"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:44049 venganoor.jpg|ലഘുചിത്രം|വെങ്ങാനൂർ സ്കൂളും പരിസരവും ആകാശ കാഴ്ച]]
സമൂഹജീവി എന്ന നിലയിൽ സാർത്ഥകമായ വർത്തമാനകാല ജീവിതം നയിക്കാൻ ഏതൊരു വ്യക്തിക്കും ഇന്നലയെക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണ്. ഇന്നലെകളിൽ നിന്ന് ഇന്നുകളിലേയ്ക്ക് നടന്നു കയറിയതിൻ്റെ ചരിത്രം ഉൾക്കൊണ്ടാലെ ഏതൊരു പ്രദേശത്തിനും അതിൻ്റെ സ്വത്വം തിരിച്ചറിഞ്ഞ് മുന്നേറാൻ സാധിക്കൂ. ജീവിതത്തിൻ്റെ പല മേഖലകളിലും മുൻ തലമുറക്കാർ നടത്തിയ വികാസപരിണാമങ്ങളുടെ ചരിത്രം നാമറിയണം. സാംസ്കാരിക സമ്പന്നതയ്ക്കും ജനാധിപത്യ രാഷ്ട്രീയത്തിനും അനുപേക്ഷണീയമാണ് ചരിത്രബോധം. സമൂഹത്തിൽ സജീവമായി നിലകൊള്ളാനും സത്യം തിരിച്ചറിഞ്ഞ് അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും ജീവിത ഭൂപടത്തിൽ ഇടം ചേർക്കാനും നാളേയ്ക്കു വേണ്ടി ചിലതെങ്കിലും ബാക്കി വയ്ക്കാനുമുള്ള വിവേകം ആർജിക്കണമെങ്കിൽ ചരിത്രബോധം വേണം. വെങ്ങാനൂർ എന്ന ദേശത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലേയ്ക്ക് നമുക്കൊന്ന് എത്തി നോക്കാം.

00:49, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വെങ്ങാനൂർ സ്കൂളും പരിസരവും ആകാശ കാഴ്ച

സമൂഹജീവി എന്ന നിലയിൽ സാർത്ഥകമായ വർത്തമാനകാല ജീവിതം നയിക്കാൻ ഏതൊരു വ്യക്തിക്കും ഇന്നലയെക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണ്. ഇന്നലെകളിൽ നിന്ന് ഇന്നുകളിലേയ്ക്ക് നടന്നു കയറിയതിൻ്റെ ചരിത്രം ഉൾക്കൊണ്ടാലെ ഏതൊരു പ്രദേശത്തിനും അതിൻ്റെ സ്വത്വം തിരിച്ചറിഞ്ഞ് മുന്നേറാൻ സാധിക്കൂ. ജീവിതത്തിൻ്റെ പല മേഖലകളിലും മുൻ തലമുറക്കാർ നടത്തിയ വികാസപരിണാമങ്ങളുടെ ചരിത്രം നാമറിയണം. സാംസ്കാരിക സമ്പന്നതയ്ക്കും ജനാധിപത്യ രാഷ്ട്രീയത്തിനും അനുപേക്ഷണീയമാണ് ചരിത്രബോധം. സമൂഹത്തിൽ സജീവമായി നിലകൊള്ളാനും സത്യം തിരിച്ചറിഞ്ഞ് അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും ജീവിത ഭൂപടത്തിൽ ഇടം ചേർക്കാനും നാളേയ്ക്കു വേണ്ടി ചിലതെങ്കിലും ബാക്കി വയ്ക്കാനുമുള്ള വിവേകം ആർജിക്കണമെങ്കിൽ ചരിത്രബോധം വേണം. വെങ്ങാനൂർ എന്ന ദേശത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലേയ്ക്ക് നമുക്കൊന്ന് എത്തി നോക്കാം.

[1]എന്റെ ഗ്രാമം - വെങ്ങാനൂർ

ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ

        ചരിത്രത്തിൻ്റെ തിരുശേഷിപ്പുകളായി എടുത്ത് പറയാനുളളത് കേരളത്തിൻ്റെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയായിരുന്ന 'പുലയ രാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ശ്രീ.അയ്യൻ കാളിയുടെ ജന്മഗൃഹം വെങ്ങാനൂരിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമസ്ഥലമായ ചിത്രകൂടവും വെങ്ങാനൂരിലാണ്. കാർഗിൽ യുദ്ധത്തിൽ ഭാരതത്തിൻ്റെ അതിർത്തി കടന്ന് ധീര രക്ത സാക്ഷിത്വം വരിച്ച ക്യാപ്റ്റൻ  ജെറി പ്രേംരാജ് അന്ത്യവിശ്രമം കൊള്ളുന്നത് വെങ്ങാനൂരെന്ന പുണ്യഭൂമിയിലാണ്. കേരളത്തിലെ അധകൃത വർഗ്ഗക്കാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആദ്യമായി വിദ്യാലയം ആരംഭിച്ചത് വെങ്ങാനൂരിലാണ് (ഇപ്പോഴത്തെ എസ് എ എസ് യു പി എസ് വെങ്ങാനൂർ). തിരുവിതാംകൂറിലെ രാജഭരണത്തിനെതിരായി നാട്ടുപ്രഭുക്കന്മാരായിരുന്ന എട്ടുവീട്ടിൽ പിള്ളമാർ നീക്കം നടത്തിയപ്പോൾ അതിൽ പങ്കാളിയായിരുന്ന വെങ്ങാനൂർ പിള്ളയുടെ ഗൃഹം ഇന്ന് ഒരു കുളമായി വെങ്ങാനൂരിൽ അവശേഷിക്കുന്നു. വെങ്ങാനൂരിനടുത്തുള്ള വിഴിഞ്ഞം ആയ്രാജവംശത്തിൻ്റെ തലസ്ഥാനമായിരുന്നു. വെങ്ങാനൂരിന് സമീപമായി ഒരു ഗുഹാക്ഷേത്രമുണ്ട്. ഇത് ഇന്ന് പുരാവസ്തു വകുപ്പിൻ്റെ കീഴിലാണ്

ഭൂപ്രകൃതി

       കായലോരമായ വിഴിഞ്ഞം, അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളം ശ്രീനാരായണഗുരു സ്ഥാപിച്ച കുന്നുംപാറമം, പണി നടന്നു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കോവളം ലൈറ്റ് ഹൗസ് എന്നിവ വെങ്ങാനൂരിന് ചുറ്റുമാണ്. കടലോരം മുതൽ മുട്ടയ്ക്കാട് മല വരെ സമതലവും കുന്നും നീരുംവകളും ഉള്ള പ്രകൃതി രമണീയമായ ഭൂപ്രകൃതിയാണ് വെങ്ങാനൂരിനുളളത്. വെള്ളായണി ശുദ്ധജല തടാകം വെങ്ങാനൂർ ഗ്രാമത്തിൽ കൂടി ഒഴുകുന്നു.

ഇപ്പോഴത്തെ സ്ഥിതിയും സ്ഥലനാമചരിത്രവും

          തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്കുകളിലായി തിരുവനന്തപുരം കോർപ്പറേഷനിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലുമായാണ് വെങ്ങാനൂർ സ്ഥിതി ചെയ്യുന്നത്. തമിഴ് ഭാഷാസ്വാധീനം കാരണമാണ് വെങ്ങാനൂരിന് ഈ പേര് കിട്ടിയത്. 'വേങ്ങ് മരമുള്ള ഊര് ' എന്നായിരുന്നു പഴയ പേര് അത് പിൽക്കാലത്ത് ലോപിച്ച് വെങ്ങാനൂരായി മാറി.

സാമൂഹ്യസ്ഥിതി

      പലജാതി പലമതസ്ഥർ ഏകോദര സഹോദരങ്ങളായി അധിവസിക്കുന്ന ഭൂമിയാണ് വെങ്ങാനൂർ. വ്യത്യസ്ത മതവിഭാഗങ്ങൾ വളരെ സൗഹാർദ്ദപൂർവ്വമാണ് ഇവിടെ അധിവസിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ആറു വർഷത്തിലൊരിക്കൽ നടക്കുന്ന വെങ്ങാനൂർ ശ്രീ നീലകേശി മുടിപ്പുരയിലെ പറണേറ്റ് മഹോത്സവവും സി എസ് ഐ സഭയുടെ വെങ്ങാനൂർ ഐക്യകൺവെഷനും വിഴിഞ്ഞം മുഹീയുദ്ദീൻ പള്ളിയിലെ ചന്ദനക്കുട മഹോത്സവവും. ജാതിമതഭേദമെന്യേ ഈ ഉത്സവങ്ങളിൽ എല്ലാപേരും പങ്കെടുക്കുകയും ഗ്രാമത്തിന് മതേതരത്വത്തിൻ്റെ ഉത്സവഛായ പകർന്ന് നൽകുകയും ചെയ്യുന്നു. കുഞ്ഞിൻനാൾ മുതൽ ഈ ഉത്സവങ്ങളിലെ വർണ്ണക്കാഴ്ചകൾക്കപ്പുറം എന്നെ ആകർഷിച്ചത് എൻ്റെ കൂട്ടുകാരികളായ മറ്റുമതത്തിൽപ്പെട്ട എൻ്റെ കൂട്ടുകാരികളെയും അവിടെ വച്ച് കാണാൻ കഴിയുന്നു എന്നതാണ് .

