"ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവ. എച്ച് എസ് ബീനാച്ചി/ സീഡ് ക്ലബ്. എന്ന താൾ ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
18:02, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സീഡ് പ്രവർത്തനങ്ങൾ
അവധിക്കാല ജൈവപച്ചക്കറി കൃഷി
കൃഷിപ്രവർത്തനങ്ങൾ അവധിക്കാലത്തുംവീടുകളിൽ തുടരുന്നതിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന പദ്ധതിയാണ് അവധിക്കാല പച്ചക്കറികൃഷി. ഇതിനായി സുൽത്താൻബത്തേരി കൃഷിഭവൻറെ സഹായത്തോടെവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വഴുതന, മുളക്, വെണ്ടക്ക, പയർ, തക്കാളി തുടങ്ങിയ 5 ഇനത്തിൽ പെട്ട പച്ചക്കറിതൈകൾ വിതരണം ചെയ്തു. കുട്ടികൾക്ക് 2 കി. ലോ ജൈവവളവും വിതരണം ചെയ്തു. അവധിക്കാലത്തും ആവശ്യമുള്ള പച്ചക്കറികൾ സ്വയം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീമതി സുമിന ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക എം.വി. ബീന, കെ. പി. സാബു, ടി. അശോകൻ തുടങ്ങിയവർ അവർ ചടങ്ങിൽ സംബന്ധിച്ചു.
നാട്ടുമാവിൻചോട്ടിൽ
മാവിൻതൈകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച നാട്ടുമാവിൻ ചോട്ടിൽ പദ്ധതിയിലൂടെ 1000 മാവിൻതൈകൾ കഴിഞ്ഞവർഷം നട്ടുവളർത്തി ഈ വർഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അതിൻറെ സംരക്ഷണവും പരിപാലനവും നടത്തിവരുന്നു ആഴ്ചയിലൊരു ദിവസം കുട്ടികളുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ മാവിൻതൈകൾ സംരക്ഷിച്ചുവരുന്നു. ഏറ്റവും കൂടുതൽ മാവിൻതൈകൾ നട്ടുപിടിപ്പിച്ച വിദ്യാലയത്തിനുള്ള നാട്ടുമാവിൻ ചോട്ടിൽ പുരസ്കാരം ഈ വിദ്യാലയത്തിനായിരുന്നു.
ചെണ്ടുമല്ലി കൃഷി
വിദ്യാലയത്തെ പൂർണ്ണമായും സൗന്ദര്യവൽക്കരിക്കുക എന്ന ചിന്തയിൽ ആരംഭിച്ച പദ്ധതിയാണ് ചെണ്ടുമല്ലി കൃഷി. വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഈ പദ്ധതിയുടെ നടത്തിപ്പിനായിഞങ്ങൾ ഉപയോഗിച്ചുവരുന്നു. വിത്തുകൾ മുളപ്പിച്ച് തൈകൾ നിർമിച്ചാണ് കൃഷി ആരംഭിച്ചത്.ഏകദേശം 15000 രൂപയുടെ പൂക്കൾ വിൽപ്പനയ്ക്കായി ലഭിച്ചു.
മഴമറ കൃഷി
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മികച്ച രീതിയിലുള്ള പോളിഹൗസ് കൃഷി വിദ്യാലയത്തിൽ നടത്തിവരുന്നു. പൂർണ്ണമായും ജൈവരീതിയിൽ വിദ്യാലയ
ആവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും ഈ കൃഷിയിലൂടെ ലഭ്യമാകുന്നു.സുൽത്താൻ ബത്തേരി കൃഷിഭവനിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് മഴമറ നിർമിച്ചത്. സ്ക്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ ധാരാളം പച്ചക്കറികൾ ഇതിലൂടെ ലഭിക്കുന്നു, പൂർണമായും ജൈവവളവും അടുക്കളവളവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ക്കൂൾ അടക്കുന്ന സന്ദർഭങ്ങളിൽ കോളനിയിലെ കുട്ടികളുടെ വീടുകളിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകിവരുന്നു.
