"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 176: വരി 176:




  കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് (Aegle marmelos (L.) Correa) എന്നാണ്.സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവർണ്ണത്തോടുകൂടിയതാണ്. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതൽ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ ഫലങ്ങൾ ധാരാളമുണ്ടാകും ജൂൺ പകുതിമുതൽ ജൂലൈ ആദ്യ രണ്ടാഴ്ചകൾ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.ഈ വൃക്ഷത്തിന്റെ പേരിൽ സാൻതോടോക്‌സിൻ, അബിലിഫെറോൺ, മാർ മേസിൻ, മാർമിൻ,സ്‌കിമ്മിൻ, തുടങ്ങിയവയും കാതലിൽ ഫുറോക്യനോലിൻ, മാർ മേസിൻ, ബിസിറ്റോസ്‌നിറോൾഎന്നിവയും ഇലകളിൽ ഐജലിൻ, ഐജലിനിൽ, ബിഫെലാന്‌െ്രെഡർ എന്നിവയുംഅടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നുംഎമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാർത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായിപ്രവർത്തിക്കുന്നു. പഴുക്കാത്ത ഫലത്തിൽ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോപെയിന്റിംഗിൽ ഉപയോഗിച്ചുവരുന്നു. തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു.വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്. കൂവളവേര്, മുത്തങ്ങക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു ചേർത്ത് സേവിക്കുന്നത് വിഷഹരമാണ്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔൺസ് പിണ്ടിനീരിൽ അരച്ചുചേർത്ത് വൈകുന്നേരം കഴിച്ചാൽ വൃക്കരോഗങ്ങൾക്ക് ശമനമുണ്ടാകും.പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിൻ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാൽ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.</p>
  കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് (Aegle marmelos (L.) Correa) എന്നാണ്.ഈ വൃക്ഷത്തിന്റെ തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു.വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔൺസ് പിണ്ടിനീരിൽ അരച്ചുചേർത്ത് വൈകുന്നേരം കഴിച്ചാൽ വൃക്കരോഗങ്ങൾക്ക് ശമനമുണ്ടാകും.പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു.ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിൻ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാൽ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.</p>


==ഇഞ്ചിപ്പുല്ല് ==
==ഇഞ്ചിപ്പുല്ല് ==

16:01, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നാട്ടറിവുകൾ

നെല്ലിക്ക

പ്രദേശത്ത് ധാരാളമായിട്ടല്ലെങ്കിലും ചിരപരിചിതമായ ഒരു ചെറു വൃക്ഷമാണ് നെല്ലിക്ക. പ്രകൃതിദത്തമായ വിറ്റാമിൻ 'സി' യുടെ ഉറവിടമാണ് നെല്ലിക്ക. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്കപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാൻസറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെയും പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. ഇൻസുലിൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമാനമാണ് നെല്ലിക്കയും. നാര് അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കാൻ നെല്ലിക്ക സഹായിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കുന്നതിനും നെല്ലിക്ക നല്ലതാണ്. രാവിലെ അൽപം നെല്ലിക്കാനീര് തേൻ ചേർത്തു കഴിച്ചാൽ അന്നത്തെ ദിവസം ഉന്മേഷപ്രദമായിരിക്കും. ഓർമശക്തി നശിക്കുന്ന അൾഷിമേഴ്‌സ് ബാധിച്ചവർക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് പ്രയോജനകരമാകും. മലശോധനക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നൽകാൻ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

കയ്യോന്നി(കഞ്ഞുണ്ണി)

ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി. (ശാസ്ത്രീയനാമം: Eclipta prostrata Roxb.) കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദമാണ്. കയ്യോന്ന്യത്തിന്റെ കരൾരോഗങ്ങളെ ശമിപ്പിക്കാനും ചെറൂക്കാനുമുള്ള ശക്തി ശാസ്ത്രജ്ഞന്മാർ തെളിയിച്ചു കഴിഞ്ഞു. കരൾ രോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു. പുരാതനകാലം മുതൽക്കേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു. ഇന്ത്യലെ പാരമ്പര്യ വൈദ്യശാസ്ത്രമേഖലയിലും ആദിവാസിവൈദ്യത്തിലും കയ്യോന്ന്യം വളരെയധികം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വയറിന്റെ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ (ആസ്ത്മയടക്കം) ജ്വരം, മുടികൊഴിച്ചിൽ, അകാലനര, മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ, തൊലിക്കുണ്ടാവുന്ന രോഗങ്ങൾ, മുറിവുകൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്നു. മഞ്ഞ കയ്യോന്ന്യം കേരളത്തിലെ വൈദ്യന്മാരാണ് ഉപയോഗിച്ചുവരുന്നത്.ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.ഉദരകൃമിയുള്ളവർക്ക് കയ്യോന്നി നീർ ആവണക്കെണ്ണയിൽ ഇടവിട്ട ദിവസങ്ങളിൽ കുടിക്കുന്നത് വിധിച്ചിട്ടുണ്ട്. സമൂലകഷായം കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.പ്രസവരക്ഷക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് നൽകാറുണ്ട് .കയോന്ന്യത്തിന്റെ നീരിൽ മസ്ത്യന്ദാസ് വേവിച്ച് 7 ദിവസം കഴുക്കന്നത് നിശാന്ധത മാറ്റും.

പത്തിലത്തോരൻ

കർക്കിടകമാസത്തിലെ ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കൂട്ടാനാണ് പത്തിലത്തോരൻ. പത്തു ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരന് പല കൂട്ടുകളുണ്ട്. പത്തിലത്തോരൻ ഉണ്ടാക്കാനുപയോഗിക്കുന്ന ഇലകൾ താഴെ പറയുന്നവയാണ് .ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്റെ തളിരില, കോവലില, ചേമ്പില, ചേനയില.മുരിങ്ങ ഇല കർക്കിടക മാസം ഉപേക്ഷിക്കുന്നത് ആണ് നല്ലത്.

ഉണ്ടാക്കുന്ന വിധം :- ഇവയിൽ നിന്നും ഏതെങ്കിലും പത്തെണ്ണം തിരഞ്ഞെടുക്കുക. ഓരോന്നും തുല്യമായ അളവിൽ ഓരോ പിടി വീതം എടുത്താൽ മതി . ഈ ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിഞ്ഞെടുക്കുക . കുറച്ചു തേങ്ങയും കാന്താരിമുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചെടുക്കുക.വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല. ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി. ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും. ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം. പത്തിലത്തോരൻ തയ്യാറായിരിക്കും .അമിത രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഉപ്പിന് പകരമായി ഇന്തുപ്പ് ഉപയോഗിക്കാം . ശരീരത്തിനും ഗുണം ചെയ്യും .

പഴങ്കഞ്ഞി

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

3.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോൾ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേൺ, പൊട്ടാസ്യം, അയേൺ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വർദ്ധിപ്പിയ്ക്കും.

4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.

5.ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

6.അലർജിയും ചർമത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാൻ ഇത് ഏറെ ഗുണപ്രദമാണ്

7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും.

8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.

9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

10.അണുബാധകൾ വരാതെ തടയുവാൻ ഇത് വളരെയേറെ നല്ലതാണ്.

രാമച്ചം

ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം.കൂട്ടായി വളരുന്ന ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്.ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും.രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം.അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.കൂടാതെ കിടക്കകൾ,വിരികൾ തുടങ്ങിയവയുടേ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്.ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആയുർ‌വേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. വേരിൽ മൂന്നര ശതമാനം എണ്ണ അട്ങ്ങിയിട്ടുണ്ട്. എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ച മെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാൻ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.

ദശപുഷ്പങ്ങൾ

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങൾ തഴെപ്പറയുന്നവയാണ്

വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),കറുക,മുയൽ ചെവിയൻ, (ഒരിചെവിയൻ),തിരുതാളി,ചെറുള, നിലപ്പന(നെൽപാത),കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),പൂവാംകുറുന്തൽ (പൂവാംകുറുന്നില),

മുക്കുറ്റി,ഉഴിഞ്ഞ.

തേൻ

പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey).മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു.വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. കാഞ്ഞിരത്തിൽ നിന്ൻ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു. സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.

1.പൌത്തികം:-പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.

2. ഭ്രാമരം:-വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.

3. ക്ഷൌദ്രം:-മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.

4. മാഷികം (വൻ‌തേൻ):-തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.

5. ക്ഷാത്രം:-കുടയുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.

6.അർഘ്യം:-പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (അർഘം) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.

7. ഔദ്ദാലകം:-തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.

8. ദാളം:-തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കുന്നു.

ചെമ്പരത്തി

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തി എന്ന ചെമ്പരുത്തി (Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായിധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.ഒരു ഗൃഹൌഷധിയാണ്‌.പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പുവിനുള്ളത്‌. ദേഹത്തുണ്ടാവുന്ന നീര്‌, ചുവന്നു തടിപ്പ്‌ എന്നിവയകറ്റാൻ പൂവ്‌ അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകൾക്ക്‌ പൂവിൽ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമം. ഹൃദയസംബന്ധമായ വൈഷമ്യങ്ങൾക്കും വിവിധ തരം പനികൾക്കും ഈ ഔഷധം നല്ലതാണ്‌.ആർത്തവ സംബന്ധമായ ക്രമക്കേടുകൾ പരിഹരിക്കുവാൻ ചെമ്പരത്തി പ്പൂവ്‌ ഉണക്കിപ്പൊടിച്ച്‌ ഒരാഴ്ചക്കാലം തുടർച്ചയായി കഴിക്കുന്ന പതിവുണ്ട്‌. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസർജ്ജനത്തിനും സഹായിക്കുന്നു. "ജപകുസുമം കേശവിവർധനം" എന്നാണ്‌ ചെമ്പരത്തിയെ കുറിച്ച്‌ പറയുന്നത്‌. മുടി വളരാനും താരൻ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിൻറെ ഇതളുകളും അരച്ച് ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതൽ കിട്ടാനും, താരൻ കുറയ്ക്കാനും ഇത് ഉപയോഗിക്കുക. വൃക്കത്തകരാറുള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ധം കുറയ്ക്കാനും ഉപയോഗിക്കപ്പെടുന്നു.ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ക്യാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്.

രക്തചന്ദനം

വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്.കരിവേങ്ങ, ചെഞ്ചന്ദനംഎന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു.ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനംപനിനീരിൽ അരച്ച് പുരട്ടാറുണ്ടു്. രക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും.വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.

ശംഖുപുഷ്പം

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം (ശാസ്ത്രീയനാമം: Clitoria ternatea). ആയുർ‌വേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു.വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല, വെള്ള (Clitoria ternatea alba) എന്നിങ്ങനെ രണ്ടിനമുണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു. മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ആകൃതി പയർ ചെടിയിലേതു പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും. ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു. ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.