സാമ്പത്തികസ്ഥിതി

         കർഷകരും കർഷകത്തൊഴിലാളികളും കെട്ടിട നിർമ്മാണ തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും കലർന്ന ഒരു സമ്മിശ്ര സാമ്പത്തിക രീതിയാണ് വെങ്ങാനൂരിൽ നിലനിൽക്കുന്നത്. നെയ്ത്തു തൊഴിലാളികളും പാറത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഈ നാടിൻ്റെ സവിശേഷതയാണ്.

കൈത്തൊഴിൽ

വെങ്ങാനൂർ നിവാസികളുടെ ഒരു പരമ്പരാഗത കൈത്തൊഴിലാണ്. നെയ്ത്ത് സ്വന്തം കരവിരുതും അഭിരുചിയും ഒത്തിണക്കി നെയ്യുന്ന കൈത്തറി വസ്ത്രങ്ങൾ ബാലരാമപുരം കൈത്തറിയോടൊപ്പം കിടപിടിക്കുന്നു. അനുബന്ധ പ്രദേശമായ ചാവടിനടയിൽ ഏതാണ്ട് 10  വീടുകളിൽ കുഴിത്തറി ഉണ്ട്. മുണ്ടാണ് പ്രധാനമായും നെയ്യുന്നത്. മംഗലത്തുകോണം എന്ന സ്ഥലത്ത് കൈത്തറി യൂണിറ്റും ഉണ്ട്. ലോറികളിലെത്തിക്കുന്ന വലിയ കരിങ്കൽ പാളികളെ കോൺക്രീറ്റിനുപയോഗിക്കുന്ന ചെറുചല്ലികളാക്കി മാറ്റുന്ന തൊഴിലാളികളും ഉണ്ട്. സ്ത്രീകളാണ് കൂടുതലായും ഈ ജോലികൾ ചെയ്യുന്നത്. മിക്ക വീടുകളിലെയും ഉപജീവനമാർഗ്ഗം കൂടിയാണിത്. ഈ പ്രദേശത്ത് കാണുന്ന കുങ്ങളിൽ മത്സ്യകൃഷി നടത്തുന്നുണ്ട്. ലോക് ഡൗൺ സമയത്ത് ഇവിടെ കൃഷി ചെയ്ത മത്സ്യങ്ങൾ നല്ല വിലയ്ക്ക് വിൽക്കാൻ കഴിഞ്ഞത് നാട്ടിലെ യുവജനങ്ങൾക്ക് വരുമാനത്തോടൊപ്പം പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ഒരു ജീവന ഉപാധിയായി മാറുകയുണ്ടായി.

ആരോഗ്യമേഖല

വെങ്ങാനൂരിലെ ആരോഗ്യമേഖലയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, മുട്ടയ്ക്കാട് ഗവ: ആയുർവേദ ആശുപത്രി, വെങ്ങാനൂരിലെയും മുട്ടയ്ക്കാടിലെയും പാരമ്പര്യ വിഷ വൈദ്യശാലകൾ, വെങ്ങാനൂരിലെ ഡോ. ഗുണമണി സിദ്ധ മർമ്മകേന്ദ്രം, ഗാന്ധി സ്മാരക ചാരിറ്റബിൾ ആശുപത്രി, കളരിയാശാന്മാരുടെ കളരി മർമ്മ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ വെങ്ങാനൂരിലെ ആരോഗ്യമേഖലയ്ക്ക് സുപ്രധാന സംഭാവന നൽകുന്നു. കേരളത്തിലെ ആദ്യ ശിശു സൗഹാർദ പഞ്ചായത്താണ് വെങ്ങാനൂർ പഞ്ചായത്ത്.

