"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
# കുട്ടി വായന, അമ്മ വായന, അധ്യാപകരുടെ വായന എന്നിങ്ങനെ അക്ഷരം വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നൽകി. | # കുട്ടി വായന, അമ്മ വായന, അധ്യാപകരുടെ വായന എന്നിങ്ങനെ അക്ഷരം വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നൽകി. | ||
# വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " -- എന്ന പി.എൻ.പണിക്കരുടെ മുദ്രാവാക്യം കേരളം മുഴുവനും ഇന്നും അലയടിച്ചുയരുന്ന മന്ത്രധ്വനി തന്നെയാണ്. "വായനയിലൂടെ മാത്രമേ ഒരു മനുഷ്യൻ പൂർണ്ണനാകൂ " - എന്ന ശാശ്വത സത്യമാണ് ഓരോ വർഷവും ജൂൺ 19 നമ്മെ ഓർമ്മിപ്പിക്കുന്നത്. | # വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " -- എന്ന പി.എൻ.പണിക്കരുടെ മുദ്രാവാക്യം കേരളം മുഴുവനും ഇന്നും അലയടിച്ചുയരുന്ന മന്ത്രധ്വനി തന്നെയാണ്. "വായനയിലൂടെ മാത്രമേ ഒരു മനുഷ്യൻ പൂർണ്ണനാകൂ " - എന്ന ശാശ്വത സത്യമാണ് ഓരോ വർഷവും ജൂൺ 19 നമ്മെ ഓർമ്മിപ്പിക്കുന്നത്. | ||
===വീട്ടിൽ ഒരു ലൈബ്രറി=== | |||
പി.എൻ.പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ച ഗ്രന്ഥശാലയുടെ അനുസ്മരണാർത്ഥം വിദ്യാർത്ഥികൾ സ്വന്തം വീട്ടിലെ സൗകര്യാർത്ഥം കുട്ടിഗ്രന്ഥശാല തയാറാക്കാൻ ആഹ്വാനം നൽകി. 'വീട്ടിൽ ഒരു ലൈബ്രറി' - എന്ന ആശയത്തെ സമ്പൂർണമാക്കാൻ ഈ പ്രവർത്തനം മൂലം സാധിച്ചു. സ്വന്തം വീടുകളിൽ കുട്ടികളൊരുക്കിയ വായനശാല' വായന മരിക്കുന്നില്ലൊരിക്കലും' എന്ന വാക്യത്തെ ശക്തമാക്കുന്നു | |||
===പ്രസംഗമത്സരം=== | |||
'മിതം ച സാരം ച വചോ ഹി വാഗ്മിതാ ' എന്ന പ്രയോഗത്തിൽ പ്രസംഗകലയുടെ സാരം വ്യക്തം. | |||
അക്ഷരസ്ഫുടത, ശബ്ദക്രമീകരണം, വ്യക്തത ,സമയ ക്രമീകരണം - എന്നിങ്ങനെ പ്രസംഗകലയുടെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി അവസരമൊരുക്കി. | |||
= '''വിദ്യാരംഗം കലാസാഹിത്യവേദി 2018-19'''= | = '''വിദ്യാരംഗം കലാസാഹിത്യവേദി 2018-19'''= | ||
14:57, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി 2020-21

ജൂൺ - 19 വായന ദിനം.....
2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.
- വായന ദിന സന്ദേശം തയാറാക്കൽ.
- പി എൻ പണിക്കർ ചിത്രരചന.
- കുട്ടി വായന, അമ്മ വായന, അധ്യാപകരുടെ വായന എന്നിങ്ങനെ അക്ഷരം വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നൽകി.
- വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " -- എന്ന പി.എൻ.പണിക്കരുടെ മുദ്രാവാക്യം കേരളം മുഴുവനും ഇന്നും അലയടിച്ചുയരുന്ന മന്ത്രധ്വനി തന്നെയാണ്. "വായനയിലൂടെ മാത്രമേ ഒരു മനുഷ്യൻ പൂർണ്ണനാകൂ " - എന്ന ശാശ്വത സത്യമാണ് ഓരോ വർഷവും ജൂൺ 19 നമ്മെ ഓർമ്മിപ്പിക്കുന്നത്.
വീട്ടിൽ ഒരു ലൈബ്രറി
പി.എൻ.പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ച ഗ്രന്ഥശാലയുടെ അനുസ്മരണാർത്ഥം വിദ്യാർത്ഥികൾ സ്വന്തം വീട്ടിലെ സൗകര്യാർത്ഥം കുട്ടിഗ്രന്ഥശാല തയാറാക്കാൻ ആഹ്വാനം നൽകി. 'വീട്ടിൽ ഒരു ലൈബ്രറി' - എന്ന ആശയത്തെ സമ്പൂർണമാക്കാൻ ഈ പ്രവർത്തനം മൂലം സാധിച്ചു. സ്വന്തം വീടുകളിൽ കുട്ടികളൊരുക്കിയ വായനശാല' വായന മരിക്കുന്നില്ലൊരിക്കലും' എന്ന വാക്യത്തെ ശക്തമാക്കുന്നു
പ്രസംഗമത്സരം
'മിതം ച സാരം ച വചോ ഹി വാഗ്മിതാ ' എന്ന പ്രയോഗത്തിൽ പ്രസംഗകലയുടെ സാരം വ്യക്തം. അക്ഷരസ്ഫുടത, ശബ്ദക്രമീകരണം, വ്യക്തത ,സമയ ക്രമീകരണം - എന്നിങ്ങനെ പ്രസംഗകലയുടെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി അവസരമൊരുക്കി.
വിദ്യാരംഗം കലാസാഹിത്യവേദി 2018-19
പുസ്തകങ്ങൾ ഗുരുക്കന്മാരാണ്. വടിയും വഴക്കുമില്ലാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ. അവർക്ക് ഭക്ഷണം വേണ്ട, പണം വേണ്ട. നീ അടുത്തു ചെല്ലുമ്പോൾ അവർ ഉണർന്നിരിക്കും. നീ അന്വേഷിക്കുമ്പോൾ അവർ വെളിച്ചത്തു വരും. നീ വിഡ്ഡിത്തം പറഞ്ഞാൽ അവർ നിന്നെ ശകാരിക്കുകയില്ല. നിന്റെ അജ്ഞതയിൽ അവർ നിന്നെ പരിഹസിക്കുകയുമില്ല. - റിച്ചാർഡ് ബെറി.
വിദ്യാർത്ഥികളിൽ ഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്.കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മാതൃഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുക എന്നീ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ലീന ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൻ സംഘടിപ്പിച്ചു.
- പരിസ്ഥിതി ദിനമായ ജൂൺ 5 ന് പോസ്റ്റർ രചനാ മത്സരം നടത്തി.
- ജൂൺ 19 മുതൽ ആരംഭിച്ച വായന പക്ഷാചരണത്തിൽ അമ്മമാർക്കായി, വിവിധപരിപാടികൾ നടത്തുകയുണ്ടായി.
- പുസ്തക പ്രദർശനം, ബുക്ക് മെമ്മറി ടെസ്റ്റ്, വായനക്കുറിപ്പ് മത്സരം എന്നിവ നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയതു.
- വായനവാരത്തിൽ രചനാമത്സരങ്ങളും, പുസ്തകപ്രദർശനവും നടത്തി. ഈ വർഷം വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗവും സ്കൂൾ ലൈബ്രറിയും ചേർന്ന് നടത്തിയ പുസ്തകയാത്ര ജനശ്രദ്ധ പിടിച്ചു പറ്റി.
പുസ്തകയാത്ര
- വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് പുസ്തകങ്ങൾ കൊണ്ട് അലങ്കരിച്ച വാഹനവുമായി കുട്ടികൾ കടന്നു ചെന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
- ലഹരിക്കെതിരെയുള്ള തെരുവ് നാടകവും ശ്രദ്ധേയമായി.
-
മികച്ച വായനക്കാരി അമ്മയ്ക്കുള്ള സമ്മാനം നൽകുന്നു
-
മികച്ച കൈയക്ഷരമുള്ള അമ്മയ്ക്ക് സമ്മാനം നൽകുന്നു.
-
മികച്ച ചിത്രകാരിയായ അമ്മയ്ക്കുള്ള സമ്മാനം നൽകുന്നു.
-
മികച്ച കവയിത്രിയായ അമ്മയ്ക്കുള്ള സമ്മാനം നൽകുന്നു.


