"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Content updated)
(ചെ.) (added Category:38047 using HotCat)
വരി 15: വരി 15:
പ്രമാണം:38047 Kit.jpg| പഠന കിറ്റ് വിതരണം
പ്രമാണം:38047 Kit.jpg| പഠന കിറ്റ് വിതരണം
</gallery>
</gallery>
[[വർഗ്ഗം:38047]]

22:17, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിദ്യാർത്ഥികളിൽ  പരിസ്ഥിതി സ്നേഹം പ്രോത്സാഹിപ്പിക്കുന്നതിനും  അവരുടെ മാതാപിതാക്കളെയും അയൽപക്ക സമൂഹങ്ങളെയും സ്വാധീനിക്കാനും ഇക്കോ ക്ലബിന് കഴിയുന്നു.

സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടം പരിപാലിക്കുന്നതിൽ കുട്ടികൾ ശ്രദ്ധാലുക്കളാണ്. മാലിന്യനിർമ്മാർജ്ജനത്തിനുള്ള കമ്പോസ്റ്റുകുഴിയും പരിസ്ഥിതി സൗഹാർദ്ദ അന്തരീക്ഷം വളർത്തുന്നു.

വൈകലങ്ങളോട് പൊരുതി മണ്ണിന്റെ മനസ്സറിഞ്ഞ രക്ഷകർത്താവായ കർഷകന് ആദരവ് - കുന്നം മാർത്തോമാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ, റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു.