"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:11453 ks 6.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 ks 6.jpg|ഇടത്ത്‌|ലഘുചിത്രം]]


=== ക്വിസ് വിഡ് -19 ===
=== '''ക്വിസ് വിഡ് -19''' ===
[[പ്രമാണം:11453 151.jpg|ലഘുചിത്രം]]
[[പ്രമാണം:11453 151.jpg|ലഘുചിത്രം]]
[[പ്രമാണം:11453 124.jpg|ലഘുചിത്രം]]
[[പ്രമാണം:11453 124.jpg|ലഘുചിത്രം]]

15:51, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ക്വിസ് വിഡ് -19

ലോക് ഡൗൺ ക്വിസ് സീരീസ്

കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് എൽ.പി, യു.പി. വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ അംഗങ്ങളാക്കുകയുമായിരുന്നു ആദ്യം ചെയ്തത്. പൊതു വിജ്ഞാനത്തിൽ തുടങ്ങി പിന്നീട് എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴിയാണ് ക്വിസ്സ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മുഴുവൻ മാർക്ക് കിട്ടുന്ന കുട്ടികളുടെ പേരുകൾ ക്ലാസ്സ് തിരിച്ച് പോസ്റ്ററുകളാക്കി തൊട്ടടുത്ത ദിവസം തന്നെ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് പ്രോത്സാഹനവും ആവേശവും അടിക്കടി വർദ്ധിപ്പിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ പ്രധാന ദിവസങ്ങളിലും നടത്തുന്ന പ്രത്യേക പരിപാടികൾ കോർത്തിണക്കി ലൈവ് സ്ട്രീമിം ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുക പതിവാക്കി. ആഴ്ചയിലെ എല്ലാ ദിവസവും മുഴുവൻ മാർക്ക് ലഭിക്കുന്ന കുട്ടികളുടെ ഫോട്ടോ വച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഫൈനൽ മത്സരങ്ങളും ഗ്രാന്റ് ഫിനാലേകളും സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് അല്പമൊന്ന് ശമിച്ചപ്പോൾ 2021 മാർച്ച് 18 ന് മെറിറ്റ് ഡേ എന്ന പേരിൽ രാവിലെയും ഉച്ചക്കും വൈകിട്ടുമായി സ്കൂളിൽ പൊതുപരിപാടി സംഘടിപ്പിച്ച് 200ൽ പരം കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും ഫലകങ്ങളും സമ്മാനമായി നൽകുകയുമുണ്ടായി. ചെമ്മനാട് ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മൻസൂർ കുരിക്കൾ, മെമ്പർ അമീർ ബി. പാലോത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ലക്ചറർ ശ്രീ. വിനോദ്കുമാർ പെരുമ്പള, ബി.പി.സി. ശ്രീ. കാസിം. ടി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിജിറ്റൽ പിന്തുണ നൽകിയ ശ്രീ. മുഹമ്മദ് അനീസ് സി.എ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ജു എം.വി, എസ്.ആർ.ജി. കൺവീനർമാരായ ശ്രീമതി രസ്ന കെ, അംഗിത ഗംഗൻ എ. ജി. മറ്റ് അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. 2021 ജൂൺ മുതൽ ഓൺലൈൻ ക്ലാസിന്റെ തുടർ പ്രവർത്തനവും നിരന്തര മുല്യനിർണയ പ്രവർത്തനവുമായി കടവത്ത് സ്റ്റാർസ് എന്ന പേരിൽ ഇത് പുനരാരംഭിക്കുകയായിരുന്നു . ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ മാഷായിരുന്നു രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടകൻ. https://drive.google.com/drive/folders/1C7DRAMob2Vz-EtU9PakWQikeymMGP-uD?usp=sharing

.