"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 14: | വരി 14: | ||
== '''കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം''' == | == '''കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം''' == | ||
[[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു]] | [[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു]] | ||
2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്... | |||
17:54, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നൈതികം

മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക് മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ


ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് മുഴകുന്ന് ഗവൺമെൻറ് യുപിസ്കൂൾ തയ്യാറാക്കിയ ഭരണഘടനയ്ക്ക് ആയിരുന്നു. ജില്ലാതലത്തിൽ ലഭിച്ച അംഗീകാരം ഏറ്റു വാങ്ങുന്നതിനായി കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും അഴീക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയിരുന്നു.. ഏറ്റുവാങ്ങിയ ഫലകവും, സർട്ടിഫിക്കറ്റും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്..
കാർഷിക ആൽബം മത്സരം

പേരാവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു... നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം... ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു.. സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും പ്രതിനിധികൾ ഉൾപ്പെട്ടു... കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു... അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ... ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു... അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്...
കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം

2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്...
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |