"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
[[പ്രമാണം:42560 സ്നേഹഹസ്തം.png|ഇടത്ത്|400x400ബിന്ദു]] | [[പ്രമാണം:42560 സ്നേഹഹസ്തം.png|ഇടത്ത്|400x400ബിന്ദു]] | ||
[[പ്രമാണം:42560 സ്നേഹഹസ്തം 1.png|നടുവിൽ|335x335ബിന്ദു]] | [[പ്രമാണം:42560 സ്നേഹഹസ്തം 1.png|നടുവിൽ|335x335ബിന്ദു]] | ||
വരി 17: | വരി 18: | ||
നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2019-20 കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്ലാസിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി കൃഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രമല്ല ജില്ലാതലത്തിൽ മികച്ച കർഷക അധ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്. | നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2019-20 കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്ലാസിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി കൃഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രമല്ല ജില്ലാതലത്തിൽ മികച്ച കർഷക അധ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്. | ||
[[പ്രമാണം:42560 കരനെൽകൃഷി.jpg|ഇടത്ത്|380x380ബിന്ദു]] | |||
[[പ്രമാണം:42560 പച്ചക്കറികൃഷി.jpg|നടുവിൽ|480x480ബിന്ദു]] | |||
[[പ്രമാണം:42560 കരനെൽകൃഷി1.jpg|ഇടത്ത്|400x400ബിന്ദു]] | |||
[[പ്രമാണം:42560 പച്ചക്കറികൃഷി1.jpg|നടുവിൽ|472x472ബിന്ദു]] | |||
[[പ്രമാണം:42560 പച്ചക്കറികൃഷി 2.jpg|ഇടത്ത്|380x380ബിന്ദു]] | |||
'''<u><big>ഡിജിറ്റൽ മാഗസിൻ</big></u>''' | '''<u><big>ഡിജിറ്റൽ മാഗസിൻ</big></u>''' |
12:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്.
നേർകാഴ്ച
ഓരോ കുട്ടിക്കും ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കുന്നതിന് അവന്റെ കുടുംബ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനു വേണ്ടി നമ്മുടെ വിദ്യാലയം ആവിഷ്‌ക്കരിച്ച തനതു പരിപാടിയാണ് നേർകാഴ്ച. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പുരോഗതി ചർച്ച ചെയ്തു രക്ഷിതാക്കളെയും വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമാക്കി അവരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞു.
സ്നേഹഹസ്തം
സാമ്പത്തികമായും രോഗദുരിതത്താലും ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കി പോകുന്നതുവരെ ഒരു നിശ്ചിത തുക മാസം തോറും നൽകി വരുന്നു. സ്‌നേഹഹസ്തം എന്ന് പേരിട്ട ഈ പരിപാടി 2019 മുതൽ നടപ്പാക്കി വരുന്നു. കരുതലിന്റെ, സാന്ത്വനത്തിന്റെ ഒരു തരി വെളിച്ചമാകാൻ ഈ പരിപാടിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
കരനെൽകൃഷിയും പച്ചക്കറി കൃഷിയും
നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2019-20 കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്ലാസിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി കൃഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രമല്ല ജില്ലാതലത്തിൽ മികച്ച കർഷക അധ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്.
ഡിജിറ്റൽ മാഗസിൻ
സ്കൂളിലെ കുട്ടികളുടെ സൃഷ്ടികളും വേറിട്ട സ്കൂൾ കാഴ്ചകാലുമെല്ലാം ചേർത്ത് തയ്യാറാക്കിയ പ്രതീക്ഷ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധയാകർഷിച്ചു
ഡിജിറ്റൽ പതിപ്പ്
സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു
സ്നേഹസംഗമം 2020
പെട്ടെന്നൊരു ദിവസം വീടുകളിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തെയും സുഹൃത്തുക്കളെയുമെല്ലാം കാണുന്നതിനായി നടത്തിയ ഓൺലൈൻ പരിചയപ്പെടൽ. ഈ സ്നേഹസംഗമത്തിലോരോ കുുട്ടിയിലുമുള്ള വിവിധ തരം കഴിവുകൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. റുബീന എന്ന കൊച്ചു കവയിത്രിയുടെ ഉദയവും ഇവിടെ നിന്നായിരുന്നു. റുബീനയുടെ പുസ്തകമായ ഓർമ്മച്ചെപ്പ് പ്രകാശനം ചെയ്തപ്പോൾ നാംഎല്ലാവരും സ്നേഹസംഗമത്തിന്റെ നല്ല നാളുകളിലേക്ക് വീണ്ടും തിരിച്ചു പോയി. വിദ്യാഭ്യാസ രംഗത്തെയും എഴുത്തിന്റെ ലോകത്തെയും ഉന്നതർ നേരിട്ട് അഭനന്ദനമറിയിച്ച ഒരുപരിപാടിയായിരുന്ന് ഇത്.
ഓണപ്പൊലിമ 2020
ആദ്യമായി വീടുകളിലിരുന്ന് ഓണം ആഘോഷിക്കേണ്ടി വന്ന കുട്ടികൾക്ക് ഓണത്തിന്റെ പൊലിമ ഒട്ടും ചോരാതെ തന്നെ തിരുവോണ ദിവസം വൈകുന്നേരം അവരുടെ വിദ്യാലയത്തോടും സുഹൃത്തുക്കളോടും അധ്യാപകരോടോപ്പവും ആഘോഷിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളും സ്കൂൾ ജീവനക്കാരും ഓണവുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ പരസ്പരം ഓണാശംസകൾ നേർന്നു. തങ്ങളുടെ കൂട്ടുകാർ തന്നെ വാമനനും മാവേലി മന്നനും കരിയില മാടനുമൊക്കെയായി മുന്നിലേക്ക് എത്തിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം അതിരറ്റതായിരുന്നു.
സർഗ്ഗോത്സവം
മുൻപ് നടത്തിയ പരിപാടികളിലൂടെ കുട്ടികളിൽ വേറിട്ട ഒട്ടേറെ കഴിവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ വൈകുന്നേരം കുറച്ചു സമയം കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ നൽകിയ അവസരം. കുട്ടികളുടെ സർഗ്ഗവാസനകൾ പരിപൂർണ്ണമായും പ്രകടമാക്കിയ അവസരം തന്നെയായിരുന്നു സർഗ്ഗോത്സവം.
ലിറ്റ്മസ് 2021
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചd ഒരു കുട്ടിക്ക് ഒരു പരീക്ഷണമെന്ന രീതിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അതോടൊപ്പം അധ്യാപകർ ,പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ തുടങ്ങി എല്ലാവരും ഒരൂ പരീക്ഷണം വച്ച് അവതരിപ്പിച്ച ഈ പരിപാടി ഗംഭീര വിജയമായിരുന്നു.
ഹൃദ്യം 2021
2020 ലെ സ്നേഹസംഗമത്തിന്റെ മാതൃകയിൽ പുതുതായി എത്തിയ കൂട്ടുകാർക്കും പഴയ കൂട്ടുകാർക്കും പരസ്പരം കാണുന്നതിനും വിദ്യാലയത്തെയും അധ്യാപകരെയും പരിചയപ്പെടുന്നതിനായും നടത്തിയ ഓൺലൈൻ പരിപാടി. എല്ലാ കുട്ടികളും തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു.
ഓണനിലാവ് 2021
ഓണാഘോഷവുമായി ബന്ധപ്പെട്ടു തിരുവോണ ദിവസം വൈകുന്നേരം കുട്ടികളുടെ ഓണപരിപാടികളുടെ വീഡിയോസ് അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു
വീട് ഒരു വിദ്യാലയം
കോവിഡ് കാലത്ത് വീടുകളിൽ കഴിയേണ്ടി വന്ന കുട്ടികൾക്ക് അവരുടെ വീട് തന്നെ ഒരു വിദ്യയാലയമാക്കേണ്ട സാഹചര്യമുണ്ടായപ്പോൾ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അത്തരം പ്രവർത്തനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചു. ഫോൺ മുഖേനെ അധ്യാപക൪ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളുടെ വീട്ടിലേക്ക് വിലയിരുത്തലിനായി അധ്യാപകർ എത്തിയത് അവരെ ഏറെ ആഹ്ലാദിപ്പിച്ചു.
ലാബ് @ ഹോം
വീട്ടിൽ ഒരു പരീക്ഷണശാല ഒരുക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി ഒരാഴ്ചയോളം നീണ്ട ശിൽപ്പശാല സംഘടിപ്പിക്കുകയും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും ചേർന്ന് ഓരോ കുട്ടിക്കും വേണ്ടി ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബിലേക്കാവശ്യമായ സാമഗ്രികളടങ്ങിയ ഓരോ കിറ്റ് തയ്യാറാക്കി . അങ്ങനെ തയ്യാറാക്കിയ കിറ്റുുകളെല്ലാം കുട്ടികളുടെ വീടുകളിൽ അധ്യാപകരെത്തി വിതരണം ചെയ്യുകയും ചെയ്തു.