പ്ലാസ്റ്റിക് സംസ്കരണം
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾപ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കുക, നല്ല രീതിയിൽ അവ സംസ്കരിക്കുക എന്ന സന്ദേശം ഉൾക്കൊള്ളുന്ന
രീതിയിൽ പ്ലാസ്റ്റിക് സംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.പ്ലാസ്റ്റിക് കവറുകൾ, കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ, ബിസ്ക്കറ്റ് കൂടുകൾ, കട്ടിയുള്ള ടെക്സ്റ്റൈൽസ് ബാഗുകൾ, ടോയ്ലറ്റ് ക്ലീനർ, കുപ്പികൾ, പേന, ടൂത്ത്ബ്രഷ്, കുടിവെള്ള കുപ്പികൾ, മരുന്നു കുപ്പികൾ തുടങ്ങിയവ വിദ്യാർത്ഥികൾ നാലായി തിരിച്ചു സംസ്കരണത്തിന് അയക്കുന്നു. വിദ്യാലയ പരിസരത്തെയും വീടുകളിലെയും മാലിന്യങ്ങൾ വിദ്യാലയത്തിലെത്തിച്ച് സംസ്കരണം നടത്തുന്ന രീതി വളരെ വിജയകരമായി നടപ്പാക്കിവരുന്നു.
അന്ധന്മാർക്കുള്ള കിറ്റ് വിതരണം
സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ അകകണ്ണിൻറെ വെളിച്ചത്തിൽ ലോകത്തെ കാണുന്നവർക്കായി ബീനാച്ചി സ്കൂളിലെ കൂട്ടുകാർ സ്നേഹസമ്മാനവുമായി മാതൃകയായി. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കാഴ്ചയില്ലാത്ത 60 വ്യക്തികൾക്കാണ് നിത്യോപയോഗ കിറ്റുകൾ സ്നേഹോപഹാരമായി വിതരണം ചെയ്തത്.വിതരണ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡൻറ് ഒ. സി. മഹേഷ് നിർവഹിച്ചു.
വൈറ്റ് കെയിൻ വിതരണം
കാഴ്ചയില്ലാത്തവർക്ക് കൈത്താങ്ങാവുക എന്ന ആശയത്തോടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അന്ധന്മാർക്ക് വൈറ്റ്കെയിൻ കിറ്റുകൾ വിതരണം ചെയ്തു കേരള ഫെഡറേഷൻ ഓഫ് പ്രവർത്തകരുമായി സഹകരിച്ചാണ് ആണ് വെള്ളവടി വിതരണം സംഘടിപ്പിച്ചത്. കാഴ്ചയില്ലാത്ത 60പേർക്കാണ് വടികൾ വിതരണം ചെയ്തത്. കാഴ്ചശക്തിയില്ലാത്തവരുമായി കുട്ടികൾ നടത്തിയ അഭിമുഖവും അവരുടെ അനുഭവകഥനവും വേറിട്ട അനുഭവമായിമാറി സമൂഹത്തോടുള്ള കുട്ടികളുടെ പ്രതിബന്ധത ഉയർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭാ ചെയർമാൻ ടി. എൽ. സാബു നിർവഹിച്ചു.
അടുക്കളപച്ചക്കറിത്തോട്ടം
സ്കൂൾ വിദ്യാർഥികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ വിപുലമായരീതിയിൽ കൃഷിചെയ്തുവരുന്നു. ജില്ലയിലെ അടുക്കള പച്ചക്കറിത്തോട്ട
മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. കോളിഫ്ലവർ, തക്കാളി, പച്ചമുളക്, ക്യാബേജ്,വഴുതനങ്ങ, ചീര, പയർ തുടങ്ങിയവ വിപുലമായി
കൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു.പി. ടി. എയുടെ പൂർണ സഹകരണത്തോടെ ഏകദേശം 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്.
