"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=== മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് പി.ടി.എ (ലോവർ പ്രൈമറിയിൽ ഒന്നാം സ്ഥാനം) === | === മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് പി.ടി.എ (ലോവർ പ്രൈമറിയിൽ ഒന്നാം സ്ഥാനം) === | ||
2019-20 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം നേടിയതിനു പിന്നാലെ ഒളകര ഗവ:എൽ.പി സ്കൂൾ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനവുമാണ് സ്കൂളിന്. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് പി.ടി.എ യുടെ നേതൃത്വത്തിൽ ഇക്കാലയളവിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത് . മുൻ വർഷവും സബ് ജില്ലയിൽ ബെസ്റ്റ് പി.ടി.എ ആയി തെരഞ്ഞെടുത്തിരുന്നു. ജില്ലയിലെ മികച്ച 10 പി.ടി.എ കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവസാന ഘട്ടത്തിലാണ് സ്കൂളിന് അവാർഡ് ലഭിക്കാതെ പോയത്. നഷ്ടപ്പെട്ട മുൻ വർഷത്തെ അവാർഡാണ് ഇപ്പോൾ സ്കൂൾ അധികൃതർ തിരിച്ചു പിടിച്ചിരിക്കുന്നത്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 69: | വരി 70: | ||
|} | |} | ||
== 2018-19 == | == 2018-19 == | ||
14:17, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2019-20
മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് പി.ടി.എ (ലോവർ പ്രൈമറിയിൽ ഒന്നാം സ്ഥാനം)
2019-20 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം നേടിയതിനു പിന്നാലെ ഒളകര ഗവ:എൽ.പി സ്കൂൾ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനവുമാണ് സ്കൂളിന്. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് പി.ടി.എ യുടെ നേതൃത്വത്തിൽ ഇക്കാലയളവിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത് . മുൻ വർഷവും സബ് ജില്ലയിൽ ബെസ്റ്റ് പി.ടി.എ ആയി തെരഞ്ഞെടുത്തിരുന്നു. ജില്ലയിലെ മികച്ച 10 പി.ടി.എ കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവസാന ഘട്ടത്തിലാണ് സ്കൂളിന് അവാർഡ് ലഭിക്കാതെ പോയത്. നഷ്ടപ്പെട്ട മുൻ വർഷത്തെ അവാർഡാണ് ഇപ്പോൾ സ്കൂൾ അധികൃതർ തിരിച്ചു പിടിച്ചിരിക്കുന്നത്.
അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ
സർഗ്ഗ വിദ്യാലയം പുരസ്ക്കാരം
എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക.
2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്.
വേങ്ങര സബ് ജില്ലാ ശാസ്ത്ര ശേഖരണത്തിൽ ഒന്നാം സ്ഥാനം
വേങ്ങര സബ് ജില്ലാ സോഷ്യൽ സയൻസ് ശേഖരണത്തിൽ ഒന്നാം സ്ഥാനം
അഭിമാന നേട്ടത്തിൽ സബ് ജില്ലാ കലോത്സവ മികവ്
മികവിന് ഒരാദരം
പെരുവള്ളൂർ ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ നിന്നും ശാസ്ത്രമേള , കലാമേള എന്നിവയിൽ വിജയിച്ച വിദ്യാർഥികളെയും കുട്ടികളെ മത്സരങ്ങൾക്ക് പ്രാപ്തരാക്കിയ അധ്യാപകരെയും ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു . വിജയികളായ വിദ്യാർഥികൾക്ക് പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡി ങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ പാമങ്ങാടൻ സമ്മാനം വിതരണം ചെയ്തു . കൂട്ടായ്മ ഭാരവാഹികളായ അഷ്റഫ് , ബഷീർ , അസീസ് ചെമ്പൻ , നാസർ , അമാനുള്ള , നജ്മുദ്ധീൻ നേതൃത്വം നൽകി.
സബ് ജില്ലാ കായിക മേളയിൽ വരവറിയിച്ചു
ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ്
2018-19
സബ് ജില്ലാ പി.ടി.എ അവാർഡ്, ജില്ലയിലും വരവറിയിച്ചു
2018-19 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം ഒളകര ഗവ . എൽ.പി. സ്കൂളിന്. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത് . മറുനാടൻ തൊഴിലാളിക്കായി നടപ്പിലാക്കിയ ഞങ്ങളും വായിക്കും എന്ന പരിപാടിയും , സമ്പൂർണ സമ്പാദ്യ ഗ്രാമം എന്ന ആശയത്തെ സാധൂകരിച്ച സമ്പാദ്യ ഗ്രാമം പദ്ധതിയും , വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വായന പ്രോത്സാഹിപ്പി ക്കുവാനായി നടപ്പിലാക്കിയ വായന ഗ്രാമം പദ്ധതിയും പ്രത്യേക ശ്രദ്ധ നേടുകയുണ്ടായി . വിദ്യാലയത്തിലെ കുടിവെള്ള പ്രശ്ന പരിഹാ ണത്തിനായി കിണറിന് സ്ഥലം കണ്ടെത്തി കിണർ കുഴിക്കുകയും , ജൈവ വൈവിധ്യ ഉദ്യാനത്തിനായി ഫണ്ട് സ്വരൂപിച്ചതും ശാഘനീയമായി . പെരുവള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്കൂൾ അധികൃതർക്ക് അവാർഡ് കൈമാറി . പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല , വൈസ് പ്രസിഡന്റ് എം.കെ. വേണുഗോ പാൽ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ , വാർഡംഗം പി.എം. അഷ്റഫ് , പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദ് മുഹമ്മദ് , എ സ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ , പ്രഥമാധ്യാപകൻ എൻ , വേലായുധൻ മറ്റ് പി.ടി. എ , എം.പി.ടി.എ ഭാരവാഹികൾ സംബന്ധിച്ചു