വിദ്യാഭ്യാസമേഖല

വെങ്ങാനൂരിൻ്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ട്. 2016-ൽ നൂറ് വർഷം തികഞ്ഞ ഗവൺമെൻ്റ് എൽ പി എസ് മുടിപ്പുരനട, നൂറ് വർഷം തികഞ്ഞ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ, വി പി എസ് എച്ച് എസ് എസ് വെങ്ങാനൂർ, ഗവൺമെൻ്റ് മോഡൽ ഹൈസ്കൂൾ വെങ്ങാനൂർ എന്നിവ ഹയർ സെക്കൻ്ററി വിദ്യാഭ്യാസ മേഖലയിൽ ഈ വെങ്ങാനൂരിന് സുപ്രധാന സംഭാവന നൽകുന്നു. അധകൃത വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സാമൂഹിക പരിഷ്കർത്താവായ ശ്രീ. അയ്യൻകാളി സ്ഥാപിച്ച എസ് എ എസ് യു പി എസ് വെങ്ങാനൂർ, സ്വാശ്രയ കോളേജായി ചാവറ മിഷൻസ് ഓഫ് ഇന്ത്യയുടെ ക്രൈസ്റ്റ് നഗർ കോളേജ് എന്നിവ വെങ്ങാനൂരിലെ വിദ്യാർത്ഥികളെ അക്ഷര ലോകത്തെ കീഴടക്കാൽ സഹായിക്കുന്നു.

മറ്റുസ്ഥാപനങ്ങൾ

വാർത്താവിനിമയ മേഖലയിൽ എടുത്തു പറയാനുള്ളത് ഒരുപാട് വർഷത്തെ പാരമ്പര്യമുള്ള ഒരു പോസ്റ്റ് ഓഫീസ് വെങ്ങാനൂരിൻ്റെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്നു. പോസ്റ്റ്മാനും മെയിൽ ക്യാരിയറും ആണ് ഇവിടെ ഉള്ളത്. വെങ്ങാനൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാബാങ്ക്, വെങ്ങാനൂർ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ വെങ്ങാനൂരിൻ്റെ ഗ്രാമീണ കാർഷിക മേഖലയിലേയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നു.

ബഹുമുഖപ്രതിഭകൾ

വെങ്ങാനൂരെന്ന മണ്ണ് പ്രതിഭാശാലികളുടെയും പ്രഗത്ഭരുടെയും നാടാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.... കല, സാഹിത്യം, സാംസ്കാരികം എന്നീ മേഖലകളിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് വെങ്ങാനൂർ എന്ന ദേശത്തെ ഉന്നതിയിലേക്കെത്തിച്ചത് ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ, എൻ. രാമകൃഷ്ണൻ നായർ, ഡോ.മണിമല. ഡി.സതീദവി, വെങ്ങാനൂർ ശ്രീ.ചന്ദ്രശേഖരൻ നായർ, ശശിദരൻ ഐ പി എസ്, ഇ എം ഐ വെണ്ണിയൂർ (ആകാശവാണി സ്റ്റേഷൻ ഡയറക്ടർ) തുടങ്ങിയ വ്യക്തിത്വങ്ങളാണ്

ഗാന്ധിജി അയ്യൻകാളിയെ കാണുവാനായി 1937-ൽ വെങ്ങാനൂരിൽ എത്തിയിട്ടുണ്ട്. 1893-ൽ അയ്യൻകാളിയുടെ വില്ലുവണ്ടി സമരം നടന്നത് വെങ്ങാനൂരിലാണ്.

ഇങ്ങനെ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച വെങ്ങാനൂർ എന്ന പ്രശാന്ത സുന്ദര ഗ്രാമത്തിൻ്റെ ചരിത്രം അവസാനിക്കുന്നില്ല. വെങ്ങാനൂർ ചരിത്രത്തിൻ്റെ ഏടുകളിലെ ചില താളുകൾ മാത്രമാണ് ഇത്. വെങ്ങാനൂർ ഗ്രാമത്തിൻ്റെ പുരോഗതിയ്ക്കായ് നമുക്ക് ഇനിയും ഒട്ടേറെ കർമ്മ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. നാടിൻ്റെ പുരോഗതിയ്ക്കായി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം.

  1. 1. വെങ്ങാനൂർ ബാലകൃഷ്ണൻ്റെ 'താളിയോല ഗ്രന്ഥം'. 2. സ്ഥലനാമ ചരിത്രം 3.ഡോ.ശോഭനൻ(ഫോർമർ ഹെഡ് ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ്, കേരള യൂണിവേഴ്സിറ്റി) 4. ഡോ. ശിവൻകുട്ടി ( ഫോർമർ പ്രോഫസ്സർ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം)