"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 37: | വരി 37: | ||
== ഇൻ്റർ സ്കൂൾ ക്വിസ് == | == ഇൻ്റർ സ്കൂൾ ക്വിസ് == | ||
[[പ്രമാണം:48001-107.jpg|ലഘുചിത്രം|" സതീർത്ഥ്യർ " പുസ്തകങ്ങൾ കൈമാറുന്നു]] | [[പ്രമാണം:48001-107.jpg|ലഘുചിത്രം|" സതീർത്ഥ്യർ " പുസ്തകങ്ങൾ കൈമാറുന്നു]] | ||
ഏറനാട്ടിൽ വിശിഷ്യ അരീക്കോട് പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം വഹിച്ച എൻ.വി ഇബ്രാഹിം മാസ്റ്ററുടെ സ്മരണാത്ഥം ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ - സതീർത്ഥ്യർ സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ മിൻഹ ,ഹിബ ഷെറിൻ അഭിമാനാർഹമായ നേട്ടത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.5000 രൂപയുടെ ക്യാഷ് പ്രൈസും സ്കൂളിന് 5000 രൂപയുടെ പുസ്തകങ്ങളുമായിരുന്നു സമ്മാനം< | ഏറനാട്ടിൽ വിശിഷ്യ അരീക്കോട് പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം വഹിച്ച എൻ.വി ഇബ്രാഹിം മാസ്റ്ററുടെ സ്മരണാത്ഥം ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ - സതീർത്ഥ്യർ സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ മിൻഹ ,ഹിബ ഷെറിൻ അഭിമാനാർഹമായ നേട്ടത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.5000 രൂപയുടെ ക്യാഷ് പ്രൈസും സ്കൂളിന് 5000 രൂപയുടെ പുസ്തകങ്ങളുമായിരുന്നു സമ്മാനം<gallery mode="packed"> | ||
പ്രമാണം:48001-108.jpeg|മിൻഹ | |||
പ്രമാണം:48001-109.jpeg|ഹിബ ഷെറിൻ | |||
</gallery> |
14:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അരീക്കോട് ജി.എച്ച്.എസ്.എസിൻ്റെ ഹൈടെക്ക് കെട്ടിടം നാടിനു സമർപ്പിച്ചു.
അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനവും ഹയർ സെക്കൻഡറി ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തൽസമയം സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ ബഷീർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിതിൻ്റെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 96 ലക്ഷം രൂപ വകയിരുത്തിയുളളതാണ് പുതിയ ഹയർസെക്കൻഡറി ബ്ലോക്ക്.
അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എപി ശരീഫ ടീച്ചർ, അഡ്വ. പിവി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ശംസു, പ്രിൻസിപ്പൽ എം സന്തോഷ് കുമാർ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ പ്രസിഡൻ്റ് കെ സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.. ചടങ്ങിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻഎംഎംഎസ്, യുഎസ്എസ്, രാജ്യ പുരസ്കാർ പരീക്ഷകളിലെ വിജയികളെയും ആദരിച്ചു.
അറബിക് ക്ലബ്ബ് ഉദ്ഘാടനം
അരീക്കോട്: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനവും ഭാഷാ ദിനാചരണവും ഹെഡ്മാസ്റ്റർ സലാഹുദ്ദീൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനാചരണഭാഗമായി കാലിഗ്രഫി മത്സരവും പ്രദർശനവും നടത്തി. ഓൺലൈൻ ക്വിസ്, വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു. ഡോക്ടർ പി സുലൈമാൻ ഫാറൂഖി മുഖ്യാതിഥിയായി. കെ. ഖൈറാബി ടീച്ചർ അധ്യക്ഷയായി. അധ്യാപകരായ സൗമിനി പന്നിക്കോടൻ, പി.എൻ കലേശൻ, വി.അബ്ദുല്ല, ജോളി ജോസഫ്, പി. ഉമാദേവി, പി.നവീൻ ശങ്കർ നമ്പൂതിരി, ടി. അസ്മാബീവി, ടി. ശിഹാബുദ്ദീൻ, പി.സി സിദ്ധീഖലി, മൻസൂർ കോലോത്തുംതൊടി മുഹമ്മദ് ഷാഫി സൽസബീൽ തുടങ്ങിയവർ സംബന്ധിച്ചു.
അറബി ഭാഷാ ദിനാചരണം
അരീക്കോട്: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബിൻ്റെ നേത്യത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ഡോക്ടർ പി സുലൈമാൻ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു.ഭാഷാ ദിനാചരണഭാഗമായി യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അറബി കാലിഗ്രഫി മത്സരം, ഓൺലൈൻ ക്വിസ്, വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ സലാവുദ്ദീൻ പല്ലത്ത്, അധ്യാപകരായ സൗമിനി പന്നിക്കോടൻ, പി.എൻ കലേശൻ, കെ. ഖൈറാബി,വി.അബ്ദുല്ല, ടി. ശിഹാബുദ്ദീൻ, പി.സി സിദ്ധീഖലി, മൻസൂർ കോലോത്തുംതൊടി, മുഹമ്മദ് ഷാഫി , സൽസബീൽ തുടങ്ങിയവർ പ്രസംഗിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ
ഇൻ്റർ സ്കൂൾ ക്വിസ്
ഏറനാട്ടിൽ വിശിഷ്യ അരീക്കോട് പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം വഹിച്ച എൻ.വി ഇബ്രാഹിം മാസ്റ്ററുടെ സ്മരണാത്ഥം ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ - സതീർത്ഥ്യർ സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ മിൻഹ ,ഹിബ ഷെറിൻ അഭിമാനാർഹമായ നേട്ടത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.5000 രൂപയുടെ ക്യാഷ് പ്രൈസും സ്കൂളിന് 5000 രൂപയുടെ പുസ്തകങ്ങളുമായിരുന്നു സമ്മാനം
-
മിൻഹ
-
ഹിബ ഷെറിൻ