പനിക്കൂർക്ക(കഞ്ഞിക്കൂർക്ക)

ഭൂമിയിൽനിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധസസ്യമാണ് പനിക്കൂർക്ക. ളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം[ "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക

ആനക്കൂവ

ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആനക്കൂവ .ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു ചിരസ്ഥായി സസ്യമായ ഇതിന്റെ ഭൂമിക്കടിയിലുള്ള പ്രകന്ദത്തിൽ നിന്നും തണ്ടൂകളായി ഇത് വളരുന്നു. ഏകദേശം മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്നയാണ് ക്രേപ് ജിഞ്ചർ എന്ന ആനക്കൂവ. പച്ചിലകൾ ചെടിത്തണ്ടിൽ 'സ്‌പൈറൽ' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കൾക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകൾ മെഴുകുപുരട്ടിയതുപോലിരിക്കും. അരികുകൾ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങൾ തുന്നാൻ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതാണ്..പനിചികിത്സയിൽ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു. ഇലകൾ ചതച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്.സസ്യഭാഗങ്ങൾ തിളപ്പിച്ച് കഷായമാക്കി അതിൽ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവുംഉണ്ട്. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്.നാരുകൾ വേണ്ടത്രയുണ്ട്. ഇൻഡൊനീഷ്യയിലും മറ്റും ഇതിന്റെ ഇളംതണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരൾരോഗ ചികിത്സയിലും ഇത് ഫലപ്രധമായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നു.

ഉമ്മം

ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നർത്ഥം. ജംഗമവിഷങ്ങൾ അഥവാ ജന്തുവിഷങ്ങൾക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായിരുന്നു പണ്ട് വീടുകൾ അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോൾ പറഞ്ഞിരുന്ന ഒരു പ്രയോഗമാണിത്.നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്.ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവിൽ ഉപയോഗിച്ചാൽ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു.ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം ഉപയോഗിക്കുന്നു.ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ആസ്ത്മക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളിൽ പുരട്ടുകയാണെങ്കിൽ നീരും വേദനയും ആമവാതത്തിനും ശമനം ഉണ്ടാകും. മുടികൊഴിച്ചിൽ മാറാനും.ചൊറി,ചിരങ്ങ്,എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇല ഉപയോഗിക്കുന്നു .പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിൻ കായ് ഫലപ്രധമാണ് .സ്തനത്തിൽ പഴുപ്പും നീരും വേദനയും വരുമ്പോൾ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ഉപയോഗിക്കാം.ആർത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാൻ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയിൽ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാൽ ശമനം ഉണ്ടാകും.

കരിനൊച്ചി

അപൂർവ്വഗുണ വിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട് .ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങൾക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി.ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങൾക്കെതിരെ ആവിപിടിക്കാൻ നല്ലതാണ്. തലവേദന മാറുവാൻ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും.കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടിൽ നിന്നും ഉണർത്താൻ കഴിയും.ചെറിയക്കുട്ടികൾക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര്കൊണ്ട് പനി, അപസ്മാരം എന്നിവഭേദപ്പെടും. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാൻ സാധിക്കുന്നു. കരിനെച്ചിയില കഷായം : വായ് പുണ്ണിന് നല്ലതാണ്. നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂർണ്ണമായും വിട്ടുമാറും. പനി, മലമ്പനി എന്നിവ ശമിക്കും.നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും.തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള നീര്, നടു വേദന,മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങൾക്ക് കരിനെച്ചിയില അരച്ചിടുക. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.

തുളസി

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്.പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌ തുളസി, കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും,രാമതുളസിയെന്നുംപറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിൽ നടാറുണ്ട്. ഇലകൾക്ക് അഞ്ച് സെ.മീറ്ററോളം നീളം വരും; അരികുകൾ ദന്തുരമാണ്; ഇരുവശവും ലോമിലവും ഗ്രന്ഥികളോടു കൂടിയതുമാണ്. പുഷ്പമഞ്ജരിക്ക് ഒരു പ്രധാന തണ്ടും അതിൽ പർവങ്ങളും പർവസന്ധികളുമുണ്ടായിരിക്കും. പർവസന്ധികളിൽ സമ്മുഖവിന്യാസത്തിൽ ഓരോ ജോഡി സഹപത്രങ്ങൾ കാണപ്പെടുന്നു. സഹപത്രങ്ങളുടെ കക്ഷ്യത്തിൽ നിന്ന് മൂന്ന് പുഷ്പങ്ങൾ വീതം ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് ഇരുണ്ട നീലയോ പച്ചയോ നിറമായിരിക്കും. ദളങ്ങളും ബാഹ്യദളപുടങ്ങളും ദ്വിലേബിയമായി ക്രമീകരിച്ചിരിക്കുന്നു. നാല് കേസരങ്ങളുണ്ട്. വർത്തികാഗ്രം ദ്വിശാഖിതമാണ്. കായ് വളരെ ചെറുതാണ്. മഞ്ഞയോ ചുവപ്പോ ആണ് വിത്തുകളുടെ നിറം. സസ്യത്തിൽ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്.

ആനച്ചുവടി

നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ഈ സസ്യം ആനയടിയൻ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയ നാമം എലെഫെൻറോപ്സ് സ്കാബർ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലർ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്. ആനയുടെ പാദം പോലെ ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി (ആനയടിയൻ) എന്ന പേർ ലഭിച്ചു. ഇതേ കാരണത്താൽ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീൻ പദവും ഉരുത്തിരിഞ്ഞത്.ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം.ഇത് ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു.മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്.മൂലദ്വാര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം

കറ്റാർവാഴ

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ്കറ്റാർവാഴ. പേരിൽ സാമ്യമുണ്ടെങ്കിലുംവാഴയുമായിഇതിന്‌ ബന്ധമൊന്നുമില്ല.വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് .ത്വക്ക് രോഗങ്ങൾക്കുള്ളനല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല (പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാർവാഴ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽ‌സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്.ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.സോപ്പ്,ത്വക്ക് ഈർപ്പമുള്ളതാക്കുന്ന കുഴമ്പുകൾ, വിവിധ തരംലോഷൻ,ബേബിഡൈപെർസ്‌,റ്റൂത്ത് പേസ്റ്റ്,വിവിധ തരം പാനീയങ്ങൾ.അഡൾട് പാഡ്സ്, ഹെയർ ഓയ്ൽസ്,ഫേസ് വാഷ്,ഫേസ് ക്രീം,ബേബി സോപ് എന്നിവ ഉണ്ടാക്കുവാനും കറ്റാർവാഴ ഉപയോഗിക്കുന്നു.

താന്നി

താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്. ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു. ചുമ, ശാസം‌മുട്ട് ,എക്കിൾ എന്നിവയ്ക്കു നല്ലതാണ്. കണ്ണിനും മുടി വളരുവാനും നല്ലതാണ്. പൂവ് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണ്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്.

ചിറ്റമൃത്

സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കുന്നു.രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതത്തിൽ പറയപ്പെടുന്നു. അമൃതിന്റെ ഇലകളിൽ മാംസ്യവുംനല്ലയളവിൽ കാത്സ്യം,ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽകാലിത്തീറ്റയായിഉപയോഗിക്കുന്നുണ്ട്. വള്ളികളിൽ നിന്ന് പച്ച നിറത്തിൽ സ്വാംശീകാരവേരുകൾ തൂങ്ങിക്കിടക്കുന്നു.ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; ചില സ്ഥലങ്ങളിൽ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്.ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു.മൂത്രാശയ രോഗങ്ങളിലും ആമാശയ രോഗങ്ങളിലും കരൾ സംബന്ധിയായ രോഗങ്ങളിലും ത്വക് രോഗങ്ങളിലും മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു. ആയുർവേദ വിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.…

മൈലാഞ്ചി (ഹെന്ന)

കേരളത്തിലുടനീളം വളരുന്ന ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.ശാസ്ത്രനാമം :(Lawsonia intermis L.)ത്വക്ക് ,നഖം ,മുടി,ഇവയുടെ സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഈ സസ്യം സമൂലം കഷായം വെച്ചു കുടിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ ഉപകരിക്കും.മൈലാഞ്ചി ഇലകഷായം വെച്ചു കുടിക്കുന്നത് തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചിപൂവ് അരച്ച് ശുദ്ധജലത്തിൽ കലക്കി കുടിക്കുന്നത് ബുദ്ധിവളർച്ചക്ക് നല്ലതാണ് .പുഴുക്കടിക്ക് (വളംകടിക്ക്‌) ഉപ്പുകൂട്ടി അരച്ച്ച്ചു പുരട്ടുക. കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്. താരനും മൈലാഞ്ചി നല്ലതാണ്.

നിലപ്പന

ഒരു ഔഷധ സസ്യമാണ് നിലപ്പന (ശാസ്ത്രീയനാമം: Curculigo orchioides). പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും.പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു.നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത്‌ ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.നിലപ്പനയിൽ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌.

കടുക്ക

ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല. രൂക്ഷഗുണമുള്ളതാണു കടുക്ക. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം. കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. , ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു. ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽ‌പ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, എന്നിവയെ കടുക്ക ശമിപ്പിക്കുന്നു ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു.കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും.

കുമ്പളം

ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്.ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാൻ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്.സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും.കുമ്പളങ്ങാനീരിൽ ഇരട്ടിമധുരം ചേർത്ത് സേവിച്ചാൽ അപസ്മാരം ശമിക്കുന്നതാണ്. വൃക്കരോഗങ്ങൾ മാറാൻ കുമ്പളങ്ങാനീരും തഴുതാമയിലയും ചെറൂള ഇലയും അരച്ച് മിശ്രിതം ഉപയോഗിക്കുന്നു . ആന്തരാവയവങ്ങളിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് ശീലമാക്കണം. ദഹനക്കേട്, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരു വയറിന് അസുഖമുണ്ടെങ്കിൽ ‍പെട്ടെന്ന് മാറ്റി ദഹനശക്തി നല്കുന്നു.

കാഞ്ഞിരം

തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തിൽ എരിവാണ് കാഞ്ഞിരം. ആയുർവേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.ആയുർവേദത്തിൽ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിൻറെ ന്യൂനമർദ്ദത്തിൽ ഉത്തമ ഔഷധമാണ്. കാഞ്ഞിരത്തിൻറെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാൽ അതിൻറെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്. കാഞ്ഞിരം ആമവാത ഹരമാണ്.ഹൃദയത്തിൻറെ സങ്കോചവികാസക്ഷമതയെ വർദ്ധിപ്പിക്കാൻ കഴിവുള്ള ഔഷധമാകയാൽ ഉപയോഗിക്കുമ്പോൾ മാത്ര വളരെ സൂക്ഷിക്കണം.കാഞ്ഞിരത്തിൻറെ കാതൽ അർശസിന് നല്ലതാണ്. ജ്വരത്തിൽ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയിൽ കൃതഹസ്തരായ പഴയ വൈദ്യന്മാർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.നാഡീവൈകല്യങ്ങൾക്ക് കാഞ്ഞിരത്തിൻറെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്. പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ അയവ് എന്നിവയിൽ ശ്രദ്ധിച്ചുപയോഗിച്ചാൽ നന്നാണ്.പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.

