"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
[[പ്രമാണം:47332 അധ്യാപക ദിനം.jpg|ലഘുചിത്രം|147x147ബിന്ദു|ശിസുദിനം പോസ്റ്റർ]]
[[പ്രമാണം:47332 അധ്യാപക ദിനം.jpg|ലഘുചിത്രം|147x147ബിന്ദു|ശിസുദിനം പോസ്റ്റർ]]
ശിശുദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുടെ യു ട്യൂബ് ലിങ്ക് നൽകി. കുട്ടികൾക്ക് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മൂന്ന് ബാച്ചുകളിലായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പായസവും നൽകി.

ശിശുദിനാഘോഷം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/PBrdx4UaDCg

വരി 54: വരി 57:

ക്ലാസ് തലത്തിൽ ക്രിസ്മസ് ആഘോഷ പരിപടികൾ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി.ക്ലാസ്, സ്കൂൾ അധ്യാപക, രക്ഷാകർത്തൃ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കേക്കും വിഭവ സമുദ്ധമായ സദ്യയും നൽകി

== ഭിന്നശേഷി ദിനാചരണം ==
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി *അനുയാത്ര* യുട്യൂബ് ലിങ്ക് ഒരുക്കി.ഫാറൂഖ് കോളേജ് അസി. പ്രൊഫസർ ഡോ.ഹബീബ് മുഖ്യാതിഥിയായി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/Cy5aAAl7L0I

==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
വരി 64: വരി 72:
=== '''കൈകോർക്കാം കണ്ണീരൊപ്പാം''' ===
=== '''കൈകോർക്കാം കണ്ണീരൊപ്പാം''' ===
ശ്രവണസഹായി ഈവശ്യമായി വന്ന ഒ!രു വിദ്യാർഥിക്ക് 30000 രൂപ, ഓപറേഷന് വിധേയയാകേണ്ടി വന്ന ഒരു വിദ്യാർഥിനിക്ക് 15000 രൂപ, സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ പരിധിയിലെ ഒരു കുടുംബത്തിന് പാർപ്പിടസൗകര്യം ഒരുക്കുന്നതിനുളള സഹായമായി 33100 രൂപ, ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് 10 ടാബ് ലെറ്റുകൾ എന്നിവ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച് നൽകി.

=== ക്ലാസ് പി.ടി.എ ===
ജൂൺ മാസത്തിൽ തുടക്കം കുറിച്ച ഓൺലൈൻ പഠന പ്രവർത്തനങ്ങളേയും നവംബർ മാസത്തിൽ ആരംഭിച്ച ഓഫ്‌ലൈൻ പഠനപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കി നടന്ന തുടർമൂല്യനിർണയത്തെ തുടർന്ന് എല്ലാ ക്ലാസിലും
CPTA നടന്നു. രക്ഷിതാക്കളുടെ വർദ്ധിച്ച പങ്കാളിത്തവും സൽക്രീയമായ നിർദ്ദേശങ്ങളും സജീവമായ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാൻ ഉപകരിച്ചു.

00:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

ജൂൺ 1 ന് നടന്ന ഔപചാരിക പ്രവേശനോൽസവം പ്രശസ്ത സാഹിത്യകാരൻ എം എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയുടെ ലിങ്ക് കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സേക്രഡ് കിഡ്സിൽ നൽകി . ലിങ്ക് https://youtu.be/0kwd4yYFcQQ എം എൽ എ ലിന്റോ ജോസഫ് സന്ദേശം നൽകി. പ്രമുഖർ പങ്കെടുത്തു.

നവംബർ 1ന് നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ:ഫാ.ജോസ് ഒലിയക്കാട്ടിൽ, ശ്രീ ലിന്റോ ജോസഫ് MLA, വാർഡ് മെമ്പർമാരായ  ലിസി എബ്രഹാം, ഷൗക്കത്തലി കൊല്ലളത്തിൽ പി ടി എ പ്രസിഡണ്ട് സുനിൽ ഖാൻ, എം പി ടി എ പ്രസിഡൻറ് സീനാ റഷീദ് എന്നിവർ അതിഥികളായിരുന്നു. ലിന്റോ ജോസഫ് എം എൽ എ ഒന്നാം ക്ലാസിലെ കുട്ടികളുമായി സംവദിക്കുകയും മുഴുവൻ കുട്ടികളെയും സ്കൂൾ റേഡിയോ വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. കടലാസ് പൂക്കൾ, ശലഭങ്ങൾ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  നവാഗതരെ സ്കൂളിലേക്ക്  ആനയിച്ചു. കുട്ടികൾക്ക് മിൽക് പേഡകൾ ലൽകിയാണ് ക്ലാസ് ടീച്ചർമാർ ഓരോ ദിനവും അവരെ വരവേറ്റത്.

കോവിഡ് മാനദണ്ഡങ്ങൾ ഉരപ്പുവരുത്തുന്നതിനായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് , മുസ്ലിം ലീഗ് കമ്മിറ്റി , സൗപർണിക ക്ലബ് , ഗ്രാമ പഞ്ചായത്ത് എന്നിവർ മാസ്കും സാനിറ്റൈസറും നൽകി. സി പിഎം കമ്മിറ്റി സ്കൂൾ ശുചീകരണം നടത്തി. ക്ലാസ് മുറികളിൽ അക്കാദമിക പ്രചോദനത്തിനുതകുന്ന അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

രണ്ടുദിവസം  ഉള്ള 3 ബാച്ചുകളായി ബയോബബ്ൾ അനുസരിച്ച് ക്ലാസ്സ് ആരംഭിച്ചു. കേരളപിറവിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരൻ ബോസ്കോ വിശാല ക്യാൻവാസിൽ കേരളത്തനിമയുടെ പെയിൻ്റിംഗ് നടത്തി. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വായനാദിനം

2021-22 അധ്യയന വർഷത്തെ സ്കൂൾ തല വായനാദിനം ജൂലൈ 19 ശനിയാഴ്ച വ്യത്യസ്ത പരിപാടികളോടെ ഓൺലൈനിൽ നടന്നു. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ സാറിൻ്റെ അധ്യക്ഷതയിൽ ചാത്തമറ്റഠ ഗവൺമെൻ്റ് ഹൈസ്കൂളിലെ മലയാള അധ്യാപകൻ ശ്രീ - പോൾ വി.പി സാർ ഉദ്ഘാടനo ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വ്യത്യസ്ത ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്ക് വായനാക്കുറിപ്പു മത്സരവും, എൽ.പി .വിഭാഗത്തിൽ കഥ പറയൽ, വായന, പ്രസംഗം എന്നീ മത്സരങ്ങളും, യു. പി.വിഭാഗത്തിൽ പ്രസംഗം, വാർത്താ വതരണം എന്നിവയിലും മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.

Sacred Kids ൽ നൽകിയ യുട്യൂബ് ലിങ്ക് https://youtu.be/9nBm8n-lLNU

ബഷീർ ദിന അനുസ്മരണം

സേക്രഡ് ഹാർട്ട് യു.പി .സ്കൂളിൽ 2021-22 അധ്യയന വർഷത്തെ ബഷീർ ദിന അനുസ്മരണം വിവിധ പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ അഗസ്റ്റിൻ ജോർജ് ബഷീർ ദിന അനുസ്മരണ പ്രഭാഷണoഓൺലൈനിൽ എല്ലാ ക്ലാസുകളിലും നടത്തി. കുട്ടികൾക്കായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി .വിഭാഗത്തിന് ബഷീർ കാരിക്കേച്ചർ വരയ്ക്കൽ, യു.പി വിഭാഗത്തിന് ബഷീർ കൃതികളിലെ ഏതെങ്കിലുമൊരു കഥാപാത്ര അവതരണം എന്നീ മത്സരങ്ങൾ നടത്തി കൂടാതെ ബഷീർ കൃതികളെ ഓരോ ക്ലാസിലും പരിചയപ്പെടുത്തി.വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി

ഓണാഘോഷം

ഓണാഘോഷ പോസ്റ്റർ

സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക് സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി.ഓണാഘോഷത്തിന്റെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം) കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു.

ശ്രുതിലയം - 2021 (സ്കൂൾ കലാമേള.)

സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി ശ്രുതിലയം 2021- സ്കൂൾ കലാമേള സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 5 വരെ നടത്തി.

