"ഗവ ഹൈസ്കൂൾ കേരളപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ബാക്കി വായിക്കാം എന്ന താൾ ഗവ ഹൈസ്കൂൾ കേരളപുരം/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
|
(വ്യത്യാസം ഇല്ല)
|
00:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ
നവീനവും ആകർഷകവുമായ വിദ്യാലയം. ചുറ്റും ഉയരമുള്ള മതിലും ഗേറ്റും, വൃത്തിയുള്ള ആരോഗ്യദായകമായ അന്തരീക്ഷവുമാണ് സ്കൂളിനുള്ളത്. ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത് .6കെട്ടിടങ്ങളിലായി 18ക്ലാസ്സ് റൂമും, സ്മാർട്ട് ക്ലാസ്സ് റൂമും നിലവിൽ ഉണ്ട്.പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്.. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മറ്റ് പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.
ലൈബ്രറി
വിശാലമായി ചിട്ടപ്പെടുത്തിയ പുസ്തക ശാലയും വായനമൂലയുമുണ്ട്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ക്ലാസ്സ് ടീച്ചറിന്റെ നിയന്ത്രണത്തിൽ ലൈബ്രറി പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നു.
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടറുകളും ലാബും ലാബിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
ശാസ്ത്ര ലാബ്
ശാസ്ത്ര പഠനം സുഗമമാക്കാൻ സൗകര്യമുള്ള ക്ലാസ്സ് റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബ് വിദ്യാലയത്തിൽ ഉണ്ട്. ഓരോ കുട്ടിക്കും സൗകര്യമായും സ്വന്തന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.
ഉച്ച ഭക്ഷണ പദ്ധതി
അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്.
റിസോഴ്സ് ടീച്ചർ
ഇൻക്ലൂസിവ് എഡ്യൂക്കേഷൻന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി റിസോഴ്സ് ടീച്ചർ ന്റെ സൗകര്യം ലഭ്യമാണ്. പ്രൈമറി എച്ച് എസ് വിഭാഗത്തിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ പഠന പുരോഗതിക്കായ എല്ലാ സാഹചര്യങ്ങളും അധ്യാപകർ ഒരുക്കി കൊടുക്കുന്നുണ്ട്.
കോ ഓപ്പറേറ്റീവ് സൊസൈറ്റി
കുട്ടികൾക്കാവശ്യമായ പഠന സാമഗ്രികൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനായി സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്.
പച്ചക്കറിതോട്ടവും പൂന്തോട്ടവും
അടുക്കളത്തോട്ടം എന്ന രീതിയിൽ ചെറിയ തോതിൽ പച്ചക്കറി കൃഷി ഉണ്ട്.ഗ്രോ ബാഗിൽ തക്കാളി, പച്ചമുളക്, വഴുതനങ്ങ എന്നിവയും അത് കൂടാതെ പാവലും നട്ടു വളർത്തുന്നു. നല്ല ഒരു പൂന്തോട്ടവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.