ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.) picture
Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.) position change
വരി 15: വരി 15:
കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ..

=== സ്കൂൾ ലൈബ്രറി ===
=== '''<u><big>സ്കൂൾ ലൈബ്രറി</big></u>''' ===
<gallery mode="slideshow">
"'''<big>പുസ്തകമൊരുതരം  ലഹരിയാണ്</big>'''  
പ്രമാണം:14871 gupsmuzhakkunnu Library 1.jpeg
പ്രമാണം:14871 2022 Library 2.jpeg
പ്രമാണം:14871 2022 ലൈബ്രറി 3.jpeg|ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കുട്ടികൾ പുസ്തകം നൽകുന്നു .
പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും
</gallery>"'''<big>പുസ്തകമൊരുതരം  ലഹരിയാണ്</big>'''  

'''<big>അനുഭവങ്ങൾ ചേർത്ത്..</big>'''
'''<big>അനുഭവങ്ങൾ ചേർത്ത്..</big>'''
വരി 31: വരി 26:
'''<big>ഹൃദയം കവരുന്ന ലഹരി.."</big>'''
'''<big>ഹൃദയം കവരുന്ന ലഹരി.."</big>'''

                പുസ്തകത്തെക്കുറിച്ചും  പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന  തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്.  
                            പുസ്തകത്തെക്കുറിച്ചും  പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന  തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്. <gallery mode="slideshow">
 
പ്രമാണം:14871 gupsmuzhakkunnu Library 1.jpeg
          ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ  മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്..
പ്രമാണം:14871 2022 Library 2.jpeg
പ്രമാണം:14871 2022 ലൈബ്രറി 3.jpeg|ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കുട്ടികൾ പുസ്തകം നൽകുന്നു .
പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും
</gallery>          ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ  മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്..  

       എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു..

15:16, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ  കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക  മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്.

            ഒരു സ്ഥാപനത്തിന്റെ പാതിയിൽ അധികം വിജയം അടങ്ങിയിരിക്കുന്നത് പ്രസ്തുത വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിലാണ്.കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളും, അതോടൊപ്പം  അവയുടെ സമയബന്ധിതമായ പരിപാലനവും  കുട്ടികളുടെയും അധ്യാപകരുടെയും, അതുവഴി ഒരു ചെറിയ സമൂഹത്തിന്റേയും ജീവിത വിജയങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ്.

   കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ

ഒരു പഴയ മുഖം

   സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന

വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിൻറെ

മനസ്സാക്ഷിയെ മടുപ്പിക്കുന്നു എന്ന് പറയാൻ സാധിക്കും. ഉറുമ്പുകൾ പോലും ഉറങ്ങാത്ത ക്ലാസ് മുറികളിൽ പ്രവേശനം ആഗ്രഹിച്ചു

കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ അയയ്ക്കുന്നത്.അവരുടെ സ്വപ്നങ്ങൾക്ക് താങ്ങായി വർത്തിക്കുക എന്നതാണ് ഒരു മികച്ച ഭൗതിക പരിസരം കാത്തുസൂക്ഷിക്കുന്ന വിദ്യാലയത്തിന്റെ കടമ.

കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ..

സ്കൂൾ ലൈബ്രറി

"പുസ്തകമൊരുതരം  ലഹരിയാണ്

അനുഭവങ്ങൾ ചേർത്ത്..

അക്ഷരം മൂപ്പിച്ച്..

ഭാവന മേമ്പൊടി വിതറി ചേർത്ത..

ഹൃദയം കവരുന്ന ലഹരി.."

            പുസ്തകത്തെക്കുറിച്ചും  പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന  തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്.

          ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ  മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്..

       എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു..

        സ്കൂൾ ലൈബ്രറി ക്ക് വേണ്ടി ഒരു അധ്യാപകൻ/ അധ്യാപിക പൂർണ്ണ ചുമതല വഹിച്ചു വരുന്നു... ലഭ്യമായിട്ടുള്ള പുസ്തകങ്ങളുടെ കണക്കുകൾ സൂക്ഷിക്കുവാനും, പുതിയ പുസ്തകങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ കൂട്ടിച്ചേർക്കുവാനും പ്രവാസി രജിസ്റ്ററിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുവാനും ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്..

               എല്ലാ പുസ്തകങ്ങൾക്കും ആയുള്ള സ്റ്റോക്ക് രജിസ്റ്ററുകൾ, എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തക വിതരണ രജിസ്റ്റർ , ക്ലാസ് ലൈബ്രറി യിലേക്കുള്ള പുസ്തക വിതരണ രജിസ്റ്റർ, സെക്സ് ഓരോ ക്ലാസ് അധ്യാപകരുടെയും കയ്യിലുള്ള ബന്ധപ്പെട്ട ക്ലാസിലെ പുസ്തക വിതരണ രജിസ്റ്റർ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.

        ഓരോ ക്ലാസിലേയ്ക്കും ആവശ്യമായ പുസ്തകങ്ങൾ ചുമതലയുള്ള അധ്യാപകർ വഴി ബന്ധപ്പെട്ട ക്ലാസ് അധ്യാപകരിലേക്ക് ആണ് ആദ്യം കൈമാറുന്നത്. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.. കുട്ടികളുടെ നിശ്ചിതസമയത്തെ വായനയ്ക്കു ശേഷം തിരിച്ചുവാങ്ങി പുതിയവ  നൽകുന്നതിന് ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്..

എസ്. എസ് .എ, ഗ്രാമ പഞ്ചായത്ത് .ജില്ലാ.ബ്ലോക്ക്  പഞ്ചായത്ത്, സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഏജൻസികളിൽനിന്ന് കാലാകാലങ്ങളായി സ്കൂളിന് പുസ്തകങ്ങൾ ലഭ്യമായിട്ടുണ്ട്.അവ പ്രത്യേക തലക്കെട്ടിൽ നിശ്ചിത തീയതികൾ ഇട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്..

          നിലവിലെ സാഹചര്യത്തിൽ, സ്കൂൾ ലൈബ്രറിയ്ക്ക് അനവധി ആവശ്യങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ അടുക്കി സൂക്ഷിക്കുന്നതിന്  അലമാരകൾ, ലൈബ്രറി ക്കായി ഒരു പ്രത്യേക ക്ലാസ് മുറി, ബന്ധപ്പെട്ട ഫർണിച്ചറുകൾ, ഡാറ്റകൾ  സൂക്ഷിക്കുന്നതിനായി പ്രത്യേക കമ്പ്യൂട്ടർ, ഒരു ടിവി , സി .സി .ടി. വി തുടങ്ങി ആധുനിക യുഗത്തിലെ വായനാ ലോകം  കൂടുതൽ ആകർഷകമാക്കാൻ അനവധി ആശയങ്ങൾ മനസ്സിൽ ഉണ്ട്. ഇവയോരോന്നും പ്രാവർത്തികമാക്കുന്ന സമയത്തിനായി ഞങ്ങൾ എല്ലാ അധ്യാപകരും കാത്തിരിക്കുന്നു..