"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(<History>) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}<font color="black">മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം നടത്തുകയാണിവിടെ."ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത് ഉചിതമായിരിക്കും.മാവേലിക്കരയിൽ പുരാതനവും പ്രസിദ്ധവുമായ പണിക്കരു കുടുംബത്തിൽ തോമാപണിക്കരുടെയും അന്നമ്മയുടെയും സീമന്തപുത്രനായി 1882 സെപ്റ്റംബർ 8-ാം തീയതി പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുനാൾ ദിവസമാണ് മാർ ഈവാനിയോസ് തിരുമേനി ഭൂജാതനായത്. ദൈവാശയത്തിലും പ്രാർത്ഥനയിലും വളർന്നുവന്ന അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കരയിൽ പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും സ്തുത്യർഹമായ വിധത്തിൽ എം.എ. ബിരുദം സമ്പാദിച്ച അദ്ദേഹത്തെ 1908 ൽ കോട്ടയം എം.ഡി. ഹൈസ്ക്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചു. അവിടെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ 1908 ആഗസ്റ്റ് 15ാം തീയതി അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. 1925 മെയ് 10-ാം തീയതി മെത്രാനായി വാഴിക്കുകയും മാർ ഈവാനിയോസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1929 ഫെബ്രുവരി13-ാം തീയതി മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. 1930 സെപ്റ്റംബർ 20-ാം തീയതി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപമെടുത്തു.മനുഷ്യന്റെ സമഗ്ര വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള അതുല്യസ്ഥാനത്തെപ്പറ്റി മാർ ഈവാനിയോസ് തിരുമേനി തികച്ചും ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക് പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക മൂല്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയ തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ വൈദീകനായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. ഈ അവസരത്തിൽ മാർ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട പുനെൈരക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ സാമൂഹ്യസേവനങ്ങളും താത്പര്യങ്ങളും കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.വിദ്യാലയം മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1932-ൽ മാർ ഈവാനിയോസ് തിരുമേനി അന്ന് സഭ ഭരിച്ചിരുന്ന പരിശുദ്ധ പതിനൊന്നാം പീയൂസ് മാർപ്പാപ്പയെ സന്ദർശിച്ച് അനുഗ്രഹ ആശീർവാദങ്ങൾ പ്രാപിച്ചു. യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തിരുമേനി, മാർപ്പാപ്പ നൽകിയ സംഭാവനകൊണ്ട് കറ്റാനത്തെ പള്ളി വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ പള്ളി വലുതാക്കി പണിയുന്നതിനേക്കാൾ കറ്റാനത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതാണ് ഉത്തമം എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ സഹായസഹകരണത്തോടുകൂടി 1934-ൽ പരിശുദ്ധ 11-ാം പീയൂസ് മാർപ്പാപ്പയുടെ നാമധേയത്തിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൾ കറ്റാനത്ത് സ്ഥാപിച്ചു. അതാണ് ഇന്ന് നാം കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. ഇന്ന് ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു ഭൂമിയായിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽനിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നിന്നിരുന്ന കറ്റാനം എന്ന കുഗ്രാമം സത്വര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു. അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ ചിലവേറിയതായിരുന്നു. ധനാഢ്യൻമാരുടെ മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു അത്യാഡംബര ജീവിതശൈലിയായിരിന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ ഈ സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം ആയിരുന്നു. ഈ സൗജന്യത്തിൽ വിദൂരപ്രദേശങ്ങളിൽ നിന്ന് പോലും അനേകർ പഠനത്തിനായി എത്തിച്ചേർന്നു. ഇവർക്ക് താമസിച്ച് പഠിക്കുന്നതിനായി ഒരുബോർഡിംഗ് 1945-ൽ സ്ഥാപിതമായി.1984 ജൂലൈ മാസത്തിൽ ചേർന്ന അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ പൊതുയോഗത്തിൽ സ്കൂളിന്റെ കനകജൂബിലി സമുചിതമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു. 1985 ജനുവരി 28 മുതൽ ഒരാഴ്ചക്കാലം ജൂബിലി ആഘോഷപരിപാടികൾ നീണ്ടു നിന്നു. ജൂബിലിയോടനുബന്ധിച്ച് സഹൃദയരായ നാട്ടുകാരും, വിദ്യാർത്ഥികളും, രക്ഷാകർത്താക്കളും സ്കൂൾ സ്റ്റാഫ് അംഗങ്ങളും സന്തോഷമായി നൽകിയ സംഭാവനയായ ഒന്നരലക്ഷത്തിൽപരംരൂപ ചെലവ് ചെയ്ത് സ്കൂളിന് ചുറ്റും മതിലും, ഗേറ്റും, ലൈബ്രറി ഹാളും നിർമ്മിച്ചു. 1916-ൽ ആരംഭിച്ച പ്രൈമറി സ്കൂൾ 1934 -ൽ ഹൈ സ്കൂളായും 1998 -ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു. വിപുലവും ആധുനികവുമായ പഠന സൗകര്യങ്ങളാണ് ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിലവിലുള്ള പ്ലസ് ടു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പഠന സൗകര്യങ്ങളുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂൾ എന്ന കാര്യം എടുത്തു പറയാവുന്നതാണ്.</font> |