ഉഴിഞ്ഞ

പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്.ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .ശരീരം തളർന്ന് കിടപ്പിലായ ആളുകളെ സുഖപ്പെടുത്താനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്.ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേർത്ത് അരിച്ചെടുത്ത് തല കഴുകിയാൽ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളർത്തും .വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു.ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ചു നന്നായി അരച്ച് പുരട്ടിയാൽ നീര്,വാതം,സന്ധികളിൽ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്.മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ കഷായം സേവിച്ചാൽ രോഗം ശമിക്കുന്നതാണ്.ആർത്തവ തടസത്തിനു ഉഴിഞ്ഞയില ഉപയോഗിക്കുന്നു.

നന്ത്യാർവട്ടം

നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും . പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

മാതള നാരകം

ആരോഗ്യത്തിനു അത്യുത്തമം ആയുർവേദത്തിൽ മാതളം വേര് മുതൽ ഫലം വരെ ഔഷധമായി ഉപയോഗിക്കുന്നു .രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് മാതള പഴം അത്യുത്തമം ആണ് വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം ,പനി തുടങ്ങിയ അസുഖങ്ങളെ പ്രധിരോധിക്കും, രെക്തതിലെ കോശങ്ങളുടെ എണ്ണം ക്രമമായി നില നിർത്താനും മാതള നാരകത്തിന് കഴിയുന്നു .അനീമിയക്കും ഫല പ്രദം ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇതിനു കഴിവുണ്ട് കാൻസർ- പ്രധിരോധിക്കുന്നു, വിവിധ തരം കാൻസർ ചെറുക്കുന്നു.ഹീമോഗ്ലോബിൻ - അളവ് കൂട്ടുന്നു പനി ,ജലദോഷം - പ്രതിരോധിക്കുന്നു.ഓർമശക്തി - വർധനവിന് സന്ധി വാദത്തിനു നല്ലത്.കൊലെസ്ട്ട്രോൾ കുറക്കുന്നു നല്ല കൊലെസ്ട്രോൾ ആയ എച് ഡി എൽ ന്റെ അളവ് കൂട്ടുന്നു ചർമത്തിന് തിളക്കം നല്കുന്നു വായുടെ ദുർഗന്ധം അകറ്റുന്നു ഹൃദയരോഗ്യതിനു നല്ലത് ,ഹൃദയഘതതിനുള്ള സാധ്യത കുറക്കുന്നു.മസ്തിഷ്കാ ഘാതം അതടയുന്നതിനും ഫലപ്രദം മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.

ശിവമൂലി ( മൃതസഞ്ജീവനി)

എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്, ചതവ്, വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അൾസർ, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായിൽവെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാൽ വേഗത്തിൽ സുഖപ്പെടും.

കൂവളം

കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് (Aegle marmelos (L.) Correa) എന്നാണ്.ഈ വൃക്ഷത്തിന്റെ തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു.വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔൺസ് പിണ്ടിനീരിൽ അരച്ചുചേർത്ത് വൈകുന്നേരം കഴിച്ചാൽ വൃക്കരോഗങ്ങൾക്ക് ശമനമുണ്ടാകും.പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു.ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിൻ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാൽ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.

ഇഞ്ചിപ്പുല്ല്

കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന വനോൽപന്നങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള പുൽതൈലം ഇഞ്ചിപ്പുല്ലിൽ നിന്നാണ് നിർമ്മിക്കുന്നത്.സിമ്പോപോഗൺ ഫ്‌ലെക്‌സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമൺ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റർ ഉയരത്തിൽ വളരുകയും ചെടിയുടെ ഇലകൾക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാൾ വളർച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുൽതൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളിൽ നിന്നും 70, 80% പുൽതൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വർഷത്തിൽ പലതവണ ഇലകൾ കൊയ്‌തെടുക്കാം.സിട്രാൾ ആണ് പുൽ തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാൽ തൈലം ചികിത്സാരംഗത്തും വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ആയുർവേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാൽ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയിൽ നേർപ്പിച്ച തൈലം പുരട്ടിയാൽ ആശ്വാസം കിട്ടും. കൽക്കണ്ടം, ചുക്ക്, കുരുമുളക് ഇവ പൊടിച്ച് 2,3 തുള്ളി പുൽതൈലം ചേർത്ത് കഴിച്ചാൽ പനിയും ചുമയും മാറും. ജലദോഷംമാറാൻ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാൽ മതി. പുൽതൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തിൽ ചേർത്താൽ വിയർപ്പ് ഗന്ധം മാറും.

ചാമ്പ

കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തിൽ ഒട്ടേറെ വീടുകളിൽ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂൾ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികൾക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലർന്ന ചാമ്പയ്ക്ക വിറ്റാമിൻ സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ, നാരുകൾ, കാൽസ്യം, തൈമിൻ, നിയാസിൻ, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉൾപ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികൾക്കു നല്ലത്. വയറിളക്കം, ഛർദ്ദി തുടങ്ങിയവ പിടിപെട്ടവർക്ക് ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.വേനൽക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികൾ ശരീരത്ത് ഏൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയൽ അണുബാധയെ പ്രതിരോധിക്കുന്നതിൽ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലിൽ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്‌ക്ക ഉത്തമമാണ്.സ്ഥിരമായി ചാമ്പയ്‌ക്ക കഴിക്കുന്നവർക്ക് പ്രോസ്റ്റേറ്റ്-സ്‌തനാർബുദ സാധ്യത കുറവായിരിക്കും. ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങൾ ചാമ്പയ്‌ക്കയിലുണ്ട്. കൊളസ്‌ട്രോളിന്റെ രൂപപ്പെടൽ ചാമ്പയ്‌ക്ക കഴിക്കുന്നവരിൽ ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്‌തിഷ്ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മർദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്‌ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോൾ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്‌ടി തുടങ്ങിയവയ്‌ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.

