"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 10: | വരി 10: | ||
'''കുടനിർമാണ പരിശീലനം :''' രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്. | '''കുടനിർമാണ പരിശീലനം :''' രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്. | ||
{{ആഘോഷങ്ങൾ ഉത്സവങ്ങൾ ദിനാചരണങ്ങൾ}} | |||
====== പ്രതിഭയോടൊപ്പം ====== | ====== പ്രതിഭയോടൊപ്പം ====== | ||
[[പ്രമാണം:19032 prathiha.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|പകരം=|ശ്രീ.സുധീർ മാഷ് , ശ്രീ. മോഹനകൃഷ്ണൻ കാലടി , ശ്രീ. ഉണ്ണി (ഇടതു നിന്നും വലത്തോട്ട് )]] | [[പ്രമാണം:19032 prathiha.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|പകരം=|ശ്രീ.സുധീർ മാഷ് , ശ്രീ. മോഹനകൃഷ്ണൻ കാലടി , ശ്രീ. ഉണ്ണി (ഇടതു നിന്നും വലത്തോട്ട് )]] |
16:27, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അക്കാദമികം
വിജയഭേരി
അക്കാദമികേതരം
രക്ഷിതാക്കൾക്കുള്ള പരിശീലനം
കുടനിർമാണ പരിശീലനം : രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്.
ഫലകം:ആഘോഷങ്ങൾ ഉത്സവങ്ങൾ ദിനാചരണങ്ങൾ
പ്രതിഭയോടൊപ്പം
സുധീർ സർ (അധ്യാപകൻ, ഫോറൻസിക് സയൻസിസിൽ ബിരുദാനന്തരബിരുദം ) ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം നേടി ഇന്ത്യയിലെ വിവിധ ലാബുകളിൽ പ്രവർത്തിച്ച അനുഭവമുള്ള പോത്തനൂരെ സുധീർ മാഷുടെ അടുത്തേക്കായിരുന്നു ആദ്യ യാത്ര. കേസുകൾ തെളിയിക്കുന്നതിൽ ശാസ്ത്രീയ തെളിവുകളുടെ പ്രസക്തി ഏറെയാണ്. കൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭ്യമാകുന്ന വളരെ സൂക്ഷ്മമായ ഒരംശത്തിൽ നിന്നും പ്രതി ശിക്ഷിക്കപ്പെടുന്നതിനുള്ള തെളിവായി അത് മാറുന്നതിനിടക്ക് കടന്നു പോകുന്ന ശാസ്ത്രീയ പരിശോധനകൾ, ഇടപെടലുകൾ, അട്ടിമറി സാധ്യതകൾ .... എല്ലാം ഒരപസർപ്പകകഥ കേൾക്കുന്ന പോലെ കുട്ടികൾ കേട്ടിരുന്നു. ശാസ്ത്രം ഇടക്ക് കലയിലേക്കും സാഹിത്യത്തിലേക്കും കടന്നപ്പോൾ മാഷുടെ അറിവിന്റെ മേഖലകൾ കുട്ടികളിൽ ആശ്ചര്യം നിറച്ചു.അങ്ങിനെ ആവാതെ തരമില്ല. മൂലധനവും ലോക ക്ലാസിക്കുകളും പ്രായമായ ഇന്നും പലയാവർത്തി വായിച്ചു കൊണ്ടിരിക്കുന്ന, വായനയില്ലാതെ താനില്ലെന്നു പറയുന്ന ഒരച്ഛന്റെ മകൻ അങ്ങിനെ ആവാതിരിക്കാൻ തരമില്ല. കേരളത്തിലെ ഫോറൻസിക് വിഭാഗത്തിലെ ഉയർന്ന തസ്തികയിലെ ജോലീ പ്രവേശം തലനാരിഴക്ക് നഷ്ടപ്പെട്ടപ്പോൾ കേരളത്തിന് ലഭിക്കാതെ പോയത് മിടുക്കനായ ഒരു ഫോറൻസിക് തലവനെയാണ്. രണ്ട് വലിയ ഷെഡുകളിൽ പരന്നു കിടക്കുന്നതാണ് മാഷുടെ പരീക്ഷണശാല .താൻ വളരെ കഷ്ടപ്പെട്ട് കണ്ടെത്തുന്ന കാര്യങ്ങൾ മറ്റ് പലർക്കും കൈമാറുമ്പോഴും, ആ കണ്ടെത്തൽ അവരുടേതാക്കി അവതരിപ്പിക്കുന്നതും അവർ പുരസ്കാരം നേടുന്നതും മാഷെ വിഷമിപ്പിക്കാറില്ല.പക്ഷെ തന്റെ മികച്ച കണ്ടു പിടുത്തങ്ങൾ അതിന്റെ പൂർത്തീകരണത്തിന് ശേഷം ഷെഡിന്റെ മൂലയിലേക്ക് മാറ്റി വെച്ച് പുതിയ കണ്ടെത്തലുകളിലേക്ക് തിരിയുന്ന സ്വഭാവം മാഷെചെറുതായി വിഷമിപ്പിക്കുന്നതായി തോന്നി. സംസ്ഥാന തലത്തിൽ നിരവധി തവണ പുരസ്കാരം നേടിയ 'ബിരിയാണി മുതൽ ഏത് ഭക്ഷണവും വെള്ളമോ എണ്ണയോ ഉപയോഗിക്കാതെ5 മിനിറ്റിനുള്ളിൽ വേവിക്കാൻ കഴിയുന്ന വിറകും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന അടുപ്പ് നല്ലൊസാധ്യതയുള്ളതാണ്. ഇപ്പോൾ കണ്ടെത്തിയ 5gm മുതൽ ഉള്ള ധാന്യങ്ങൾ പൊടിക്കാവുന്ന കുഞ്ഞു പൊടിമില്ല് പ്രവർത്തിപ്പിച്ച് കാണിച്ചത് ഏറെ കൗതുകമുള്ളതായി.പുതിയ കാലത്തെ വീടുകൾക്ക് ഏറെ സഹായകമായി മാറാവുന്ന, ജനകീയമാകാവുന്ന ഒരു കണ്ടുപിടുത്തമാണിത്. കേട്ട് മതിയാകാത്ത കുട്ടികളും പറഞ്ഞ് തീരാതെ മാഷും ... മാഷിപ്പോൾ പുതിയ സ്വപ്നത്തിന്റെ പിന്നാലെയാണ്.നിലവിലുള്ള ഡ്രോണിൽ നിന്നും വ്യത്യസ്തമായ സ്വയം രൂപകല്പന ചെയ്ത, ക്ഷമത കൂടിയ പുതിയ ഡ്രോൺ നിർമ്മിക്കുക, അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർക്ക് പോലും സ്വന്തമായി കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന് സഹായിക്കുന്ന ഒരു സ്കൂൾ സ്ഥാപിക്കുക., രണ്ടും അധികം വൈകാതെ യാഥാർഥ്യമാകും.
മോഹനകൃഷ്ണൻ കാലടി ( കവി )
രണ്ടാം ദിവസം തവനൂർ KMGVHSS - ലെ കുട്ടികൾ പ്രിയ കവി മോഹന കൃഷണൻ കാലടിയെയാണ് തേടി ചെന്നത്.തന്റെ ചുറ്റും വട്ടമിട്ടിരിക്കുന്ന കുട്ടികളോട് നിറഞ്ഞ ചിരിയോടെ കാലടിയിലെ നാട്ടിടവഴികളിലൂടെ സ്കൂളിലേക്ക് പോവുമ്പോൾ കണ്ടിരുന്ന കാഴ്ചകളിൽ നിന്നാണ് സരസമായ വർത്താനം തുടങ്ങിവെച്ചത്.കുട്ടിക്കാലം മുതൽക്കുള്ള തന്റെ ഗ്രാമത്തിന്റെ കാഴ്ചയുടെ അനുഭവങ്ങൾ മോഹനകൃഷ്ണനെ എഴുത്തിലേക്കെത്തിച്ച വിധം ഇടവഴികളറിയാത്ത കുട്ടികൾ ഗ്രാമത്തെ കാണാത്ത കുട്ടികൾ രസത്തോടെ കേട്ടിരുന്നു. കവിത ഒരു ക്ഷണമാണ് ജീവിതത്തെ തന്റെ കണ്ണിലൂടെ കാണാനാവുമെന്ന ക്ഷണം. ഇത് മോഹനകൃഷ്ണൻ കാലടിയുടെ കവിതയുടെ പൊതു രൂപമാണ്. പന്ത് കായ്ക്കും കുന്ന്, പാലൈസ് തുടങ്ങിയ കവിതകൾ എല്ലാം കുട്ടിയുടെ കണ്ണിലൂടെയുള്ള കാഴ്ചയാണല്ലോ എന്ന ചോദ്യം കവിയെ ദീർഘനേരം കുട്ടിക്കാലത്തേക്കാനയിച്ചു. 8-ാം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് വായിക്കാൻ ചോദിച്ച പുസ്തകങ്ങൾ കിട്ടാതെ വന്ന കാര്യം, അമ്മ കാലു പിടിച്ച് മകന് വായിക്കാൻ സ്കൂളിൽ നിന്നു തന്നെ പുസ്തകം ഏറ്റിപ്പിടിച്ചു വരുമ്പോൾ വെറുതെ എന്തിനാ ഇത് ,ഒമ്പതാംക്ലാസിലേക്കുള്ളത് പഠിക്കാൻ പറഞ്ഞൂടെ എന്ന സഹപ്രവർത്തകയുടെ ചോദ്യം ,സ്കൂളിലെ തന്നെ കണക്ക് അധ്യാപകൻ ഒരു ദേശത്തിന്റെ കഥ സരസമായി പറഞ്ഞു തന്നത്, എഴുത്തിനെ പ്രോത്സാഹിപ്പിച്ചത്... കവിത പുരണ്ട ഓർമ്മകൾ കുട്ടികൾ കൗതുകത്തോടെ കേട്ടിരുന്നു.ഒന്നാം ക്ലാസിൽ തന്നെ പഠിപ്പിച്ച പി വി.സേതുമാഷ് എല്ലാ കാലത്തും പ്രസക്തമായ പ്രവചന സ്വഭാവമുള്ള തന്റെ കവിതകൾ ചൊല്ലി കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുന്നത് ഒന്നാം ക്ലാസിലെ കുട്ടിയുടെ കൗതുകത്തോടെ മോഹനകൃഷണനും കേട്ടിരുന്നു. ഒരു വേള കവിതയുടെ കെട്ട പൊട്ടിച്ച് കടലിനും ആകാശത്തിനും ഇടയിലൂടെ ലോകം മുഴുവൻ ചുറ്റിയതും, പുതിയ കാലത്തെ ഭാഷയും സിനിമയും ക്ലാസ് മുറികളും ചർച്ചയിൽ ഇടം നേടിയതും രസാവഹമായി. ഒരു പക്ഷെ കുട്ടികളിൽ ഏറ്റവും കൗതുകം നിറച്ചത് പി.വി.സേതുമാഷെന്ന ഗുരു ഒന്നാം ക്ലാസിലെ തന്റെ ശിഷ്യനായ മോഹനകൃഷ്ണന്റെ ആരാധകനാണെന്ന തിരിച്ചറിവായിരിക്കും. ദിൻഷ, ശ്രദ്ധ എന്നീ കുട്ടികൾ പൂക്കളും പേനയും നൽകി പ്രിയ കവിയോട് നന്ദി പറഞ്ഞു. കവിതയുടെ തേൻ നിറച്ച വാഴപ്പഴം കഴിച്ച്, ഗ്രൂപ്പ് ഫോട്ടോയെടുത്ത് കേട്ട് മതിയാകാത്ത വർത്താനങ്ങളുമായി പടിയിറങ്ങി
ഉണ്ണി ( ചുമർ ചിത്രകാരൻ, ശില്പി , കലാസംവിധാനസഹായി ) പ്രശസ്ത ചുമർചിത്രകാരനും ശില്പിയും പോട്ട്, സാരി ഡിസൈനറും കലാസംവിധാന സഹായിയുമായ ഉണ്ണിയുടെ അനുഭവങ്ങൾ പങ്കിട്ടു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ മൂന്നാം ദിനത്തിന് തുടക്കം കുറിച്ചു. കുട്ടികൾക്കൊപ്പം വികസന സമിതി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.എൻ.ഷാജി എന്നിവരും അധ്യാപകരും പങ്കെടുത്തു.