ഉദ്ഘാടന ദിവസം തയ്യാറാക്കിയ യുട്യൂബ് ലിങ്ക് വിശിഷ്ടാതിഥികളാൽ സമ്പന്നമായിരുന്നു. റവ.ഫാദർ അലക്സ്പനച്ചിക്കൽ അധ്യക്ഷത വഹിച്ച പരിപാടി ചലച്ചിത്ര നടൻ സാജൻ സൂര്യ , പ്രശസ്ത നർത്തകി ഉമാ ഗോവിന്ദ്, മുക്കം ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ ഓംകാര നാഥൻ, മിമിക്രി ആർട്ടിസ്റ്റ് സുധീഷ് തിരുവമ്പാടി, സംഗീത അധ്യാപിക സജ്ന തിരുവമ്പാടി, സ്കൂൾ കലാ തിലകവും പൂർവ്വ വിദ്യാർത്ഥിയുമായ നിതാര ജോർജ് എന്നിവരുടെ സാന്നിധ്യo കൊണ്ട് വർണ്ണാഭമായിത്തീർന്നു.

കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തുകയും ചെയ്തു.

(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY

ശിശുദിനാഘോഷം

ശിസുദിനം പോസ്റ്റർ

ശിശുദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുടെ യു ട്യൂബ് ലിങ്ക് നൽകി. കുട്ടികൾക്ക് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മൂന്ന് ബാച്ചുകളിലായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പായസവും നൽകി.

ശിശുദിനാഘോഷം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/PBrdx4UaDCg

ക്രിസ്മസ് ആഘോഷം

സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി താരകരാവ് - 2021

ക്രിസ്മസ് ആഘോഷത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവധ മത്സരങ്ങൾ സംഘടിപ്പിച്ചു.( ക്രിസ്മസ് അപ്പൂപ്പൻ നിറം നൽകൽ, നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം ,ഫാമിലി കരോൾ ഗാന മത്സരം,  ഫ്രൂട്ട് കേക്ക് നിർമ്മാണം, ക്രിസ്മസ് പപ്പായെ വരയ്ക്കൽ)

ഡിസംബർ 1ന് തന്നെ സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൽ ക്രിസ്മസ് പപ്പ എത്തുകയും കുട്ടികളോടൊപ്പം ഫോട്ടോയെടുത്ത്  ക്രിസ്മസ് കാലത്തെ  വരവേറ്റു. നക്ഷത്രവിളക്കുകൾ തൂക്കിയും, പുൽക്കൂട് ഒരുക്കിയും , ക്രിസ്മസ് കരോൾ നടത്തിയും ക്രിസ്മസ് ആഘോഷം വിപുലമാക്കി. ക്രിസ്മസ് കരോൾ യാത്ര സ്റ്റാർട്ട്  ഡയറക്ടറും  മുൻ സ്കൂൾ മാനേജറുമായ മോൺ.ഡോ.ആൻ്റണി കൊഴുവനാൽ, പ്രതീക്ഷാഭവൻ തൊണ്ടിമ്മൽ, സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥി റെന ഫാത്തിമ, കഴിഞ്ഞ വർഷം വിരമിച്ച അബ്ദുൽ മജീദ് സർ , ഈ വർഷം വിരമിക്കുന്ന ലയോണി മൈക്കിൾ, PTA പ്രസിഡൻ്റ് ശ്രീ സുനിൽ ഖാൻ എന്നിവരുടെ ഭവനത്തിലേക്കായിരുന്നു. ഈ യാത്ര ക്രിസ്മസിൻ്റെ സന്തോഷവും തിരുഹൃദയ കുടുംബത്തിൻ്റെ സൗഹാർദ്ദവും പങ്കിടാനായി വഴിയൊരുക്കി.

ഓൺലൈൻ കാലത്തെ തിരുഹൃദയ വിദ്യാലയ കുതിപ്പിൻ്റെ വിജയ് മുദ്രയായ Sacred  Kids ൽ ഏറ്റവും ശ്രദ്ധയോടും ചാതുരിയോടും നവീന ചിത്രസംയോജനത്തിലൂടെ ശബ്ദ മിശ്രണത്താൽ താരകരാവ് - 2021 ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം അരങ്ങേറി.

മുഖ്യാതിഥി മോൺ.ഡോ.ആൻ്റണി കൊഴുവനാലും ഉദ്ഘാടകൻ അനീഷ് സി മേനോനും അധ്യക്ഷൻ ഫാ അലക്സ് പനച്ചിക്കൽ, അതിഥി കുമാരി ശ്രേയ ജയദീപ് തുടങ്ങിയവരുടെ അകമ്പടിയോടെ അതിശയ കാഴ്ചകളുടെ ഓൺലൈൻ ദൃശ്യ വേദിയൊരുക്കി .

ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/uMxAorHNap8

ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ ക്രിസ്മസ് ആഘോഷ പരിപാടികൾ ഫാ ജോബിൻ തെക്കേക്കര മറ്റത്തിൽ ഉദ്ഘാടനം ചെയ്തു.

ക്ലാസ് തലത്തിൽ ക്രിസ്മസ് ആഘോഷ പരിപടികൾ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി.ക്ലാസ്, സ്കൂൾ അധ്യാപക, രക്ഷാകർത്തൃ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കേക്കും വിഭവ സമുദ്ധമായ സദ്യയും നൽകി

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി *അനുയാത്ര* യുട്യൂബ് ലിങ്ക് ഒരുക്കി.ഫാറൂഖ് കോളേജ് അസി. പ്രൊഫസർ ഡോ.ഹബീബ് മുഖ്യാതിഥിയായി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/Cy5aAAl7L0I

PTA

തണലൊരുക്കം പോസ്റ്റർ

തണലൊരുക്കം സപ്തദിന രക്ഷകർതൃ വിദ്യാഭ്യാസ പരിപാടി തുടക്കമായി

തിരുവമ്പാടി : ഏഴ് ദിവസങ്ങളിലായി നടക്കുന്ന സേക്രഡ് ഹാർട്ട് യുപി സ്കൂൾ രക്ഷകർതൃ വിദ്യാഭ്യാസപരിപാടികൾക്ക് തുടക്കം കുറിച്ചു. ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടക്കുന്ന യോഗം വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച് എട്ടരക്ക് സമാപിക്കും. സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഓലിയക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ദിന സമ്മേളനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. നൂറ്റിയെഴുപത്തിയഞ്ചോളം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശശിധരൻ മങ്കത്തിൽ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ , പി ടി എ പ്രസിഡന്റ് സുനിൽ ഖാൻ , തങ്കമ്മ തോമസ്, ലയോണി മൈക്കിൾ , ലിസ സാലസ് , അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും മാനേജ്‌മെന്റ്‌ ,രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികളും തുടർന്ന് വരുന്ന ആറ് ദിവസങ്ങളിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഓൺലൈൻ പഠനത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തണലൊരുക്കം രക്ഷകർതൃ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

കൈകോർക്കാം കണ്ണീരൊപ്പാം

ശ്രവണസഹായി ഈവശ്യമായി വന്ന ഒ!രു വിദ്യാർഥിക്ക് 30000 രൂപ, ഓപറേഷന് വിധേയയാകേണ്ടി വന്ന ഒരു വിദ്യാർഥിനിക്ക് 15000 രൂപ, സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ പരിധിയിലെ ഒരു കുടുംബത്തിന് പാർപ്പിടസൗകര്യം ഒരുക്കുന്നതിനുളള സഹായമായി 33100 രൂപ, ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് 10 ടാബ് ലെറ്റുകൾ എന്നിവ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച് നൽകി.

ക്ലാസ് പി.ടി.എ

ജൂൺ മാസത്തിൽ തുടക്കം കുറിച്ച ഓൺലൈൻ പഠന പ്രവർത്തനങ്ങളേയും നവംബർ മാസത്തിൽ ആരംഭിച്ച ഓഫ്‌ലൈൻ പഠനപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കി നടന്ന തുടർമൂല്യനിർണയത്തെ തുടർന്ന് എല്ലാ ക്ലാസിലും CPTA നടന്നു. രക്ഷിതാക്കളുടെ വർദ്ധിച്ച പങ്കാളിത്തവും സൽക്രീയമായ നിർദ്ദേശങ്ങളും സജീവമായ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാൻ ഉപകരിച്ചു.