"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പഠന പഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പഠന | == പഠന പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== വിഷയാധിഷ്ഠിത പഠന മികവുകൾ === | === വിഷയാധിഷ്ഠിത പഠന മികവുകൾ === | ||
വരി 65: | വരി 65: | ||
സ്കൂൾ വികസന പദ്ധതി തയ്യാറാക്കുമ്പോൾ പി.റ്റി.എ യുടെ നിർദ്ദേശങ്ങളും ഉൾക്കൊള്ളിക്കുന്നു. | സ്കൂൾ വികസന പദ്ധതി തയ്യാറാക്കുമ്പോൾ പി.റ്റി.എ യുടെ നിർദ്ദേശങ്ങളും ഉൾക്കൊള്ളിക്കുന്നു. | ||
11:07, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠന പാഠ്യേതര പ്രവർത്തനങ്ങൾ
വിഷയാധിഷ്ഠിത പഠന മികവുകൾ
യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം )
പോർട്ട് ഫോളിയോ വിലയിരുത്തൽ - നിശ്ചിത സൂചകങ്ങൾക്ക് അനുസരിച്ച് ( പ്രതിദിനം )
തുടർ പ്രവർത്തനങ്ങൾ - യൂണിറ്റ് അസസ്മെന്റിനു ശേഷം
പരിഹാര ബോധനം
എഴുത്ത്, വായന, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 4 മുതൽ 5 വരെ അധ്യാപകർ പരിശീലനം നൽകുന്നു
ഭവന സന്ദർശനം
അദ്ധ്യാപകർ ക്ലാസ്സിലെ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടിയെക്കുറിച്ച് കൂടുതലറിയുകയും അടുക്കുകയും ചെയ്യുന്നു
മേളകൾ
കലാമേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ എന്നിവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും മികച്ച രീതിയിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു
കബ്സ്
മൂന്നും, നാലും സ്റ്റാൻഡേർഡിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് വളരെ നല്ല ഒരു കബ്സ് ഇവിടെ പ്രവർത്തിക്കുകയും പരേഡുകളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
കൈയ്യെഴുത്തു മാസിക
എല്ലാ ക്ലാസ്സുകളിലെയും കൈയ്യെഴുത്തു മാസികകളിൽ നിന്ന് മികച്ചവ തെരഞ്ഞെടുത്ത് എല്ലാ വർഷവും ഒരു സ്കൂൾ കൈയ്യെഴുത്തു മാസിക തയ്യാറാക്കുന്നു.
മത്സര പരീക്ഷകൾ
എൽ എസ് എസ്, ഡി സി എൽ, കിന്നരി, യൂറിക്കാ, അക്ഷരമുറ്റം, മലർവാടി മുതലായ സ്കോളർഷിപ്പ് പരീക്ഷകൾക്ക് 4 ന് ശേഷം അധ്യാപകർ കുട്ടികൾക്കു പരിശീലനം നൽകുകയും വിജയികളാക്കുകയും ചെയ്യുന്നു.
സാമൂഹ്യ പങ്കാളിത്തം
ദിനാചരണങ്ങൾ എല്ലാം തന്നെ സ്കൂളിൽ നല്ല രീതിയിൽ ആചരിക്കാറുണ്ട്. അവയിൽ ചിലത് പൊതുജന ശ്രദ്ധ ആകർഷിക്കത്തക്കവിധം പൊതുജനങ്ങൾക്കും പങ്കാളിത്തം നൽകി കൊണ്ട് വിദ്യാലയത്തിനു പുറത്തേയ്ക്കു വ്യാപരിക്കുന്നു.
ഉദാ:- പരിസ്ഥിതി ദിനം - വ്യക്ഷത്തൈ വിതരണം, വായനാ ദിനം - രക്ഷിതാക്കൾക്കും ലൈബ്രറി ബുക്സ് നൽകുന്നു. മാതൃവന്ദനം - അമ്മമാരെ ആദരിക്കൽ . ലഹരി വിരുദ്ധ ദിനം - റാലി
ഗാന്ധി ജയന്തി - വഴിയോര ക്വിസ്, എയ്ഡ്സ് ദിനം - റാലി
അക്ഷരോത്സവം
മലയാളം, ഇംഗ്ലീഷ് ഇവയുടെ വായന എഴുത്ത് എന്നിവയിലുള്ള നിലവാരം അളക്കാൻ ഒരു അസസ്മെന്റ്
ഇംഗ്ലീഷ് ലാംഗ്വേജ് ലേണിംഗ്
ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഡേ സെലിബ്രേറ്റിംഗ് , എന്നിവ നടത്തുന്നു
പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പസ്
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും " ഗ്രീൻ കാമ്പസ് " പരിപാടി ആവിഷ്ക്കരിക്കുകയും അതിനായി പൂന്തോട്ട നിർമ്മാണം, വാഴ കൃഷി എന്നിവ നടത്തുന്നു.
സ്നേഹപൂർവ്വം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹപൂർവ്വം സഹപാഠിക്ക് എന്ന പ്രോഗ്രാമും സമന്വയിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളകളിലും മറ്റു ചില പ്രത്യേക സാഹചര്യങ്ങളിലും ഒരു തുക സമാഹരിച്ച് അവരുടെ തന്നെ ഏറ്റവും അർഹതയുള്ള ഒരു സഹപാഠിയെ സഹായിക്കാറുണ്ട്.
പി.റ്റി.എ യുടെ സഹകരണം
ദിനാചരണങ്ങൾ , സ്കൂളിന്റെ മറ്റു പ്രധാന പ്രവർത്തനങ്ങൾ, സ്കൂൾ വാർഷികം എന്നിവയിലെല്ലാം പി റ്റി.എ യുടെ സജീവ പങ്കാളിത്തം ഉണ്ട് .
സ്കൂൾ സോഷ്യലിന് ആഹാരം പാകം ചെയ്യൽ വിതരണം തുടങ്ങിയവയിലും അവർ പങ്കാളികളാണ്.
സ്കൂൾ വികസന പദ്ധതി തയ്യാറാക്കുമ്പോൾ പി.റ്റി.എ യുടെ നിർദ്ദേശങ്ങളും ഉൾക്കൊള്ളിക്കുന്നു.