"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

22:13, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018 ൽ ഈ സ്കൂളിൽ നടപ്പിലാക്കി. സാങ്കേതിക വിദ്യാരംഗത്ത് താല്പര്യമുള്ള കുട്ടികൾക്ക് വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് ഈ പദ്ധതി അവസരം നൽകുന്നു . ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. എട്ടാം ക്ലാസ്സിൽ കുട്ടികളെ അഭിരുചി പരീക്ഷ വഴി സെലക്ട് ചെയ്യുകയും ഒൻപതാം ക്ലാസ്സിൽ ഇതിന്റെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാർ നടത്തുകയും ചെയ്യുന്നു. കൂടാതെ സ്കൂൾ തല ക്യാമ്പും , ഉപജില്ലാ , ജില്ലാ , സംസ്ഥാന തല ക്യാമ്പും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിൽ നിന്നും സംസ്ഥാനതല ക്യാമ്പിൽ പെങ്കെടുക എന്ന അഭിമാനകരമായ നേട്ടം ഈ സ്കൂളിന് ലഭ്യമായി. തുടർന്നുള്ള ബാച്ചുകളിലെ കുട്ടികളും വളരെ താല്പര്യത്തോട് കൂടി തന്നെയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഈ പദ്ധതി യിൽ A ഗ്രേഡ് നേടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും പ്ലസ്സ് വൺ അഡ്മിഷന് ബോണസ് മാർക്കും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്സ് ഉത്‌ഘാടനം

ഡിജിറ്റൽ മാഗസിൻ

ചിറകുകൾ

ദ്യൂതി

ഡിജിറ്റൽ മാഗസിൻ 2020