"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:


== 2021-22 അധ്യയനവർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം ==
== 2021-22 അധ്യയനവർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം ==
കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു  
<gallery>
പ്രമാണം:47332 ചാന്ദ്രദിനം .jpg
പ്രമാണം:47332 പരിസ്ഥിതി ദിനം പോസ്റ്റർ.jpg
</gallery>കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു  


  എല്ലാ കുട്ടികൾക്കും ഹോം ലാബ് സജീകരിക്കുന്നതിനു ആവശ്യമായ കിറ്റുകൾ നൽകി കുട്ടികൾ അവർ ചെയ്ത പരീക്ഷണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നുണ്ട്.
  എല്ലാ കുട്ടികൾക്കും ഹോം ലാബ് സജീകരിക്കുന്നതിനു ആവശ്യമായ കിറ്റുകൾ നൽകി കുട്ടികൾ അവർ ചെയ്ത പരീക്ഷണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നുണ്ട്.

00:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 അധ്യയനവർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം

കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു

  എല്ലാ കുട്ടികൾക്കും ഹോം ലാബ് സജീകരിക്കുന്നതിനു ആവശ്യമായ കിറ്റുകൾ നൽകി കുട്ടികൾ അവർ ചെയ്ത പരീക്ഷണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നുണ്ട്.

  ജൂൺ 5  'പരിസ്ഥിതി ദിനം '- "ഹരിതാരവം "എന്ന പേരിൽ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിൽക്കുന്ന  പ്രവർത്തനങ്ങൾ ആണ് ഇതിൽ നൽകിയിട്ടുള്ളത്.ജില്ലാ ഹരിത മിഷൻ കോ ഓർഡിനേറ്റർ പ്രകാശൻ സർ ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു യൂട്യൂബ് ലിങ്കും നൽകി (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://youtu.be/PzLitoPOQyI ) വൃക്ഷ തൈ നടൽ,മരമുത്തശിയെ ആദരിക്കൽ, മരത്തിൽ ഒപ്പ്‌ചാർത്തൽ എന്നിവയും നടത്തി. എൽ. പി ക്കും,യു പി ക്കും ആയി നടത്തിയ മത്സരങ്ങൾ -മരത്തിനു പറയാൻ ഉള്ളത്, പോസ്റ്റർ രചന, ചിത്ര രചന കൂടാതെ ഈ വർഷഅവസാനം മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികൾക്ക് 'ഹരിതരാജ','ഹരിതറാണി 'പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ജൂലൈ 21 ചാന്ദ്ര ദിനം ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴിക കല്ലാണ്.ചന്ദ്രനും ഭൂമിയും കൈ കോർത്ത ആ ദിനം 'ചന്ദ്രോത്സവം' എന്ന പേരിൽ വിവിധങ്ങളാ യ പരിപാടികളോടെ ആചരിക്കപ്പെട്ടു. എൽ.പി, യു. പി മത്സരങ്ങൾ ചാന്ദ്ര മനുഷ്യൻ (ഫാൻസിഡ്രസ്സ് ), അടിക്കുറിപ്പ് മത്സരം, ചാന്ദ്രദിനം വാർത്ത വായന, ചാന്ദ്രദിനം,പത്ര നിർമാണം എന്നിവ നടത്തപ്പെട്ടു.

ഈ വർഷത്തെ ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ പ്രോ ജക്ട് -"കോവിഡാ നന്തര സമൂഹത്തിലെ ജീവിത ക്രമം "ഒന്നാം സ്ഥാനം -ഹിന്ന ഫാത്തിമ നേടി. ശാസ്ത്ര ലേഖനം -"മഹാമാരിയും അതിജീവനവും "-ആൻ തെരേസ സുരേഷ് ഒന്നാം സ്ഥാനം നേടി. വീട്ടിലൊരു പരീക്ഷണം രണ്ടാം സ്ഥാനം മുഹമ്മദ്‌ മഹ്ദി, , എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രം -നേഹാ ബൈജി മൂന്നാം സ്ഥാനം എന്നിവർ നേടി.

സെപ്റ്റംബർ 15-നു നടത്തിയ പോഷൻ അസംമ്പിളി കുട്ടികൾക്ക് നൂൺ മീലിന്റെ പ്രാധന്യത്തെ കുറിച്ച് മനസിലാക്കാൻ സഹായമായി. ഡോക്ടർ ഷക്കീർ ഇബ്രാഹിം പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു നൽകിയ യൂട്യൂബ് ലിങ്കും ഏറെ ശ്രദ്ധേയമായി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_DNZ3dAR8J8

അറബി ക്ലബ്

അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. അറബി പഠിക്കുന്ന കുട്ടികൾക്ക് പുറമേ തൽപരരായ മറ്റ് വിദ്യാർഥികളും ക്ലബിൽ അംഗങ്ങളാണ്. 2021-22 വർഷത്തിൽ വൈവിധ്യമാർന്ന ധാരാളം പരിപാടികളാണ് അറബി ക്ലബ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയത്. വായനാദിനത്തോടനുബന്ധിച്ച് അറബിവായനാമൽസരം അറബി ഗാനാലാപനം, മാപ്പിളപാട്ട് , (എല്ലാം വിദ്യാർഥികള്ക്കും രക്ഷിതാക്കൾക്കും)അറബി കയ്യെഴുത്ത് ( കുട്ടികൾക്ക് മാത്രം) എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വിവിധ പരിപാടികളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മൽസരങ്ങളും സംഖടിപ്പിച്ചു. അന്താരാഷ്ട്ര അറബി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 18 ന് അറബിക് സെമിനാറും വിവിധ മൽസരങ്ങളും സ്കൂളിൽ ഓഫ് ലൈനായി സംഘടിപ്പിച്ചു.മുക്കം എ ഇ ഒ ഓംകാരനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ബാസ് കെ വിഷയാതരണം നടത്തി സംസാരിച്ചു. കോഴിക്കോട് ഐ എം ഇ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. സ്കൂളിലെ മുൻ അറബി അധ്യാപകരായിരുന്ന ഉസൈൻ കെ പി, അബ്ദുൽ മജീദ് പി , മുക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അറബി അധ്യാപകരായ ഹംസ പി പി, അബ്ദുൽ ഹകീം പി കെ, അബ്ദുൽ മജീദ് ഇ, സൈനുൽ ആബിദ് പി, നസീഫ് തിരുവമ്പാടി, റഫീക്ക് പൊയിൽകര , സീനിയർ അധ്യാപിക തങ്കമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ നാസർ മാമ്പ്ര എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും അബ്ദുറബ്ബ് കെ സി നന്ദിയും പറഞ്ഞു. കൂടാതെ പഠനാർഹമായ ഒരു യുട്യൂബ് ലിങ്ക് സേക്രഡ് കിഡ്സ് എന്ന സ്കൂൾ ചാനലിലൂടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. 1300 ലധികം കാഴ്ചക്കാർ പ്രസ്തുത ലിങ്ക് സന്ദർശിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ കെ അറബി ദിന സന്ദേശം നൽകി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/ossBQHlyYgc