"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:


== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങൾ ==
=== ഇടവക പഞ്ചായത്ത് ===
    വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിൽ പെട്ട തവിഞ്ഞാൽ ,മാനന്തവാടി ,പനമരം, വെള്ളമുണ്ട പഞ്ചായത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന 47.26 ച.കി മി വിസ്തൃതിയുള്ള എടവാ ഗ്രാമപഞ്ചായത്ത്  1962 സ്ഥാപിതമായി.ആദ്യ പ്രസിഡൻറ് ശ്രീ കുഞ്ഞിരാമൻ നായരുടെ ദീർഘവീക്ഷണവും കുടിയേറ്റ കർഷകരുടേയും തദ്ദേശവാസികളുടെ യും സഹകരണവും ഒത്തുചേർന്നപ്പോൾ ശ്രമദാനമായി ഒട്ടനവധി ഗ്രാമീണ റോഡുകൾ ജന്മമെടുത്തു. നൂറുകണക്കിനാളുകളുടെ ഒത്തുചേർന്നുള്ള ശ്രമദാന കൂട്ടായ്മ.വികസനരംഗത്ത് പുതിയൊരു അദ്ധ്യായം
കൂട്ടിച്ചേർത്തു .
പഞ്ചായത്തീരാജ് രാജ് നിയമം പ്രാബല്യത്തിൽ വന്നതോടെ വികസനപദ്ധതികൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും സുതാര്യതയും വന്നുചേർന്നു.പൊതുജന ആരോഗ്യ രംഗത്തും ,  ഭക്ഷ്യസുരക്ഷാരഗത്തും,  വിദ്യാഭ്യാസമേഖലയിലും ശുചീകരണ മേഖലയിലും വയനാടു ജില്ലയിലെ മറ്റ് പഞ്ചായത്തുകൾക്ക് ഒപ്പം നിൽക്കാൻ ഇടവക പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.
സദ്ഭരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ റെക്കോർഡറും സജ്ജമാക്കുകയും ടച്ച് സ്ക്രീൻ സ്ഥാപിക്കുക വഴി സമഗ്ര വ്യവഹാരവിവരം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായ രണ്ടാം വട്ടവും ഐ എസ് ഒ 2015 സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.വികസന പരവും ഭരണപരവുമായ പ്രവർത്തനങ്ങൾ മുൻനിർത്തി സ്വരാജ് ട്രോഫി അവാർഡ് ഇടവക പഞ്ചായത്തിന് ലഭിച്ചു.മികച്ച ഗ്രാമസഭ നടത്തിപ്പിനുള്ള കേന്ദ്ര സർക്കാരിൻറെ രാഷ്ട്രീയ ഗൗരവ് അവാർഡ്, സംസ്ഥാന സർക്കാരിന്റെ ആരോഗ്യകേരളം പുരസ്കാരം എന്നിവ ലഭിച്ചതും എടവകയുടെ മികവിന് മുതൽ കൂട്ടായി.ജില്ലയിലെ മികച്ച പി എച്ച് സി ക്ക്  ഉള്ള കായകല്പം  അവാർഡ് ഇടവക പി എച്ച് സിക്ക്ലഭിച്ചതും ആർദ്രം മിഷന്റെ ഭാഗമായി എഫ് എച്ച് സി ആക്കിമാറ്റിയതും പഞ്ചായത്തിന് ലഭിച്ച അംഗീകാരമാണ്.


=== തപാലാപ്പീസ് ===
=== തപാലാപ്പീസ് ===