"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}തിരുവിതാംകൂറിലെ ആദ്യകാല ഹൈസ്കൂളുകളിൽപ്പെടുന്നു പറവൂർ ഗവ.ബോയ്സ് ഹൈസ്കൂൾ '''ആർ. വി. ഇംഗ്ലീഷ് ഹൈസ്കൂൾ'''  എന്ന രാജകീയ നാമധേയം ഈ സ്കൂളിന്റെ പൂമുഖത്തെ ഇന്നും അലങ്കരിക്കുന്നു. 1872-ൽ '''W.R.J ലാൻസ് ബെക്ക്''' സ്കൂൾ സ്ഥാപിച്ചു. എലിമെന്ററി സ്കൂളായാണ് തുടക്കം.1897 ൽ ഹൈസ്കൂളായി മാറി. ശ്രീമാൻ ശ്രീനിവാസ അയ്യരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട്  ഈശ്വര പിള്ള ഹെഡ്മാസ്റ്ററായി. പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രസമീപത്തു നിന്നും 1905 ൽ സ്കൂൾ പറവൂർ നഗരമധ്യത്തിലേക്കു മാറി. തിരുവിതാംകൂറിലെ തന്നെ ഏറ്റവും മികച്ച അധ്യാപകനായി ഈശ്വരപ്പിള്ള അറിയപ്പെട്ടു. 3000 - ത്തി ലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞതിനാൽ സ്കൂൾ, ബോയ്സ് എന്നും ഗേൾസ് എന്നും രണ്ടായി തിരിച്ചു. വളരെ പ്രശസ്തമായിരുന്നു ഇവിടത്തെ സ്കൂൾ ലൈബ്രറി . പ്രശസ്തരായ പ്രഥമാധ്യാപകർ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. യു. രാമകൃഷ്ണ കുക്കിലിയ, ഐ.ഇട്ടി, കെ.സുബ്രമഹ്ണ്യ യ്യർ, എം.രാമൻ നമ്പീശൻ, കെ .കുഞ്ഞൻപിള്ള, ശങ്കരനാരായണയ്യർ, വി.രാമകൃഷ്ണപിള്ള, യഹൂദവംശജനായ എം.എം ടിഫ്രത്ത്, എം.അമ്മിണി തമ്പാട്ടി, കെ.നാരായണപിള്ള, കെ.എ.ജോസഫ്, ആർ ചന്ദ്രശേഖരപിള്ള, എ.കെ ദാമോദരപിള്ള, ടി.കെ ഗംഗാധരൻ നായർ, ജോസഫ് ജോൺ, കെ.ഭാസ്കരൻ നായർ. എൻ.എൻ അച്ചുത ഷേണായി, എന്നിവർ അവരിൽ ചിലരാണ്. സാമൂഹ്യ - രാഷ്ട്രീയ - കലാ - സാഹിത്യ രംഗങ്ങളിൽ കൊടിനാട്ടിയ പലരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. സഹോദരൻ അയ്യപ്പൻ, നാലാങ്കൽ കൃഷ്ണപിള്ള, പ്രൊഫ എം  കൃഷ്ണൻ നായർ, പി കേശവദേവ്, വി.ആർ പ്രബോധചന്ദ്രൻ നായർ, ആനന്ദ ശിവറാം, കേന്ദ്ര മന്ത്രിയായിരുന്ന ലക്ഷ്മീ എൻ മേനോൻ , കെ.എ ദാമോദരമേനോൻ, പഴമ്പള്ളി അച്യുതൻ, ദാമോദരക്കുറുപ്പ് ,കെ .പി ശാസ്ത്രി, ശങ്കരയ്യർ, വിശ്വനാഥയ്യർ, ബാലചന്ദ്രൻ ചുള്ളിക്കാട് , സലിം കുമാർ അങ്ങനെ നീളുന്നു പട്ടിക. പരിസരങ്ങളിൽ സ്വകാര്യ സ്കൂളുകളുടെ കടന്നു വരവും C B S E സിലബസും മറ്റും മൂലം കുട്ടികൾ കുറഞ്ഞു.2009 ൽ കേവലം 60 കുട്ടികൾ മാത്രമായ സ് കൂളിൽ ഇന്ന് 250ഓളം വിദ്യാർത്ഥികളുണ്ട്. ഹൈസ്കൂളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി രണ്ടു വീതം ഡിവിഷനുകളുണ്ട്. ഇവിടത്തെ അധ്യാപകരുടെ ആൺമക്കളെല്ലാം ഈ സ്കൂളിൽ പഠിക്കുന്നു. ഈ സർക്കാർ കലാലയം അതിന്റെ സുവർണ്ണകാലത്തെ വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204107" എന്ന താളിൽനിന്ന് ശേഖരിച്ചത്