"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു. | ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു. | ||
[[പ്രമാണം:42011 JRC 1.jpg|ലഘുചിത്രം|ഗ്രാഫ്]] | [[പ്രമാണം:42011 JRC 1.jpg|ലഘുചിത്രം|ഗ്രാഫ്]] | ||
[[പ്രമാണം:42011 JRC 2.jpg|ലഘുചിത്രം|ഗ്രാഫ്]] | |||
11:49, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളുടെ ആരോഗ്യവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാവുന്ന പരിശീലനം നൽകുക, വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) ജി.എച്ച്.എസ്.എസ്. ഇളമ്പ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു. 2010-11 അദ്ധ്യയനവർഷത്തിലാണ് ആദ്യമായി സ്കൂളിൽ ജെ.ആർ.സി. രൂപീകരിക്കപ്പെട്ടത്. ജെ.ആർ.സി. യിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 60 അംഗങ്ങളുണ്ട്. ഇതിന്റെ സി. ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന 20 ജെ.ആർ.സി. കുട്ടികൾ എ ലെവൽ പരീക്ഷ പാസായി. ഗ്രേസ് മാർക്കിന് അർഹത നേടാൻ ബി ലെവൽ പരീക്ഷയും, സി ലെവൽ പരീക്ഷയും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി നടത്താൻ തീരുമാനിച്ചു. മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം നടത്താൻ കഴിയാതിരുന്ന എ ലെവൽ പരീക്ഷ എല്ലാ കുട്ടികളും എഴുതി വിജയിക്കുകയുണ്ടായി.
ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്.
ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു.
പ്രതിനിധികൾ
ചെയർമാൻ : പ്രണവ് എ.എസ്.
വൈസ് ചെയർമാൻ : മഹി എസ്.എസ്
സെക്രട്ടറി : കാർത്തിക് എ.ആർ
ജോയിന്റ് സെക്രട്ടറി : പൂജ പി.ബി
ട്രെഷറർ : അഭിമന്യു