13:00, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം നടത്തുകയാണിവിടെ."ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത് ഉചിതമായിരിക്കും.മാവേലിക്കരയിൽ പുരാതനവും പ്രസിദ്ധവുമായ പണിക്കരു കുടുംബത്തിൽ തോമാപണിക്കരുടെയും അന്നമ്മയുടെയും സീമന്തപുത്രനായി 1882 സെപ്റ്റംബർ 8-ാം തീയതി പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുനാൾ ദിവസമാണ് മാർ ഈവാനിയോസ് തിരുമേനി ഭൂജാതനായത്. ദൈവാശയത്തിലും പ്രാർത്ഥനയിലും വളർന്നുവന്ന അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കരയിൽ പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും സ്തുത്യർഹമായ വിധത്തിൽ എം.എ. ബിരുദം സമ്പാദിച്ച അദ്ദേഹത്തെ 1908 ൽ കോട്ടയം എം.ഡി. ഹൈസ്ക്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചു. അവിടെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ 1908 ആഗസ്റ്റ് 15ാം തീയതി അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. 1925 മെയ് 10-ാം തീയതി മെത്രാനായി വാഴിക്കുകയും മാർ ഈവാനിയോസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1929 ഫെബ്രുവരി13-ാം തീയതി മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. 1930 സെപ്റ്റംബർ 20-ാം തീയതി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപമെടുത്തു.മനുഷ്യന്റെ സമഗ്ര വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള അതുല്യസ്ഥാനത്തെപ്പറ്റി മാർ ഈവാനിയോസ് തിരുമേനി തികച്ചും ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക് പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക മൂല്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയ തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ വൈദീകനായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. ഈ അവസരത്തിൽ മാർ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട പുനെൈരക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ സാമൂഹ്യസേവനങ്ങളും താത്പര്യങ്ങളും കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.വിദ്യാലയം മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1932-ൽ മാർ ഈവാനിയോസ് തിരുമേനി അന്ന് സഭ ഭരിച്ചിരുന്ന പരിശുദ്ധ പതിനൊന്നാം പീയൂസ് മാർപ്പാപ്പയെ സന്ദർശിച്ച് അനുഗ്രഹ ആശീർവാദങ്ങൾ പ്രാപിച്ചു. യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തിരുമേനി, മാർപ്പാപ്പ നൽകിയ സംഭാവനകൊണ്ട് കറ്റാനത്തെ പള്ളി വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ പള്ളി വലുതാക്കി പണിയുന്നതിനേക്കാൾ കറ്റാനത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതാണ് ഉത്തമം എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ സഹായസഹകരണത്തോടുകൂടി 1934-ൽ പരിശുദ്ധ 11-ാം പീയൂസ് മാർപ്പാപ്പയുടെ നാമധേയത്തിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൾ കറ്റാനത്ത് സ്ഥാപിച്ചു. അതാണ് ഇന്ന് നാം കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. ഇന്ന് ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു ഭൂമിയായിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽനിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നിന്നിരുന്ന കറ്റാനം എന്ന കുഗ്രാമം സത്വര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു. അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ ചിലവേറിയതായിരുന്നു. ധനാഢ്യൻമാരുടെ മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു അത്യാഡംബര ജീവിതശൈലിയായിരിന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ ഈ സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം ആയിരുന്നു. ഈ സൗജന്യത്തിൽ വിദൂരപ്രദേശങ്ങളിൽ നിന്ന് പോലും അനേകർ പഠനത്തിനായി എത്തിച്ചേർന്നു. ഇവർക്ക് താമസിച്ച് പഠിക്കുന്നതിനായി ഒരുബോർഡിംഗ് 1945-ൽ സ്ഥാപിതമായി.1984 ജൂലൈ മാസത്തിൽ ചേർന്ന അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ പൊതുയോഗത്തിൽ സ്കൂളിന്റെ കനകജൂബിലി സമുചിതമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു. 1985 ജനുവരി 28 മുതൽ ഒരാഴ്ചക്കാലം ജൂബിലി ആഘോഷപരിപാടികൾ നീണ്ടു നിന്നു. ജൂബിലിയോടനുബന്ധിച്ച് സഹൃദയരായ നാട്ടുകാരും, വിദ്യാർത്ഥികളും, രക്ഷാകർത്താക്കളും സ്കൂൾ സ്റ്റാഫ് അംഗങ്ങളും സന്തോഷമായി നൽകിയ സംഭാവനയായ ഒന്നരലക്ഷത്തിൽപരംരൂപ ചെലവ് ചെയ്ത് സ്കൂളിന് ചുറ്റും മതിലും, ഗേറ്റും, ലൈബ്രറി ഹാളും നിർമ്മിച്ചു. 1916-ൽ ആരംഭിച്ച പ്രൈമറി സ്കൂൾ 1934 -ൽ ഹൈ സ്കൂളായും 1998 -ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു. വിപുലവും ആധുനികവുമായ പഠന സൗകര്യങ്ങളാണ് ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിലവിലുള്ള പ്ലസ് ടു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പഠന സൗകര്യങ്ങളുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂൾ എന്ന കാര്യം എടുത്തു പറയാവുന്നതാണ്.