ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

2022-23 : ആഗോള ഭാഷയായ ഇംഗ്ലീഷിനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടാനും ഈ ഭാഷാ ഉപയോഗിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ്, ജി.എം.എച്ച്.എസ്സ്.വെഞ്ഞാറമ്മൂട് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ഓൺലൈനായി ഈ വർഷത്തെ ക്ലബ്ബിൻ്റെ പ്രവർത്തനോത്ഘാടനം നടന്നു. ആകെ 75 വിദ്യാർത്ഥികളാണ് ഈ വർഷം ഈ ക്ലബ്ബിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. വാട്സപ്പ് ഗ്രൂപ്പ് വഴിയാണ് നിലവിലുള്ള പ്രവർത്തനം നടക്കുന്നത്.ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ന്യൂസ് പേപ്പർ ഗ്രൂപ്പിൽ ഇടുകയും ,വിദ്യാർത്ഥികൾ അതിൽ നിന്നും ന്യൂസ് തയ്യാറാക്കി വായിച്ചിടുകയും ചെയ്യുന്നു. മാത്രമല്ല ഓരോ ആഴ്ച്ചയും ചില ചിത്രങ്ങൾ നൽകുകയും അവ ക്രോഡീകരിച്ച് കഥാരചന നിർവ്വഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾ കണക്കിലെടുത്ത് പ്രസംഗ മത്സരം, പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചനാ മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തപ്പെടുന്നു. കവിതയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ വേണ്ടി ഈ വരുന്ന ഫെബ്രുവരി മാസം ,ഒരു അന്തർദേശീയ കവി സമ്മേളനം "ഹാവൻസ് " എന്ന സംഘടനയുമായി ചേർന്ന്, ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ചിരിക്കുന്നു. ഇത്തരം സംരംഭങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ ഈ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുഖാന്തിരമാകുന്നു. കവിതയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ വേണ്ടി ഈ വരുന്ന ഫെബ്രുവരി മാസം ,ഒരു അന്തർദേശീയ കവി സമ്മേളനം "ഹാവൻസ് " എന്ന സംഘടനയുമായി ചേർന്ന്, ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്നു. ഇത്തരം സംരംഭങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ ഈ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുഖാന്തിരമാകുന്നു.

2023-24 : കുട്ടികളിലെ സർഗാത്മകതയ്ക്ക് പുതിയൊരു ഭാഷ്യം... മാതൃഭാഷയിൽ എന്നപോലെ തന്നെ ഉള്ളിലെ ചിന്തയ്ക്ക്, ഭാവനയ്ക്ക്, ഇംഗ്ലീഷ് ഭാഷയും അനായാസവും സ്വാഭാവികവുമായ ഒരു മാധ്യമം ആവുക, ഭാഷയിലെ എഴുത്തും എഴുത്തുകാരും പരിചിതമാക്കുക, കൂട്ടുകാർക്കിടയിലെ കുഞ്ഞു കുഞ്ഞു സാഹിത്യ സല്ലാപങ്ങളിലൂടെ ഭാഷാപ്രയോഗം കലാപരമായ മികവുകൾ ഇവ കൂടുതൽ മികവുറ്റതാക്കുക ഇതൊക്കെയാണ് ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.

മുൻ വർഷങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടർച്ച എന്ന വണ്ണം ആരംഭിച്ച എട്ടാം ക്ലാസിലെ പുതിയ കൂട്ടുകാരെ കൂടി കൂട്ടി വിപുലപ്പെടുത്തിയപ്പോൾ അംഗങ്ങളുടെ എണ്ണം 200 ഓളം ഇവരെ കൂട്ടിയിണക്കുന്ന ആഴ്ച തോറും ഉള്ള മീറ്റിങ്ങുകൾ പോരാത്തതിന് വാട്സപ്പ് കൂട്ടാം കൂട്ടായ്മയും..

ജൂൺ മൂന്നിന് ആദ്യത്തെ മീറ്റിംഗ് പ്രവർത്തന ലക്ഷ്യങ്ങൾ ചർച്ചയാക്കിയ മീറ്റിംഗിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷവും പോസ്റ്റർ രചനയും കൂടി ചർച്ചയായി. വളരെ സജീവമായി കുട്ടികൾ പങ്കെടുത്ത പരിസ്ഥിതി ദിന പോസ്റ്റർ രചനയും പ്രദർശനവും ആയിരുന്നു ഈ വർഷത്തെ ആദ്യദിനാചരണം. അതിനെ തുടർന്ന് ജൂൺ 12ന് ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗമത്സരവും ഒരു പോസ്റ്റർ രചനയും സംഘടിപ്പിക്കുകയും ഉണ്ടായി. അവരുടെ പ്രതീക്ഷകൾക്കും ആകുലതകൾക്കും ഇംഗ്ലീഷ് ഭാഷ നൽകിയ അനുഭവം പ്രാസംഗികരെ പോലെ തന്നെ ശ്രോതാക്കൾക്ക് മികച്ച അനുഭവമായിരുന്നു. ദേശീയ വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു ലഹരി വിരുദ്ധ ദിനം സമഗ്രമായി ആചരിച്ച കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ പ്രദർശനവും നടത്തുകയുണ്ടായി. ജൂലൈ 1 അന്താരാഷ്ട്ര ഡോക്ടർ മാരുടെ ദിവസം വ്യത്യസ്ത രീതിയിൽ ആചരിച്ച ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാർത്ഥികൾ ഏവർക്കും മാതൃകയായി. ഡോക്ടർമാരുടെ സേവനങ്ങളെ അനുസ്മരിച്ച് അവർക്ക് ആദരവ് നൽകുന്ന ആശംസ കാർഡുകൾ നിർമ്മിച്ചു നൽകിയായിരുന്നു ഈ ദിവസം ആഘോഷിച്ചത് . മികച്ച കാർഡുകൾക്ക് സമ്മാനവും നൽകി ശ്രീ വൈക്കം മുഹമ്മദ് ബഷീർ ജന്മദിനാചരണം മലാല ദിനാചരണം ഇവയും വിപുലമായി ആഘോഷിച്ചു. പുസ്തക സ്നേഹികളുടെ ദിനം, അന്താരാഷ്ട്ര യുവജന ദിനം ഇവയും ഉപന്യാസരചന തുടങ്ങിയ പരിപാടികളോടെ നടത്തി .

സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനത്തിന് ക്ലബ് അംഗങ്ങൾക്കിടയിൽ....

ആശയവിനിമയം ഇംഗ്ലീഷിൽ ആകുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കത്തെഴുത്ത് മത്സരം കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടാക്കി.

അന്താരാഷ്ട്ര ബാലിക ദിനം ക്ലബ്ബ് അംഗങ്ങളുടെ സർഗ്ഗശേഷി ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഒരു ദിവസമായി മാറുകയായിരുന്നു. തുടർന്നുവരുന്ന ദിനാചരണങ്ങളും കൂട്ടായ്മയും കൂടുതൽ അവസരങ്ങൾ കുട്ടികൾക്ക് നൽകും... സ്കൂൾ റേഡിയോ ക്ലബ്ബായ ഹാർമണി 91.16 എഫ് എം ഇവർക്ക് സർഗ്ഗശേഷി പ്രകടനത്തിനു ഒരു പുതിയ വാതിൽ കൂടെ തുറന്നിട്ടുണ്ട് .