"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/കേരളത്തിലെ ആദ്യ മോഡൽ പ്രീ-പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abhaykallar എന്ന ഉപയോക്താവ് കേരളത്തിലെ ആദ്യ മോഡൽ പ്രീ-പ്രൈമറി എന്ന താൾ ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/കേരളത്തിലെ ആദ്യ മോഡൽ പ്രീ-പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
08:49, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി -2 മുതൽ +2 വരെയുള്ള പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായി. പ്രീ-പ്രൈമറി പാഠ്യപദ്ധതി ഏകീകരിച്ച് നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ മോഡൽ പ്രീ പ്രൈമറി വിദ്യാലയമായി ഗവ:എൽ. പി. എസ് തേർഡ്ക്യാമ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
⭕ മോഡൽ പ്രീ-പ്രൈമറിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി .......
📌 കഥ പറയും ചുവരുകൾ. 📌 സംഗീത അഭിരുചി വളർത്താൻ സംഗീത മൂല.
📌 ഗണിതം രസകരമാക്കാൻ ഗണിത മൂല. 📌 ആവിഷ്കാര ദൃശ്യാവത്കരണത്തിന് പാവ മൂല.
📌 വരയ്ക്കാനും നിറം കൊടുക്കാനും ചിത്ര മൂല. 📌 ഭാവനക്കും ബൗദ്ധിക വികസനത്തിനും നിർമ്മാണ മൂല.
📌 ശാരീരികക്ഷമതയ്ക്കായ് ഗെയിംസ് ഹബ്ബ്. 📌 പ്രകൃതി പഠനത്തിനായി ശലഭ പാർക്ക്.
📌 ജീവികളെ കണ്ടറിയാൻ ശിൽപ്പോദ്യാനം.
⭕ ക്ലാസ് മുറികളിലേക്ക്....
വർണാഭമായ വസന്തമൊരുക്കി കൊണ്ടാണ് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്. ക്ലാസ് മുറിയുടെ ചുവരുകൾ അറിവുകൾ ഒപ്പിയെടുക്കാൻ പര്യാപ്തമാണ്. പഠന വസ്തുക്കളും പഠന ക്രിയകളും കുട്ടികൾക്ക് സ്വയം തെരഞ്ഞെടുത്ത് പ്രവർത്തിക്കാൻ ക്ലാസ് മുറികൾ അവസരം നൽകുന്നു. കുട്ടികളുടെ സർഗാത്മക പ്രവണതകളെ ഓരോ ക്ലാസിലും പരിപോഷിപ്പിക്കുന്നു.
⭕ മൂലകളിലേക്ക്
കണ്ടും അറിഞ്ഞും നിർമ്മിച്ചും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ കഴിയുന്ന വിധത്തിലാണ് മൂലകൾ ക്രമീകരിച്ചിരിക്കുന്നത്. 8 മൂലകളാണ് രണ്ട് ക്ലാസ്സ് മുറികളിലായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് സംവിധാനം ചെയ്തിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഓരോരുത്തർക്കും അവസരമൊരുക്കുന്നു. കുട്ടികളുടെ ചാലകവികാസം ഓരോ മൂലകൾ കൊണ്ടും സാധ്യമാകുന്നു. ഇത് കുട്ടികളിലെ അഭിരുചി വളർത്താൻ പര്യാപ്തമാണ്..
⭕ ശാലഭോദ്യാനം/മ്യൂസിയം
വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ദർശനത്തിലൂടെ കേട്ടറിഞ്ഞ അറിവുകൾ കണ്ടറിയുന്നതിനും തൊട്ടറിയുന്നതിനും സാധ്യമാകുന്ന രീതിയിൽ ജീവികളാലും സസ്യങ്ങളാലും മനോഹരമാക്കിയ ശലഭോദ്യാനം മികച്ചത് തന്നെ... ഗുഹയും വേഴാമ്പലും നടപ്പാതയും പുഴനിരീക്ഷണവും ആനയും മാനും കഥാപറയും കാക്കയും മായിലും കോഴിയും കൊക്കും അങ്ങനെ നീളുന്ന ഉദ്യാനത്തിലെ കാഴ്ച്ചകൾ.
⭕ ഗെയിം ഹബ്
കളിയാണ് രീതി സ്നേഹപാഠം ഭാഷ എന്ന രീതിയിലൂടെ ശിശു സൗഹൃദ സമീപനങ്ങളുടെ 5 വികാസ മേഖലകളെയും തൊട്ടുണർത്തുന്നതിന് പര്യാപ്തമായ ഗെയിം ഹബ് ഇതിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നു. കാലിടറാതെ പിച്ച വെക്കാനും കളിക്കാനും കരയാനും ചിരിക്കാനും കളികളുടെ പഠിക്കാനും അവസരമൊരുക്കും വിധം ഗെയിം ഹബ് നിർമിച്ചിരിക്കുന്നത്.