"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജെ. ആർ. സി. (ജൂനിയർ റെഡ് ക്രോസ്) മഹാനായ ജീൻഹെൻട്രി ഡ്യൂണന്റ് രൂപം കൊടുത്ത അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയാണ് റെഡ് ക്രോസ്. ദുരിതം അനുഭവിക്കുന്നവർക്കും, നിരാലംബർക്കും കൈത്താങ്ങായി കൂടെ നിൽക്കാൻ കുട്ടികൾക്കു വേണ്ടി രൂപം കൊണ്ട പ്രസ്ഥാനമാണ് ജൂനിയർ റെഡ് ക്രോസ്. ദുരിതാശ്വാസം, ആതുരസേവനം, ജീവകാരുണ്യം, നേത്രദാനം, മാതൃശിശു സംരക്ഷണം, രക്തദാനം, രക്തസംഭരണം തുടങ്ങി നാനാമേഖലകളിൽ ഇന്ന് റെഡ് ക്രോസും, ജുനിയർ റെഡ് ക്രോസും പ്രവർത്തിക്കുന്നു.റെഡ് ക്രോസ് ആംബുലൻസ് നിരാലംബർക്ക് സൗജന്യമായും മറ്റ് സർവ്വീസുകളിൽ നിന്ന് കു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ് എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:57, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജെ. ആർ. സി. (ജൂനിയർ റെഡ് ക്രോസ്)
മഹാനായ ജീൻഹെൻട്രി ഡ്യൂണന്റ് രൂപം കൊടുത്ത അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയാണ് റെഡ് ക്രോസ്. ദുരിതം അനുഭവിക്കുന്നവർക്കും, നിരാലംബർക്കും കൈത്താങ്ങായി കൂടെ നിൽക്കാൻ കുട്ടികൾക്കു വേണ്ടി രൂപം കൊണ്ട പ്രസ്ഥാനമാണ് ജൂനിയർ റെഡ് ക്രോസ്. ദുരിതാശ്വാസം, ആതുരസേവനം, ജീവകാരുണ്യം, നേത്രദാനം, മാതൃശിശു സംരക്ഷണം, രക്തദാനം, രക്തസംഭരണം തുടങ്ങി നാനാമേഖലകളിൽ ഇന്ന് റെഡ് ക്രോസും, ജുനിയർ റെഡ് ക്രോസും പ്രവർത്തിക്കുന്നു.റെഡ് ക്രോസ് ആംബുലൻസ് നിരാലംബർക്ക് സൗജന്യമായും മറ്റ് സർവ്വീസുകളിൽ നിന്ന് കുറഞ്ഞ നിരക്കിലും സേവനം നടത്താൻ കഴിയുന്നു. “I SERVE” എന്ന ആപ്തവാക്യം എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്രസൗഹൃദം ഇവയാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ. ഇതിലൂടെ സേവനസന്നദ്ധരായ ഒരു തലമുറ വാർത്തെടുക്കുകയാണ്.
ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ജെ. ആർ. സി. യുടെ നേതൃത്വത്തിൽ വിവിധ ബോധവത്കരണപരിപാടികൾ, റാലികൾ, ചർച്ചാ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. ലഹരി മരുന്നിനെതിരെ, ട്രാഫിക് നിയമപാലനം, ആരോഗ്യസംരക്ഷണം, വ്യക്തിശുചിത്വം ഇവയ്ക്കു വേണ്ടി ബോധവത്കരണ ക്ലാസ്സുകൾ, പ്രഥമ ശുശ്രൂഷ നൽകൽ, ശുചീകരണം, പരിസ്ഥിതി സംരക്ഷണം, ദുരിതാശ്വാസ പ്രവർത്തനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
2019 – 2020 അധ്യയന വർഷത്തെ ജെ. ആർ. സി. കേഡറ്റുകളുടെ മികച്ച പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാചരണം / ഔഷധസസ്യതോട്ട നിർമ്മാണം.
മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ്, ലഘുലേഖ വിതരണം, സർവ്വേ ഇവ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണം.
ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി, ക്ലാസ്സ്.
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് റാലി
ട്രാഫിക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പഠനോപകരണ വിതരണം നടത്തി.
റെഡ് ക്രോസ് പ്രവർത്തനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് മുതൽക്കൂട്ടാണ്.
കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ജെ. ആർ. സി. യിൽ 8, 9, 10 എന്നീ ക്ലാസ്സുകളിലായി കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വളരെ സജീവമായി പ്രവർത്തിക്കുന്നു.
ഈ വർഷത്തെ ജെ. ആർ. സി. A ലെവൽ പരീക്ഷ 12/01/2022 ബുധനാഴ്ച്ച നടത്തുകയുണ്ടായി. ഒൻപതാം ക്ലാസ്സിലെ ജെ. ആർ. സി. ക്ലബ്ബിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും അടുത്ത തലത്തിലെ പരീക്ഷയ്ക്കായി യോഗ്യത നേടുകയും ചെയ്യ്തു.
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.8,9,10 ക്ലാസ്സുകളിലായി എ ,ബി ,സി,ലെവൽ 2 യൂണിറ്റ് പ്രവർത്തിക്കുന്നു.145 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തുന്നു.