"ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==പ്രവേശനോത്സവം 2023==
==പ്രവേശനോത്സവം 2023==
=='''പ്രവർത്തനങ്ങൾ 2018'''==
=='''പ്രവർത്തനങ്ങൾ 2019-20'''==
 
ജൂൺ 6 പ്രവേശനോത്സവം
      സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി  അനുമോദിച്ചു
 
ജൂൺ -14  ലോക രക്തദാന ദിനം..................
            സ്ക്കൂൾ അസംബ്ലിയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി. കുട്ടികൾ രക്തദാന പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി.
 
ജൂൺ-19  വായന  ദിനം..............
              വായനവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ വായനാ മൽസരം, സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ് മൽസരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകി.
ജ‌ൂൺ-21  അന്താരാഷ്‌ട്ര യോഗദിനം............................
റിട്ട.അധ്യാപികയായ ശ്രീമതി കെ.പ്രഭാവതി ടീച്ചർ ക‌ുട്ടികൾക്ക് രണ്ടാഴ്‌ചത്തെ യോഗ പരിശീലനം ആരംഭിച്ച‌ു. എല്ലാദിവസവും ഓരോ മണിക്കുർ പരിശീലനമാണ് നൽക്കുന്നത്.
 
ജൂൺ -26....അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
              ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി.
 
ജ‌ൂലൈ-5..........ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ക്വിസ് മത്സരവും ഡോക്യുമെന്ററി പ്രദർശനവും വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
 
 
ജ‌ൂലൈ-11..........ലോകജനസംഖ്യാദിനം
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം, പോസറ്റർ നിർമ്മാണം എന്നിവ നടത്തി.
 
ജ‌ൂലൈ -15............
സ്‌ക്കൂളിലെ ശാ‌സ്ത്രം,ഗണിത ശാ‌സ്‌ത്രം,സാമൂഹ്യ ശാ‌സ്ത്രം,വിദ്യാരംഗം, വിവിധ ഭാഷകൾ എന്നീ ക്ലബുകളുടെ ഉദഘാടനം റിട്ടയർഡ് അധ്യാപകനും റിസോഴ്സ് പേഴ്‌സണുമായ ശ്രീ.സി.എം. രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു.
 
ജ‌ൂലൈ-21.....ചാന്ദ്രദിനം
ശാ‌സ്‌ത്ര-സാമൂഹ്യശാസ്‌ത്ര ക്ലബുകളുടെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,ചാർട്ട് നിർമ്മാണം, ചാന്ദ്രയാൻന്റെ വീഡിയോ പ്രദർശനം നടത്തി
 
ആഗസ്റ്റ്-6,9......ഹിരോഷിമ , നാഗസാക്കിദിനാചരണം
J,R,C സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ യുദ്ധറാലിയും പോസ്‌റ്റർ രചനാ മത്സരവും നടത്തി.
 
ആഗസ്റ്റ്-15 .......സ്വാതന്ത്രദിനാഘോഷം
സ്വാതന്ത്രദിന ക്വിസ്, പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
 
സെപ്തംബർ-2......ഓണാഘോഷപരിപാടികൾ
നാടൻ പൂക്കളുടെ പ്രദർശനം , ഓണസദ്യ , പുലികളി, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ  എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
[[പ്രമാണം:IMG 1492 jpg|ലഘുചിത്രം|നടുവിൽ|onasadya]]
 
സെപ്തംബർ-20.....പത്താം ക്ലാസ്  PTA. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു.
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ  ഫോൺ ദുരുപയോഗം എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ട്ർ ,സ്‌ക്കൂൾ കൗൺസിലർ എന്നിവരുമായി പങ്ക‌ുവെയ്ക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്ത‌ു.പഠന പ‌ുരോഗതി വിലയിരുത്തി.
 
സെപ്തംബർ -25..........2019-20 വർഷത്തെ സ്‌ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ബ‌ുധനാഴ്ച നടന്നു. പ്ലസ്‌ടു സയൻസിലെ ദിഷ സ്‌ക്ക‌ൂൾ ചെയർമാനായും ഒൻപതാം തരം എയിലെ അദ്വൈത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
 
സെപ്തംബർ-29..........ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ച് 28.92019 ശനിയാഴ്ച ചേലോറ പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കൾ റാലിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അവർക്ക് ബോധവൽക്കരണക്ലാസ്സും നൽകി.
 
ഒക്ടോബർ-1.......2019-20 വർത്തെ സ്‌ക്കുൾ കലോൽസവം കണ്ണ‌ൂർ കോർപ്പറേഷൻ കൗൺസിലർ ക‌ുമാരി കെ കമലാക്ഷി ഉദ്ഘാടനം ചെയ്‌തു. മ‌ൂന്നു ഹൗസുകളിലായി വിവിധ മൽസരഇനങ്ങളിൽ ക‌ുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പ്രിൻസിപ്പാൾ വിതരണം ചെയ്‌തു.
 
ഒക്ടോബർ-2........ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു.ജെ ആർ സി ,എൻ എസ് എസ് യ‌ൂണിറ്റുകളുടെ നേതൃത്വത്തിൽ സ‌്ക്ക‌ൂളിൽ ശുചീകരണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗം, ഗാന്ധി പതിപ്പ് എന്നിവ സംഘടിപ്പിച്ചു.
 
