"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചെറിയ തിരുത്താണ്)
(വ്യത്യാസം ഇല്ല)

14:29, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂൾ. അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ സ്കൂൾ വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂൾ. അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ സ്കൂൾ വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടർന്നു. അതിനു ശേഷം 2 ഓല ഷെഡുകൾ നിർമ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.പിന്നീടുളള വിദ്യാലയത്തിന്റെ വളർച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോൾ ഒാല ഷെഡുകൾ ഒന്നും തന്നെയില്ല. 5 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ " എ" ഡിവിഷനും സി ഡിവിഷനും ഇംഗ്ലീഷ് മീ‍ഡിയമാണ് ബി ഡിവിഷൻ മലയാളം മീ‍ഡിയമാണ് . പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളിൽ വച്ച് എസ്. എസ്.എൽ. സി യ്ക്ക് ഏറ്റവും കൂടുതൽ വി‍ജയം തുടർച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ച ജനപ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കൃത‍ജ്ഞാപൂർവ്വം സ്മരിക്കുന്നു