"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/കഥകൾ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കഥകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

18:06, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം

നമസ്കാരം കുട്ടുകാരെ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമുക്ക് അടുത്തുണ്ടായ മഹാമാരിയെ പറ്റിയുള്ള കഥയാണ്. ഈ മഹാമാരി മനുഷ്യരെ പിടിപെടാൻ തുടങ്ങിയപ്പോൾ അപ്പോൾ പുറത്തിറങ്ങരുത് , എപ്പോഴും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം എന്നൊക്കെ പറഞ്ഞ് നടും നകരങ്ങളും, വിദ്യാലയങ്ങളും ഒക്കെ അടച്ചു പൂട്ടി. അപ്പോ നമ്മുടെ വിദ്യാലയം നമുക്ക് നഷ്ടപ്പെട്ടു. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ അങ്ങനെ കുറെ കാലം കഴിഞ്ഞപ്പോൾ നാടും നഗരങ്ങളും തുറന്നു പിന്നെയും ഒരുപാട് കാലം സ്കൂളുകളും തുറന്നു . ആ മഹാമാരി കുറയുകയും ചെയ്തു കുട്ടികളെല്ലാം സന്തോഷിച്ചു. ഞങ്ങൾക്ക് കിട്ടാതെ പോയ ആ നാളുകൾ ഞങ്ങൾ വീണ്ടെടുക്കുകയാണ് ഇനി ഒരു നല്ല കാലം വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ നമ്മുടെ കൊറോണ കാലം എന്ന കഥ നിർത്തുന്നു നന്ദി.

ആയിഷ മിർഷ എ.എസ് 6A

പൗർണമി നാളിലെ രഹസ്യ കൊട്ടാരം.

ഒരിക്കൽ ഒരു നാട്ടിൽ ഒരു പുരാതനമായ കൊട്ടാരം സ്ഥിതി ചെയ്തിരുന്നു. ആ നാട്ടിലെ ജനങ്ങൾക്ക് ആ കൊട്ടാരത്തിൽ പല ആത്മാക്കൾ ശാന്തി ലഭിക്കാതെ അലയുന്നുണ്ടെന്നായിരുന്നു വിശ്വാസം. അങ്ങനെയിരിക്കെ ഒരു ദിവസം ആ കൊട്ടാരത്തിൻ്റെ അയൽപക്കത്തുള്ള ഒരു ഗൃഹത്തിൽ പുതിയ വീട്ടുകാർ വന്നു. അവർക്ക്  ആത്മാക്കളിൽ  വിശ്വാസം ഉണ്ടായിരുന്നില്ല. ആ കുടുംബത്തിൽ ഒരു മാതാവും പിതാവും അവരുടെ ഏക മകളായ ട്രിസയും ആയിരുന്നു ഉണ്ടായിരുന്നത്. 

ട്രിസയുടെ മാതാപിതാക്കളും, ട്രിസയും കൊട്ടാരത്തിലെ വിവിധ നിലകളിൽ ആയിരുന്നു കിടന്നിരുന്നത്. അങ്ങനെ അവരുടെ ജീവിതത്തിലെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു പൗർണമിനാളിൽ കൊട്ടാരം മുഴുവൻ പ്രകാശിച്ചു നിൽക്കെ ട്രിസയുടെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു. നേരം വളരെ ഇരുട്ടിയ നേരത്ത് ട്രിസയുടെ തട്ടിലിലെ ജനൽ പാളികളിലൂടെ ഒരു തണുത്ത കാറ്റ് വീശി. ട്രിസ ആ കാറ്റിൻറെ ആഘാതത്തിൽ അവളുടെ മിഴികൾ തിരുമ്മി മെല്ലെ ആ ജനൽ പാളികൾ അടയ്ക്കാൻ ഒരുങ്ങി. അപ്പോൾ അവൾ കണ്ടത് വിശ്വസിക്കാൻ ആയില്ല. ആ പൗർണമി നിലാവിൻ്റെ വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കുന്ന കൊട്ടാരത്തിൻ്റെ മുകളിലെ ഒരു തൂണിൽ നിന്ന് ഇരുവരെയും ആകർഷിക്കുന്ന ഒരു കുട്ടിയുടെ രൂപം ട്രിസയെ മാടി വിളിച്ചുകൊണ്ടിരുന്നു.

