"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ദിനാചരണങ്ങൾ |
(ചെ.) heading |
||
| വരി 243: | വരി 243: | ||
<nowiki>https://youtu.be/5TXPuZzdSes</nowiki> | <nowiki>https://youtu.be/5TXPuZzdSes</nowiki> | ||
== '''പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ''' == | |||
🍇🍇🍇🍇🍇🍇🍇🍇🍇 | |||
പാഠഭാഗങ്ങൾ ഏതു ക്ലാസ്സിൽ ഏതായാലും അത് ഏറ്റവും ആസ്വാദ്യകരമായും, ജീവിതഗന്ധിയായും അവതരിപ്പിക്കുക എന്നത് ഞങ്ങൾ അധ്യാപക സമൂഹത്തിന്റെ പൊതു താൽപര്യങ്ങളിൽ ഒന്നാണ്... നിത്യജീവിതവുമായി ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പാഠഭാഗങ്ങൾ അത് അർഹിക്കുന്ന ആദരവോടും മാർഗ്ഗ ത്തോടുകൂടിയും അവതരിപ്പിക്കുമ്പോൾ കാലത്തിനൊപ്പം നീണ്ടുനിൽക്കുന്ന ഒരു നവ്യാനുഭവമായി അതു മാറും... അത്തരം പാഠഭാഗങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ വിവിധ അധ്യാപകർ വിവിധ സമയങ്ങളിലായി പരിശ്രമിച്ചിട്ടുണ്ട്... അതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങൾ വിവിധ അവസരങ്ങളിൽ നിർവഹിക്കപ്പെട്ടത് ഏവരുടെയും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്... മാത്രമല്ല ഇത്തരം സന്ദർഭങ്ങൾ ഡോക്യുമെന്റ് ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കുക കൂടി ചെയ്താൽ അത് മറ്റൊരു തിലകക്കുറിയായി മാറും... ഇത്തരം സന്ദർഭങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തിൽ പറയുന്നത്.. | |||
2019 20 വർഷങ്ങളിൽ വിവിധ ക്ലാസുകളിൽ ഇത്തരം സന്ദർഭങ്ങൾ ബന്ധപ്പെട്ട അധ്യാപകർ ഒരുക്കിയിരുന്നു... പ്രത്യേകിച്ചും എൽ പി തലത്തിലെ ക്ലാസുകളിൽ ധാരാളം അവസരങ്ങൾ സാഹചര്യവുമായി ഒത്തുപോന്നവയാണ്... നാലാം ക്ലാസിലെ യൂണിറ്റ് 5 ൽ ഊണിന്റെ മേളം എന്ന പാഠഭാഗം ഏറ്റവും രസകരമാക്കാൻ ബന്ധപ്പെട്ട അധ്യാപകരായ ഷജിന ,സജിത ടി.എൻ എന്നിവർ ഏറ്റവും മനോഹരമായി ശ്രമിച്ചതിന്റെ ഉത്തമ ഉദാഹരണം ഈ വർഷത്തിൽ കണ്ടു... പ്രസ്തുത പാഠഭാഗത്തെ കുട്ടികളുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുവാൻ അവർ ആവിഷ്കരിച്ച രീതി വളരെയധികം ആസ്വാദ്യകരമായിരുന്നു... എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അവരിലൂടെ അറിയിപ്പ് നൽകുകയും ഓരോ കുടുംബവും കഴിയുന്ന രീതിയിൽ ഒരു വിഭവം തയ്യാറാക്കി ഈ പ്രവർത്തനത്തിൽ സഹകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു... | |||
പിറ്റേദിവസം ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ വിഭവങ്ങളുടെ ഒരു കലവറ തന്നെ കുട്ടികളുടെ ഭവനങ്ങളിൽ നിന്ന് ഒഴുകി... ഉച്ചയൂണിന്റെ സമയം എല്ലാ അധ്യാപകരും ചേർന്ന് നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും വാഴയിലയിൽ ഈ വിഭവങ്ങൾ ഓരോന്നായി നൽകി... ഒരു പൂ ചോദിച്ചപ്പോൾ വസന്തം തന്നെ നൽകിയ അനുഭവമായിരുന്നു കുട്ടികളുടെ ഭക്ഷണ മേശയിൽ നിരന്നത്.... | |||
ഓരോ മക്കൾക്കും എല്ലാ അമ്മമാരും അവരുടെ ഹൃദയത്തിൽ നിന്ന് നൽകിയ സ്നേഹ സമ്മാനം ഓരോന്നും രുചിച്ചു നോക്കുക എന്നത് ആസ്വാദനത്തിന് വലിയൊരു മാനം നൽകി.. സ്നേഹം കൊണ്ട് പഠിപ്പിക്കുവാൻ അറിയുന്ന അധ്യാപകരും അവർക്കൊപ്പം താങ്ങായി നിൽക്കുവാൻ ഈ കുട്ടികളുടെ അമ്മമാർക്കും കഴിയും എന്നതിന്റെ സ്നേഹ തലമായിരുന്നു പ്രസ്തുത ചടങ്ങ്.. | |||
കുട്ടികൾക്ക് പായസം കൂടി കൊടുത്തു തൃപ്തരാക്കിയതിനുശേഷം സ്കൂളിലെ എല്ലാ അധ്യാപകരും ഈ സ്നേഹ കൂട്ടായ്മയിൽ ഒത്ത് ചേർന്നു.... രുചിയുടെ മേളം പഠനത്തിൽ ആവാഹിച്ച് സാർത്ഥകമായ ഒരു ദിനം കൂടി ഞങ്ങളുടെ അധ്യാപകരുടെ ഹൃദയത്തിലേക്ക് ചേക്കേറി.... | |||
== '''ജൈവവൈവിധ്യ പതിപ്പ്''' == | == '''ജൈവവൈവിധ്യ പതിപ്പ്''' == | ||