"ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം  ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി.
 
കേരളത്തിൽ പൊതുവിദ്യാഭ്യാസങ്ങൾ രൂപപ്പെട്ട ആദ്യ മന്ത്രിസഭ കാലത്ത് സർക്കാർ ഏറ്റെടുത്തു. പ്രമുഖ തറവാട്ടുകാരായ കിഴക്കിണിയകത്തിലെ ഒരു അവകാശിയുടെ സ്ഥലം വാടകക്കെടുത്ത് അതിൽ നിർമ്മിച്ച താത്കാലിക കെട്ടിടത്തിൽ സ്വതന്ത്രമായ സ്കൂൾ അന്തരീക്ഷത്തിലേക്ക് മാറ്റം. 1960 ൽ കെട്ടിടം തകർച്ച നേരിട്ടപ്പോൾ പടിഞ്ഞാറെ പള്ളിക്കടുത്തുള്ള മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റം. രാവിലെ 10.30 വരെ മദ്രസ്സും 10.30 ന് ശേഷം സ്കൂളും അങ്ങനെയായിരുന്നു പ്രവർത്തന കലണ്ടർ . കുറച്ച് കാലം കഴിഞ്ഞപ്പോൾ പഴയ വാടക സ്ഥലം സ്വന്തമാക്കാൻ സ്ഥലത്തെ പൗരപ്രമുഖരും വിദ്യാഭ്യാസ പ്രവർത്തകരുടെയും ശ്രമങ്ങൾ ആരംഭിച്ചു.
 
1972 ൽ കേരളത്തിന്റെ മുൻ ഉപമുഖ്യമന്ത്രിയും സ്ഥലത്തെ പൗരപ്രമുഖനുമായിരുന്ന അവുഖാദർ കുട്ടി നഹയുടെ നേതൃത്വത്തിൽ നടന്ന ശ്രമം ഫലംകണ്ടു. വാടക സ്ഥലമായ 62 സെന്റ് സ്ഥലം സ്വന്തമാക്കി അവിടെ ഓലഷെഡും പിന്നീട് ഓടുമേഞ്ഞ കെട്ടിടവും തുടർന്ന്  RCC ബിൽഡിംങ്ങുകളും വന്നു. ആധുനികതയിലേക്കുള്ള ഈ വിദ്യാലയത്തിന്റെ ഈ വളർച്ചയിൽ SSA പഞ്ചായത്ത്, സ്ഥലം MLA , കോസ്റ്റൽ ഫണ്ട്, എന്നിവയുടെ കർമ്മ മുദ്രയുണ്ട് , 2016 - 17 കാലം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നു. LP വിദ്യാലയം Up വിദ്യാലയമായി ഉയർന്നു. കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ് റൂം, ഓഡിറ്റോറിയം എല്ലാം ആയി .

12:23, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി.