"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
== '''എന്റെ ഗ്രാമം''' ==
== '''എന്റെ ഗ്രാമം''' ==
'''പിരപ്പൻകോട്  എന്ന ഗ്രാമം'''
'''പിരപ്പൻകോട്  എന്ന ഗ്രാമം'''
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് പിരപ്പൻകോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് '''ഗവൺമെന്റ് വി & എച്ച്. എസ്. എസ്. പിരപ്പൻകോട്.''' നെൽ കൃഷിയായിരുന്നു ഊ ഗ്രാമത്തിന്റെ പ്രധാന മുഖ മുദ്ര. 49 പറ, തൈക്കാട് തൊഴുന്തൂർ ഏല, ഇവയെല്ലാം ഇവിടത്തെ കൃഷി ഇനങ്ങളാണ്.  ഇവിടെ നിറയെ പാടശേഖരങ്ങൾ ആയിരുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്,  
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് പിരപ്പൻകോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് '''ഗവൺമെന്റ് വി & എച്ച്. എസ്. എസ്. പിരപ്പൻകോട്.''' നെൽ കൃഷിയായിരുന്നു ഊ ഗ്രാമത്തിന്റെ പ്രധാന മുഖ മുദ്ര. 49 പറ, തൈക്കാട് തൊഴുന്തൂർ ഏല, ഇവയെല്ലാം ഇവിടത്തെ കൃഷി ഇനങ്ങളാണ്.  ഇവിടെ നിറയെ പാടശേഖരങ്ങൾ ആയിരുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണാൻ കഴിയും . 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് ഒരു അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമത്തിനു  കഴിഞ്ഞിട്ടുണ്ട്.
 
പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണാൻ കഴിയും . 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് ഒരു അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമത്തിനു  കഴിഞ്ഞിട്ടുണ്ട്.
 
 


മനോഹരമായ പ്രകൃതി ഭംഗിയുള്ള പിരപ്പൻകോട് എന്ന് ഗ്രാമത്തിന്റെ പ്രധാനപ്പെട്ട കുറച്ച് പ്രമുഖ സ്ഥലങ്ങൾ പരിചയപ്പെടാം. പിരപ്പൻകോട് വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകുന്നു. ഇവിടെ ഒട്ടനവധി പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങളുണ്ട്.
മനോഹരമായ പ്രകൃതി ഭംഗിയുള്ള പിരപ്പൻകോട് എന്ന് ഗ്രാമത്തിന്റെ പ്രധാനപ്പെട്ട കുറച്ച് പ്രമുഖ സ്ഥലങ്ങൾ പരിചയപ്പെടാം. പിരപ്പൻകോട് വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകുന്നു. ഇവിടെ ഒട്ടനവധി പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങളുണ്ട്.

17:03, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

പിരപ്പൻകോട് എന്ന ഗ്രാമം തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് പിരപ്പൻകോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഗവൺമെന്റ് വി & എച്ച്. എസ്. എസ്. പിരപ്പൻകോട്. നെൽ കൃഷിയായിരുന്നു ഊ ഗ്രാമത്തിന്റെ പ്രധാന മുഖ മുദ്ര. 49 പറ, തൈക്കാട് തൊഴുന്തൂർ ഏല, ഇവയെല്ലാം ഇവിടത്തെ കൃഷി ഇനങ്ങളാണ്. ഇവിടെ നിറയെ പാടശേഖരങ്ങൾ ആയിരുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണാൻ കഴിയും . 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് ഒരു അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട്.

മനോഹരമായ പ്രകൃതി ഭംഗിയുള്ള പിരപ്പൻകോട് എന്ന് ഗ്രാമത്തിന്റെ പ്രധാനപ്പെട്ട കുറച്ച് പ്രമുഖ സ്ഥലങ്ങൾ പരിചയപ്പെടാം. പിരപ്പൻകോട് വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകുന്നു. ഇവിടെ ഒട്ടനവധി പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങളുണ്ട്.

വെള്ളാണിക്കൽ പാറ

തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന അത്രയൊന്നും അറിയപ്പെടാത്ത പ്രകൃതിരമണീയമായ സ്ഥലമാണ് മനോഹരമായ വെള്ളാനിക്കൽ പാറ. മടവൂർപ്പാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന 5 ഏക്കർ പാറക്കെട്ടുള്ള കുന്നാണിത്. ശാന്തമായ ഈ സൗന്ദര്യത്തിലേക്കുള്ള സന്ദർശനം, നിത്യജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി  മനസിന് കുളിർമയേകാൻ തീർച്ചയായും ഈ പ്രദേശത്തിൻറെ കാഴ്ചകൾ നിങ്ങൾക്ക് പ്രദാനം ചെയ്യും.

ശാന്തിഗിരി ആശ്രമം-താമര പർണശാല

പിരപ്പൻകോട് സ്കൂളിന് അടുത്തുള്ള മറ്റൊരു മനോഹരമായ കാഴ്ചയാണ് താമര പർണ്ണശാല. ശാന്തിഗിരി ആശ്രമത്തിലെ ഉള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാൻ മാർബിൾ തീർത്ത ഈ വെണ്മ ഉള്ള സൗധം ലോകത്തിലെതന്നെ വിനോദസഞ്ചാരികൾക്ക് മനം കുളിർക്കുന്ന കാഴ്ചയാണ്.

പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വർഷത്തിൽ ഒരിക്കൽ മലയാള മാസമായ മീനത്തിൽ പത്ത് ദിവസമാണ് ഉത്സവം. ഉത്സവ മഹാമഹത്തിനു ക്ഷേത്രത്തിലെ ദേവന്റെ ദിവ്യസാന്നിധ്യത്തിന്റെ ആഘോഷത്തിന്റെ ഭാഗമായും അത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തിവരുന്നു.ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ വീര്യം ഏറെ മാനിക്കപെടുന്നു . ദശാവതാരങ്ങൾ (വിഷ്ണുവിന്റെ അവതാരങ്ങൾ) പ്രദർശിപ്പിച്ചിരിക്കുന്നു ഉത്സവകാലത്ത് ക്ഷേത്രം.

അന്തർദേശീയ നീന്തൽ കുളം, വെമ്പായം


അന്തർദേശീയ നിലവാരത്തിൽ ഒരു നീന്തൽകുളം വെമ്പായത്തു സ്ഥിതിചെയ്യുന്നു. ഇവിടെ ആയിരക്കണക്കിന് കുട്ടികളാണ് ദിനവും നീന്തൽ പഠിക്കാൻ ആയി എത്തുന്നത്. കൂടാതെ നീന്തൽ മത്സരങ്ങൾ നീന്തൽ പരിശീലനങ്ങളും മികച്ച കോച്ചുകളുടെ സഹായത്തോടുകൂടി നടത്തുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടനവധി താരങ്ങൾ ഒരുപാട് ദേശീയ മത്സരങ്ങളിലും  അന്തർദേശീയ മത്സരങ്ങളിലും  മികവ് തെളിയിക്കുന്നു. എന്റെ നാടിന്റെ അഭിമാനകരമായ  ഒരു ഭാഗമാണ് അന്തർദേശീയ നീന്തൽകുളം.