"ചിറക്കുതാഴ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കേരളീയ നവോത്ഥാന പ്രസ്ഥാനം,ലോകയുദ്ധങ്ങൾ,റഷ്യൻ വിപ്ലവം എന്നിവയാൽ ശ്രദ്ധിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു 1917കൾ.ആളുകൾക്ക് വിജ്ഞാനവും വിജ്ഞാനസമ്പാദനവും ഏറ്റവും കൗതുകകരമായ കാലഘട്ടം.സാധാരണക്കാരായ കൃഷിക്കാർക്കും തൊഴിലാളികൾക്കും എഴുത്തും വായനയും അറിയാനും അതിലൂടെ അറിവ് സമ്പാദനത്തിനുമുള്ള താൽപ്പര്യം വർധിച്ചുവന്ന ആ കാലഘട്ടത്തിൽ അഭ്യസ്ഥവിദ്യരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാവാം ചിറക്കുതാഴ എൽ പി സ്കൂൾ എന്ന നമ്മുടെ സ്കൂളും സ്ഥാപിതമായിട്ടുണ്ടാവാമെന്ന് കരുതാം.അച്ഛ്യുതൻ മാസ്റ്റർ എന്ന സകലകലാവല്ലഭനായ ഒരു മഹദ് വ്യക്തിയുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടതെന്നും അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകനെന്നും പറയപ്പെടുന്നു.രണ്ട് മൂന്ന് വർഷക്കാലമേ അദ്ദേഹം ഇവിടെ പഠിപ്പിച്ചിട്ടുള്ളുവെങ്കിലും കുമ്മി,കോൽക്കളി,നാടകം എന്നീ കലാരൂപങ്ങളും പരിശീലിപ്പിച്ചിരുന്നുവത്രേ. | ||
സ്ഥാപിതമായ കാലത്ത് ഇന്നത്തെ സ്കൂളിനോട് ചേർന്നുള്ള സ്ഥലത്തായിരുന്നു സ്കൂൾ കെട്ടിടം ഉണ്ടായിരുന്നതെന്നും പിന്നീട് പുതുതായി ഉണ്ടാക്കിയ സമയത്ത് അടുത്തുള്ള വായനശാലയുടെ നിർമ്മാണത്തിന് ശേഷം ബാക്കി വന്ന സാധനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു.എഴുതപ്പെട്ടതായ ചരിത്രം നമ്മുടെ സ്കൂളിന് ഇല്ലാത്തതും പഴയ കാലത്തുള്ളവർ ഇന്ന് ജീവിച്ചിരിപ്പില്ലാത്തതും സ്കൂളിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകുന്നു.പിന്നീട് ധാരാളം അധ്യാപികാ-അധ്യാപകന്മാർ ഇവിടെ സേവനമനുഷ്ഠിച്ചു.മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്റെ ഭൗതികസാഹചര്യത്തിൽ കുറേയൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട്. | |||
കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോണലിലെ ചിറക്കുതാഴ എന്ന പ്രദേശത്ത് വിജ്ഞാനത്തിന്റെ ദീപസ്തംഭമായി നൂറ്റഞ്ച് വർഷമായി പ്രവർത്തിച്ചുവരികയാണ് ഈ വിദ്യാലയം.{{PSchoolFrame/Pages}} |
15:54, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കേരളീയ നവോത്ഥാന പ്രസ്ഥാനം,ലോകയുദ്ധങ്ങൾ,റഷ്യൻ വിപ്ലവം എന്നിവയാൽ ശ്രദ്ധിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു 1917കൾ.ആളുകൾക്ക് വിജ്ഞാനവും വിജ്ഞാനസമ്പാദനവും ഏറ്റവും കൗതുകകരമായ കാലഘട്ടം.സാധാരണക്കാരായ കൃഷിക്കാർക്കും തൊഴിലാളികൾക്കും എഴുത്തും വായനയും അറിയാനും അതിലൂടെ അറിവ് സമ്പാദനത്തിനുമുള്ള താൽപ്പര്യം വർധിച്ചുവന്ന ആ കാലഘട്ടത്തിൽ അഭ്യസ്ഥവിദ്യരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാവാം ചിറക്കുതാഴ എൽ പി സ്കൂൾ എന്ന നമ്മുടെ സ്കൂളും സ്ഥാപിതമായിട്ടുണ്ടാവാമെന്ന് കരുതാം.അച്ഛ്യുതൻ മാസ്റ്റർ എന്ന സകലകലാവല്ലഭനായ ഒരു മഹദ് വ്യക്തിയുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടതെന്നും അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകനെന്നും പറയപ്പെടുന്നു.രണ്ട് മൂന്ന് വർഷക്കാലമേ അദ്ദേഹം ഇവിടെ പഠിപ്പിച്ചിട്ടുള്ളുവെങ്കിലും കുമ്മി,കോൽക്കളി,നാടകം എന്നീ കലാരൂപങ്ങളും പരിശീലിപ്പിച്ചിരുന്നുവത്രേ.
സ്ഥാപിതമായ കാലത്ത് ഇന്നത്തെ സ്കൂളിനോട് ചേർന്നുള്ള സ്ഥലത്തായിരുന്നു സ്കൂൾ കെട്ടിടം ഉണ്ടായിരുന്നതെന്നും പിന്നീട് പുതുതായി ഉണ്ടാക്കിയ സമയത്ത് അടുത്തുള്ള വായനശാലയുടെ നിർമ്മാണത്തിന് ശേഷം ബാക്കി വന്ന സാധനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു.എഴുതപ്പെട്ടതായ ചരിത്രം നമ്മുടെ സ്കൂളിന് ഇല്ലാത്തതും പഴയ കാലത്തുള്ളവർ ഇന്ന് ജീവിച്ചിരിപ്പില്ലാത്തതും സ്കൂളിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകുന്നു.പിന്നീട് ധാരാളം അധ്യാപികാ-അധ്യാപകന്മാർ ഇവിടെ സേവനമനുഷ്ഠിച്ചു.മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്റെ ഭൗതികസാഹചര്യത്തിൽ കുറേയൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട്.
കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോണലിലെ ചിറക്കുതാഴ എന്ന പ്രദേശത്ത് വിജ്ഞാനത്തിന്റെ ദീപസ്തംഭമായി നൂറ്റഞ്ച് വർഷമായി പ്രവർത്തിച്ചുവരികയാണ് ഈ വിദ്യാലയം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |