"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.) content added
14871 (സംവാദം | സംഭാവനകൾ)
വരി 288: വരി 288:
കേവലം അവിൽ കഴിക്കുക എന്നതിലുപരിയായി ഒരു സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു രണ്ടാം ക്ലാസ് അന്ന്..... കുട്ടികൾ ഏവരും ആവേശത്തിലായിരുന്നു...  ഒരു ചെറിയ ചെമ്പിൽ തേങ്ങയും ശർക്കരയും ചേർത്ത് അവിൽ കുഴച്ച തിനൊപ്പം അവരുടെ പാഠഭാഗത്തിലെ വിവിധ രുചിഭേദങ്ങളിലേക്ക്  ഈ രണ്ട് അധ്യാപകരും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി..
കേവലം അവിൽ കഴിക്കുക എന്നതിലുപരിയായി ഒരു സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു രണ്ടാം ക്ലാസ് അന്ന്..... കുട്ടികൾ ഏവരും ആവേശത്തിലായിരുന്നു...  ഒരു ചെറിയ ചെമ്പിൽ തേങ്ങയും ശർക്കരയും ചേർത്ത് അവിൽ കുഴച്ച തിനൊപ്പം അവരുടെ പാഠഭാഗത്തിലെ വിവിധ രുചിഭേദങ്ങളിലേക്ക്  ഈ രണ്ട് അധ്യാപകരും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി..


     യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ മക്കൾ വയറ് നിറഞ്ഞ് ചിരിക്കുന്നതും, അധ്യാപകരുടെ സ്നേഹ വലയത്തിൽ പഠനം ആസ്വദിക്കുന്നതും ഓരോ രക്ഷിതാവും ഹൃദയംകൊണ്ട്  ആസ്വദിച്ചു
     യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ മക്കൾ വയറ് നിറഞ്ഞ് ചിരിക്കുന്നതും, അധ്യാപകരുടെ സ്നേഹ വലയത്തിൽ പഠനം ആസ്വദിക്കുന്നതും ഓരോ രക്ഷിതാവും ഹൃദയംകൊണ്ട്  ആസ്വദിച്ചു.
 
== '''പാലഹാര  മേള''' ==
 
 
പഠനം ഏറ്റവും ലളിത മാറുന്നത് അവ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ്... വിവിധ ക്ലാസുകളിലെ വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഏറ്റവും ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുമ്പോൾ  അത് അവരുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഉണർവേകും.. ആഹാര വൈവിധ്യങ്ങളും, മലയാളികളുടെ ആഘോഷങ്ങളും ഒക്കെ പഠിപ്പിക്കുന്ന സമയം അവയെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ തികച്ചും ഫലപ്രദമായി മാറും..
 
      എൽപി തലത്തിലെ ക്ലാസുകളിൽ ഇത്തരം പഠനാനുഭവങ്ങൾ മലയാളികളുടെ ആഹാരശീലങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്... അതുപോലെ ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു ഒന്നാം ക്ലാസിലെ മലയാളം പാഠഭാഗത്തിൽ നന്നായി വളരാൻ എന്ന യൂണിറ്റിൽ പലഹാര വിശേഷം ആയി അവതരിപ്പിക്കപ്പെട്ടത്.. ഒന്നാം ക്ലാസിലെ അധ്യാപകരായ വീണ, ശ്രീജിന എന്നിവ തികച്ചും നവീനവും വ്യത്യസ്തവുമായ ഒരു  പാഠ്യ പ്രവർത്തനമാണ്  ഇതിനുവേണ്ടി തെരഞ്ഞെടുത്തത്.. എല്ലാ കുട്ടികളെയും ഈ പാഠഭാഗത്തിലെ ആശയങ്ങൾ പരിചയപ്പെടുത്തിയതിനു ശേഷം അവർക്ക് പൊതുവായ ചില നിർദേശങ്ങൾ നൽകി... ഈ നിർദ്ദേശങ്ങൾ സമാഹരിച്ച് ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രക്ഷിതാക്കളുടെ അഭിപ്രായത്തിനായി സമർപ്പിച്ചു... എല്ലാ വീടുകളിൽ നിന്നും ഏതെങ്കിലും ഒരു പലഹാരം അമ്മമാരുടെ കൈപ്പുണ്യത്താൽ തയ്യാറാക്കി കൊണ്ടുവരികയും അവ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് രക്ഷകർത്താക്കൾക്ക് മുന്നിലേക്ക് വെച്ചത്.. ഭൂരിഭാഗം രക്ഷിതാക്കളും  ഈ ആശയത്തെ പിന്താങ്ങുകയും നിശ്ചയിക്കപ്പെട്ട ദിവസം രുചികരമായ വ്യത്യസ്ത പലഹാരങ്ങൾ കുട്ടികളുടെ കൈവശം ഭദ്രമായി കൊടുത്തു വിടുകയും ചെയ്തു..
 
     സ്കൂൾ എസ് ആർ ജിയിൽ ഈ ആശയത്തെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ അറിയിപ്പ് തന്നിരുന്നു.. രണ്ട് ക്ലാസിലും ആയി  ക്രമീകരിക്കപ്പെട്ട ഇരിപ്പിടങ്ങളിൽ  കുട്ടികളും അധ്യാപകരും ഒത്തുകൂടുകയും ഓരോരുത്തർക്കും മുന്നിലുള്ള ഇലകളിലേക്ക് രുചികരമായ പലഹാരങ്ങൾ  വിതരണം ചെയ്യപ്പെടുകയും ചെയ്തു... കേവലം രുചികരമായ ആഹാരം എന്നതിലപ്പുറം ഓരോ അമ്മമാരുടെ സ്നേഹവും, അതിലൂടെ അവരുടെ കുട്ടികൾക്ക് നൽകപ്പെടുന്ന പഠനവും ആയിരുന്നു ഈ പ്രവർത്തനത്തിൽ വെളിപ്പെട്ടത്... ജീവൻ ഉള്ളടത്തോളം കാലം ഈ ഒരു അനുഭവം ഇതിൽ പങ്കാളികളായ എല്ലാ കുട്ടികളും ഓർക്കുമെന്ന കാര്യം തീർച്ചയാണ്... ഇത്തരം വ്യത്യസ്തമായ കാഴ്ചയൊരുക്കിയ രണ്ട് അധ്യാപകരും എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.. യാതൊരുവിധ അധരവ്യായാമങ്ങളും  ഇല്ലാതെ ഹൃദയത്തിൽ ചാലിച്ച സ്നേഹം വഴി നിത്യവിസ്മയം ആയിത്തീർന്ന ഒരു പഠനാനുഭവം ആയിരുന്നു പ്രസ്തുത ദിനം ഞങ്ങൾക്കുമുന്നിൽ തുറന്നു തന്നത്... ആത്മാർത്ഥതയും, സ്നേഹവും പഠനത്തോടൊപ്പം ചേർന്നു നിന്നപ്പോൾ പകരം വെക്കാനാവാത്ത ഒരു പാഠ്യാനുഭവം കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെട്ടു..


== '''ജൈവവൈവിധ്യ പതിപ്പ്''' ==
== '''ജൈവവൈവിധ്യ പതിപ്പ്''' ==