"ജി. എച്ച്. എസ്. എസ്. ഉദിനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി. എച്ച്. എസ്. എസ്. ഉദിനൂർ/വിദ്യാരംഗം‌-17 എന്ന താൾ ജി. എച്ച്. എസ്. എസ്. ഉദിനൂർ/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (കൂ‍‍‍ട്ടിച്ചേറ്ക്കൽ)
വരി 1: വരി 1:
'''ജൂലൈ 5 ബഷീർ ദിനം'''
[[പ്രമാണം:WhatsApp Image 2024-07-05 at 10.00.04 AM.jpg|ലഘുചിത്രം|ബഷീർ കഥാപാത്രങ്ങളോടൊപ്പം......]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. പൂർവവിദ്യാർഥിനി ദേവാഹര ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി തുടർന്ന് കുട്ടികൾ ബഷീർ കഥകളിലെ കഥാപാത്ര ആവിഷ്കാരം നടത്തി. കൂടാതെ ബഷീർ ക്വിസും സംഘടിപ്പിച്ചു
ദീപേന്ദു പി എസ്സ്<br>
ദീപേന്ദു പി എസ്സ്<br>
'''മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും.'''
'''മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും.'''

14:54, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 5 ബഷീർ ദിനം

പ്രമാണം:WhatsApp Image 2024-07-05 at 10.00.04 AM.jpg
ബഷീർ കഥാപാത്രങ്ങളോടൊപ്പം......

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. പൂർവവിദ്യാർഥിനി ദേവാഹര ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി തുടർന്ന് കുട്ടികൾ ബഷീർ കഥകളിലെ കഥാപാത്ര ആവിഷ്കാരം നടത്തി. കൂടാതെ ബഷീർ ക്വിസും സംഘടിപ്പിച്ചു


ദീപേന്ദു പി എസ്സ്
മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും.

