"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
----
----
{{#multimaps:9.930722, 76.601437|zoom=18}}
{{#multimaps:9.930722, 76.601437|zoom=18}}
|}


== മേൽവിലാസം ==  
== മേൽവിലാസം ==  

18:41, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ
വിലാസം
ആരക്കുഴ

ആരക്കുഴ പി.ഒ,
മൂവാറ്റുപുഴ
,
686672
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04852256385
ഇമെയിൽ28027sjghsarakuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്28027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.റീനാ ലൂക്കോസ്
പ്രധാന അദ്ധ്യാപികസി.റീനാ ലൂക്കോസ്
അവസാനം തിരുത്തിയത്
02-01-2022Anilkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പ്രകൃതി സൗന്ദര്യം നിറഞ്ഞതും ചരിത്രമുറങ്ങുന്നതുമായ ആരക്കുഴ നാട്ടിൽ 1895 ഫെബ്രുവരിയിൽ ആരംഭിച്ച കർമ്മലീത്താ സന്യാസിനി സമൂഹത്തിന്റെ ഭവനത്തോടനുബന്ധിച്ച്‌ സ്ഥാപിതമായ പെൺപള്ളിക്കൂടത്തിന്റെ സംക്ഷിപ്‌ത ചരിത്രം. സ്ഥാനം-ആരക്കുഴ ഗ്രാപഞ്ചായത്തിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്ന സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്‌ 1895-ൽ ആണ്‌. സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗമായിരുന്ന സ്‌ത്രീകളുടേയും, പെൺകുട്ടികളുടേയും സമുദ്ധാരണത്തിനുവേണ്ടി കന്യകാമഠങ്ങളോട്‌ അനുബന്ധിച്ച്‌ സ്‌കൂളുകളും തുടങ്ങണമെന്ന കർമ്മലീത്ത സഭാ സ്ഥാപകനായ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ ആഗ്രഹപൂർത്തീകരണമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിൽ. ഈ സ്‌കൂൾ ഗവ. അംഗീകാരമില്ലാതെ തുടങ്ങിയതിനാൽ 4-ാം ക്ലാസ്സിലെ പരീക്ഷയ്‌ക്ക്‌ മൂവാറ്റുപുഴ ഗവ. സ്‌കൂളിൽ പോകേണ്ടിവന്നു. ഈ ബുദ്ധിമുട്ട്‌ ഒഴിവാക്കുവാൻ 1915 ൽ ഗവ. അംഗീകാരം നേടി. അതിന്‌ നേതൃത്വം നൽകിയത്‌ മഠം സുപ്പീരിയർ സി. ത്രേസ്യാമ്മ കൊച്ചിക്കുന്നേലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ശ്രീ. പൈലി തോട്ടത്തിൽ ആയിരുന്നു. 4-ാം ക്ലാസ്സുവരെ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. ഹൈസ്‌കൂൾ- 1938 ൽ മലയാളം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ വന്നുചേർന്നു. സ്‌കൂളിനോടനുബന്ധിച്ചുള്ള ബോർഡിംഗിലും കുട്ടികൾ താമസിച്ചു പഠനമാരംഭിച്ചു. ഹൈസ്‌കൂളിലെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രസ്‌ എം.ജി. ഏലിയാമ്മ ബി.എ.എൽ.റ്റി ആയിരുന്നു. (സി. തോമസീന സി.എം.സി) 1947 ൽ പുതിയ ഹൈസ്‌കൂളിന്‌ ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും 1948 മെയ്‌മാസത്തിൽ എീൃാ െകക, കകക, കഢ ആയി ഒന്നിച്ചുതുടങ്ങുകയും മലയാളം 8 ൽ നിന്നും ജയിച്ച കുട്ടികളെ എീൃാ െകകക ചേർത്ത്‌ മലയാളം സ്‌കൂൾ നിർത്തലാക്കുകയും ചെയ്‌തു. 1951 മാർച്ചിൽ ആദ്യബാച്ച്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി. സുവർണ്ണജൂബിലി - 1965 ൽ സ്‌കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. അന്നത്തെ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. എ.എം. തോമസായിരുന്നു. ശ്രീമാന്മാരായ എം.പി. മന്മഥൻ, പി.വി. ഉലഹന്നാൻ മാപ്പിള, കെ.എം. ജോർജ്ജ്‌ എം.എൽ.എ, കവയിത്രി സി. മേരി ബനീഞ്ഞ എന്നിവർ പ്രാസംഗികരായിരുന്നു. സ്‌കൂളുകൾ വിരളമായിരുന്ന അക്കാലത്ത്‌ ഈ സ്‌കൂൾ മൂവാറ്റുപുഴ മുതൽ കിഴക്കോട്ടുള്ള ഭാഗത്തെ സാക്ഷരമാക്കുവാനും അനേകർക്ക്‌ വിദ്യാഭ്യാസവും, സന്മാർഗ്ഗബോധവും പകർന്നു കൊടുക്കുവാനും നിമിത്തമായി. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിനീ-വിദ്യാർത്ഥികൾ പലരും സ്വദേശത്തും വിദേശത്തുമായി ഡോക്‌ടേഴ്‌സ്‌, പ്രിൻസിപ്പൽമാർ, പ്രൊഫസർമാർ, സന്യാസസഭാ ശ്രേഷ്‌ഠർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്‌. 1994-ൽ ഈ സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ബീന മേരി ജോൺ, മണിയാട്ട്‌ ഇന്ന്‌ ഒരു യുവ ശാസ്‌ത്രജ്ഞയായി, പാരീസ്‌ യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ്‌ ഡോക്‌ടർ ഫെല്ലോയായി സേവനം അനുഷ്‌ഠിക്കുന്നു. അക്കാഡമിക്‌ തലത്തിലും എസ്‌.എസ്‌.എൽ.സി. വിജയശതമാനത്തിലും വളരെ ഉയർന്ന നിലവാരം പുലർത്തുന്നതോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്‌കൂൾ മുൻപന്തിയിൽ തന്നെയാണ്‌. ഇപ്പോൾ സ്‌കൂളിന്റെ മാനേജരായ മദർ പ്രൊവിൻഷ്യൽ സി.ഡിവോഷ്യ സി.എം.സി.യും, ഹെഡ്‌മിസ്‌ട്രസായ സി. റോസിലി സി.എം.സി.യും സ്‌കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച



നേട്ടങ്ങൾ

SSLC ക്ക് നൂറ് ശതമാനം വിജയം, ശാസ്ത്ര മേളയ്ക് ഗണിതശാസ്ത്രത്തിൽ first

മാനേജ്മെന്റ്

കോതമംഗലം രൂപതയിലെ സി.എം.സി.പാവനാത്മ കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 5 സ്കൂളുകൾ മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.നവ്യ മരിയ കോർപ്പറേറ്റ് മനേജരായി പ്രവർത്തിക്കന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.തോമസീന സി.എം.സി, സി.എയ്മാഡ് സി.എം.സി, സി.വിക്ടിമ സി.എം.സി, സി.ക്ലെയർ മേരി സി.എം.സി, സി. റോസിലി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബീന മേരി ജോൺ മണിയാട്ട് ശാസ്ത്രജ്ഞ
  • റാണി ജോൺ മണയാട്ട് ഡോക്ടർ
  • ഡൊറീൻ കിഴക്കേപാലിയത്ത് ഡോക്ടർ
  • ഡയാന കിഴക്കേപാലിയത്ത് ഡോക്ടർ
  • രമ്യ കൃഷ്ണൻ ഡോക്ടർ

വഴികാട്ടി

  • NH 47ന് തൊട്ട് മുവാറ്റുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം



{{#multimaps:9.930722, 76.601437|zoom=18}}

മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ ഹൈസ്‌കൂൾ, ആരക്കുഴ