കാന്താരി

പറമ്പിൽ ഒരു കാന്താരിയുണ്ടോ? എന്നാൽ, നിങ്ങൾക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തൽ. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുർവേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാർഥങ്ങൾ തന്നെ.സന്ധികൾക്കും പേശികൾക്കുമുണ്ടാകുന്ന വേദനയകറ്റാൻ നാട്ടുവൈദ്യന്മാർ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്.കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങൾക്കും രാസത്വരകമായി പ്രവർത്തിക്കുന്നു. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.സോളഹേസിയ കുടുംബത്തിൽപ്പെട്ട കാന്താരിയെ പോർച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാൽ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗിൽ കാന്താരി വളർത്തുമ്പോൾ ദിവസവും നന നിർബന്ധമില്ല.

പൂവരശ്ശ്

കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രീയനാമം: Thespesia Populnea) ചെമ്പരത്തിയുടെ വർഗ്ഗത്തിലുള്ള ഒരു ചെറുമരമാണിത്. ചീലാന്തി, പിൽ‌വരശു് എന്നീ പേരുകളിലും അറിയപ്പെടുന്നു.ഈ മരത്തിന്റെ തടി ചിതലുകളുടെ ആക്രമണത്തെ ഒരു പരിധിവരെ തടുക്കുന്നു .ഇതിന്റെ വെള്ളനിറത്തിലുള്ള തടിയുടെ പുറം ഭാഗം പോലും മരത്തെ നശിപ്പിക്കുന്ന ചെറുജീവികളുടെ പ്രവർത്തനം ചെറുക്കൻ കഴിവുള്ളതാണ്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്.ഇതിന്റെ തൊലി, ഇല, പൂവ്, വിത്തു് എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞ നിറത്തിലുള്ള നാലോ അഞ്ചോ ഇലകൾ 1 ലിറ്റർ‌ വെള്ളത്തിലിട്ട് തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടും.മാസമുറ കൃത്യമല്ലാത്തവർ ഇതിന്റെ മഞ്ഞ നിറത്തിലുളള ഇല തിളപ്പിച്ച വെളളം കുടിക്കുന്നത്ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു

കരിങ്ങാലി

ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധ നിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജാതിക്ക

ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ്‌ ജാതിക്കയും ജാതിപത്രിയും.ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേർത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാൽ പല്ലുവേദന, ഊനിൽകൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ഒലിവെണ്ണയിൽ ജാതിക്കാഎണ്ണ ചേർത്ത് അഭ്യ്രംഗം ചെയ്താൽ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലിൽ കലക്കി സേവിച്ചാൽ ഉറക്കമില്ലായ്മ മാറും. തൈരിൽ ജാതിക്കയും നെല്ലിക്കയും ചേർത്ത് കഴിച്ചാൽ പുണ്ണ് ഭേദമാകും.വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ജാതിക്ക ഉത്തമമാണ്. വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേർന്ന മരുന്നുകൾ ഫലപ്രദമാണ്‌.സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്‌. ആമാശയ കുടൽ രോഗങ്ങൾക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്.

പാവൽ (കൈപ്പ)

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള ഒരുവള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. (ശാസ്ത്രീയനാമം: Momordica charantia).ഭക്ഷ്യയോഗ്യമായ ഫലത്തിനായി കൃഷി ചെയ്യപ്പെടുന്ന ഇതിന്റെ ഫലമായ പാവയ്ക്ക കയ്പ്പ് രസമുള്ളതുമാണ്, ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. . ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്.ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്.കാരവേല്ലം എന്നറിയപ്പെടുന്ന ഇനം കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും,കുറഞ്ഞ കയ്പുമാണുള്ളത്.പാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു. കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന് നല്ലതാണ്.കായുടെ നീര് വായ്പ്പുണ്ണിന് ഔഷധമാണ്.ഇല മുലപ്പാൽ വർദ്ധനയ്ക്കം ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കുാനും സഹായിക്കുന്നു.ചൊറി,മൂലക്കുരു,കുഷ്ഠവൃണങ്ങൾ എന്നിവയ്ക്കെല്ലാം ഔഷധമായി ഉപയോഗിക്കുന്നു