  • ആവിഷ്കാരം ജനാധിപത്യപരമാകുമ്പോൾ*

നാഗരികസംസ്കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്റെ പ്രയാണം അനേകം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടായിരുന്നു. പ്രതികുലകാലാവസ്ഥയെയും തന്മൂലമുണ്ടായ ജീവിതപ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് അവൻ നേടിയത് ജീവന്റെ അടിസ്ഥാനചോദനയായ അതിജീവനത്തിൽ നിന്നാണ്.തീയുടെയും ചക്രത്തിന്റെയും കൃഷിയുടെയും കണ്ടുപിടുത്തത്തിനു പുറകെയുണ്ടായ വളർച്ച മനുഷ്യനെ വനാന്തരഗുഹകളിൽ നിന്നും ബഹിരാകാശം വരെ എത്തിച്ചിരിക്കുന്നു. സങ്കീർണമായ സാംസ്കാരികഘട്ടങ്ങളിലൂടെയാണ് മനുഷ്യവംശം ജനാധിപത്യബോധത്തിലേക്കുയർന്നത് സംസ്കൃതിയുടെ ഉന്നതതലം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നാലാം നെടുംതൂണായ മാധ്യമങ്ങളുടെ പങ്കും പ്രാധാന്യവും ഏറെ ചർച്ചചെയ്യപ്പെടേണ്ടതായുണ്ട്. നിയമനിർമാണം,കാര്യനിർവഹണം,നീതിന്യായം,എന്നീ ജനാധിപത്യമണ്ഡലങ്ങളുടെ തുല്യപ്രാധാന്യത്തോടുകൂടി ജനാധിപത്യത്തെസുസ്ഥിരമായി നിലനിർത്തുന്ന നാലാംനെടുംതൂണായി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു.രാജ്യത്തെ നയിക്കാൻ ഭരണക്കൂടം ഉണ്ടായിരിക്കുമ്പോൾ തന്നെ വിമർശനങ്ങളിലൂടെയും നിരൂപണങ്ങളിലൂടെയും രാജ്യത്തെ നേർവഴിക്കു നയിക്കുന്നതാലും,കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും ഓർമപ്പെടുത്തുന്നതിലും മാധ്യമങ്ങളുടെ സ്ഥാനം ആദരണീയമാണ്.ജനങ്ങളുടെ യഥാർഥ വക്താക്കളായി മാധ്യമസമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും ആവിഷ്കാരചിന്ത സ്വാതന്ത്ര്യങ്ങൾക്കെതിരെ കുന്തമുനകളുയരുന്ന ആനുകാലിക സമൂഹത്തിൽ മാധ്യമസ്വാതന്ത്ര്യം എന്തുകൊണ്ടും ചിന്തനീയം തന്നെ. അടുത്തകാലത്തുനടന്ന,ഇന്നും തുടരുന്ന ചൂടേറിയ സംഭവവികാസങ്ങൾ ലോകശ്രദ്ധയാ‍കഷപ്പെട്ടത് മാധ്യമങ്ങളിലൂടെയാണ്. വിദ്യാഭ്യാസ-ആരോഗ്യ-സാംസ്കാരികരംഗങ്ങളാലും,മത-അസഹിഷ്ണുതാ വാദങ്ങളാലും തൊട്ടടുത്ത് കറൻസി പിൻവലിക്കൽ നടപടി വരെ ജനവികാരം ക്രത്യമായി പ്രകടിപ്പിക്കുന്ന സുധീരമായ ചർച്ചകൾ മാധ്യമങ്ങൾ നടത്തി.പലപ്പോഴും അത് ഭരണക്രടത്തിന്റെ ആശയങ്ങളെ വെല്ലുവിളിക്കുന്നതും നിലവിലെ സാമൂഹ്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമാകാം.എന്നാലും തങ്ങളുടെ ചിന്തകളും സമൂഹത്തിന്റെ അഭിപ്രായങ്ങളും പച്ചയായി പ്രകടിപ്പിക്കാനുള്ള അവകാശം ഓരോ പൗരനും എന്നപോലെ മാധ്യമങ്ങൾക്കുമുണ്ട്.അതുതന്നെയാണ് അടിത്തറ പാകുന്നതും. വർത്തമാന സമൂഹത്തിൽ അസഹിഷ്ണുതാവിവാദങ്ങളും,സർവ്വകലാശാല-വിദ്യാഭ്യാസ പ്രതിസന്ധികളും ജാതി-ലിംഗ പോരാട്ടങ്ങളും ദളിത് പ്രശ്നങ്ങളും പരിശോധിക്കാം.