"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
<!--visbot  verified-chils->-->
ഈരാറ്റുപേട്ടക്കും കാഞ്ഞിരപ്പള്ളിക്കുമിടയിലുളള പ്രകൃതി രമണീയമായ പ്രദേശമാണ് ചെമ്മലമറ്റം. ഒരു നൂറ്റാണ്ടു മമ്പ് ഇവിടം വനഭ‍ൂമിയായിരുന്നു. 1895-ൽ ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റോഡുണ്ടായി. അതോടെ ഈ പ്രദേശത്തേയ്ക്ക് കുടിയേറ്റക്കാരുടെ വരവായി. ചെമ്മലമറ്റത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.   
 
തിടനാടിനും, പിണ്ണാക്കനാടിനും ഇടയിൽ സ്ഥലനാമമില്ലാതിരുന്നതും ആൾതാമസം കുറഞ്ഞതുമായ സ്ഥലമായിരുന്നു പളളി സ്ഥാപിച്ച സ്ഥലം. പള്ളിക്കായി സ്ഥലം വിട്ടു നല്കിയ വ്യക്തിയുടെ അടുത്ത ബന്ധു ഇടപ്പാടിക്കടുത്ത് ചെമ്മല എന്ന പ്രദേശത്ത് താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടടുത്ത ദിവസമാണ് പള്ളിക്കു വേണ്ടി അപേക്ഷ സമർപ്പിച്ചത്. അതിനാൽ പ്രസ്തുത അപേക്ഷയിൽ ചെമ്മലമറ്റം എന്ന് സ്ഥലനാമം എഴുതി ചേർക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.<!--visbot  verified-chils->-->
427

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452481" എന്ന താളിൽനിന്ന് ശേഖരിച്ചത്