"കുരിക്കിലാട് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ക‍ുരിക്കിലാട‍ും സമീപപ്രദേശങ്ങളില‍ുള്ള ക‍ുട്ടികൾക്ക് അക്ഷരാഭ്യാസം നൽക‍ുകയെന്ന ഉദ്ദേശത്തോട‍ുക‍ൂടി ശ്രീ. കരിപ്പള്ളി രൈര‍ുക‍ുറ‍ുപ്പ് 1925 ൽ എട്ട് ക‍ുട്ടികള‍ുമായി ക‍ുരിക്കിലാട് യ‍ു. പി. സ്‍ക‍ൂൾ പ്രവർത്തനം ത‍ുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനി‌ടയിൽ പതിനായിരക്കണക്കിന് ക‍ുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന‍ു നൽക‍ുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ട‍ുണ്ട്. രൈര‍ുക‍ുറ‍ുപ്പിന്റെ മരണത്തിന‍ുശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ക‍ുഞ്ഞിപ്പാർവതിയ്യമ്മ വിദ്യാലയത്തിന്റെ മാനേജരായി. 1990 ൽ ശ്രീ. ഗോക‍ുലം ഗ്ര‍ൂപ്പ് ഓഫ് കമ്പനിയ‍ുടെ മാനേജിങ്ങ് ഡയരക്ടറായ ശ്രീ. ഗോക‍ുലം ഗോപാലൻ ഇൗ വിദ്യാലയം വിലയ്ക്ക് വാങ്ങി.വടകരയിൽ നിന്ന് ക‍ൂട്ടങ്ങാരം വഴി ഒർക്കാട്ടേരിയിലേക്ക് പോക‍ുന്ന വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യ‍ുന്നത്. ഗോക‍ുലം ഗോപാലൻ വാങ്ങ‍ുമ്പോഴ‍ുണ്ടായിര‍ുന്ന പഴയകെട്ടിടം പൊളിച്ച‍ുമാറ്റി എല്ലാ സൗകര്യങ്ങളോട‍ും ക‍ൂടിയ മ‍ൂന്ന് നില കെട്ടിടമാണ് ഇപ്പോൾ ഉള്ളത്.ഇത്രയ‍ും നല്ല ഭൗതീകസാഹചര്യം കോഴിക്കോട് ജില്ലയിൽ തന്നെ മറ്റൊര‍ു വിദ്യാലയത്തിന‍ും ഇല്ലായെന്ന് നിസ്സംശയം പറയാം. നിരവധി പ്രഗൽഭരായ അധ്യാപികാ അധ്യാപകൻമാർ ഈ വിദ്യാലയത്തിൽ അക്ഷരജ്യോതി തെളിയിച്ചിട്ട‍ുണ്ട്. ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റർ, ശ്രീ.ക‍ുഞ്ഞിരാമക‍ുറ‍ുപ്പ് മാസ്റ്റർ, ശ്രീമതി.നാരായണി ടീച്ചർ, ശ്രീ.രാഘവക‍ുറ‍ുപ്പ് മാസ്റ്റർ, ശ്രീ. ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി. ഗൗരി ടീച്ചർ, ശ്രീമതി. ശാന്ത ടീച്ചർ, ശ്രീമതി. പത്മാവതി ടീച്ചർ, ശ്രീ. സി. സ‍ുഭാഷ്ചന്ദ്രൻ മാസ്റ്റർ, ശ്രീമതി. വാസന്തി ‍ടീച്ചർ എനിവരൊക്കെ മ‍ുൻകാലങ്ങളിൽ പ്രധാനാധ്യാപികാ അധ്യാപകൻമാരായി പ്രവർത്തിച്ചവരാണ്. ശ്രീ. എ രാ‍ജേഷ് ക‍ുമാർ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. പഠനവിഷയത്തില‍ും പാഠ്യേതര വിഷയത്തില‍ും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട്. മ‍ുൻകാലങ്ങളിൽ കലാമേളയില‍ും പ്രവർത്തിപരിചയമേളയില‍ും ശാസ്‍ത്രമേളയില‍ുമൊക്കെത്തന്നെ എത്രയോതവണ ഒന്നാം സ്ഥാനം ലഭിച്ചിട്ട‍ുണ്ട്.പ്രഗൽഭരായ വ്യക്തികളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന‍ു കഴിഞ്ഞിട്ട‍ുണ്ട്. ഡോ: ഗോപിനാഥ് മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ഗോക‍ുലം ഗോപാലൻവരെ ഈ വിദ്യാലയത്തിലെ പ‍ൂർവ്വ വിദ്യാർത്ഥികളായിര‍ുന്ന‍ുവെന്നത് ഏറെ അഭിമാനിക്കാവ‍ുന്ന കാര്യമാണ്. ഇതിനകം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന‍ുനൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ട‍ുണ്ട്. വിദ്യാലയത്തിന്റെ ഉന്നമനത്തിന‍ുവേണ്ടി രാഷ്‍ട്രീയ സാമ‍ൂഹ്യ സാംസ്‍കാരിക രംഗത്ത‍ുള്ള മ‍ുഴ‍ുവനാള‍ുകള‍ുടെയ‍ും  പിന്ത‍ുണയ‍ും സഹായവ‍ും ഞങ്ങൾക്ക് ഉണ്ടാവ‍ുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1263421" എന്ന താളിൽനിന്ന് ശേഖരിച്ചത്