പാള

കവുങ്ങിന്റെ ഇലയെ തടിയോടു ചേർത്തു നിറുത്തുന്ന ഭാഗമാണ് പാള. ഇലയെ അതിന്റെ തണ്ടോടു കൂടി പട്ട എന്നും വിളിക്കുന്നു.പട്ടയും പാളയും നിത്യജീവിതത്തിൽ ആവശ്യമായ അനേകം വസ്തുക്കൾ ഉണ്ടാക്കുന്നതിന് കേരളീയർ ഉപയോഗിക്കുന്നു. കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ ഭാഗമായ മധ്യതിരുവിതാംകൂറിലെ തന്നത് കലാരൂപമാണ് പടയണി അഥവ പടേനി പടയണിയുടെ മുഖ്യ ആകർഷണം പാളക്കോലങ്ങൾ ആണ്.പടയണിക്ക് ആവശ്യമായ കോലങ്ങൾ ഉണ്ടാക്കുന്നത് കവുങ്ങിൻ പാളയിൽ നിന്നാണ്.പരിസ്ഥിതിക്ക് ഇണങ്ങുന്ന പാത്രങ്ങൾ, തൊപ്പികൾ എന്നിവ നിർമ്മിക്കുവാൻ ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പാള ഉപയോഗിച്ചു വരുന്നു. കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ പാള കെട്ടി പാത്രത്തിന്റെ രൂപമാക്കി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ പാളയും കയറും ഉപയോഗത്തിലുണ്ട്.ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലത്തു ചാണകം മെഴുകുമ്പോൾ പാളമുറിച്ചു കഷണങ്ങളാക്കി വടിക്കുകായാണ് ചെയ്യുക.പാളത്തൊപ്പി തല മാത്രം നനയാതെ സംരക്ഷിക്കും (തൊപ്പിക്കുട പരന്നതും ദേഹം നനയാതെ സംരക്ഷിക്കുന്നതുമാണ്) ഹിന്ദുക്കളുടെ മരണാനന്തരക്രിയയായ അസ്ഥിസഞ്ചയനത്തിന് (ചിതയിൽനിന്ന് അസ്ഥി പെറുക്കിയെടുക്കുന്ന കർമ്മം) പാളയാണ്‌ ഉപയോഗിക്കുന്നത്. പ്രത്യേകരീതിയിൽ പാളകൾ കെട്ടിവച്ചാണ്‌ ഈ പാത്രം ഉണ്ടാക്കുന്നത്. പട്ടയുടെ പ്രധാന ഉപയോഗം ചൂൽ ഉണ്ടാക്കുന്നതിനായിരുന്നു. നവജാത ശിശുവിനെ കുളിപ്പിക്കാൻ പാള ഉപയോഗിക്കുന്നു. പാള പാത്രങ്ങൾ ഉത്പാതിപ്പിക്കാൻ ഉപയേഒഗിച്ചുവരുന്നു.ഇന്നു വിവിധ തരത്തിലും രൂപത്തിലുമുള്ള പാത്രങ്ങൾ ഉത്പതിപ്പിച്ചു വരുന്നു. ഇന്ത്യൻ റയിൽ വെയിൽ ഇത്തരം പാത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പരിസ്തിക്കു കോട്ടമുണ്ടാക്കാത്ത ഇത്തരം പാത്രങ്ങൾ വിവാഹ വിരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്.

കറുക

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon (Linn.) Pers എന്നാണ്‌. ഇത് ആയുർവ്വേദത്തിൽ ഔഷധമായും ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു. നീലധ്രുവ, ധ്രുവ എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്നു.കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായു കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്.വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു.പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. വിത്തുകൾ വളരെ ചെറുതാണ്.ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌.നട്ടെല്ലിനും,തലച്ചോറിനും, ഞരമ്പുകൾക്കുംഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്‌. മുലപ്പാൽവർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.

ഏലം

ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ചിബെറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Matonഎന്നാണ്‌. ഇംഗ്ലീഷിൽ ഇതിന്റെ പേര്‌ കാർഡമം (Cardamom) എന്നാണ്‌. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഇത്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിക്കുന്നത്. "സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർ‌പ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാം സ്ഥാനത്ത് ഇന്ത്യ ആണ്. ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. 58.82% ആണ് കേരളത്തിലെ ഉത്പാദനം. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു.മണ്ഡലി വർഗ്ഗത്തിൽ പെട്ട പാമ്പ് കടിച്ചു മൂത്രതടസ്സം ഉണ്ടായാൽ തിപ്പലിയും ഏലത്തരിയും നാളികേരവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരച്ചു കലക്കി കഴിക്കണം. അര ഗ്രാം മുതൽ ഒരു ഗ്രാം വരെ ഏലത്തരി നന്നായി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കഴിച്ചാൽ ഛർദ്ദി മാറുമെന്ന് യോഗാ മൃതത്തിൽ പറയുന്നു. ഏലക്കായും തിപ്പലി വേരും പൊടിച്ചു നെയ്യിൽ ചേർത്തു കഴിച്ചാൽ നെഞ്ചുവേദന മാറുമെന്ന് ഭാവപ്രകാശത്തിൽ പറയുന്നു. ഏലാദി ചൂർണ്ണം, അസനേലാദി എണ്ണ എന്നിവയിലെ ഒരു ചേരുവയാണ്.ഒരു ഗ്ളാസ്സ് ആട്ടിൻപാലിൽ രണ്ടുചുള ഈന്തപ്പഴവും,ഒരു ടിസ്പൂൺ ഏലക്കാ പൊടിയും തലേന്ന് ഉതിർത്തുവെച്ച് കാലത്ത് സേവിക്കുന്നത് ലൈംഗികശക്തി വർദ്ധിപ്പിക്കും

മുരിങ്ങ

കേരളത്തിൽ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയിൽ ഓണക്കാലത്താണ് ഇലകൾ ധാരാളമായുണ്ടാവുക. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തിൽ പെട്ടതാണ്. പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്‌സമൃദ്ധമാണ്. വിറ്റാമിൻസി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളിൽഏറ്റവും അധികം വിറ്റാമിൻ ‘എ’ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാൻ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു. മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചിൽ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാൻ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മർദ്ദം കുറക്കാൻ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും.നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാൻ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേർത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലിൽ കെട്ടിയാൽ കണ്ണിൽ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കിൽ വലതുകാലിലും വലതു കണ്ണിലാണെങ്കിൽ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിൾ കൊണ്ടാൽ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരൻ വെച്ച് ഏഴുദിവസം കഴിച്ചാൽ കുടൽപുണ്ണ് സുഖമാകും.

