"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
== ബസ് ==
== ബസ് ==
[[പ്രമാണം:48513-37.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാങ്ങിയ സ്കൂൾ ബസ്]]
[[പ്രമാണം:48513-37.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാങ്ങിയ സ്കൂൾ ബസ്]]
[[പ്രമാണം:48513 39.jpeg|ലഘുചിത്രം|270x270ബിന്ദു|സ്കൂൾ ബസ്  വാങ്ങാനായി നടത്തിയ ഇശൽവിരുന്നിന്റെ  പോസ്റ്റർ]]
'''ഭൗ'''തികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം  തേടിയെത്തി.  അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി  രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി.  ടി.എ യുടെ  നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം   സ്വരൂപിക്കുന്നതിനായി  '''ഇശൽ വിരുന്ന് 2009 എ'''ന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ  ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച്   ബസ്  സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം.
'''ഭൗ'''തികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം  തേടിയെത്തി.  അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി  രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി.  ടി.എ യുടെ  നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം   സ്വരൂപിക്കുന്നതിനായി  '''ഇശൽ വിരുന്ന് 2009 എ'''ന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ  ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച്   ബസ്  സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം.

13:50, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്


സംസ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ ബീഗം നൽകിയ സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു. 2022 ജനുവരിയിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ട് .

പുസ്തകപ്പ‍ുര

2018-19 അധ്യയന വർഷത്തിലെ നാലാം ക്ലാസുകാരുടെ സ്‍നേഹ സമ്മാനമായ പുസ്‍തകപ്പുര ഉദ്ഘാടനം ചെയ്യുന്നു.


2018-19 അധ്യയന വർഷത്തെ നാലാം ക്ലാസ്   വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച തുക ഉപയോഗിചു പുസ്തകപ്പ‍ുരസജ്ജീകരിച്ചിട്ടുണ്ട് നിലവിൽ 2500 ഓളം പുസ്തകങ്ങൾ വിവിധ മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട് . കഥ ,കവിത , ശാസ്ത്രം ,ഇംഗ്ലീഷ് ,റഫറൻസ് ...തുടങ്ങിയവയാണവ.എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട് .പിറന്നാൾ സമ്മാനമായി ഓരോ കുട്ടിയും നൽകുന്ന പുസ്തകം ഇവിടെ സൂക്ഷിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കാൻ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.ക‍ുട്ടികൾ തന്നെ അവർക്കാവശ്യമായ പുസ്തകം തെരഞ്ഞെടുക്കുന്നു.അമ്മമാർക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരമുണ്ട്.ക‍ുട്ടി ലൈ‍ബ്രേറിയൻമാർക്കാണ് ചുമതല.അധ്യാപകരും സഹായിക്കുന്നു. മികച്ച വായനാക്കുറിപ്പിന് സമ്മാനം നൽകി P T A മികച്ച പ്രോത്സാഹനവും നൽകി വരുന്നു

കളിമുറ്റം

കുട്ടികളുടെ പാർക്ക്

സ്‍ക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എങ്ങനെ ആകർഷണീയമാക്കാം എന്ന ചർച്ചയ്‍ക്കൊടുവിൽ 2016-17 കാലഘട്ടത്തിൽ ക‍ുട്ടികളുടെ പാർക്ക് പണിയാം എന്ന തീരുമാനമായി. അധ്യാപകരും പിടിഎ പ്രധിനിധികളും തയ്യാറാക്കിയ രൂപരേഖയിൽ നിന്നാണ് ഇന്നത്തെ കളിമുറ്റം രൂപം കൊള്ളുന്നത് രക്ഷിതാക്കളുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രുപ സമാഹരിക്കാനായി.ക‍ുട്ടികളിൽ കൗതുകമുണർത്തുന്ന തരത്തിൽ ശിൽപ്പങ്ങളും, റൈഡുകളും ,ചെറിയ ക‍ുളവും ,പുൽത്തകിടിയും ഒരുക്കി.പാർക്കിന്റെ പ്രവേശന കവാടം മരത്തിൽ കൊത്തി ഉണ്ടാക്കിയതു പോലെ മനോഹരമാണ്.മായാവിയും ലുട്ടാപ്പിയും കളിക്കൂട്ടുകാരായെത്തുന്ന കളിമുറ്റം ഇപ്പോൾ ഞങ്ങളുടെ അഭിമാനം കൂടിയാണ് അന്നത്തെ പ്രധാനാധ്യാപികയായിരുന്ന മാലിനി ടീച്ചറുടെ സംഭാവന കൂടിയായപ്പോൾ ക‍ുട്ടികളുടെ പാർക്ക് അതിമനോഹരമായി.

സ്റ്റേജ്

സംസ്ഥാനതല ബെസ്റ്റ് പിടിഎ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേറ്റ്
സ്കൂൾ വാർഷികം സ്റ്റേജിൽ നടക്കുന്നു

ട്ടേറെ   തനത് പ്രവർത്തനങ്ങളും ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളും നടത്തിയ 2013- 14 അധ്യയനവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി .എ അവാർഡിന് അപേക്ഷ സമർപ്പിക്കാൻ  അത്യുത്സാഹം കാണിച്ച പി.ടി .എ കമ്മിറ്റിക്ക്  ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോത്സാഹനം നൽകി . ഇതിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം   എന്ന മികച്ച നേട്ടം ആ വർഷം ഒരു പൊൻതൂവലായി മാറി .അവാർഡ് തുക കൊണ്ട് ചിര സ്മരണീയമായ എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം, സ്കൂളിന് സ്റ്റേജ് നിർമ്മിക്കാമെന്ന് തീരുമാനത്തിൽ തീർത്തു കൽപ്പിക്കപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസന  പ്രകടിപ്പിക്കാനും വാർഷികാഘോഷം നടത്താനും പൊതു പരിപാടികൾ സംഘടിപ്പിക്കാനും   ഉതകുന്ന തരത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു വേദി മുറ്റത്തിന്റെ  അതിരിൽ നിർമ്മിച്ചത് എല്ലാംകൊണ്ടും അനുഗ്രഹമായി എന്നു മാത്രമല്ല അന്നത്തെ അവാർഡ് തിളക്കം  ഇന്നും വിദ്യാലയത്തിൽ  പരിലസിക്കുക കൂടി ചെയ്യുന്നു.

ഓഡിറ്റോറിയം

ശിശു ദിനാഘോഷത്തോടനുബന്ധിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുരുന്നുകൾ നിരന്നപ്പോൾ

കുട്ടികൾക്ക് മഴക്കാലത്തിന്റെ  അസൗകര്യങ്ങൾ മറികടന്ന് അസംബ്ലി നടത്താനും പുറത്തു ഒത്തു കൂടുവാനും ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കണമെന്ന ആഗ്രഹം സ്ഥലം എംഎൽഎ ശ്രീ കെ പി അനിൽ കുമാറിനെ 2013 ൽ അറിയിക്കുകയും അദ്ദേഹം അത് സർവ്വാത്മനാ അംഗീകരിച്ച നാലു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിനാൽ ആ അധ്യയന വർഷം തന്നെ ഓപ്പൺ ഓഡിറ്റോറിയം സജ്ജമാക്കാൻ കഴിഞ്ഞു 2018 -19 ലെ ബെസ്റ്റ് പി.ടി .എ  സബ്ജില്ലാ തലത്തിൽ ലഭിച്ച ബെസ്റ്റ് പി.ടി .എ അവാർഡ്  തുകയും സുമനസ്സുകളുടെ  സംഭാവനയും കൊണ്ട്  ഓഡിറ്റോറിയത്തിൽ  ഫാനുകൾ ക്രമീകരിക്കാനും കഴിഞ്ഞു

ബസ്

കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാങ്ങിയ സ്കൂൾ ബസ്
സ്കൂൾ ബസ്  വാങ്ങാനായി നടത്തിയ ഇശൽവിരുന്നിന്റെ പോസ്റ്റർ

ഭൗതികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം  തേടിയെത്തി.  അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി  രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി.  ടി.എ യുടെ  നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം   സ്വരൂപിക്കുന്നതിനായി  ഇശൽ വിരുന്ന് 2009 എന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ  ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച്   ബസ്  സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം.