ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21348-pkd (സംവാദം | സംഭാവനകൾ)
21348-pkd (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


==== '''സ്വാതന്ത്ര്യ ദിനം''' ====
==== '''സ്വാതന്ത്ര്യ ദിനം''' ====
[[പ്രമാണം:21348independance day 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:21348 independance day 2.jpg|ഇടത്ത്‌|ലഘുചിത്രം]]'''സ്വാതന്ത്ര്യ ദിനം''']]
==== വളരെ ലളിതമായ രീതിയിലാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ സ്കൂളിൽ നടത്തിയത്. കൂടാതെ കുട്ടികൾക്കായി വിവിധ പരിപാടികൾ ഓൺലൈനായും നടത്തി. പതാക നിർമ്മാണം ദേശഭക്തി ഗാനാലാപനം ,പ്രസംഗം ,ദേശീയ ചിഹ്നങ്ങൾ വരക്കൽ,സ്വാതന്ത്ര്യ സമര നായകരുടെ വേഷവിധാനം,സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പാക്കി  ====


=== '''സെപ്റ്റംബർ''' ===
=== '''സെപ്റ്റംബർ''' ===

12:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 22, അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം

പ്രവേശനോത്സവം

2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുവാനാണ് സർക്കാർ തീരുമാനിച്ചത് . ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. ഈശ്വര പ്രാത്ഥനക്കു ശേഷം പ്രധന അധ്യാപകന്റെ ചുമതലയുള്ള ഉമ്മർ ഫാറൂഖ് സർ സ്വാഗതം ആശംസിക്കുകകയ്യും പി ടി എ പ്രസിഡന്റ് ശ്രീ ശക്തിവേൽ അദ്യക്ഷനായ പരിപാടിയിൽ  കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗമായ ശ്രീമതി പ്രീത സുരേഷ് ബാബു ഉദ് ഘാടനവും അധ്യാപകനായ ശ്രീ സജീഷ് പ്രവേശനോത്സവ വിശദീകരണവും നൽകി .എസ എം സി ചെയർമാൻ ശ്രീ ജയപ്രകാശ് ,എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത എന്നിവർ കുട്ടികൾക്ക് ആശസംസകൾ അർപ്പിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

രിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ മുൻകൂട്ടി അറിയിക്കുകയും ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകർ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകുകയും  ചെയ്തു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി കൂടാതെ നിരവധി കുട്ടികൾ വീട്ടുമുറ്റത്തു മരങ്ങൾ നടുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും അയക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കുകയും ചെയ്ത


വായനാദിനം

വായന ദിനം

വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.

ജൂലൈ

ബഷീർദിനം

ബഷീർ ദിനം വളരെ വിപുലമായി തന്നെ സ്കൂളിൽ ഓൺലൈനായി ആചരിച്ചു. ബഷീർ ദിനം -ജൂലൈ 5 ന്റെ പ്രാധാന്യത്തെക്കുറിച്ചും, ബഷീറിന്റെ ജീവിതത്തെക്കുറിച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ക്ലാസ് ടീച്ചേഴ്സ് പറഞ്ഞു കൊടുത്തു. . ബഷീറിന്റെ പ്രധാന കൃതികളായ പാത്തുമ്മയുടെ ആട്, ജന്മദിനം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, അനർഘ നിമിഷം, വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊൻകുരിശും, കഥാബീജം, ബാല്യകാലസഖി, സ്ഥലത്തെ പ്രധാന ദിവ്യൻ, പ്രേമലേഖനം, ആനപ്പൂട, ഭൂമിയുടെ അവകാശികൾ, മതിലുകൾ,മാന്ത്രികപ്പൂച്ച, വിഡ്ഢികളുടെ സ്വർഗം തുടങ്ങിയവ ടീച്ചർമാർ ഗ്രൂപ്പിൽ പരിചയപ്പെടുത്തി. കുട്ടികൾ പതിപ്പുകൾ നിർമ്മിച്ചു, ബഷീറിന്റെ ചിത്രം വരച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. കൂടാതെ ബഷീറിന്റെ കഥാപാത്രങ്ങളെ കൂട്ടികൾ അനുകരിക്കുന്ന വിഡിയോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചുതരുകയും ചെയ്തു.ബഷീർ ദിന ക്വിസും ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈൻ ആയി നടത്തി.

ചാന്ദ്രദിനം

ചാന്ദ്രദിനം


ചാന്ദ്രദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആദ്യ ചാന്ദ്രയാത്രയെക്കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പുകളിൽ പറഞ്ഞു കൊടുത്തു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപട്ടികൾ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ചന്ദ്ര നെക്കുറിച്ചുള്ള കവിതകൾ, പാട്ടുകൾ എന്നിവ ആലപിച്ച് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. ഇവ കൂടതെ ചാന്ദ്രദിന ചിത്ര രചന, പോസ്റ്റർ നിർമാണം, . അപ്പോളോ_11 ന്റെ മാതൃകകളും കുട്ടികൾ നിർമ്മിച്ച് ഗ്രൂപ്പിൽ ഇട്ടു. എല്ലാ ക്ലാസുകാരും ചാന്ദ്രദിന ക്വിസ് ഓൺലൈൻ ആയി നടത്തി.

ആഗസ്റ്റ്

ഹിരോഷിമാദിനം

ഹിരോഷിമാദിനം

ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം എന്ത് ? എന്താണ് ഹിരോഷിമാദിനം ? തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഹിരോഷിമാദിന വീഡിയോ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

നാഗസാക്കിദിനം

ജപ്പാനിൽ അണുബോംബ് വർഷിച്ചതിന്റെ ആദര സൂചകമായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ ഓൺലൈൻ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം

വളരെ ലളിതമായ രീതിയിലാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ സ്കൂളിൽ നടത്തിയത്. കൂടാതെ കുട്ടികൾക്കായി വിവിധ പരിപാടികൾ ഓൺലൈനായും നടത്തി. പതാക നിർമ്മാണം ദേശഭക്തി ഗാനാലാപനം ,പ്രസംഗം ,ദേശീയ ചിഹ്നങ്ങൾ വരക്കൽ,സ്വാതന്ത്ര്യ സമര നായകരുടെ വേഷവിധാനം,സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പാക്കി

സെപ്റ്റംബർ

അധ്യാപക ദിനം

ഓസോൺ ദിനം

ഓണാഘോഷം