ദിനാചരണങ്ങൾ
നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു
പ്രവേശനോത്സവം
എല്ലാ വർഷവും കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയവും ക്ലാസ്സ്മുറികളുമെല്ലാം മനോഹരമായി അലങ്കരിക്കാറുണ്ട് പാട്ടും കളികളും ബലൂണും സമ്മാനങ്ങളും മധുരവുമൊക്കെയായാണ് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് വിദ്യാലയത്തിലെത്താൻ കഴിയാത്ത പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുകയുണ്ടായി ഓൺലൈൻ പ്രവേശനോത്സവത്തിലും കുട്ടികൾ അവരുടെ പാട്ടും കളികളും നൃത്തവുമൊക്കെയായി സന്തോഷത്തോടെ പങ്കെടുത്തു അക്ഷരദീപം തെളിയിച്ചു തുടങ്ങിയ ചടങ്ങിൽ വിശിഷ്ട വ്യക്തികളും അദ്ധ്യാപകരും സ്കൂൾ ജീവനക്കാരും പൂർവ വിദ്യാ൪ഥികളുമെല്ലാം നവാഗതർക്ക് ആശംസകൾ അറിയിച്ചു
പരിസ്ഥിതി ദിനാചരണം
ജൂൺ 5നു പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ജീവനക്കാരും ഓരോ വൃക്ഷ തൈ നടുകയുണ്ടായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്ര പ്രദര൪ശനവും ഗ്രൂപ്പുകളിൽ നടന്നു പരിസ്ഥിതി ദിന ക്വിസ് ചോദ്യങ്ങളും ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു
വായന വാരാചരണം
വായനാദിനപ്രതിജ്ഞ ചൊല്ലികൊണ്ടായിരുന്നു ദിനാചരണം ആരംഭിച്ചത് വായനയുടെ മഹത്വം വെളിവാക്കുന്ന ചിത്രങ്ങൾ വരച്ചും പ്രസംഗം നടത്തിയും വായിച്ച പുസ്തകത്തിലെ ഇഷ്ട കഥാപാത്രങ്ങളെ അഭിനയിച്ചും വായന ദിന ക്വിസ് അവതരിപ്പിച്ചുമെല്ലാം വായന വാരം കുട്ടികൾ ആഘോഷമാക്കി
ബഷീർ അനുസ്മരണ ദിനം
ബഷീർ കൃതികൾ പരിചയപ്പെടുത്തിയതോടൊപ്പം പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ഒരു ഭാഗം ദൃശ്യാവിഷ്കാരത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു ബഷീർ കൃതികളുടെ വായനയോടൊപ്പം കഥാപാത്രങ്ങളുടെ ചിത്രം വരയും ബഷീർ ദിന ക്വിസുമെല്ലാം ഗ്രൂപ്പുുകളിൽ പങ്കു വച്ചു
ഹിരോഷിമ നാഗസാക്കി ദിനം
ഓഗസ്റ്റ് 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കഥ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ നിർമിച്ചും യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി
സ്വാതന്ത്ര്യദിനം
വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ക്ലാസ്സ്ഗ്രൂപ്പുകളിൽ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തുകയുമുണ്ടായി ദേശീയപതാക നിർമാണവും സ്വാതന്ത്ര്യദിന പ്രസംഗവും ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ക്വിസുമൊക്കെയായി ഗ്രൂപ്പുകളും സജീവമായിരുന്നു
ക൪ഷകദിനം
കാർഷിക സംസ്കാരത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ക൪ഷക ദിനത്തിൽ കൃഷിയെ വളരെയേറെ സ്നേഹിക്കുന്ന നമ്മുടെ പ്രഥമാധ്യാപകനെ ആദരിക്കുകയുണ്ടായി ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ കൃഷി ചൊല്ലുകളും കാ൪ഷികോപകരണങ്ങളുടെ പേരുമെല്ലാം അവതരിപ്പിക്കുകയും കൃഷി പാട്ടുകൾ ചൊല്ലുകയുമെല്ലാം ചെയ്തു
ഡോക്ടേഴ്സ് ദിനം
ഈ കോവിഡ് കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ 1 ന് ഗ്രൂപ്പുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഘു വീഡിയോ പ്രദ൪ശനം നടത്തുകയും ചെയ്തു
ചാന്ദ്രദിനം
അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു
ഗാന്ധിജയന്തി വാരാഘോഷം
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു
കേരളപ്പിറവി ദിനം
കേരളത്തിലെ കാഴ്ചകൾ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രരചനയും കേരളത്തെക്കുറിച്ചുള്ള കവിതാലാപനവും, കേരളവുമായി ബന്ധപ്പെട്ടുള്ള പഴയകാല ശേഖരങ്ങളുടെ പ്രദ൪ശനവുമെല്ലാം ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഏറ്റെടുത്ത് വിജയിപ്പിച്ചു.
ശിശുദിനം
കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ചാച്ചാജി കവിതകളാലും ശിശുദിന പോസ്റ്ററുകളാലും പ്രസംഗത്താലും എല്ലാം വളരെ ഗംഭീരമായി ആചരിക്കുവാൻ കഴിഞ്ഞു.
റിപ്പബ്ലിക്ക് ദിനം
വിദ്യാലയത്തിൽ പതാക ഉയർത്തിയും കുട്ടികൾക്കായി ദേശഭക്തി ഗാനാലാപനം,പതാകനിർമാണം, പതിപ്പ് തയ്യാറാക്കൽ, റിപ്പബ്ലിക്ക് ദിന പ്രസംഗം തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു വരുന്നു .സന്തോഷപൂർവം കുട്ടികൾ അവയെല്ലാം ഏറ്റെടുക്കാറുണ്ട് .