നറുനീണ്ടി (നന്നാറി)

ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടി, നറുനണ്ടി, നന്നാറി. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്.ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു.ഇരുണ്ട തവിട്ടു നിറത്തോടുകൂടിയ ഈ സസ്യം വളരെക്കുറച്ചു ശാഖകളോടെ വണ്ണം കുറഞ്ഞ് വളരെ നീളമുള്ളതും പറ്റിപ്പിടിച്ച് കയറുന്നതുമാണ്.ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇന്നാട്ടുകാർ വളരെക്കാലം മുൻപേ ബോധവാന്മാർ ആയിരുന്നു. നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത്പോഷകാഹാരക്കുറവ്, സിഫിലിസ്,ഗൊണേറിയ, വാതം,മൂത്രാശയരോഗങ്ങൾ, ത്വക്‌രോഗങ്ങൾമുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.വിഷഹരമാണ്. കുഷ്ഠം, ത്വക്‌രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണു്. രക്തശുദ്ധിയുണ്ടാക്കുന്നതാണ്. നന്നാറിയുടെ കിഴങ്ങ് കൊണ്ടുള്ള വിവിധതരം ശീതളപാനീയങ്ങൾ പല രാജ്യങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നന്നാറി സർബത്ത് ഇപ്പോൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ്. നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത്രക്തദൂഷ്യം, തേനീച്ച വിഷം, സിഫിലിയസ് എന്നിവ മാറിക്കിട്ടാൻ സഹായിക്കും. എലി കടിച്ചാൽ നറുനീണ്ടിയുടെ വേര് കഷായവും കൽക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക. നറുനീണ്ടി വേര് പാൽക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസംകുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തിൽ പോവുക, ചുവന്ന നിറത്തിൽ പോവുക, മൂത്രച്ചുടിച്ചിൽ എന്നിവക്ക്ശമനം ലഭിക്കും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തിൽ പശുവിൻ പാലിൽ ചേർത്ത് തുടർച്ചയായി 21 ദിവസം കഴിച്ചാൽ മൂത്രക്കല്ലിന്ശമനമുണ്ടാകും. കൂടാതെ അസ്ഥിസ്രാവം, ചുട്ടുനീറ്റൽ, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവക്കും ഫലപ്രദമാണ്.

പാലും തേനും

പാലും തേനും നല്ല ഭക്ഷണവസ്‌തുക്കളാണ്‌. ആരോഗ്യത്തിനു മാത്രമല്ല, ചർമസൗന്ദര്യത്തിനും ഇവ ഏറെ ഗുണകരമാണ്‌.തേനും പാലും ചർമത്തിനു നൽകുന്ന ഗുണങ്ങളെക്കുറിച്ചറിയൂ, ഇവ ചർമത്തിൽ പുരട്ടി അൽപം കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ, ചർമത്തിളക്കം വർദ്ധിയ്‌ക്കുന്നതായി അനുഭവപ്പെടും. ഇവ നല്ല ആന്റിഓക്‌സിഡന്റാണ്‌. ദിവസം മുഴുവൻ ചർമത്തിന്‌ തിളക്കം നൽകും. പാലും തേനും കലർത്തി ചർമത്തിൽ പുരട്ടുന്നത്‌ മുഖത്തുണ്ടാകുന്ന ചുളിവുകൾ ഭേദമാക്കും.തേനും പാലും കലർത്തി മുഖത്തു പുരട്ടുന്നത്‌ മുഖക്കുരുവിന്‌ ശമനമുണ്ടാക്കും.വിണ്ടുപൊട്ടുന്ന ചുണ്ടുകൾക്കുള്ള നല്ലൊരു പരിഹാരമാണിത്‌. ഇവ രണ്ടും കലർത്തിയോ വെവ്വേറെയോ ചുണ്ടിൽ പുരട്ടാം.ചിക്കൻപോക്‌സിൻറേതടക്കമുള്ള പാടുകൾ ചർമത്തിൽ നിന്നകറ്റാൻ തേൻ, പാൽ മിശ്രിതത്തിനു കഴിയും. നല്ല ഉറക്കം സൗന്ദര്യത്തിനും പ്രധാനം. രാത്രി കിടക്കാൻ നേരത്ത്‌ അൽപം തേൻ പാലിൽ കലർത്തി കുടിച്ചു നോക്കൂ, ഉറക്കം ലഭിയ്‌ക്കും.

നിലംപരണ്ട

നിലത്തു പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണ് നിലംപരണ്ട. (ശാസ്ത്രീയനാമം: Coldenia procumbens). ചങ്ങലാംപരണ്ട എന്നും ഇതിന് പേരുണ്ട്. വർഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്. കടുത്ത വരൾച്ചയെയും നേരിടാൻ കഴിവുള്ള ഈ ചെടി ഒരു കളയാണ്.ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിർത്തിവരുന്നു. ഒടിവും ചതവുമുണ്ടായാൽതണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കൽക്കമായും ചേർത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാൻ പുറമ്പട്ടയായി ഉപയോഗിക്കുവാൻ ഒന്നാന്തരവുമാണ്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും.

ചെമ്പകം

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്‌ ചമ്പകം. ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്‌. ചെമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്.ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. 50മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണിത് .ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും പുണ്യവൃക്ഷമായി കരുതുന്നു. കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു.നാട്ടുകുടുക്ക,വിറവാലൻഎന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി എന്നിവ യാണ് ഔഷധയോഗ്യ ഭാഗങ്ങൾ.

ആഞ്ഞിലി (അയിണി)

കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയിണി അഥവാ അയിനിപ്പിലാവ് . (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കുംപ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.

പുല്ലാഞ്ഞി

10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda)ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു.ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട്‌ കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക്‌ വിരേചനഗുണമുണ്ട്‌. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്‌.ഇല അരച്ച്‌ വെണ്ണയിൽ ചേർത്തു കഴിക്കുന്നത്‌ മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.