ്ഥയുടെ മാധുരി യാലും നിറപ്പകിട്ടേകി ഇടുക്കിയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ചെറു പ്രദേശത്തിനും ഉണ്ടൊരു കഥ പറയാൻ.അടിമാലിയുടെ ചരിത്രത്തിൻറെ കഥ...............

കഴിഞ്ഞുപോയ കാലഘട്ടത്തിൻറെ ഒരുപിടി ഓർമ്മകൾ..................

കൊഴിഞ്ഞുവീണ ദിനരാത്ര ത്തിൻറെ സ്മരണകൾ...........

പഴമയുടെയും പെരുമയുടേയും സ്നേഹത്തിന്റെയും സാഹോദര്യത്തിനും ദുഃഖത്തിന്റെയും ദുരന്തത്തിന്റെയും സുഖവും ദുഃഖവും നിറഞ്ഞ അനുഭവങ്ങളും അനുഭൂതികളും നിറഞ്ഞ ഒരു കഥ.എന്തിനേറെ പറയേണ്ടൂ മണ്ണിനോടും മഞ്ഞിനോടും വന്യമൃഗങ്ങളോടും പ്രകൃതിദുരന്തങ്ങളോടും മല്ലടിച്ച അതിജീവനത്തിന് കഥ.മന്നാംകണ്ടത്തിൻറെ കഥ. കോടമഞ്ഞിനാൽ മൂടപ്പെട്ടും വനാന്തരങ്ങളാൽ മുഖരിതമായ ഒരു ചെറു പ്രദേശമായിരുന്നു മന്നാംകണ്ടം.മന്നാംകണ്ടം എന്ന പേര് രൂപപ്പെടുന്നതിനു മുൻപ് ഇവിടെ കൊടും കാടിനുള്ളിൽ ജനവാസം ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.മുനിമാർ ഇവിടുത്തെ മുനീയറ കളിൽ വസിക്കുകയും ചെയ്തിരുന്നു എന്ന് ഇവിടത്തെ മുനിയറകളും വിളിച്ചോതുന്നു. സഹസ്രാബ്ദങ്ങൾക്ക് മുൻപ് സഹ്യസാനുക്കളുടെ താഴ്വരയിൽ ആദിവാസി സമൂഹങ്ങൾ വസിച്ചിരുന്നു.മുതുവാൻ മാരും; മന്നാൻമാരും; ഊരാളികളും ; ഉളളാടരും;കാടരും; നായാടികളുമൊക്കെ കാടിൻറെ കാരുണ്യത്തിൽജീവിച്ചുപോന്നവരാണ്.ആദിവാസി സമൂഹവും കുടിയേറ്റ കർഷകരും അങ്ങിങ്ങായി പാർത്തിരുന്നു.അവരിൽ ആദിവാസി സമൂഹത്തിൽ പെട്ട മന്നാന്മാർ കൂടി താമസിച്ചിരുന്നഈ സ്ഥലത്തിന് നന്നാക്കണമെന്ന് പേര്അവരിൽ ആദിവാസി സമൂഹത്തിൽപെട്ട മന്നാന്മാർ കൂടി താമസിച്ചിരുന്ന ഈ സ്ഥലത്തിന് മന്നാംകണ്ടം എന്ന പേര് വന്ന് ചേർന്നതാണ്.പിന്നീട് ഇത് അടിമാലി ആയി മാറി.പത്തൊമ്പതാം നൂറ്റാണ്ടിൻറെ മധ്യത്തോടെ കൂടി ഇവിടെ പരിഷ്കൃത സമൂഹം എന്ന് പറയാവുന്ന ആളുകളും വന്നുചേർന്നു

പെരിയാർ നദിയും വെള്ളത്തൂവൽ പള്ളിവാസൽ; കുട്ടമ്പുഴ മാങ്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും അതിരുകൾക്കിടയിൽ ആയി ഏകദേശം 271.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ മനനാംകണണ്ടം സ്ഥിതിചെയ്യുന്നു.27 ഓളം പട്ടികവർഗ്ഗ കോളനികൾ മന്നാന്മാർ അരയന്മാർ ഊരാളിമാർ ഉള്ളാടർ എന്നീ വിഭാഗത്തിൽ പെട്ട ആദിവാസികളും 7 പട്ടികജാതി കോളനികളും നിലവിലുള്ള ഈ പഞ്ചായത്തിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും എല്ലാമെല്ലാം ജാതിസ്പർദകളില്ലാതെ ഇടകലർന്ന് ജീവിക്കുന്നു.

12 നൂറ്റാണ്ടിൽ മന്നാംകണ്ടം ഉൾപ്പെടുന്ന വനപ്രദേശം എല്ലാം കീഴ്മലൈനാടിൻറെ ഭാഗങ്ങളായിരുന്നു.തൊടുപുഴയ്ക്ക് അടുത്തുള്ള കാരിക്കോട് ആയിരുന്നു കീഴ്മലൈനാട് ആസ്ഥാനം.1252 കീഴ്മലൈനാടിൻറെ കോതവർമ്മ കോവിലധികാരി പൂഞ്ഞാർ രാജാവായിരുന്നരാജാവായിരുന്ന കുലശേഖരപെരുമാളിന് ഈ പ്രദേശം എഴുതിക്കൊടുത്തു. ഈ ഭരണാധികാരികളുടെ പ്രജകളായിരുന്നു ഗിരിവർഗ്ഗ ജനത ആ കാലഘട്ടത്തിൽ ഉടുമലപേട്ടയിൽനിന്നും മധുരയിൽ നിന്നും കൊടുങ്ങല്ലൂർ തുറമുഖത്തേക്ക് മലമ്പാതകൾ ഉണ്ടായിരുന്നു അതിൽ ഒന്ന് കടന്നു പോയിരുന്നത് അടിമാലിക്ക് സമീപം ഉള്ള കൊരങ്ങാട്ടി മലയിലൂടെ ആയിരുന്നു.മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് കീഴ്മലൈനാട് തിരുവിതാംകൂറിൽ ലയിച്ചു .1341 ഹൈറേഞ്ചിൽ ഒരു മഹാപ്രളയം ഉണ്ടായതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഉരുൾപൊട്ടലുകൾ മലയിടിച്ചിലും വ്യാപകമായി സംഭവിച്ചു .ഇന്ന് കാണുന്ന മലകളിൽ പ്രകൃതിക്ഷോഭത്തിൻറെ പാടുകൾ കാണാവുന്നതാണ് അന്ന് ഈ മലയോരങ്ങളിൽ നിന്നും ഒഴുകിപ്പോയ മണ്ണടിഞ്ഞു വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. വൈപ്പിൻ ദീപിൻറെ ഉൽഭവവും മന്നാംകണ്ടവും തമ്മിൽഅഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.ഹൈറേഞ്ചിൻറെ ആധുനിക ചരിത്രം രൂപപ്പെടുന്നത് 1877 രാജാവായിരുന്ന കേരളവർമ്മ മൂന്നാർ മലനിരകൾ ബ്രിട്ടീഷ് തോട്ടം ഉടമയായ ജോൺ ഡാനിയേൽ മൺറോക്കിന് പാട്ടത്തിന് നൽകിയതോടെയാണ് .ലോകപ്രസിദ്ധമായ കണ്ണൻദേവൻ തേയിലത്തോട്ടം മൂന്നാറിൽ ഉണ്ടാകാൻ ഇത് കാരണമായി.