"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആഗോള ഭാഷയായ ഇംഗ്ലീഷിനെ വിദ്യാർത്ഥികൾക്ക് പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:23, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആഗോള ഭാഷയായ ഇംഗ്ലീഷിനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടാനും ഈ ഭാഷാ ഉപയോഗിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ്, ജി.എം.എച്ച്.എസ്സ്.വെഞ്ഞാറമ്മൂട് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.

ഇക്കഴിഞ്ഞ ജൂണിൽ ഓൺലൈനായി ഈ വർഷത്തെ ക്ലബ്ബിൻ്റെ പ്രവർത്തനോത്ഘാടനം നടന്നു. ആകെ 75 വിദ്യാർത്ഥികളാണ് ഈ വർഷം ഈ ക്ലബ്ബിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. വാട്സപ്പ് ഗ്രൂപ്പ് വഴിയാണ് നിലവിലുള്ള പ്രവർത്തനം നടക്കുന്നത്.ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ന്യൂസ് പേപ്പർ ഗ്രൂപ്പിൽ ഇടുകയും ,വിദ്യാർത്ഥികൾ അതിൽ നിന്നും ന്യൂസ് തയ്യാറാക്കി വായിച്ചിടുകയും ചെയ്യുന്നു. മാത്രമല്ല ഓരോ ആഴ്ച്ചയും ചില ചിത്രങ്ങൾ നൽകുകയും അവ ക്രോഡീകരിച്ച് കഥാരചന നിർവ്വഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾ കണക്കിലെടുത്ത് പ്രസംഗ മത്സരം, പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചനാ മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തപ്പെടുന്നു. കവിതയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ വേണ്ടി ഈ വരുന്ന ഫെബ്രുവരി മാസം ,ഒരു അന്തർദേശീയ കവി സമ്മേളനം "ഹാവൻസ് " എന്ന സംഘടനയുമായി ചേർന്ന്, ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ചിരിക്കുന്നു.

ഇത്തരം സംരംഭങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ ഈ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുഖാന്തിരമാകുന്നു. കവിതയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ വേണ്ടി ഈ വരുന്ന ഫെബ്രുവരി മാസം ,ഒരു അന്തർദേശീയ കവി സമ്മേളനം "ഹാവൻസ് " എന്ന സംഘടനയുമായി ചേർന്ന്, ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്നു.

ഇത്തരം സംരംഭങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ ഈ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുഖാന്തിരമാകുന്നു.