അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

1 ചെയർമാൻ പി ടി എ പ്രസിഡന്റ് ഷാലു കെ എസ്
2 കൺവീനർ ഹെഡ്മാസ്റ്റർ നിയാസ് ചോല
3 വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് അമ്പിളി രവീന്ദ്രൻ
4 വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം
5 ജോയിൻറ് കൺവീനർ 1 കൈറ്റ് മിസ്ട്രസ്സ് സബിത മൈതീൻ 
6 ജോയിൻറ് കൺവീനർ 2 കൈറ്റ്സ് മിസ്ട്രസ്സ് ബിന്ദുമതി എ വി
7 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മുഹമ്മദ് അഫ്സൽ
8 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഹിബ ഫാത്തിമ