കഴുകൻ സംരക്ഷണ ദിനം
മുത്തങ്ങ ആനപ്പന്തിയിൽ ചിത്രങ്ങൾ വരച്ചും, അധിനിവേശ സസ്യങ്ങളെ നശിപ്പിച്ചും, കഴുകന്മാരെ വീക്ഷിച്ചും, സ്കൂളിലെ വിദ്യാർഥികൾ ലോക കഴുകൻ ദിനം ആചരിച്ചു. ചുട്ടികഴുകൻ, കാതില്ലാകഴുകൻ, തോട്ടികഴുകൻ, തവിട്ടുകഴുകൻ, കരിങ്കഴുകൻ oതുടങ്ങിയ അഞ്ചിനം കഴുകന്മാർ വന്യജീവിസങ്കേതത്തിൽ ഉണ്ട്. കേരളത്തിൽ ഇന്നും കഴുകന്മാർ അവശേഷിക്കുന്ന ഏക വന്യജീവി സങ്കേതമാണ് മുത്തങ്ങ. വനം വകുപ്പിൻറെ സംയുക്താഭിമുഖ്യത്തിലായിരുന്നു വനം സന്ദർശിച്ചു നേരിട്ട് പഠിക്കാൻ ആവശ്യമായ പരിപാടി സംഘടിപ്പിച്ചത്. അധിനിവേശ സസ്യങ്ങളായ മഞ്ഞക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, അരിപൂവ്, എന്നിവ നീക്കം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എന. ടി . സാജൻ ഉദ്ഘാടനം ചെയ്തു
വനത്തിൽ ഒരു വനം
വനനശീകരണത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുക, വനവൽക്കരണത്തിന് ആവശ്യകതകൾ മനസ്സിലാക്കുക എന്ന മഹാ ലക്ഷ്യത്തോടെ ലോകമരുവത്കരണ വിരുദ്ധ ദിനം വയനാട് ജില്ലയിലെ കുറിച്യാട് വനത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ആചരിച്ചു. 500 ഇനത്തിൽപ്പെട്ട മരങ്ങളാണ് നട്ടുപിടിപ്പിച്ചത് വനങ്ങൾ വെച്ച് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഡി എഫ് ശ്രീമതി രമ്യ സംസാരിച്ചു ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി എം. വി. ബീന, കെ. പി. സാബു തുടങ്ങിയവർ സംസാരിച്ചു
ചക്ക മഹോത്സവം
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു
ജലാശയങ്ങളുടെ ശുചീകരണം
ബീനാച്ചി സ്കൂളിലെ സീഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ
പഴുപ്പത്തൂർ കൈവെട്ടമൂല തോടിൻറെ സംരക്ഷണം ഏറ്റെടുത്തു. രണ്ടര കിലോമീറ്റർ തോട് വൃത്തിയാക്കുകയും
രാമച്ചം, മുള മുതലായ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. തോട്ടിലെ നീരൊഴുക്ക് ഇതുമൂലം
വർധിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനും കഴിഞ്ഞു.
പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ
പ്ലാസ്റ്റിക് ഗ്രോബാഗുകൾ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് ചെടികൾ നട്ടു വളർത്തുന്നതിനുവേണ്ടി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ
പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ നിർമ്മിച്ചു. ചാണകം, കുളിർമാവിൻറെ തോല്, ഉമി തുടങ്ങിയവകൊണ്ടാണ് നിർമ്മിച്ചത്. ചിലവ് കുറവും,
നിർമ്മാണത്തിലെ സാരള്യവും കൊണ്ട് മികവാർന്ന പ്രവർത്തനമായി. പാസ്റ്റിക് കവറുകളിൽ നടുന്ന ചെടികൾ മാറ്റി നടുമ്പോൾ അവശേഷി-
ക്കുന്ന പ്ലാസ്റ്റിക് ശരിയായ രീതിയിൽ ഇതിൽ സംസ്കരിക്കാതെ പ്രകൃതിക്ക് ദോഷം ആവുന്നു എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ പരിസ്ഥി-
തിസൗഹൃദ ചട്ടികൾ നിർമ്മിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ചാണകത്തോടൊപ്പം വൈക്കോൽ കരിമ്പിൻചണ്ടി, ചകിരിചണ്ടി, കുളിർമാവിൻറെ
തോലിൽ തയ്യാറാക്കിയ പശ തുടങ്ങിയവയാണ് ചട്ടി നിർമിക്കാനാവശ്യം. ഇവകൊണ്ടുള്ള കുഴമ്പ് രൂപത്തിലുള്ള മിശ്രിതം പ്രത്യേകം തയ്യാറാക്കിയ
മോഡുകളിൽ നിറച്ച് ഉണക്കിയാണ് ചട്ടികൾ നിർമ്മിക്കുന്നത്. ഇത്തരം ചട്ടികളിൽ ചെടികൾ നട്ടുവളർത്തിയാൽ ചെടികൾ പറിച്ചു നടേണ്ട
ആവശ്യമില്ല ചട്ടിയോടെ മണ്ണിൽ ഇറക്കിവെക്കാം നഴ്സറികളിൽ വിത്തുകൾ മുളപ്പിക്കുന്നതിനായി ചെറിയ ചാണക ചട്ടികളും
വിദ്യാർത്ഥികൾ നിർമിച്ചിട്ടുണ്ട്
കുട്ടനാടിനൊരു കൈത്താങ്ങ്
മഴക്കാല ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മാതൃഭൂമിയുടെ ആഭിമുഖ്യത്തിലുള്ള കുട്ടനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് സ്കൂൾ പ്രവർത്തകർ 1000 വ്യക്തികൾക്കുള്ള നിത്യോപയോഗ വസ്തുക്കൾ സഹായമായി നൽകി
പ്രകൃതി സംരക്ഷണ വാർത്തകളുടെ അവതരണം
ശാസ്ത്രജാലകം
പ്രകൃതിയുമായി ബന്ധപ്പെട്ട അത്ഭുതാവഹവും, അതിനൂതനവുമായ വാർത്തകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച വാർത്താ പരിപാടിയാണ് ശാസ്ത്രജാലകം. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 20 മിനിറ്റാണ് പരിപാടി
അവതരിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന കുട്ടികൾ വ്യത്യസ്തവും നൂതനവുമായ വാർത്തകൾ അവതരിപ്പിക്കുന്നു. മുഴുവൻ വിദ്യാർഥികൾക്കും
വാർത്തകൾ ശ്രവിക്കാൻ അവസരമുണ്ടായിരിക്കും. പ്രകൃതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ അവബോധം
ഉണ്ടാക്കുവാൻ വളരെയേറെ പ്രയോജനം ചെയ്യുന്നു.
ഗുഡ് ബൈ ഐ സ്ട്രോ
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഞങ്ങൾ നടത്തിയ പ്രചരണ പരിപാടിയായിരുന്നു
ഗുഡ്........ബൈ..... സ്ട്രോ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ ബേക്കറികളിലും സ്ട്രോ ഉപേക്ഷിക്കണ
മെന്നാവശ്യപ്പെട്ട് ബോധവൽക്കരണം നടത്തുകയും മുഴുവൻ ബേക്കറികളിലും സ്ട്രോ ഉപേക്ഷിക്കുക
എന്ന സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്ത
എൽ ഇ ഡി ബൾബ് നിർമ്മാണം
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സീഡ് വിദ്യാർത്ഥികൾ എൽ ഇ ഡി ബൾബുകൾ സ്വയം നിർമ്മിച്ചു.
വളരെ കുറഞ്ഞ ചിലവിൽ ബൾബുകൾ സാധാരണക്കാരിൽ എത്തിക്കുകയും വൈദ്യുതിയുടെ ഉപയോഗം
പരമാവധി കുറയ്ക്കുകയും ആയിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. 250 ബൾബുകൾ നിർമ്മിക്കുകയും
കുറഞ്ഞ വിലയ്ക്ക് വിപണനം നടത്തുവാൻ സാധിക്കുകയും ചെയ്തു
ശലഭോദ്യാനം
പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ശലഭങ്ങളെയും, പറവകളെയും, കിളികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അവയെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നതിനും ആയി സീഡ് അംഗങ്ങൾ
വിദ്യാലയത്തിൽ ശലഭോദ്യാനം നിർമ്മിച്ചു ശലഭങ്ങളെ ആകർഷിക്കുന്ന കൃഷ്ണകിരീടം, അരളി, പാണൽ,
കറിവേപ്പ്, തെച്ചി, നാരകം, തകര തുടങ്ങിയ അയച്ച ടികൾ നട്ടുവളർത്തുകയും ചെയ്തു കുട്ടികളെ ഗ്രൂപ്പുകളായി
തിരിച്ച് നിരീക്ഷണവും സംരക്ഷണവും ഏൽപ്പിച്ചു
മീൻ കൃഷി
മീൻ കൃഷിയിലെ വ്യത്യസ്ത അനുഭവങ്ങൾ മനസ്സിലാക്കുന്നതിനും മീൻകൃഷി പരിചയപ്പെടുത്തുന്നതിനും സീഡ് അംഗങ്ങൾ വിദ്യാലയത്തിന് അടുത്തുള്ള ജോർജിൻറെ പുരയിടത്തിൽ നിർമ്മിച്ച കുളത്തിൽ മീൻ കൃഷി ആരംഭിച്ചു വൃത്തിയാക്കുകയും
രീതി ചുറ്റും രീതിയിൽ സംരക്ഷണം ഒരുക്കുകയും ചെയ്തു തുടങ്ങിയ മത്സ്യങ്ങളും കുളത്തിൽ വളർത്തുന്ന
പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു മീൻ പരിപാലനം അവരെ ഏൽപ്പിച്ചു
ജൈവ നെൽകൃഷി
നെൽകൃഷിയുടെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കി സീഡ് വിദ്യാർത്ഥികൾ വിദ്യാലയത്തോട് ചേർന്നുള്ള 50 സെൻറ് വയലിൽ നെൽകൃഷി നടത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ ഉത്സവ പ്രതീതി ഉണർത്തി നെൽകൃഷി ആഘോഷമാക്കി.
കോളനികളിൽ ക്യാമ്പയിൻ
സ്കൂളിനോട് ചേർന്നുള്ള കോളനികൾ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു വരുന്നു ലഹരിമരുന്ന്, മദ്യപാനം തുടങ്ങിയവയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി
സീഡ് വിദ്യാർത്ഥികൾ പ്രാദേശികരുടെ സഹായത്തോടെ കോളനികളിൽ ബോധവൽക്കരണം നടത്തിവരുന്നു
മാലിന്യങ്ങൾ നശിപ്പിക്കുന്നതിനും പ്രത്യേകപരിഗണന നൽകുന്നു.
സ്റ്റീൽ വാട്ടർബോട്ടിൽ വിദ്യാലയം
പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുവരുന്നത് ഉപേക്ഷിച്ചു. സീഡ് പ്രവർത്തകർ മാതൃക കാണിച്ച് ആരംഭിച്ച പദ്ധതി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും
ഏറ്റെടുത്തു. സമ്പൂർണ്ണ സ്റ്റീൽ കുപ്പി വിദ്യാലയ പ്രഖ്യാപനവും നടന്നു. പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുന്ന തോടെ ആരോഗ്യപരമായ
ഗുണങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു.
വിത്തു പേന
ഉപയോഗശേഷം പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞ പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് പേനകൾക്ക് പകരം പ്രകൃതിക്കിണങ്ങിയ വിത്തുകൾ ഉപയോഗിച്ചുകൊണ്ട് വിദ്യാലയത്തിലെ സീഡ് വിദ്യാർത്ഥികൾ വിത്തു പേനകൾ നിർമ്മിച്ചു. ആദ്യഘട്ടത്തിൽ
100 പേനകളാണ് നിർമ്മിച്ചത് സ്കൂളിലെ അധ്യാപികയായ ഫൗസിയ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.
തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ആദ്യഘട്ടം പൂർത്തിയാക്കി. മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകുന്ന പദ്ധതി തയ്യാറായി വരുന്നു
മഷിപ്പേന
രണ്ടുവർഷം മുൻപ് ആരംഭിച്ച വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും മഷിപ്പേന ഉപയോഗിക്കണമെന്ന്
നിർദ്ദേശം മുഴുവൻ വിദ്യാർഥികളും പാലിച്ചു വരുന്നു. ഈ അധ്യയനവർഷത്തിലും മുഴുവൻ കുട്ടികൾക്കും
മഷിപ്പേന വിതരണം ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ മഷിയും വിതരണം ചെയ്തു.
എന്റെ പ്ലാവ് പദ്ധതി
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു. ചക്കമഹോൽസവത്തിന്റെ വൻ വിജയത്തിനുശേഷം ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം കുട്ടികൾ മനസിലാക്കൂകയും അതിന്റെ തുടർപ്രവർത്തനം എന്നനിലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു എന്റെ പ്ലാവ് പദ്ധതി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ഏകദേശം ആയിരത്തോളം ചക്കകുരുകൾ വിദ്യാർഥികൾ കൊണ്ടുവരികയും അവചിരട്ടയിൽ സ്കൂളിൽ മുളപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എ ഇ ഒ ശ്രീ എൻ ഡി തോമസ് നിർവഹിച്ചു.