ഗോമാംസം സൂക്ഷിച്ചെന്ന പേരിൽ ഉത്തർപ്രദേശിൽ മുഹമ്മദ് അഖ്ലാക്ക് എന്ന ഇന്ത്യൻ 'പൗരനെ'വധിക്കുകയുണ്ടായി. ഗോമാതാവ് എന്ന ചിന്തയുടെ പേരിൽ നടക്കുന്ന അഴി‍‍ഞ്ഞാട്ടങ്ങളി ഒന്നു മാത്രമായിരുന്നു അത്.പിന്നീടുനടത്തിയ പരിശോധനയിൽ അത് ഗോമാംസമല്ല എന്നു തെളിയിക്കുകയും ചെയ്തു.ഇന്ത്യയുടെ ജനാധിപത്യമനസിനെ തന്നെ മുറിപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത്.തുടർന്നുണ്ടായ അസഹിഷ്ണുതാ വിവാദത്തിൽ ഈ സംഭവം ഏറെ ചർച്ചചെയ്യപ്പെട്ടു.സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെയും,വിമർശിച്ച് മുഖപ്രസംഗങ്ങളെഴുതിയ ലേഖകർക്കെതിരേയും ഒരു വിഭാഗം ചിന്താഗതിക്കാർ അക്രമാസക്തരായി.മാധ്യമങ്ങളുടെ ആവി‍ഷ്കാര സ്വാതന്ത്ര്യ തെറ്റായ രീതിയിൽ ചോദ്യം ചെയ്യുകയായിരുന്നു അവർ. ഇന്നു നിലനിൽക്കുന്ന സ്വാശ്രയ-വിദ്യാഭ്യാസ പ്രശ്നങ്ങളും ദളിത് ദുരന്തങ്ങളും യുവതലമുറയുടെ ആത്മവിശ്വാസത്തെ കടന്നാക്രമിക്കുന്നവയായിരുന്നു.രോഹിത് വെമുല മുതൽ ജിഷ്ണു പ്രണോയ് വരെ എത്തിനിൽക്കുന്ന യുവത്വത്തിന്റെ ചൂഷണം ചെയ്യപ്പെടലിന്റെ നിജസ്ഥിതികളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണം ചെന്നെത്തിച്ചത് സ്വാശ്രയ കോളേജുകളിലെ 'ഇടിമുറികൾ ഉൾപ്പെടുന്ന വസ്തുതകളിലെക്കാണ്. സ്വാതന്ത്ര്യവും ധീരവുമായ മാധ്യമ നടപടികളെ എന്നിട്ടും തല്ലിച്ചതയ്ക്കാനാണ് സ്വാധീന ശക്തികൾ ശ്രമിക്കുന്നത്. 'ഡിജിറ്റൾ ഇന്ത്യ' എന്ന ബൃഹത്തായ ആശയത്തിലേക്കാണ് പൊടുന്നനെ ഭരണകൂടം നടത്തിയ നീക്കത്തെ നിഷ്പക്ഷമായി നിന്നുകൊണ്ട് വിമർശിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. ഇന്ത്യ ഡിജിറ്റലാകുമ്പോഴും റോഡോ പാർപ്പിടമോ വൈദ്യുതിയോ ലഭ്യമാകാതെ പോകുന്ന ഗ്രാമീണ ജനതയുടെ വികാരങ്ങളെ മാധ്യമങ്ങൾ മാനിക്കുകയും കൂടെ നിൽക്കുകയും ചെയ്തു.പാർശ്വവൽക്കരിക്കപ്പെടാതെയുള്ള മനസ്സോടെയുള്ള ഇത്തരം ചിന്തകളെ മാനിക്കുന്നതിനു പകരം പലരും വെല്ലുവിളികൾ ഉയർത്തുകയാണ്. ജനാധിപത്യരാഷ്ട്രംഎന്നബോധം നഷ്ടപ്പെടും വിധം! മാധ്യമങ്ങളുടെ ഇന്നത്തെ ശക്തമായ വകഭേദമായിത്തൂർന്നിരിക്കുകയാണ് സോഷ്യൽ മീഡിയകൾ. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ സുപ്രീം കോടതി ഹർജി വരെ ആകാമെന്ന ഇന്നത്തെ കാലത്ത്അവയിലെ രചനാസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുതന്നെ. വ്യക്തിപരമായ ചിന്തകളും ആത്മരോഷങ്ങളും പങ്കുവയ്ക്കുന്ന ഒരുവൻ അതിന്റെ പേരിൽ അക്രമിക്കപ്പെടുന്നുവെങ്കിൽ ജനാധിപത്യം എന്ന വാക്കിന് എന്തർത്ഥമാണുള്ളത്? വ്യക്തികളേയും മാധ്യമചിന്തകളേയും മാനിക്കാത്ത സമൂഹം തികച്ചും സ്വേച്ഛാധിപത്യപരമാണ്. മാധ്യമങ്ങളെ പോലെ ചോദ്യം ചെയ്യപ്പെടുകയാണ് നമ്മുടെ രചനാസംവിധാനങ്ങളും. ആൾദൈവങ്ങളേയും നിലവിലെ അനാചാരങ്ങളേയും എതിർക്കുന്നവനെ മതവിദ്വേഷിയായും സ്വന്തം ആശയങ്ങളെ മുറുകെ പിടിക്കുന്നവനെ രാജ്യദ്രോഹിയായും മുദ്രക്കുത്തി പാകിസ്ഥാനിലേക്ക് നാടുകടത്താൻ വിധിക്കുന്നത് ആവിഷ്കാരചിന്താസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലിന്റെ അപകടകരമായ ഉദാഹരണങ്ങളാണ്. അടുത്തദിവസങ്ങളിൽ സമൂഹത്തിൽ ആദരണീയരായ ജ്ഞാനപീഠജേതാവ് സാഹിത്യക്കാരൻ എം ടി വാസുദേവൻ നായരും സംവിധായകൻ കമലും നേരിട്ട അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ജനാധിപത്യത്തിനും സംസ്കാരത്തിനും നിരക്കാത്തവയാണ്.പാവങ്ങളുടെക്ലാസിക്കുകാരൻ വിക്ടർ ഹ്യുഗോ പറഞ്ഞു : അതെ, കേവലം ആവിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നന്മകൾ നശിക്കാനോ സത്യങ്ങൾ മരിക്കാനോ പോകുന്നില്ല. ഭരണഘചനാശില്പി അംബേദ്കർ വിഭാവനം ചെയ്ത ജനാധിപത്യ ഇന്ത്യയിൽ മാധ്യമങ്ങളുടേയും വ്യക്തിത്വങ്ങളുടേയും നിഷ്പക്ഷവും സ്വതന്ത്രവുമായ വീക്ഷണങ്ങൾ ഇന്ധനമാക്കേണ്ടതുണ്ട്. യുവതലമുറയുടേയും രാഷ്ട്രത്തിന്റെയും സുസ്ഥിരവികാസത്തിന് ജനാധിപത്യത്തെ താങ്ങി നിർത്താൻ മാധ്യമങ്ങൾ സ്വതന്ത്രമായിത്തന്നെ നിലനിൽക്കേണ്ടതുണ്ട്. അഭിപ്രായങ്ങളും ചിന്തകളും വിലകൊടുത്തുവാങ്ങാൻ സാധിക്കുന്നതല്ല. അവ വിലപേശലുകൾക്കതീതമായി നിലനിൽക്കുമ്പോഴാണ്ഇന്ത്യ മഹത്തായ ജനാധിപത്യ രാഷ്ട്രമായും ഇന്ത്യൻ ജനത രാജ്യാധിപന്മാരായും മാറുന്നത്. പരമാധികാര-ജനാധിപത്യ-സോഷ്യലിസ്റ്റ്-മതേതരത്വ-റിപ്പബ്ലിക്ക് എന്ന ആശയം സാധ്യമാകുന്നത്. മതസ്വാതന്ത്ര്യവും ലിംഗസമത്വവും ജനാധിപത്യബോധവും ചിന്താസ്വാതന്ത്ര്യവും വ്യക്തിത്വവും അതിന്റെ ഉന്നതങ്ങളിലെത്തുമ്പോൾ മാത്രമാണ്. ഇന്ത്യയെന്ന മഹാരാജ്യത്തെ സുശക്തമായി നിലനിർത്താൻ മാധ്യമങ്ങൾ എന്ന തൂണിന്റെ സ്വാതന്ത്ര്യം നിലനിർത്തുകതന്നെ. ജനാധിപത്യപരമായി ഭാവി കാംക്ഷിക്കുന്നവരുടെ കടമയാണത്. ഇന്ത്യയുടെ അധിപരായ ഇന്ത്യൻ ജനതയുടെ കടമ. ഇന്ത്യൻ ജനാധിപത്യത്തിന്റെ സുസ്ഥിരനിലനിൽപ്പിനായി നമുക്ക് സ്വതന്ത്ര ചിന്തകളോടെ ഒന്നിക്കാം. ജനാധിപത്യ ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും. ചാർജ്: രഘു എൻ

ഉത്ഘാടനം പൂർവ്വവിദ്യാർത്ഥിയും എം എ റാങ്ക് ഹോൾഡറുമായ വിദ്യ
ദിവ്യയ്ക്ക് സ്കൂൾ വക ഉപഹാരം ഹെഡ്മാസ്റ്റർ നൽകി.

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് 2019 ജൂൺ 19 വൈകുന്നേരം 2.30 മുതൽ 3.30 വരെ മുഴുവൻ കുട്ടികളും ലൈബ്രറി പുസ്തക വായനയിൽ മുഴുകി. രാവിലെ എല്ലാ ക്ലാസിലേയും കുട്ടികൾക്ക് പുസ്തകം നൽകിയിരുന്നു.