ട്രിസക്ക് ചെറിയ ഭയം ഉണ്ടായിരുന്നിട്ടും അവളുടെ ധൈര്യം സംഭരിച്ച് അവൾ ആ കൊട്ടാരത്തിലെ രൂപത്തിൽ അടുത്തേക്ക് തൻറെ വീട് വിട്ടു പോയി. അന്നേരം ട്രിസയുടെ പിതാവ് രാത്രിയിൽ വീടിൻറെ വാതിലുകൾ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്നിരുന്നു. ട്രിസയുടെ പിതാവ് തൻ്റെ മോളുടെ തട്ടിൽ പോയപ്പോൾ തൻ്റെ ഓമന പുത്രിയെ കാണാനില്ല!. ട്രിസയുടെ പിതാവ് അവിടം മുഴുവനും അന്വേഷിച്ചപ്പോൾ ജനാലയിലൂടേ ആ പിതാവിൻറെ കണ്ണുകൾ കൊട്ടാരത്തിലേക്ക് ഒന്നു മിന്നിമറഞ്ഞു. അപ്പോൾ  ട്രിസയുടെ പിതാവ് ആ കൊട്ടാരത്തിൻ്റെ ഒരു മൂലയിൽ ഉള്ള ഒരു കോണി കയറി പോകുന്ന ട്രിസയെ ആണ് കണ്ടത്. അദ്ദേഹം വേഗം ഒരു വിളക്ക് എടുത്തു പുരാതനമായ കൊട്ടാരത്തിലേക്ക് തൻ്റെ മോളെ രക്ഷിക്കാനായി ഓടി. അദ്ദേഹം ആ കൊട്ടാരത്തിൻ്റെ ഓരോ മൂലയിലും തൻറെ പ്രിയപ്പെട്ട മോളെ തപ്പി നടന്നു. അങ്ങനെ ഏറെ നേരം കഴിഞ്ഞിട്ടും തൻ്റെ മോളെ കിട്ടാത്തതിൽ ആ പിതാവ് വിഷമിച്ചു. അങ്ങിനെ വിഷമിച്ചു ഇരിക്കവേയാണ് പിതാവിൻറെ കാതിൽ തൻറെ മോളുടെ ചിരിയുടെയും സംഭാഷണവും കേൾക്കാൻ ഇട ആയത്.

ആ പിതാവ് താൻ ഗ്രഹിച്ച് സ്ഥലത്തേക്ക് നോക്കിയപ്പോൾ താൻ ഇതുവരെ അന്വേഷിക്കാത്ത ഒരു പുരാതനമായ ഒരു തട്ട് കണ്ടെത്തി. ട്രിസയുടെ പിതാവ് വേഗം ആ തട്ടിൻ്റെ വാതിൽ തുറന്നു നോക്കിയപ്പോൾ തൻറെ പ്രിയ പുത്രി അവളുടെ പ്രായത്തിലുള്ള ഒരു ആൺകുട്ടിയുടെ യുടെ രൂപം ആയിട്ട് കളിച്ചുകൊണ്ടിരിക്കുന്ന അതാണ്. അദ്ദേഹം തൻറെ മോളെ കോരിയെടുത്ത് അരികിൽ ഉണ്ടായിരുന്ന ഒരു വാൾ കൈവശപ്പെടുത്തി. ആ കുട്ടിയുടെ യുടെ രൂപത്തിനു നേരെ ചൂണ്ടിയിട്ട് ചോദിച്ചു " ആരാണ് നീ ?? എന്തിനാണ് ഇവിടെ വന്നത്?" ആ കുട്ടിയുടെ രൂപം പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു " അരുത് എന്നെ നിങ്ങളും ചതിക്കാൻ ശ്രമിക്കരുത്. ഞാൻ ഈ കൊട്ടാരത്തിലെ രാജാവിൻറെ മകൻ ആണ്. എൻറെ പിതാവിൻറെ മരണശേഷം എൻറെ മാമൻറെ കുട്ടികളോടൊപ്പം കുറച്ചുനാൾ താമസിപ്പിച്ചിരുന്നു. അവർ വളരെ ദുഷിച്ച മന്ത്രവാദികൾ ആയിരുന്നു.അവർ എന്നെ വക വരുത്തിയാൽ രാജഭരണം അവരുടെ അടുക്കൽ കിട്ടും എന്ന് കരുതി എന്നെ വകവരുത്തി.

ഒരു പുരാതനമായ കെട്ടിടത്തിൻ്റെ അരികിലുള്ള അരയാൽ മരച്ചുവട്ടിൽ എന്നെ മറമാടി എൻറെ ആത്മാവിന് ശാന്തി ലഭിക്കാതിരിക്കാൻ അവർ കുറെ മന്ത്രങ്ങളും ചെയ്തു. എനിക്ക് അ അവർ അവർ എല്ലാം പൗർണമിനാളിലും കൊട്ടാരത്തിലേക്ക് വരുവാനുള്ള അവസരം തന്നത് കൊണ്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ അടുക്കൽ ഇപ്പോൾ നിൽക്കുന്നത്. നിങ്ങൾ എൻറെ ആത്മാവിനെ ഇതിൽ നിന്നും മോചിപ്പിക്കണം". ആ കുട്ടിയുടെ രൂപം പം വിങ്ങിവിങ്ങി കരയാൻ തുടങ്ങി ഒപ്പം ട്രിസയും അവളുടെ പിതാവും. ആ പിതാവിനു ദയ തോന്നി. ആ കുട്ടിയോട് എങ്ങനെയാണ് തന്നെ മോചിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആ കുട്ടിയുടെ രൂപം പറഞ്ഞു തുടങ്ങി. തൻ്റെ ശരീരം മറമാടിയ സ്ഥലത്ത് നിന്നും ശരീരം എടുത്തു വേറെ സ്ഥലത്ത് മരമാടണം എന്നു പറഞ്ഞു. ട്രിസയുടെ പിതാവ് ട്രിസയെയും കൂട്ടി ആ നാടിൻ്റെ എങ്ങും മെങ്ങും അലഞ്ഞ അതിനുശേഷം ആ ആൽമരച്ചുവട്ടിൽ ഉള്ള മൃതദേഹം കുഴിച്ചെടുത്ത് കൊട്ടാരത്തിൻ്റെ മുറ്റത്ത് കൊണ്ടുവന്ന മറമാടി. അപ്പോൾ കൊട്ടാരത്തിൻ്റെ  ഉള്ളിൽ നിന്നും ആ കുട്ടി ട്രിസയെയും അവളുടെ പിതാവിനെയും വിളിച്ചതിനു ശേഷം മറഞ്ഞു. എന്നെ എന്നെ എൻറെ കുടുംബക്കാർ പോലും ഇത്രയധികം സ്നേഹിച്ചിട്ടില്ല. ഇനി ഞാൻ സ്വർഗ്ഗലോകത്തേക്ക് മടങ്ങുകയാണ്. ഞാൻ നിങ്ങളോട് എന്നും കടമപ്പെട്ടിരിക്കുന്നു. എന്നും പറഞ്ഞ് ആ കുട്ടിയുടെ അപ്രത്യക്ഷമായി. ട്രിസയുടെയും അവളുടെ പിതാവിൻ്റെയും കണ്ണുകളും നിറഞ്ഞു. അവർ ആ കൊട്ടാരം വിട്ടു സന്തോഷത്തോടെ അവരുടെ കുടിലിലേക്ക് മടങ്ങി.