"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:

''' [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് ബാച്ച്   |ലിറ്റിൽ കൈറ്റ്സ് ബാച്ച് ]]'''|
''' [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-2022ബാച്ച്   |ലിറ്റിൽ കൈറ്റ്സ് 2019-2022ബാച്ച് ]]'''

വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്ളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

07:54, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

26009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26009
യൂണിറ്റ് നമ്പർ2018-19/26009
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർരാഹുൽ കെ ബി
ഡെപ്യൂട്ടി ലീഡർഅലിയത് ജലീൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നവാസ് യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമതി എ വി
അവസാനം തിരുത്തിയത്
02-02-2022Niyasua

ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽ മാഗസിൻ 2020 ഡിജിറ്റൽ മാഗസിൻ 2021

വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്ളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

1 ചെയർമാൻ പി ടി എ പ്രസിഡന്റ് ഷാലു കെ എസ്
2 കൺവീനർ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ
3 വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് അമ്പിളി രവീന്ദ്രൻ
4 വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ
5 ജോയിൻറ് കൺവീനർ 1 കൈറ്റ് മാസ്റ്റർ നവാസ് യൂ
6 ജോയിൻറ് കൺവീനർ 2 കൈറ്റ്സ് മിസ്ട്രസ്സ് ബിന്ദുമതി എ വി
7 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ രാഹുൽ കെ ബി
8 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അലിയാത്ത്  ജലീൽ

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച്

നിഖിത ഡാനിയൽ കൃഷ്ണ ഉദയൻ മഞ്ജു വി ആർ
ആലിയത്ത് ജലീൽ എംഎ ഇമ്രാൻ അബ്ദുൽ അസീസ് ഇർഫാൻ അബ്ദുൽ അസീസ്
ഉമറുൽ ഫാറൂഖ് സഞ്ജയ് എംഎസ് ആഷ്മി ഫാത്തിമ
ഫർഹത്ത് ആമിനാ വിഎസ്, മുഹമ്മദ് ഇർഫാനുൽ ഹഖ് കെ എൻ രാഹുൽ കെ ബി
ഷിബിൻ ആന്റണി ഷാൽബി ശ്രദ്ധ അജയ് ശരണ്യ ജയേഷ്
ശ്രദ്ധ അജയ് മുഹമ്മദ് ഷാഫി മുഹമ്മദ് യാസീൻ എൻഎസ്
അസ്ലം അജ്നാസ് ഷഹനാസ് വി അലിയാർ ജിനിൽ കുര്യൻ
വിഷ്ണുപ്രിയ പി എസ് അഹമ്മദ് ഹാസിൻ ടിം എം അരുൺ വിവി
പ്രണവ് ബിനു അശ്മില അനസ്

സ്കൂൾ തല ക്യാമ്പ് -2022

സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെ യും ആകാംക്ഷയോടെയും ആണ് വിദ്യാർത്ഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. വിദ്യാർത്ഥികളുടെ ആകാംഷയെയും താല്പര്യത്തെയും നിർത്തി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെയും ഹൈടെക് പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നത് താല്പര്യം ജനിപ്പിക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സെഷൻ ആനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സ്റ്റേഷനുകളും ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു മിസ്ട്രസ് ശ്രീമതി ബിന്ദു മതി ടീച്ചർ എന്നിവർ നേതൃത്വം നൽകി

സ്കൂൾ വിക്കി അപ്ഡേഷൻ

സ്കൂൾ വിക്കി അപ്ഡേഷന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ മേഖലയിലെ വിവര ശേഖരണം നടത്തി.സ്കൂൾ വിക്കി അപ്ഡേഷനിൽ വന്നിട്ടുള്ള മാറ്റങ്ങൾ പരിചയപ്പെടുത്താനായി Wiki വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രാഥമികമായി സ്കൂൾ യൂസറിൽ ആണ് കുട്ടികൾ വികി അപ്ഡേഷൻ നടത്തിയത്.സമൂലമായ മാറ്റമാണ് സ്കൾ വിക്കി പേജിൽ കുട്ടികൾ വരുത്തിയത്. വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾക് നേതൃത്യം നൽകിയ കുട്ടികളെ ഹെഡ് മാസ്റ്റർ അനുമോദിച്ചു.

ഓണം ലിറ്റിൽ കൈറ്റ്സിനൊപ്പം

2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ്  അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക കേരള ശ്രീമാൻ മത്സരം പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും അപ്ലോഡിങ് ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു

ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 22 അധ്യായന വർഷത്തിൽ ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം നടത്തി  . ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഒരു ഡിജിറ്റൽ മാഗസിൻ എന്ന രീതിയിൽ  തയ്യാറാക്കാനാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർദേശിച്ചത് . ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഡിജിറ്റൽ മാഗസിന് തയ്യാറാക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാൻ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ ചെയ്യേണ്ട വിധം എന്നിവ പരിചയപ്പെടുത്തി ഒരു വീഡിയോ ക്ലിപ്പ് കുട്ടികൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. മത്സരത്തിൽ ഏഴ് ഡിവിഷനുകളും പങ്കെടുക്കുകയും ഏഴ് ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി ഏൽപ്പിക്കുകയും ചെയ്തു. നവാസ് യു ബിന്ദു മതി സംവിധാനം ഐതിഹ്യം ഇത് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനൽ മികച്ച മാഗസിനായി 10 B യുടെ മാഗസിൻ   തിരഞ്ഞെടുത്തു . വിജയികളെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ നടന്ന  മീറ്റിങ്ങിൽ അഭിനന്ദിച്ചു.

ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസംബർ 3 നു   അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഏറ്റെടുത്തു നടത്തിയ മറ്റൊരു പുതുമയാർന്ന പദ്ധതിയാണ് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നത്. ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ പി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി നവാസ് U, ബിന്ദു മതി, സബിത മൈതീൻ എന്നിവർ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകി.ഭിന്നശേഷി കുട്ടികൾ പലപ്പോഴും സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് മാറ്റിനിർത്തപ്പെടാറുണ്ട്. ഇത്തരം കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥ മനസ്സിലാക്കി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഒരു കൈ സഹായം എന്ന രീതിയിലാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ഈ പദ്ധതി ഏറ്റെടുത്ത് നടത്തിയത്. സ്കൂളിൽ പഠിക്കുന്നതും സ്കൂളിന് സമീപപ്രദേശത്ത് ജീവിക്കുന്നതും ആയ ഭിന്നശേഷി കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യപടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇത്തരം കുട്ടികൾക്ക് സ്കൂൾ ലാപ്ടോപ്പിന്റെ സഹായത്തോടുകൂടി കമ്പ്യൂട്ടർ പരിശീലനം നൽകി. Tux പെയിന്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികളെ ചിത്രരചനയുടെ മായാലോകത്തേക്ക് കൊണ്ടുപോകുവാൻ അംഗങ്ങൾക്ക് സാധിച്ചു. രസകരമായ കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളെ പരിചയപ്പെടുത്തി. എഴുത്തിന്റെ മായാ ലോകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള റൈറ്റർ എങ്ങനെ ഉപയോഗിക്കാം എന്നതിന് പരിശീലനം നൽകി. മുഹമ്മദ് ജാസിം ന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിൽ വരുത്തിയത്. വളരെ ആവേശത്തോടെയും സന്തോഷത്തോടെയും  ലിറ്റിൽ കൈറ്റ്  അംഗങ്ങൾ പദ്ധതി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.

ലിറ്റിൽ കൈറ്റ്സ് പി ടി എ

2021 -22 ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സുഖമായി നടപ്പിലാക്കുവാൻ വേണ്ടി രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പാക്കുവാൻ  നവംബർ 19 ആം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർതൃ യോഗം   യോഗം വിളിച്ചു ചേർത്തു. 2019 22 യൂണിറ്റ് അംഗങ്ങളുടെയും  2020-23 യൂണിട്ടിലേക്ക് രജിസ്റ്റർ ചെയ്ത അംഗങ്ങളുടെയും രക്ഷകർത്താക്കളെ ഉൾപ്പെടുത്തിയാണ് യോഗം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട എച്ച് എം കെ മുഹമ്മദ് ബഷീർ യോഗത്തിൽ അധ്യക്ഷനായി. 40 കുട്ടികളുടെ രക്ഷകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി നവാസ് യു യോഗത്തിൽ സ്വാഗത പ്രസംഗം നടത്തി. 2021- 22 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനം സജീവമാക്കുന്നതിന് വേണ്ടിയിട്ട് ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. 2019 23 ബാച്ചിലെ കുട്ടികൾക്ക് ഗ്രേസ് മാർക്കിന് അർഹത നേടുന്നതിന് വേണ്ടിയിട്ട് എത്രയും പെട്ടെന്ന് ക്ലാസുകൾ നടത്തുകയും പ്രോജക്ടുകൾ ചെയ്യുന്നതിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങും എന്നും തീരുമാനമായി. നാലു മണിയോടെ യോഗം അവസാനിപ്പിച്ചു.

അഭിരുചി പരീക്ഷ

2021 23 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വേണ്ടിയിട്ടുള്ള അഭിരുചി പരീക്ഷ നവംബർ 27 ശനിയാഴ്ച നടത്തി. ഹൃദയ യൂണിറ്റിലെ ഭായി 36 അംഗങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 31 കുട്ടികളാണ് പരീക്ഷയെഴുതിയത്. അഞ്ചു കുട്ടികൾ അന്ന് പരീക്ഷയ്ക്ക് എത്തിയിരുന്നില്ല.KITE നൽകിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയാണ് കുട്ടികൾക്ക് സംഘടിപ്പിച്ചത്. വളരെ ആവേശത്തോടെ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു  26 കുട്ടികൾ പരീക്ഷയിൽ യോഗ്യത നേടി.

Q R കോഡ് തയ്യാറക്കൽ.

സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ സ്കൂൾ വിക്കി അപ്ഡേഷൻ കൈറ്റിന്റെ തനത് പ്രവർത്തനത്തിൽ ഉൾകൊള്ളിച്ച് വിക്കി അപ്ഡേഷൻ പൂർത്തിയാക്കി. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വലിയ വെല്ലുവിളിയായിരുന്ന വിവര ശേഖരണം ഓൺലൈനിൽ നടത്തിയാണ് വിക്കി അപ്ഡേറ്റ് ചെയ്തത്. വെല്ലുവിളിയായിരുന്ന വിക്കി അപ്ഡേഷൻ വെല്ലുവിളിയായി ഏറ്റടുത്ത് പൂർത്തീകരിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു. സ്കൂൾ വിക്കി പേജ് പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി QR കോഡ് തയ്യാറാക്കി പരസ്യപ്പെടുത്തി. QR കോഡ് ഹെഡ്മാസ്റ്റർ കൈറ്റ് ലീഡർ രാഹുലിന് നൽകി പ്രകാശനം ചെയ്തു.