"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2014-2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂൾ മാഗസിൻ) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' 2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ '''/''' 2014-2015 ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' 2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ '''/''' 2014-2015 ''' എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:08, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2014 മുതൽ 2015 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ
ഈ അധ്യയനവർഷം മികവിന്റെ വർഷമായിരുന്നു.
സ്കൂൾ മാഗസിൻ
സ്കൂളിന് ചുവടുകൾ എന്ന പേരിൽ ഒരു പ്രിന്റഡ് മാഗസിൻ പ്രകാശനം ചെയ്യാനായി എന്നത് നേട്ടമായി.പി.ടി.എയും രൂപടീച്ചറിന്റെ നേതൃത്വത്തിൽ സ്റ്റാഫും വളരെയധികം പ്രയത്നിച്ചിട്ടാണ് ഇങ്ങനെയൊരു മാഗസിൻ ഇറക്കാനായത്.
സോഷ്യൽസയൻസ് ക്ലബ്
സോഷ്യൽസയൻസ് ക്ലബ് കാട്ടാക്കട സബ്‍ജില്ലയിൽ പ്രവർത്തനമികവിൽ രണ്ടാം സ്ഥാനം നേടി.ലിസി ടീച്ചർ കൺവീനറായ സോഷ്യൽ സയൻസ് ക്ലബ് എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിയ്കക്ക് മീറ്റിംഗ് നടത്തിവന്നു.സോഷ്യൽ സയൻസ് അസംബ്ലി കൂടുകയും ലോഗോ പ്രകാശിപ്പിക്കുകയും സമാധാനസന്ദേശം നൽകുകയും ചെയ്തു.നന്മയ്ക്കായ് മുന്നോട്ട് എന്ന ആപ്തവാക്യവുമായി ജയഹോ എന്ന പേരിലാണ് ഈ അധ്യയനവർഷം ക്ലബ് പ്രവർത്തിച്ചത്.
സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽ മോഡലിൽ അനന്തുകൃഷ്ണൻ,മഹിമ എന്നിവർ പങ്കെടുക്കുകയും സെക്കന്റ് എ ഗ്രേഡ് നേടുകയും ചെയ്തു.പ്രസംഗമത്സരത്തിൽ എച്ച്.എസ് വിഭാഗത്തിൽ ആര്യ അനിലും യു.പി വിഭാഗത്തിൽ അകിതയും മൂന്നാം സ്ഥാനം നേടി.ജില്ലാതലത്തിൽ ആറാം സ്ഥാനം ലഭിച്ചു.കൂടാതെ സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു.വിദ്യാഭ്യാസവകുപ്പ് ഈ മേഖലയിൽ നടത്തിയ വായനാമത്സരത്തിൽ അമൃത.പി.ബി ഒന്നാം സ്ഥാനം നേടി.
സയൻസ് ക്ലബ്
സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.യുറേക്കാ,വിജ്ഞാനോത്സവം ഇവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തു.സയൻസ് മാഗസിന് രണ്ടാം സ്ഥാനം ലഭിച്ചു.ശ്രീജ ടീച്ചർ കൺവീനറായി നേതൃത്വം നൽകി.
ഐ ടി ക്ലബ്
സ്കൂൾ തലത്തിൽ ഐ ടി ക്ലബ് ഡിജിറ്റൽ പെയിന്റിംഗ്,പ്രസെന്റേഷൻ,മലയാളം ടൈപ്പിംഗ്,ക്വിസ് മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു.ക്ലബ് അംഗങ്ങളുടെ സഹായത്താൽ മൾട്ടിമീഡിയ റൂമിൽ ഒരു പുതിയ സ്പീക്കർ വാങ്ങി.സബ്‍ജില്ലാതലത്തിൽ ഐ.റ്റി മേളയിൽ സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു.ആനന്ദ് എ ബി,പത്മനാഭൻ,മഹിമ എന്നീ കുട്ടികൾ ജില്ലാതലത്തിൽ മത്സരിച്ചു.ഐ.റ്റി പ്രോജക്ടിൽ എ ഗ്രേഡോടു കൂടി സംസ്ഥാനതലത്തി. പങ്കെടുത്ത് അനിഷ്മ സെക്കന്റ് വാങ്ങി.കുമാരി രമ ടീച്ചറാണ് ക്ലബ് കൺവീനർ.
ഹിന്ദി മഞ്ച്
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിലും കുട്ടികൾ മികവ് പുലർത്തി.വിജയികുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ഹിന്ദി മഞ്ച് മുകുൾ എന്ന പേരിൽ ഒരു മാഗസിൻ പ്രകാശനം ചെയ്തു.ഹിന്ദി പദ്യപാരായണത്തിന് അമൃത പി ബി ജില്ലാതലത്തിൽ സെക്കന്റ് എ ഗ്രേഡ് വാങ്ങി.
എൻ.സി.സി
റിപ്പബ്ലിക് ദിനപരേഡിനുള്ള സെലക്ഷൻ ടീമിൽ മിഥുന എ എം തിരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലീഷ് ക്ലബ്
ഡി.സി.ഇ സംഘടിപ്പിച്ച ഇംഗ്ലീഷ് ഒളിംപ്യാഡിൽ സെമിഫൈനലിൽ വിജയികളായ അമൃതാനായർ,കാവ്യ ബി എസ് എന്നിവർ ബഹു.വിദ്യാഭ്യാസമന്ത്രിയിൽ നിന്നും കനകക്കുന്ന് കൊട്ടാരത്തിഷ വച്ച് നടന്ന അനുമോദനച്ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങി.ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രീകാന്ത് സാറും നേതൃത്വം നൽകിവരുന്നു.
ഗാന്ധിദർശൻ
ഗാന്ധിദർശൻ പരീക്ഷയിൽ കുമാരി ഫൗസിയ എൻ എസ് ഒന്നാം സ്ഥാനം നേടി.ഗാന്ധിഭവനിൽ സംഘടിപ്പിച്ച ജില്ലാതലക്വിസ് മത്സരത്തിൽ രണ്ടാം വർഷ വിദ്യാത്ഥിനി ഫൗസിയ ഒന്നാം സ്ഥാനം നേടുകയും വിദ്യാലയത്തിന് ട്രോഫി ലഭിക്കുകയും ചെയ്തു.
സ്കൂൾ ടൂർ
സ്കൂൾ ടൂർ സംഘടിപ്പിച്ചു.ഒക്ടോബറിൽ ഊട്ടിയിൽ പോയത് അവിസ്മരണീയയാത്രയായിരുന്നു.നേതൃത്വം നൽകിയത് ബിജു സാർ,ഷൈൻ സാർ എന്നിവരായിരുന്നു.