ഒക്ടോബർ-9.......നാഷണൽ ഹെൽത്ത് മിഷൻ,കേരള ആരോഗ്യവക‌ുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മിഴി പ്രോജക്ട്--നേത്രരോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടന്നു. തുടർ പരിശോധനയും ചികിൽസയും ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റഫർചെയ്‌തു.
 
ഒക്ടോബർ-9,10.................കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്‍ത്രോൽസവത്തിൽ  ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതശാസ്‌ത്രം, പ്രവൃത്തിപരിചയം, ഐടി, എന്നീ മേഖലകളിൽ ക‌ുട്ടികളെ പങ്കെടുപ്പിച്ചു, മികച്ച ഗ്രേഡുകൾ നേടി.
 
ഒക്ടോബർ-11...............2019-20 വർഷത്തെ സ്‌ക്ക‌ൂൾ കായികമേള വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌ത‌ു.കായിക അദ്യാപകനായ ജിനൽ ക‌മാർ സാർ നേതൃത്വം നൽകി.
റെഡ്, ഗ്രീൻ ,ബ്ലു എന്നീ ഹൗസുകളുടെ അടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റും മൽസരങ്ങളും നടത്തി.റെഡ് ഹൗസ് ചാമ്പ്യൻഷിപ്പ് നേടി.
 
ഒക്ടോബർ-17.......ലഹരി വിരുദ്ധബോധവൽക്കരണക്ലാസ്സ്  എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഷാജി ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നൽകി. ഹെഡ്മിസ്ട്രർ
ഒൻപത് ബി ക്ലാസ്സിലെ അരുണിമ നന്ദിയും പറഞ്ഞു.
 
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക്  ക്ലാസ്സ് നൽകി.
 
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള'''  പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമി‌സ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ '''
[[പ്രമാണം:Food fest|ലഘുചിത്രം|food fest]]/home/user/Desktop/IMG_1826.JPG
 
പ്രിൻസ്പ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു. സ്ക്കൂൾ കൗൺസിലർ റിവ്യ സ‌ുരേന്ദ്രൻ സ്വാഗതവും സ‌ുധ ടീച്ചർ ആശംസയും പറഞ്ഞു.ക‌ുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി.
 
25.10.2019ന് 2.00മണിക്ക് ലിറ്റിൽ കൈയ്റ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്ക‌ൂൾക്ലാസ്സിലെ ക‌ുട്ടികളുടെ അമ്മമാർക്കുള്ള മാതൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.ഹൈടക്ക് ക്ലാസ്സ്റൂമിനെ കുറിച്ചും സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കാനും പാഠപുസ്‌തകത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനും പരിശീലനം നൽകി.ക്ലാസ്സ് ലതിക ടീച്ചർ കൈകാര്യം ചെയ്‌തു.ലിറ്റിൽ കൈയ്റ്റ്സ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.സൈബർ സുരക്ഷയെ പറ്റി സ്‌ക്ക‌ൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ ക്ലാസ്സെടുത്തു.ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലപ്പികൾ പ്രദർശിപ്പിച്ചു.
 
വിദ്യാരംഗം സർവ്വോൽസവം --വിദ്യാരംഗം സബ്‌ജില്ലാ മൽസരത്തിൽ നാടൻപാട്ടിൽ 9എയിലെ ഗോപിക എകെ ഒന്നാം സ്ഥാനം നേടി.
 
നവംബർ-5...........കരാട്ടേ പരിശീലനം .കണ്ണൂർ കോർപ്പേറേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 8,9ക്ലാസ്സിലെ ക‌ുട്ടികൾക്കുള്ള കരാട്ടേ പരിശിലനം ആരംഭിച്ച‌ു.വൈക‌ുന്നേരം 4മണിക്കുശേഷമാണ് പരിശീലനം നൽകൽ.
 
നവംബർ-14........ശിശ‌ുദിനം...... ജെ ആർ സി ക‌ുട്ടികൾ കണ്ണ‌ൂരിൽ നടന്ന ശിശുദിന റാലിയിൽ പങ്കെട‌ുത്ത‌ു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദ‌ുടീച്ചർ വിദ്യാർത്ഥികളെ അനുമോദിച്ചു.
ലോകപ്രമേഹ ദിനം  പ്രമേഹദിനവുമായി ബന്ധപ്പെട്ട് പ്രമേഹത്തിനെ കുറിച്ചും മറ്റ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ലതികടീച്ചർ ബോധവൽക്കരണം നടത്തി.ജീവശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഒരു സർവ്വേ പ്രോജക്‌ട് നൽകി.
ലഹരിയുടെ സ്വാധീനം വർധിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും എക്‌സൈസ് വകുപ്പിന്റെ വിമുക്തി എന്ന ബേഡ്ജും എല്ലാവർക്കും നൽകി.
 
വിദ്യാലയം -പ്രതിഭകളോടൊപ്പം എന്ന പരിപാടി   
        പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്‌ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്‌ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ ക‌ുട്ടികളെ കവിയും ക‌ുടുംബവും സ്‌നേഹ മധുരം നൽകി സ്വീകരിച്ചു. തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം ക‌ുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ച‌ൂണ്ടിക്കാട്ടി. വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്. മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.
 
=='''പ്രവർത്തനങ്ങൾ 2018-19'''==
=='''പ്രവർത്തനങ്ങൾ 2018-19'''==
•ജ‌ൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സ‌ുനിൽ ക‌ുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.
•ജ‌ൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സ‌ുനിൽ ക‌ുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്