"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജിഎച്ച്.എസ്സ്.പറവൂർ/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
14:38, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാതൃഭൂമി സീഡ് ക്ലബ്ബ്
2013 - 14 അധ്യയനവർഷം മുതൽ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2020 - 21അധ്യയന വർഷം കോവിഡ് മഹാമാരി മൂലം എല്ലാവരും നാലുചുമരുകൾക്കുള്ളിൽ അകപ്പെട്ടു എങ്കിലും മാതൃഭൂമി വ്യത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് എന്റെ കൃഷിത്തോട്ടം പദ്ധതി ആയിരുന്നു. ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി ബിനുവിനെ ലഭിച്ചു. 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2021 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം നടത്തി. ഒക്ടോബർ 2 ഭൂമിക ബാരൽ ഫലവൃക്ഷ തോട്ടം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ തുറകളിൽ പ്രശസ്തരായ 40 വ്യക്തികൾ ഒരേ സമയം 40 ഫലവൃക്ഷ തൈകൾ നട്ടാണ് ഉദ്ഘാടനം നടത്തിയത്. എല്ലാ ദിനാചരണങ്ങളും മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കി 2021 - 22 അധ്യയനവർഷവും വിവിധ കർമ്മ പരിപാടികളിലൂടെ മുന്നേറുന്നു.
ഹെൽത്ത് ക്ലബ്ബ്
പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്താറുണ്ട്.
ജൂൺ 21 ലോക യോഗ ദിനത്തിൽ സ്കൂൾ അധ്യാപകനും യോഗാചാര്യൻ ഉം കൂടിയായ സിബി സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ യോഗ പരിശീലനവും ക്ലാസും സംഘടിപ്പിച്ചു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ നടത്തി എക്സൈസ് ഡിപ്പാർട്ട്മെന്റ് സഹകരണത്തോടുകൂടി ഗൂഗിൾ പ്ലാറ്റ്ഫോമിന് ക്ലാസുകൾ സംഘടിപ്പിച്ചു കുട്ടികൾക്കായി വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു നടപ്പിലാക്കി.
സെപ്റ്റംബർ 21 അൽഹയ്മേഴ്സ് ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ, slogan നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.
ലോക ഹൃദയദിനവുമായി ബന്ധപ്പെട്ട് ഡോക്ടർ അരുൺ എസ് ഭട്ട് ന്റെ നേതൃത്വത്തിൽ sep.29 ന് ഗൂഗിൾ പ്ലാറ്റ്ഫോമിൽ നൽകിയ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.
കേന്ദ്രസർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ -ഭാഗമായി സ്ത്രീകളി ലെയും കുട്ടികളെയും പോഷകാഹാരക്കുറവ് നെക്കുറിച്ചും,അവ എപ്രകാരം പരിഹരിക്കാ മെന്ന വിഷയത്തിൽ കുമാരി ജോയ്സ് അൽഫോൻസാ ക്ലാസ്സ് എടുക്കുകയുണ്ടായി പ്രസ്തുത ക്ലാസ് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമായിരുന്നു.
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 14ന് കുട്ടികൾ പാചക വീഡിയോ തയ്യാറാക്കി. വീട്ടുമുറ്റങ്ങളിൽ ഉള്ള ചിലവുകുറഞ്ഞതും പോഷകസമൃദ്ധമായ വിഭവങ്ങൾ ശേഖരിച്ച് ഭക്ഷണം പാകം ചെയ്യുന്നവീഡിയോ കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പിൽഷെയർ ചെയ്തു.
അതോടൊപ്പം തന്നെ ഹെൽത്തി ഫുഡിനെ കുറിച്ച് പഠന പ്രവർത്തനമായി വിവിധ ക്ലാസുകളിൽ സ്ലൈഡ് നിർമ്മിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഈ പ്രവർത്തനത്തിലും കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കുചേർന്നു
നവംബർ 14 ലോക പ്രമേഹ ദിനത്തിൽ ഡോക്ടർ ഗംഗ. പ്രമേഹരോഗം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ഗൂഗിൾമീറ്റ് ൽ കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസ്സ് എടുക്കുകയുണ്ടായി. ജീവിതശൈലി രോഗങ്ങളെ കുറിച്ച് നല്ല ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു കിട്ടിയത്.
ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തിൽ, ഡോക്ടർ അമൽ സുധീപ് ആണ് ക്ലാസ് നയിച്ചത്. മറ്റ് വൈറസുകളെ കുറിച്ച് കുട്ടികൾ തന്നെ വിവരശേഖരണം നടത്തു കയും സെമിനാർ രൂപത്തിൽ അവ അവതരിപ്പിക്കുകയുണ്ടായി. ദിനാചരണങ്ങൾ കൂടാതെതന്നെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ, ബഹു പ്രഥമാധ്യാപിക,മറ്റ് അധ്യാപകരും നേത്രദാന സമ്മതപത്രം നൽകുകയുണ്ടായി.. വണ്ടാനം മെഡിക്കൽ കോളേജ് നേത്ര ദാന വിഭാഗം കൗൺസിലർ, ശ്രീ. സുനിൽ ദത്ത് നു പ്രസ്തുത സമ്മതപത്രങ്ങൾ ബഹുമാനപ്പെട്ട പ്രഥമാധ്യാപിക കൈമാറുകയുണ്ടായി.
ഇത്തരം പരിപാടികൾക്കു ഒപ്പംതന്നെ ഹെൽത്ത് ആൻഡ് ഹൈജീൻ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ പാഠം, കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ, കൊറോണാ കാലത്തെ മാനസിക-ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
മ്യൂസിക് ക്ലബ്ബ്
ലോക സംഗീത ദിനമായ June 21 നാണ് Music club രൂപീകരിച്ചത്. അന്ന് 60 കുട്ടികൾ പങ്കെടുത്ത 3 മണിക്കൂർ നീണ്ട് നിന്ന online സംഗീത പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് club ഉദ്ഘാടനം നടത്തിയത്. ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ , ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ഓണപ്പാട്ട് വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം എന്നീ ഇങ്ങളാണ് പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയത് തുടർന്ന് എല്ലാ മാസവും ഒരു ദിവസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരേയും രക്ഷകർത്താക്കളേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സംഗീത സായാഹ്ന പരിപാടി നടത്തിവരുന്നു. Music club ലെ അംഗമായ ശ്രീനന്ദ് സജി വിദ്യാരംഗം കലാവേദിയുടെ ജില്ലാതല മൽസരത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.