"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 979: | വരി 979: | ||
== '''<u>അധ്യാപകരുടെ രചനകൾ</u>''' == | == '''<u>അധ്യാപകരുടെ രചനകൾ</u>''' == | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}🔥🔥🔥🔥🔥🔥🔥🔥 | ||
<nowiki>*</nowiki>ഒരു HTML അപാരത* | |||
🔥🔥🔥🔥🔥🔥🔥🔥 | |||
"മാഷേ അത് എച്ച്.ടി.എം.എൽ ഫയലാ.." അത് എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ടാ... ഭവ്യ ടീച്ചർ പറഞ്ഞുകൊണ്ടിരുന്നു.. സജീവൻ മാഷിന് ഒന്നും മനസ്സിലായില്ല... ടീച്ചർ പുതിയ ആളാണ്. ഇതൊന്നും എനിക്കറിയില്ല എന്ന് ടീച്ചറിനോട് എങ്ങനെയാ പറയുക? ഇതൊന്നും അറിയാത്ത ആൾ എങ്ങനെ ഈ *ഹൈടെക്* സ്കൂളിലെ മാഷായി നടക്കുന്നൂ..എന്ന് ചോദിച്ചാൽ പെട്ടു.... | |||
പുതിയ ആൾ ആയതുകൊണ്ട് ചോദിക്കില്ല എന്ന് മാഷിന് ഉറപ്പായിരുന്നു.. | |||
എച്ച്.ടി.എം.എൽ ഫയലിനെക്കുറിച്ചും, പുതിയ ഫോണ്ടുകളെ കുറിച്ചും, എഡിറ്റിംഗ് രീതികളെക്കുറിച്ചും ടീച്ചർ പറഞ്ഞുകൊണ്ടിരുന്നു.മാഷിന് മാത്രം ഒന്നും പിടികിട്ടിയില്ല.. | |||
ടീച്ചർ ചെറുപ്പമാണ് കമ്പ്യൂട്ടർ ഒക്കെ പഠിച്ചിട്ടുണ്ട്.. ക്ലാസിലെ പ്രൊജക്ടറിൽ ഒരു വീഡിയോ കാണിക്കാൻ ടീച്ചറായിരുന്നു സഹായിച്ചത്... ഇതൊക്കെ കണ്ടാകണം വിക്കിപീഡിയയിൽ സ്കൂൾ ഡാൻസുകൾ ചേർക്കാൻ ടീച്ചറിനെ ഏൽപ്പിച്ചത്.. കമ്പ്യൂട്ടറിൽ നിന്ന് അകന്നു നടന്നിരുന്ന സജീവൻ മാഷ് ഒരു മേൽനോട്ടക്കാരൻ ഗൗരവം വിടാതെ അപ്പോഴും കൂടെ നിന്നു... | |||
പുതിയ ഹെഡ്മാസ്റ്റർ സ്നേഹമുള്ളവനെങ്കിലും അല്പം കണിശക്കാരനാണ്.. | |||
"ഡാറ്റാ എന്റർ ചെയ്യുമ്പോൾ അങ്ങനെ ചില ഫയലുകൾ ഉണ്ടാവും...." ഭവ്യ ടീച്ചർ പറഞ്ഞുകൊണ്ടിരുന്നു.. | |||
കൺവീനർ ആയതുകൊണ്ട് പിന്മാറാനും വയ്യ.. ഓഫീസിൽ ചുവപ്പും, വെള്ളയും നാടകൾ കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഫയലുകൾ ആയിരുന്നു ആയിരുന്നു മാഷിന്റെ മനസ്സിൽ.. | |||
ഭവ്യ ടീച്ചർ എച്ച് .ടി എം എൽ ഫയലിനെ കുറിച്ച് പറഞ്ഞപ്പോൾ സജീവൻ മാഷിന് ചില പഴയ ഓർമ്മകൾ കൂടി കൂട്ട് വന്നു..... വാച്ച് കെട്ടി തുടങ്ങിയ കാലം മുതൽ ഇടത് കൈത്തണ്ടയിൽ എന്നും ഒരു എച്ച്.എം.ടി വാച്ച് ഉണ്ടായിരുന്നു.. ഭവ്യ ടീച്ചർ പറഞ്ഞതിൽ ഒരു *എൽ* കൂടി എന്നു മാത്രം.. ഇങ്ങനെ പക്ഷേ ടീച്ചറിനോട് പറയാൻ കഴിയില്ലല്ലോ.. ടീച്ചർ പറഞ്ഞത് കേട്ട് മാഷ് എല്ലാം മനസ്സിലായത് പോലെ തിരിഞ്ഞു നടന്നു... മാസ്ക് ഇല്ലാത്ത അവസരങ്ങളിൽ ടീച്ചറിനെ കാണുമ്പോൾ കവിളിൽ വിരിയുന്ന ചെറിയ നുണക്കുഴികൾ ഇപ്പോൾ കൂടുതൽ വിടർന്നു എന്ന് കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു.. | |||
"മാഷ് എഡിറ്റ് ചെയ്യുവോ" എന്ന ചോദ്യത്തിനു മറുപടിയായി എല്ലാം ടീച്ചറിനെ ഏൽപ്പിച്ചിരിക്കുന്നു എന്ന് ഒരല്പം അധികാര സ്വരത്തിൽ മറുപടി കൊടുക്കുമ്പോൾ അനുഭവസമ്പത്തിന്റെ ഗാംഭീര്യം കുറയാതിരിക്കാൻ മാഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. | |||
കണ്ണട എടുത്തുവെച്ച് ബാഗിൽ നിന്നും ടീച്ചിംഗ് നോട്ടിലെ താളുകൾ വ്യഥാ മറിക്കുമ്പോൾ തൊട്ടപ്പുറത്ത് ഷിൻസി ടീച്ചർ സമഗ്രയിൽ ലോഗിൻ ചെയ്യുന്നുണ്ടായിരുന്നു... | |||
അടക്കിപ്പിടിച്ച ചിരികൾ കേട്ടപ്പോഴാണ് സജീവൻ മാഷ് അപ്പുറത്തേക്ക് നോക്കിയത്... സേവ് ദ ഡേറ്റ് ആപ്ലിക്കേഷനിൽ പുതിയ നിറങ്ങളും ഫ്രയ്മുകളും തേടുകയായിരുന്നു ഈയിടെ വിവാഹനിശ്ചയം കഴിഞ്ഞ ഭാമ ടീച്ചർ.. തൊട്ടടുത്തുതന്നെ കണ്ണടയ്ക്കുള്ളിൽ കുസൃതികൾ ഒളിപ്പിച്ചുവെച്ച് ഇങ്ങനെയും ഒരു അപ്ലിക്കേഷൻ ഉണ്ടോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു ഷമീന ടീച്ചർ.. | |||
വീട്ടിലെ സ്വന്തം ചന്ദ്രേട്ടന്റെയും ശശിയേട്ടന്റേയും ജീവിത ഫയലുകളിലെ തമാശകൾ എഡിറ്റ് ചെയ്തു പറഞ്ഞ് പൊട്ടി ചിരിക്കുകയായിരുന്നു ഷീജ ടീച്ചറും സ്നേഹ ടീച്ചറും.. സജീവൻ മാഷിന്റെ നൊമ്പരങ്ങൾ അവർ അറിയുന്നുണ്ടായിരുന്നില്ല.. | |||
എല്ലാവരുടെയും ഇൻകം ടാക്സ് ചെയ്ത് അടുത്ത വിൻഡോയിൽ ലേക്ക് കടന്ന നൗഷാദ് മാഷിന്റെ വിരലുകൾ മൗസിൽ യാന്ത്രികമായി ചലിച്ചു കൊണ്ടിയിരുന്നു.. ഷാംപൂ തേച്ചു മിനുക്കിയ മുടിയിഴകളിൽ തലോടി കൊണ്ട് എച്ച്.ടി.എം.എൽ ഫയലിനെക്കുറിച്ച് തൊട്ടപ്പുറത്തു നിന്ന് അനു ടീച്ചർ സംസാരിക്കുന്നുണ്ടായിരുന്നു.. ഭവ്യ ടീച്ചർ അത് ശരി വെക്കുന്നത് കണ്ട്, അപൂർവ്വമായി മാത്രം പുഞ്ചിരി വിടരുന്ന അനു ടീച്ചറുടെ മുഖം കൂടുതൽ തിളങ്ങി.. | |||
"സന്തോഷേട്ടൻ എന്നെ ഇതെല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട്" | |||
കണക്ക് പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡിൽ തൊടുന്നതിനുമുമ്പ് മൊബൈലിലെ കാൽക്കുലേറ്ററിൽ കണക്കുകൂട്ടാൻ ഈയിടെ ശീലിച്ചു തുടങ്ങിയ സുജ ടീച്ചറുടെ ഈ വാക്കുകൾ സജീവൻ മാഷിന്റെ ഹൃദയത്തിൽ തൊട്ടു.. | |||
പഴയ എച്ച്.എം.ടി വാച്ച് തെളിഞ്ഞുനിന്ന ഇടത് കൈത്തണ്ടയിൽ മാഷിന്റെ കൈകൾ ഒന്ന് പരതി.. അയഞ്ഞു കിടന്നിരുന്നു എങ്കിലും തന്നെ സമയനിഷ്ട പഠിപ്പിച്ച വാച്ചിലെ കറുത്ത ഡയലുകൾ മാഷിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.. അന്ന് കിട്ടിയ ആത്മവിശ്വാസത്തെക്കുറിച്ച് ഭവ്യ ടീച്ചറിനോട് എങ്ങനെ പറയണമെന്ന് മാത്രം പക്ഷേ മാഷിന് അറിയില്ലായിരുന്നു... | |||
തുടരും........... | |||
ജിജോ ജേക്കബ് | |||
✳️✳️✳️✳️✳️✳️✳️✳️✳️ | |||